vinayakan actor – malayalees.ch https://malayalees.ch Malayalam Online News Portal Thu, 26 Oct 2023 11:06:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png vinayakan actor – malayalees.ch https://malayalees.ch 32 32 വിനായകന് പൊലീസ് നടപടിയിൽ പരാതിയുണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് നൽകട്ടെ; ഇപി ജയരാജൻ https://malayalees.ch/ep-jayarajan-reacts-to-the-vinayakan-issue/ Thu, 26 Oct 2023 11:06:28 +0000 https://malayalees.ch/?p=90117 വിനായകൻ വിഷയത്തിൽ വീണ്ടും പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ രം​ഗത്ത്. വിനായകന് പൊലീസ് നടപടിയിൽ പരാതിയുണ്ടെങ്കിൽ മുഖ്യമന്ത്രിയ്ക്ക് നൽകട്ടെയെന്ന ഇ പി ജയരാജൻ പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ എല്ലാവരും മാന്യത പാലിക്കണം. പൊലീസിനെ നിവീര്യമാക്കാൻ ശ്രമിക്കരുത്. നീതിപൂർവമായാണ് പൊലീസ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

നടൻ വിനായകൻ്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇ.പി ജയരാജൻ ഇന്നലെ തന്നെ പ്രതികരണവുമായി എത്തിയിരുന്നു. എഒരാൾ ചെയ്ത കുറ്റത്തിന്റെ നിയമവശങ്ങൾ നോക്കിയാണ് ജാമ്യം അനുവദിക്കുന്നതെന്നും പൊലീസ് നിയമവിരുദ്ധമായി ഒന്നും പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദേഹം ഇന്നലെ ആവർത്തിച്ചിരുന്നു. ആരുടെയും രാഷ്ട്രീയം നോക്കി നിലപാട് സ്വീകരിക്കുന്ന നടപടികൾ സംസ്ഥാനത്ത് ഉണ്ടാകില്ല. കേരളത്തിലെ പൊലീസ് നീതിപൂർവമേ പ്രവർത്തിക്കൂ. അത് മറച്ച് വെക്കാൻ ചിലർ അസത്യം വിളിച്ച് പറയുകയാണെന്നും ഇപി വ്യക്തമാക്കിയിരുന്നു.

നടൻ വിനായകൻ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ലഹരി ഉപയോഗിച്ച ശേഷം സ്റ്റേഷനിൽ എത്തിയെന്നുമാണ് എഫ്‌ഐആറിലുള്ളത്. പൊതുജനങ്ങൾക്ക് ശല്യം ഉണ്ടാക്കി, പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, ജോലി തടസപ്പെടുത്തി തുടങ്ങിയവയും എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

വൈകിട്ടോടെ ഭാര്യയുമായി വിനായകന്‍ വഴക്കുണ്ടാക്കുകയും തുടര്‍ന്ന് പൊലീസിനെ കലൂരിനടുത്തുള്ള തന്റെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇത്തരത്തില്‍ മുന്‍പും വിനായകന്‍ പൊലീസിനെ വിളിച്ചുവരുത്തുമായിരുന്നു എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. സംഭവത്തില്‍ ഇരുവരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം അനുനയിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് തുടര്‍ന്ന് സന്ധ്യയോടെ വിനായകന്‍റെ ഫ്ലാറ്റില്‍ നിന്നും മടങ്ങി. മഫ്ത്തിയില്‍ വനിത പൊലീസ് അടക്കമാണ് വിനായകന്‍റെ ഫ്ലാറ്റില്‍ പോയത് എന്നാണ് പൊലീസ് പറയുന്നത്.

