Vijay – malayalees.ch https://malayalees.ch Malayalam Online News Portal Fri, 06 Oct 2023 05:14:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Vijay – malayalees.ch https://malayalees.ch 32 32 ആവേശം അതിരുവിട്ടു; തീയറ്റര്‍ ‘പൊളിച്ചടുക്കി’വിജയ് ഫാന്‍സ്; ‘ലിയോ’ ട്രെയ്‌ലർ റിലീസില്‍ ചെന്നൈയിലെ തീയറ്ററിന് കനത്ത നാശനഷ്ടം https://malayalees.ch/rohini-silverscreens-theatre-damaged-after-leo-trailer-release/ Fri, 06 Oct 2023 05:14:19 +0000 https://malayalees.ch/?p=88960 ലിയോ ട്രെയിലർ പ്രദർശിപ്പിച്ച ചെന്നൈയിലെ തീയറ്റര്‍ ‘പൊളിച്ചടുക്കി’ ആരാധകർ. ചെന്നൈ കോയമ്പേടുള്ള രോഹിണി തീയറ്ററാണ് ആഘോഷത്തിനിടെ ആരാധകർ തകർത്തത്. ഇന്നലെ വൈകിട്ട് 5 മണിക്കായിരുന്നു വിജയ് ചിത്രമായ ലിയോയുടെ ട്രെയിലർ റിലീസ് ചെയ്തത്.(Rohini silverscreens theatre damaged after leo trailer release)

സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ലിയോയുടെ ഓഡിയോ ലോഞ്ചിന് പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഇതും ട്രെയ്‌ലർ ഫാന്‍സ് ഷോയ്ക്ക് കൂടുതല്‍ ആളുകള്‍ എത്താനുള്ള സാഹചര്യം സൃഷ്ടിച്ച ഘടകമാണ്.

തമിഴ്നാട്ടിലെ മറ്റ് പല തീയറ്ററുകളിലും കേരളത്തില്‍ പാലക്കാട്ടും ട്രെയ്ലറിന് ഫാന്‍സ് ഷോകള്‍ നടന്നിരുന്നു. എന്നാല്‍ അവിടെനിന്നൊന്നും ഇത്തരത്തിലുള്ള സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ചെന്നൈയിൽ ആളുകള്‍ പിരിഞ്ഞുപോയതിന് ശേഷമുള്ള തിയറ്ററിലെ ദൃശ്യങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സീറ്റുകളില്‍ ഭൂരിഭാഗവും ഉപയോഗശൂന്യമായിട്ടുണ്ട്. വിജയ് ചിത്രങ്ങളുടെ ട്രെയ്ലറിന് ഫാന്‍സ് ഷോകള്‍ സംഘടിപ്പിക്കാറുള്ള തീയറ്ററുകളില്‍ പ്രധാനമാണ് ചെന്നൈയിലെ രോഹിണി സില്‍വര്‍ സ്ക്രീന്‍സ്.

എന്നാല്‍ തിയറ്റര്‍ ഹാളിന് പുറത്താണ് സാധാരണ ഇത് നടത്താറ്. ഇക്കുറി തീയറ്ററിന് പുറത്ത് നടത്തുന്ന പരിപാടിക്ക് സംരക്ഷണം നല്‍കില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. അതിനെത്തുടര്‍ന്നാണ് തീയറ്റര്‍ സ്ക്രീനില്‍ തന്നെ ട്രെയ്‌ലറിന് പ്രദര്‍ശനമൊരുക്കാന്‍ ഉടമകള്‍ തീരുമാനിച്ചത്. വൈകിട്ട് 6.30 നാണ് ലിയോയുടെ ട്രെയ്‍ലര്‍ യുട്യൂബിലൂടെ റിലീസ് ആയത്.

മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ തീയറ്റര്‍ പരിസരം വിജയ് ആരാധകരെക്കൊണ്ട് നിറഞ്ഞിരുന്നു. ട്രെയ്‌ലർ പ്രദര്‍ശിപ്പിക്കുന്ന വിവരം തീയറ്ററിന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ മുന്‍കൂട്ടി അറിയിക്കുയും ചെയ്തിരുന്നു.

