Vijayadashami – malayalees.ch https://malayalees.ch Malayalam Online News Portal Tue, 24 Oct 2023 06:47:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Vijayadashami – malayalees.ch https://malayalees.ch 32 32 ക്ലിഫ് ഹൗസില്‍ കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് മുഖ്യമന്ത്രി; പൗര്‍ണമിക്കാവില്‍ കുരുന്നുകളെ എഴുത്തിനിരുത്താനെത്തി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ https://malayalees.ch/children-write-down-their-first-letters-vijayadashami/ Tue, 24 Oct 2023 06:47:26 +0000 https://malayalees.ch/?p=89960 ആദ്യാക്ഷരത്തിന്റെ തെളിച്ചം തേടി ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും കുരുന്നുകളുടേയും രക്ഷിതാക്കളുടേയും തിരക്ക്. വിജയദശമി ദിനമായ ഇന്ന് പുതിയ വിദ്യ നേടിത്തുടങ്ങിയാല്‍ മംഗളകരമാകുമെന്നാണ് വിശ്വാസം. സാംസ്‌കാരിക കേന്ദ്രങ്ങളിലും സരസ്വതി മണ്ഡപങ്ങളിലും ഒട്ടേറെ പ്രമുഖരുള്‍പ്പെടെയാണ് കുരുന്നുകളെ എഴുത്തിനിരുത്തുന്നത്. ക്ലിഫ് ഹൗസില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അഞ്ച് കുരുന്നുകളെ എഴുത്തിനിരുത്തി. (children write down their first letters Vijayadashami )

തിരുവനന്തപുരം പൗര്‍ണമിക്കാവ് ദേവീക്ഷേത്രത്തില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. സോമനാഥ് കുരുന്നുകളുടെ നാവില്‍ ആദ്യാക്ഷരം കുറിച്ചു. രാജ് ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കുരുന്നുകളെ എഴുത്തിനിരുത്തി. ഓം ഹരി: ശ്രീ ഗണപതയേ നമ:അവിഘ്‌നമസ്തു എന്ന് ദേവനാഗിരിയിലും ഓം, അ, ആ എന്നിവ മലയാളത്തിലും അറബിയില്‍ എഴുതണമെന്ന് താത്പര്യം പ്രകടിപ്പിച്ച മാതാപിതാക്കളുടെ കുരുന്നുകള്‍ക്ക് അറബിയിലും ഗവര്‍ണര്‍ അക്ഷരം എഴുതിപ്പിച്ചു.

ട്വന്റിഫോറുമായി ചേർന്ന് കൊച്ചി ലുലു മാളിൽ കുരുന്നുകൾ‌ക്ക് ആദ്യാക്ഷരം കുറിക്കാൻ പ്രത്യേകം സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്സംവിധായകൻ മേജർ രവി, നിഫ്റ്റ് ഡയറക്ടർ കേണൽ അഖിൽ കുൽക്ഷേത്ര, നടൻ ശ്രീകാന്ത് മുരളി, നർത്തകി സോഫിയ സുദീപ്, എഴുത്തുകാരൻ അഭിലാഷ് പിള്ള, സംഗീത സംവിധായകൻ രതീഷ് വേഗ തുടങ്ങിയ പ്രമുഖരാണ് കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിപ്പിക്കുന്നത്.

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, പനച്ചിക്കാട് ദേവീക്ഷേത്രം, പൂജപ്പുര സരസ്വതി മണ്ഡപം, തിരൂര്‍ തുഞ്ചന്‍ പറമ്പ് എന്നിവിടങ്ങളില്‍ ആദ്യാക്ഷരമെഴുതാന്‍ കുരുന്നുകളുടെ വലിയ തിരക്കാണ് ഇപ്പോഴും അനുഭവപ്പെടുന്നത്. ക്ഷേത്രങ്ങളില്‍ സരസ്വതി പൂജയ്ക്ക് ശേഷമാണ് എഴുതിനിരുത്തല്‍ തുടങ്ങിയത്.

