Vijender Singht – malayalees.ch https://malayalees.ch Malayalam Online News Portal Wed, 27 Jan 2021 04:16:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Vijender Singht – malayalees.ch https://malayalees.ch 32 32 ‘ജയ് കിസാന്‍’ കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങളുമായി ബോക്സിങ് താരം വിജേന്ദര്‍ സിങ് https://malayalees.ch/sports-persons-reaction-on-protest-in-new-delhi/ Wed, 27 Jan 2021 04:15:51 +0000 https://malayalees.ch/?p=39186 റിപബ്ലിക് ദിനവുമായി ബന്ധപ്പെട്ട് നടന്ന കര്‍ഷരുടെ ട്രാക്ടര്‍ റാലിക്ക് പിന്തുണ അറിയിച്ച് ബോക്സിങ് താരം വിജേന്ദര്‍ സിങ്. ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് കൂടിയായ വിജേന്ദര്‍ സിങ് ട്വിറ്ററിലൂടെയാണ് പൊരുതുന്ന കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചത്. ‘ജയ് കിസാന്‍’ എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് താരം കര്‍ഷകരുടെ പ്രതിഷേധത്തെ അഭിവാദ്യം ചെയ്തത്. ഒളിമ്പിക്സ് ബോക്സിങ്ങിൽ ഇന്ത്യയ്ക്കുവേണ്ടി മെഡൽ നേടിയ ആദ്യ കായികതാരം കൂടിയാണ് വിജേന്ദര്‍ സിങ്.

ടെന്നീസ് താരം സോംദേവ് ദേവ്‍വര്‍മനും കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. റിപബ്ലിക് ദിനാശംസകള്‍ അറിയിച്ച് ചെയ്ത ട്വീറ്റിനൊപ്പം ഇന്ത്യന്‍ കര്‍ഷകരുടെ സമരത്തെ സംബന്ധിച്ച് വോക്സ് ചെയ്ത റിപ്പോര്‍ട്ടും പങ്കുവെച്ചുകൊണ്ടാണ് സോംദേവ് ട്വീറ്റ് പൂര്‍ത്തിയാക്കിയത്.

എന്നാല്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും നിലവില്‍ ബി.ജെ.പി എം.പിയുമായ ഗൌതം ഗംഭീര്‍ ഇന്ന് നടന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നു. അക്രമത്തിലൂടെ ഒന്നും നേടിയെടുക്കാൻ സാധിക്കില്ലെന്നും എല്ലാവരും സമാധാനം പാലിക്കണമെന്നും ഇത്തരം പ്രതിഷേധങ്ങള്‍ നടത്തേണ്ട ദിവസമല്ല ഇന്നെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ലോക പിസ്റ്റൾഷൂട്ടർ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയ ആദ്യ ഇന്ത്യന്‍ ഷൂട്ടറായ ഹീന സിദ്ദുവും കര്‍ഷകപ്രക്ഷോഭത്തെ തള്ളിപ്പറഞ്ഞുകൊണ്ടാണ് പ്രതികരിച്ചത്.

]]>