]]>
ബിരിയാണിയും പെട്രോളും മോതിരവും; ദളപതിയുടെ പിറന്നാൾ ആഘോഷമാക്കി ആരാധകർ https://malayalees.ch/vijay-fans-celebrating-their-superstars-birthday/ Fri, 23 Jun 2023 04:43:51 +0000 https://malayalees.ch/?p=83186 തമിഴകത്തിന്റെ ദളപതിയ്ക്ക് ഇന്ന് പിറന്നാൾ. ലോകമെമ്പാടുമുള്ള ആരാധകർ അവരുടെ പ്രിയതാരത്തിന്റെ ജന്മദിന ആഘോഷത്തിലാണ്. ക്ഷേമപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് മുതൽ അദ്ദേഹത്തിന്റെ ഐതിഹാസിക സിനിമകളുടെ റീ-റിലീസ് ഒരുക്കുന്നത് വരെയുള്ള പരിപാടികൾ ഇന്ന് സംഘടിപ്പിച്ചു.

രാജ്യത്തുടനീളമുള്ള ആരാധകർ സമ്മാനങ്ങൾ വിതരണം ചെയ്തുകൊണ്ട് ദളപതി വിജയ്‌യുടെ ജന്മദിനം ആവേശത്തോടെ ആഘോഷിക്കുകയാണ്. സൗജന്യ സ്വർണ്ണ മോതിരം മുതൽ പെട്രോളും ബിരിയാണിയും വരെ ഇതിൽ ഉൾപ്പെടുന്നു.

വിജയ്‌യുടെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കോയമ്പത്തൂരിലെ ആരാധകർ നവജാത ശിശുക്കൾക്ക് സ്വർണ്ണമോതിരം സമ്മാനിച്ചു. ഫുഡ് ഡെലിവറി പങ്കാളികൾക്ക് അവരുടെ പ്രവർത്തനത്തെ അഭിനന്ദിക്കുന്നതിനായി 220 രൂപ വിലമതിക്കുന്ന ചിക്കൻ ബിരിയാണിയും പെട്രോളും സമ്മാനിച്ചാണ് മധുരയിലെ ആരാധകർ താരത്തിന്റെ ജന്മദിനം ആഘോഷിച്ചത്.

വിജയ്‌യുടെ 49-ാം പിറന്നാൾ ആഘോഷിക്കാൻ പുതുച്ചേരിയിലെ ആരാധകർ കടലിൽ തൂണുകളിൽ ബാനർ സ്ഥാപിച്ചു. അതേസമയം താരത്തിന്റെ പുതിയ ചിത്രമായ ലിയോയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പങ്കുവെച്ചു. സൂപ്പർ ഹിറ്റായി മാറിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് വിജയിക്കൊപ്പം ഒരുക്കുന്ന ചിത്രമാണ് ലിയോ. സൂപ്പർ താരം വിജയ് നായകനായെത്തുന്ന ചിത്രം മാസ്റ്ററിന് ശേഷം ലോകേഷും വിജയിയും ഒരുമിക്കുന്ന ചിത്രം കൂടിയാണ്. അതിനാൽ തന്നെ ആരാധകരുടെ ആവേശം വാനോളമാണ്.

ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്താണ് ഇക്കൂട്ടത്തിലെ പ്രമുഖൻ. അതോടൊപ്പം സൂപ്പർ താരം അർജുൻ, സംവിധായകർ കൂടിയായ ഗൗതം മേനോൻ, മിഷ്ക്കിൻ എന്നിവരും മലയാളി താരം മാത്യു തോമസും ചിത്രത്തിൽ വിജയിക്കൊപ്പം അണിനിരക്കുന്നുണ്ട്.