]]>
‘I AM tha but u r not tha’; ചിന്താ ജെറോമിനെ പരിഹസിച്ച് വിനായകന്‍ https://malayalees.ch/actor-vinayakan-criticizes-chintha-jerom/ Fri, 24 Mar 2023 14:26:08 +0000 https://malayalees.ch/?p=78549 യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെ പരിഹസിച്ച് നടൻ വിനായകൻ. ചിന്തയുടെ ചിത്രത്തിനൊപ്പം ‘I AM tha but u r not tha’ എന്നാണ് നടൻ കുറിച്ചിരിക്കുന്നത്. ഓസ്‌കാര്‍ പുരസ്‌കാര ജേതാക്കള്‍ക്ക് അഭിനന്ദനമറിയിച്ചുകൊണ്ട് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലെ വ്യാകരണ തെറ്റുകളായിരുന്നു ചിന്തയുടെ പിശകിലെ ഏറ്റവും പുതിയത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ചിന്തയ്ക്ക് പറ്റിയ തെറ്റ് ട്രോളർമാർ ഏറ്റെടുത്തിരുന്നു.

ഒന്നിന് പിറകെ ഒന്നായി ചിന്ത സമൂഹമാധ്യമങ്ങളിൽ വിവാദങ്ങളിൽ പെടുന്ന സാഹചര്യത്തിൽ ആണ് വിനായകന്റെ പരിഹാസം. ഇതിനിടെ ചങ്ങനാശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ മെത്രോപോലിത്തയ്ക്ക് ചങ്ങനാശ്ശേരിയിൽ എത്തി അന്ത്യോപചാരം അർപ്പിച്ചു എന്ന് പറയുന്ന പോസ്റ്റ് ആണ് ഏറ്റവും ഒടുവിൽ വിവാദത്തിൽ പെടുന്നത്.

ഇതോടെ പ്രതികരണവുമായി യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം രംഗത്തെത്തി. ആശയദാരിദ്ര്യം മൂലമാണ് ഇത്തരം സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നത്. വരികൾക്കിടയിലൂടെ വായിച്ച് അതിനെ വല്ലാതെ പ്രചരിപ്പിക്കുന്ന പ്രവണതയാണ് കണ്ടതെന്നും ഒരു മരണത്തെ പോലും വളച്ചൊടിച്ച് ഉപയോഗിക്കുന്നത് ദൗർഭാഗ്യകരമാണെന്നും ചിന്ത പ്രതികരിച്ചു.

https://www.facebook.com/vinayakanactor/posts/747411033412663
]]>
മാധ്യമപ്രവര്‍ത്തകയെ വിഷമിപ്പിച്ച ഭാഷാ പ്രയോഗത്തിന് മാപ്പ്; വിവാദ പരാമര്‍ശത്തില്‍ ക്ഷമചോദിച്ച് വിനായകന്‍ https://malayalees.ch/actor-vinayakan-apology-fb-pos/ Sat, 26 Mar 2022 07:58:59 +0000 https://malayalees.ch/?p=59124 വി കെ പ്രകാശ് ചിത്രം ഒരുത്തിയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകയെ ചൂണ്ടി താന്‍ നടത്തിയ വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് നടന്‍ വിനായകന്‍. താന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമപ്രവര്‍ത്തകയായ സഹോദരിക്ക് തന്റെ ഭാഷാപ്രയോഗത്തില്‍ വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നുവെന്നാണ് വിനായകന്‍ പറഞ്ഞത്. ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനായകന്‍ ക്ഷം ചോദിച്ചത്. മാധ്യമപ്രവര്‍ത്തകയെ ചൂണ്ടി താന്‍ നടത്തിയ പരമാര്‍ശം വ്യക്തിപരമായിരുന്നില്ലെന്നും വിനായകന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

മീ റ്റൂ മുന്നേറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുന്ന സന്ദര്‍ഭത്തിലാണ് തനിക്ക് മുന്നിലിരുന്ന മാധ്യമപ്രവര്‍ത്തകയെ ചൂണ്ടി വിനായകന്‍ വിവാദപ്രസ്താവന നടത്തിയത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ പ്രകോപിതനായ വിനായകന്‍ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിനായകന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.

വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

നമസ്കാരം ,ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ [ ഒട്ടും വ്യക്തിപരമായിരുന്നില്ല 🙏🏿]വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു .

വിനായകൻ .

]]>