vinicius jr – malayalees.ch https://malayalees.ch Malayalam Online News Portal Wed, 24 May 2023 04:26:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png vinicius jr – malayalees.ch https://malayalees.ch 32 32 വംശീയ അധിക്ഷേപം: വിനിഷ്യസിന് പിന്തുണയുമായി ബാഴ്സലോണ താരം റാഫിഞ്ഞ https://malayalees.ch/raphinha-against-racism-and-supports-vinicius-jr/ Wed, 24 May 2023 04:21:27 +0000 https://malayalees.ch/?p=81656 മൈതാനത്ത് വംശശീയ അധിക്ഷേപം നേരിട്ട റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനിഷ്യസ് ജൂനിയറിന് പിന്തുണയുമായി ബാഴ്സലോണ താരം റാഫിഞ്ഞ. കളിക്കളത്തിലെ സ്ഥിര വൈരികളാണ് ഇരു ക്ലബ്ബുകളും എന്നത് ഈ പിന്തുണയുടെ വ്യാപ്തി വലുതാകുന്നു. നേരത്തെ, നിലവിലെ ബാഴ്സലോണയുടെ മുഖ്യ പരിശീലകനും ഇതിഹാസ താരവുമായിരുന്ന സാവി ഹെർണാണ്ടസ് വിനിഷ്യസിന് പിന്തുണ നൽകി രംഗത്ത് വന്നിരുന്നു. ഇന്ന് റയൽ വല്ലഡോലിഡിനെതിരായ മത്സരത്തിൽ സബ്സ്റ്റിട്യൂട് ചെയ്യപ്പെട്ട് പുറത്തേക്ക് നടക്കുമ്പോൾ താരം ജേഴ്‌സി ഊരി അതിനുള്ളിൽ അണിഞ്ഞ ടി ഷർട്ടിലെ മെസ്സേജ് കാഴ്ചകാരക്ക് മുന്നിൽ ദൃശ്യമാക്കി.

” കണ്ണുകളുടെ തിളക്കത്തെക്കാൾ ചർമ്മത്തിന്റെ നിറത്തിന് പ്രാധാന്യം ഉണ്ടാകുന്നിടത്തോളം ഇവിടെ യുദ്ധം ഉണ്ടാകും.” എന്നായിരുന്നു റാഫിഞ്ഞയണിഞ്ഞ ടി ഷർട്ടിലുണ്ടായിരുന്ന മെസ്സേജ്. വിനിഷ്യസ് തന്റെ ശരീരത്തിൽ പച്ച കുത്തിയ വാക്കുകൾ കൂടിയാണിത്. മത്സരത്തിന് മുന്നോടിയായി ബാഴ്സലോണയുടെയും റയൽ വല്ലഡോലിഡിന്റെയും താരങ്ങൾ സ്പാനിഷിൽ ” വർഗീയ വാദികളെ, കാൽപന്തിന് പുറത്ത് പോകൂ” എന്ന് രേഖപ്പെടുത്തിയ ബാനർ സ്റ്റേഡിയത്തിൽ ഉയർത്തിയിരുന്നു.

ബ്രസീൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡോ, നെയ്മർ, കിളിയൻ എംബപ്പേ, മുൻ ഫുട്ബോൾ താരം റിയോ ഫെർഡിനാൻഡ്, ഫോർമുല വൺ ഡ്രൈവർ ലൂയിസ് ഹാമിൽട്ടൺ എന്നിവർ താരത്തെ പിന്തുണച്ച് രംഗത്ത് വന്നു. എഫ്‌സി ബാഴ്സലോണയുടെ പരിശീലകൻ സാവി ഹെർണാണ്ടസ്, ഫിഫ പ്രസിഡണ്ട് ഇൻഫന്റിനോ എന്നിവരും വംശീയ അധിക്ഷേപത്തെ അപലപിച്ചു.