]]>
ദളപതിയ്ക്ക് ഇന്ന് പിറന്നാൾ; ലിയോ ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് അണിയറ പ്രവർത്തകർ https://malayalees.ch/first-look-poster-of-vijays-leo/ Thu, 22 Jun 2023 11:48:03 +0000 https://malayalees.ch/?p=83143 തമിഴകത്തിന്റെ ദളപതിയ്ക്ക് ഇന്ന് പിറന്നാൾ. ലോകമെമ്പാടുമുള്ള ആരാധകർ അവരുടെ പ്രിയതാരത്തിന്റെ ജന്മദിന ആഘോഷത്തിലാണ്. ക്ഷേമപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് മുതൽ അദ്ദേഹത്തിന്റെ ഐതിഹാസിക സിനിമകളുടെ റീ-റിലീസ് ഒരുക്കുന്നത് വരെയുള്ള പരിപാടികൾ ഇന്ന് സംഘടിപ്പിക്കുന്നുണ്ട്. ഇപ്പോൾ, നടൻ തന്റെ വരാനിരിക്കുന്ന ചിത്രമായ ലിയോയുടെ റിലീസിനായി ഒരുങ്ങുകയാണ്. അത് ഒക്ടോബർ 19 ന് തിയേറ്ററുകളിൽ എത്തും.

ഇപ്പോഴിതാ, ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. അടിക്കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ആക്ഷൻ ലുക്കിലുള്ള പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

സൂപ്പർ ഹിറ്റായി മാറിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് വിജയിക്കൊപ്പം ഒരുക്കുന്ന ചിത്രമാണ് ലിയോ. സൂപ്പർ താരം വിജയ് നായകനായെത്തുന്ന ചിത്രം മാസ്റ്ററിന് ശേഷം ലോകേഷും വിജയിയും ഒരുമിക്കുന്ന ചിത്രം കൂടിയാണ്. അതിനാൽ തന്നെ ആരാധകരുടെ ആവേശം വാനോളമാണ്.

നേരത്തെ ചിത്രത്തിൽ വിജയിക്കൊപ്പം അണിനിരക്കുന്ന താരനിരയെ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിൽ അഭിനയിക്കുന്ന ഒന്‍പത് താരങ്ങളെയാണ് നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ പ്രഖ്യാപിച്ചത്. ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്താണ് ഇക്കൂട്ടത്തിലെ പ്രമുഖൻ.

അതോടൊപ്പം സൂപ്പർ താരം അർജുൻ, സംവിധായകർ കൂടിയായ ഗൗതം മേനോൻ, മിഷ്ക്കിൻ എന്നിവരും മലയാളി താരം മാത്യു തോമസും ചിത്രത്തിൽ വിജയിക്കൊപ്പം അണിനിരക്കുന്നുണ്ട്. 15 വർഷത്തിന് ശേഷം വിജയ് തൃഷയ്‌ക്കൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണ് ലിയോ.

]]>
വിജയ് – ലോകേഷ് കനഗരാജ് ചിത്രത്തിൽ മാത്യു തോമസ് https://malayalees.ch/mathew-thomas-vijay-lokesh-kanagaraj/ Wed, 01 Feb 2023 04:33:32 +0000 https://malayalees.ch/?p=75443 വിജയും ലോകേഷ് കനഗരാജും ഒരുമിക്കുന്ന ചിത്രത്തിൽ മലയാള നടൻ മാത്യു തോമസും. നടൻ തന്നെയാണ് ഇക്കാര്യം തൻ്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മാനഗരം, കൈതി, വിക്രം തുടങ്ങി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സ്രഷ്ടാവായ ലോകേഷ് വിജയെ നായകനാക്കി മാസ്റ്റർ എന്ന ചിത്രവും ഒരുക്കിയിട്ടുണ്ട്.

വിജയ്ക്കൊപ്പം അർജുൻ, പ്രിയ ആനന്ദ്, മൻസൂർ അലി ഖാൻ, മിഷ്കിൻ, സഞ്ജയ് ദത്ത് തുടങ്ങിയ താരങ്ങളും അണിനിരക്കും.