]]>
ആദ്യാക്ഷരത്തിന്റെ ധന്യതയ്ക്കും നിറവിനും തയാറായി കുരുന്നുകൾ; ഇന്ന് വിജയദശമി https://malayalees.ch/vijayadashami-navaratri-festival-kerala-updates/ Tue, 24 Oct 2023 05:46:21 +0000 https://malayalees.ch/?p=89935 ഇന്ന് വിജയദശമി. പുലർച്ചെ മുതൽ സംസ്ഥാനത്തെമ്പാടും വിജയദശമി ആഘോഷം തുടങ്ങി. വിജയദശമി ദിവസമായ ഇന്ന് കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിക്കാനൊരുങ്ങുകയാണ്. ക്ഷേത്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് പൂജയെടുപ്പും വിദ്യാരംഭ ചടങ്ങുകളും നടക്കുകയാണ്.സരസ്വതീ പൂജയ്ക്ക് ശേഷമാണ് ക്ഷേത്രങ്ങളിലെ എഴുത്തിനിരുത്തൽ ചടങ്ങുകൾ നടക്കുക. കൊല്ലൂർ മൂകാംബിക ക്ഷേത്രം, പനച്ചിക്കാട് ദേവീക്ഷേത്രം, പൂജപ്പുര സരസ്വതി മണ്ഡപം, തിരൂർ തുഞ്ചൻ പറമ്പ് എന്നിവിടങ്ങളിൽ ആദ്യാക്ഷരമെഴുതാൻ കുരുന്നുകളുടെ വലിയ തിരക്കാണ്. (Vijayadashami Navaratri festival Kerala updates )

ദുർഗാദേവി മഹിഷാസുരനെ വധിച്ച് തിൻമയ്ക്ക് മേൽ നൻമയുടെ വിജയം നേടി എന്ന സങ്കൽപമാണ് വിജയദശമിനാളിലെ ആഘോഷങ്ങൾക്ക് പിന്നിൽ. ഒമ്പത് ദിവസം നീണ്ട പൂജകൾക്കും വിശേഷ ചടങ്ങുകൾക്കും കലാപ്രകടനങ്ങൾക്കുംശേഷം ഇന്ന് പൂജയെടുക്കും.

സരസ്വതി പൂജയ്ക്കുശേഷം വിദ്യാരംഭം നടക്കും. ക്ഷേത്രങ്ങളിലും വീടുകളിലുമെല്ലാം കുഞ്ഞുങ്ങൾ ആദ്യാക്ഷരം കുറിക്കും. നൃത്തവും സംഗീതവുമുൾപ്പെടെ വാദ്യോപകരങ്ങളുടെയെല്ലാം പഠനത്തിന് തുടക്കം കുറിക്കുന്നതും ഈ ദിവസമാണ്. വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണയും ക്ഷേത്രങ്ങളിൽ ഏർപ്പാടാക്കിയിരിക്കുന്നത്.

]]>
ഇന്ന് വിജയദശമി; ആയിരക്കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരമെഴുതുന്നു.. https://malayalees.ch/vijayadashami-2020-vidyarambham/ Mon, 26 Oct 2020 05:50:19 +0000 https://malayalees.ch/?p=33866 കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് വിജയദശമി ആഘോഷിക്കുന്നു. നിയന്ത്രണങ്ങളോടെയാണ് വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നത്.

തിരൂർ തുഞ്ചൻ പറമ്പിൽ ഇത്തവണ നേരിട്ടുള്ള എഴുത്തിനിരുത്ത് ഇല്ല. ഓൺലൈൻ ആയാണ് ആദ്യാക്ഷരം കുറിക്കൽ. ട്രസ്റ്റ് ചെയർമാൻ എം.ടി വാസുദേവന്‍ നായർ ഓൺലൈനിലൂടെ വിദ്യാരംഭ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

എഴുത്തിനിരുത്ത് പരമാവധി വീടുകളിലാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് വിദ്യാരംഭത്തിന് അനുമതി നല്‍കിയിട്ടുള്ളത്.

കോവിഡ് നിയന്ത്രണമുള്ളതിനാല്‍ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പരിമിതമായേ കുട്ടികളെ എഴുത്തിനിരുത്തുകയുള്ളൂ. രാവിലെ 7.30 മുതല്‍ വിജയദശമി ചടങ്ങുകള്‍ ആരംഭിക്കും.

]]>