കഴിഞ്ഞ ഞായറഴ്ചയായിരുന്നു മെസ്റ്റാല്ല സ്റ്റേഡിയത്തിൽ വലൻസിയയുമായുള്ള മത്സരത്തിനിടെ ഗാലറിയുടെ ഒരുഭാഗത്ത് നിന്നും താരത്തിനെതിരെ അധിക്ഷേപം ഉണ്ടായത്. താരത്തെ തുടർച്ചയായി കുരങ്ങൻ എന്ന് വിളിച്ചായിരുന്നു വാലെൻസിയയുടെ ഒരു വിഭാഗം ആരാധകർ ദേഷ്യം തീർത്തത്. തുടർന്ന്, പത്ത് മിനിറ്റോളം മത്സരം നിർത്തിവെക്കേണ്ടി വന്നു.

മത്സര ശേഷം ‘ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയുടേതുമായിരുന്ന ലാ ലിഗ ഇന്ന് വംശ വെറിയന്മാരുടെതാണെന്ന്’ സാമൂഹിക മാധ്യമങ്ങളിലൂടെ താരം വ്യക്തമാക്കുകയുണ്ടായി. വിഷയത്തിൽ സ്പാനിഷ് പോലീസ് മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തതായി വലെൻസിയ ക്ലബ് വ്യക്തമാക്കി.

]]>
വിൻഷ്യസിന് നേരെയുള്ള വംശീയാധിക്ഷേപം; അറ്റോർണി ജനറലിന് പരാതി നൽകി റയൽ മാഡ്രിഡ് https://malayalees.ch/real-madrid-file-complaint-after-vinicius-jr-is-racially-abused/ Tue, 23 May 2023 04:25:48 +0000 https://malayalees.ch/?p=81599 ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ വംശീയാധിക്ഷേപത്തിന് ഇരയായ സംഭവത്തിൽ സ്പാനിഷ് അറ്റോർണി ജനറലിന് പരാതി നൽകി റയൽ മാഡ്രിഡ്. ലാ ലിഗയിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന വലൻസിയക്കെതിരായ മത്സരത്തിലാണ് താരം വംശീയാധിക്ഷേപത്തിന് ഇരയായത്. ഫുട്ബോളിൽ മാത്രമല്ല, കായിക രംഗത്തിലൂടനീളവും ദൈനം ദിന ജീവിതത്തിലും മനുഷ്യർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണിണിത്. ലോകം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കാലെടുത്ത് വെച്ചിട്ടും മനുഷ്യരുടെ ഈ അവസ്ഥയ്ക്ക് ഒരു മാറ്റവുമില്ല. 

ലോക ഫുട്ബോളിലെ വംശീയാധിക്ഷേപം തടയുന്നതിന് കാലാകാലങ്ങളിലായി ധാരാളം നിയമങ്ങളും ക്യാമ്പയിനുകളും കൊണ്ട് വരുന്നുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ കുറയുന്നില്ല. അതിലെ, ഏറ്റവും അവസാനമായി ചൂണ്ടി കാണിക്കാൻവുന്ന ഉദാഹരണമാണ് വിനിഷ്യസിന്റെത്. മെസ്റ്റാല്ല സ്റ്റേഡിയത്തിൽ വലൻസിയയുമായുള്ള മത്സരത്തിനിടെ ഗാലറിയുടെ ഒരുഭാഗത്ത് നിന്നും താരത്തിനെതിരെ അധിക്ഷേപം ഉണ്ടായി. താരത്തെ തുടർച്ചയായി കുരങ്ങൻ എന്ന് വിളിച്ചായിരുന്ന് വാലെൻഷ്യയുടെ ഒരു വിഭാഗം ആരാധകർ ദേഷ്യം തീർത്തത്. തുടർന്ന്, പത്ത് മിനിറ്റോളം മത്സരം നിർത്തിവെക്കേണ്ടി വന്നു. മത്സര ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയുടേതുമായിരുന്ന ലാ ലിഗ ഇന്ന് വംശ വെറിയന്മാരുടെതാണെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ താരം വ്യക്തമാക്കുകയുണ്ടായി. വിഷയത്തിൽ അന്വേഷണം പ്രഖ്യാപിക്കുമെന്ന് ലാ ലിഗ അധികൃതർ അറിയിച്ചു.