]]>
പ്രചാരണം വ്യാജം; വിജയ് സംഗീതയുമായി വേർപിരിഞ്ഞിട്ടില്ല https://malayalees.ch/heres-the-truth-behind-the-rumours-of-vijays-divorce/ Mon, 09 Jan 2023 10:00:02 +0000 https://malayalees.ch/?p=74177 22 വർഷം നീണ്ട ദാമ്പത്യ ബന്ധത്തിന് ശേഷം തമിഴ് സൂപ്പർ താരം വിജയ് ഭാര്യ സം​ഗീതയുമായി വേർതിരിയുകയാണെന്ന പ്രചാരണം ആരാധകരിൽ ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. ചില വിശ്വസനീയമായ സോഴ്സുകളിൽ നിന്നാണ് വാർത്ത വന്നതെന്ന് കൂടി പറഞ്ഞുകൊണ്ട് പ്രചാരണങ്ങൾ ശക്തമായത് നിരവധി ആശ്യക്കുഴപ്പങ്ങളാണ് സൃഷ്ടിച്ചത്. എന്താണ് ഇത്തരമൊരു വാർത്ത പരാക്കാനിടയായ സാഹചര്യം? എങ്ങനെയായിരുന്നു പ്രചാരണം? സത്യാവസ്ഥ എന്താണ്? പരിശോധിക്കാം.

വിജയ് നായകനായ പുതിയ ചിത്രം വരിസുവുമായി ബന്ധപ്പെട്ട വിക്കിപീഡിയ പേജിൽ വിജയ് ഭാര്യയുമായി വേർപിരിഞ്ഞു എന്ന് കാണിച്ചതോടെയാണ് പ്രശ്നം തുടങ്ങുന്നത്. ചിത്രത്തിന്റെ സംവിധായകൻ അറ്റ്ലീയുടെ ഭാര്യയുടെ ബേബി ഷവർ ചടങ്ങിനും വാരിസിന്റെ ഓഡിയോ ലോഞ്ചിനും സം​ഗീത എത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി വിക്കിപീഡിയ റിപ്പോർട്ട് കൂടി ഉൾപ്പെടുത്തി തമിഴിലും മറ്റുമുള്ള പല ഓൺ‌ലൈൻ മാധ്യമങ്ങളും വിജയ് ഭാര്യയുമായി വേർ‌പിരിഞ്ഞു എന്ന് വലിയ പ്രാധാന്യത്തോടെ വാർത്ത നൽകി.

എന്നാൽ കുട്ടികൾക്കൊപ്പം അമേരിക്കയിൽ ആയിരുന്നതിനാലാണ് സം​ഗീത ചടങ്ങുകളിൽ‌ പങ്കെടുക്കാതിരുന്നത്. വിക്കിപീഡിയ റിപ്പോർട്ട് തെറ്റാണെന്ന് വിജയിയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയതായി ടൈംസ് ഏഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സംഭവം ചർച്ചയാകുകയും വിജയിയുമായി അടുത്ത് നിൽക്കുന്ന പലരും നുണ പ്രചാരണത്തിനെതിരെ രം​ഗത്തെത്തുകയും ചെയ്തതോടെ വിവാദ പരാമർശം വിക്കിപീഡിയയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

]]>
തമിഴ്നാട്ടില്‍ 65 ശതമാനം പോളിങ്; പുതുച്ചേരിയിൽ 78 ശതമാനം https://malayalees.ch/thamil-nadu-election-polling-2/ Wed, 07 Apr 2021 04:11:40 +0000 https://malayalees.ch/?p=42581 തമിഴ്നാട്ടിലും പുതുച്ചേരിയിലും മികച്ച പോളിങ്. തമിഴ്നാട്ടിൽ 65 ശതമാനം പേർ വോട്ട് ചെയ്തു. പുതുച്ചേരിയിൽ 78 ശതമാനത്തിലധികം പേരും വോട്ട് രേഖപ്പെടുത്തി.

തമിഴ്നാട്ടിൽ 234 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ സമാധാനപരമായിരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി സിലുവമ്പളയത്തിലും എം.കെ സ്റ്റാലിൻ ചെന്നൈയിലും വോട്ട് രേഖപ്പെടുത്തി. മക്കൾ നീതിമയ്യം നേതാവ് കമൽഹാസൻ തെയ്നംപേട്ടിലും രജനികാന്ത് തൗസണ്ട് ലൈറ്റ്സ് മണ്ഡലത്തിലും വോട്ട് രേഖപ്പെടുത്തി.

തൊണ്ടമുതിറിലെ ഡി.എം.കെ സ്ഥാനാർഥി കാർതികേയ ശിവസേനാപതി യുടെ കാർ ഒരു സംഘം തകർത്തു. രാമനാഥപുരത്ത് പോളിങ് ബൂത്ത് തകർന്ന് 5 വോട്ടർമാർക്ക് പരിക്ക് പറ്റി. കോവിഡ് മാനദണ്ഡം ലംഘിച്ചതിന്റെ പേരിൽ മന്ത്രി വേലുമണി അടക്കം 3 പേർക്കെതിരെ കേസെടുത്തു.

കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ ബി.ജെ.പി വോട്ടർമാർക്ക് പണം വിതരണം നടത്തിയെന്ന് ആരോപിച്ച് മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. വോട്ടർമാർക്ക് ഡി.എം.കെ പണം നൽകിയെന്ന് ആരോപിച്ച് തൗസന്റ് ലൈറ്റ്സ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി ഖുഷ്ബു സുന്ദർ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് നടനും ഡി.എം.കെ സ്ഥാനാർഥിയുമായി ഉദയനിധി സ്റ്റാലിനെതിരെ എ.ഐ.എ.ഡി.എം.കെ പരാതി നൽകി. പുതുച്ചേരിയിൽ 30 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഉച്ചക്ക് മുമ്പ് തന്നെ 50 ശതമാനത്തിലധികം പേർ വോട്ട് രേഖപ്പെടുത്തി. കാര്യമായ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

തമിഴ് താരങ്ങളടക്കം പ്രമുഖർ പലരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താൻ എത്തി. സൈക്കിൾ ചവിട്ടി വോട്ട് രേഖപ്പെടുത്താൻ എത്തിയ സൂപ്പർ താരം വിജയ് ആയിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇന്ധന വിലവർധനവിനെതിരായ പ്രതിഷേധ സൂചകമായാണ് വിജയ് സൈക്കിളിലെത്തിയത്.

]]>
10 മാസത്തിന് ശേഷം ഇന്ന് തിയറ്റര്‍ തുറക്കും; രക്ഷകനാകുമോ മാസ്റ്റര്‍? https://malayalees.ch/theatres-in-kerala-open-today/ Wed, 13 Jan 2021 04:37:53 +0000 https://malayalees.ch/?p=38492 10 മാസത്തെ ഇടവേളക്ക് ശേഷം മാസ്റ്റര്‍ റിലീസോടെ ഇന്ന് തിയറ്ററുകള്‍ തുറക്കുകയാണ്. വിജയ് ആരാധകര്‍ മാത്രമല്ല സിനിമാ മേഖല ഒന്നടങ്കം പ്രതീക്ഷയോടെയാണ് മാസ്റ്റര്‍ റിലീസിനായി കാത്തിരിക്കുന്നത്. കേരളത്തില്‍ 150 കേന്ദ്രങ്ങളിലാണ് റിലീസ്.

കോവിഡ് കാരണം 2020 മാര്‍ച്ചോടെ ഇരുട്ടു വീണ വെള്ളിത്തിരയിലേക്ക് വെളിച്ചമായാണ് മാസ്റ്ററെത്തുന്നത്. പതിവ് വിജയ് ചിത്രങ്ങളുടെ ചേരുവ പോലെ രക്ഷകനായി പൊങ്കല്‍ ദിനത്തില്‍ തന്നെ മാസ്റ്ററെത്തുന്നു.

വിജയിക്കൊപ്പം വിജയ് സേതുപതി കൂടി അണിനിരക്കുന്നുവെന്നതാണ് ഈ ലോകേഷ് കനകരാജ് ചിത്രത്തിന്‍റെ പ്രത്യേകത. മലയാളിയായ മാളവിക മോഹനാണ് നായിക. ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. കേരളം, തമിഴ്നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രാവിലെ 9 മണി മുതല്‍ പ്രദര്‍ശനം തുടങ്ങും.

കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം 50 ശതമാനം പേര്‍ക്കേ തിയറ്ററുകളിലേക്ക് പ്രവേശനമുള്ളൂ. പല റിലീസ് കേന്ദ്രങ്ങളിലെയും ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റു പോയിട്ടുണ്ട്.