ഈ സീസണിൽ ഒന്നിലധികം തവണ വംശശിയ അധിക്ഷേപത്തിന് ഇരയായ താരമാണ് വിനീഷ്യസ് ജൂനിയർ. അതിനാൽ തന്നെ, വിഷയത്തിൽ നിയമനടപടികൾ സ്വീകരിക്കാനായി റയൽ മാഡ്രിഡ് ഒരുങ്ങുന്നത്. വിനീഷ്യസ് ജൂനിയറിനെതിരെ നടന്ന സംഭവങ്ങളെ ശക്തമായി അപലപിക്കുന്നതായ് ക്ലബ് വ്യക്തമാക്കി. താരങ്ങൾക്ക് എതിരേയുണ്ടാകുന്ന ഇത്തരം ആക്രമങ്ങൾക്ക് എതിരെ സ്പെയിനിലെ മൂവേമെന്റ് എഗൈൻസ്റ് ഇന്റോലേൺസ് (MCI) യും സ്പാനിഷ് ഫുട്ബോൾ താരങ്ങളുടെ സംഘടനയും സംയുക്തമായി പരാതി നൽകിയിട്ടുണ്ട്. ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് എഡ്നാൾഡോ റോഡ്രിഗസും സംഭവത്തെ അപലപിച്ചു.

]]>
വിനീഷ്യസ് ജൂനിയറിനെ വംശീയമായി അധിക്ഷേപിച്ച സംഭവം; നടപടിക്കൊരുങ്ങി സിഎസ്‌ഡി https://malayalees.ch/fans-to-be-punished-for-racially-abusing-real-madrids-vinicius/ Tue, 31 Jan 2023 04:27:08 +0000 https://malayalees.ch/?p=75363 റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിനെ വംശീയമായി അധിക്ഷേപിച്ച സംഭവത്തിൽ നടപടിക്കൊരുങ്ങി സ്‌പെയിനിന്റെ ഹൈ കൗൺസിൽ ഫോർ സ്‌പോർട് (സിഎസ്‌ഡി). ലാ ലിഗ മത്സരത്തിൽ താരത്തെ വംശീയമായി അധിക്ഷേപിച്ച പത്തിലധികം റയൽ വല്ലാഡോളിഡ് ആരാധകരെ ശിക്ഷിക്കുമെന്ന് സി.എസ്.ഡി അറിയിച്ചു.

കായിക രംഗത്തെ അക്രമം, വംശീയത, സെനോഫോബിയ എന്നിവയ്‌ക്കെതിരായ കമ്മീഷൻ 10 ലധികം ആരാധകരെ ശിക്ഷിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സിഎസ്‌ഡി പ്രസ്താവനയിൽ പറഞ്ഞു. പൊലീസ് വിവരശേഖരണം നടത്തുന്നുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് 4,000 യൂറോ (ഏകദേശം $ 4,300) പിഴയും ഒരു വർഷത്തെ വിലക്കും ഉൾപ്പെടുന്ന ശിക്ഷകൾ ശുപാർശ ചെയ്യുമെന്നും സിഎസ്‌ഡി അറിയിച്ചു.

ഡിസംബർ 30 ന് നടന്ന മത്സരത്തിന് പിന്നാലെ ലാലിഗ പൊലീസിൽ പരാതി നൽകുകയും, വീഡിയോ, ഓഡിയോ റെക്കോർഡിംഗുകൾ സമർപ്പിക്കുകയും ചെയ്തു. മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് മാഡ്രിഡ് വല്ലാഡോളിഡിനെ പരാജയപ്പെടുത്തിയിരുന്നു.

]]>