റിലീസ് ദിനത്തിന് ശേഷം എത്രമാത്രം ജനങ്ങള്‍ തിയറ്ററിലെത്തുമെന്നുള്ള കാര്യം അറിഞ്ഞ ശേഷമായിരിക്കും മറ്റ് ചിത്രങ്ങളുടെ റിലീസ് കൂടി നിശ്ചയിക്കുക. അതുകൊണ്ട് വിജയ് ആരാധകര്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമാ വാണിജ്യ മേഖല ഒന്നടങ്കം മാസ്റ്റര്‍ റിലീസിനെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഹിന്ദി ഭാഷയിലുള്ള റിലീസ് നാളെയാണ്.

]]>
ആരാധകരുടെ കാത്തിരിപ്പ് വെറുതെയാവില്ല; മാസ്റ്റര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യും https://malayalees.ch/the-wait-for-the-fans-will-not-be-in-vain-will-be-released-in-the-master-theater-itself/ Tue, 15 Dec 2020 12:29:04 +0000 https://malayalees.ch/?p=36987 കോവിഡ് മഹമാരിയില്‍ ഏറെ തിരിച്ചടി നേരട്ട ഒന്നായിരുന്നു സിനിമ മേഖല. കോവിഡില്‍ തിയേറ്റര്‍ റിലീസുകള്‍ക്ക് നിയന്ത്രണങ്ങള്‍ വന്നതോടെ പല പുതിയ സിനിമകളും ഓണ്‍ലൈനായാണ് റിലീസ് ചെയ്തത്. സൂര്യ നായകനായ തമിഴ് ബിഗ്ബഡ്ജറ്റ് ചിത്രം ‘സുരൈ പോട്ര്’ ഉള്‍പ്പെടെ ആമസേണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്.

എന്നാല്‍ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ‘മാസ്റ്ററും’ ഓണ്‍ലൈനായാണോ റിലീസ് ചെയ്യുന്നത് എന്ന സംശയങ്ങൾ സജീവമായിരുന്നു. വിജയ്,‌ വിജയ് സേതുപതി, ലോകേഷ് കനകരാജ് എന്നിവരെന്നിക്കുന്ന ‘മാസ്റ്റർ’ തീയറ്ററുകളില്‍‌ തന്നെയെന്ന് റിലീസെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിർമ്മാതാക്കളായ എക്സ് ബി ക്രിയേറ്റേഴ്സ്.

ഒ.ടി.ടി റിലീസിനായി അനേകം ഓഫറുകളും സമ്മർദ്ദങ്ങളും ഉണ്ടായിരുന്നെങ്കിലും സിനിമാ വ്യവസായത്തിന്‍റെ നിലനിൽപ്പിന് തിയ്യറ്ററുകൾ അത്യന്താപേക്ഷിതമാണ് എന്നുളളതുകൊണ്ടാണ് ‘മാസ്റ്റർ’ തീയറ്ററുകളില്‍ റിലീസിനെത്തിക്കുന്നതെന്ന് നിർമാതാവ് സേവ്യർ ബ്രിട്ടോ പറഞ്ഞു. എന്നാല്‍ തമിഴ്നാട്ടിൽ തീയറ്ററുകൾ നേരത്തെ തന്നെ തുറന്നിരുന്നു. തെക്കന്‍ കേരളത്തില്‍ മാജിക് ഫ്രെയിംസിനും മലബാർ ഏരിയയിൽ ഫോർച്യൂൺ സിനിമാസുമാണ് ചിത്രത്തിന്‍റെ വിതരണ അവകാശം.

]]>
വിജയ്ക്ക് ചുറ്റും ക്രിമിനലുകള്‍, ജയിലില്‍ പോകാനും തയ്യാറെന്ന് പിതാവ് https://malayalees.ch/actor-vijay-surrounded-by-criminals-says-father/ Mon, 09 Nov 2020 04:30:48 +0000 https://malayalees.ch/?p=34703 രാഷ്ട്രീയ പാർട്ടി രൂപീകരണത്തെ തള്ളിപ്പറഞ്ഞ നടൻ വിജയ്ക്കെതിരെ പിതാവ് എസ്.എ ചന്ദ്രശേഖർ. മകന് ചുറ്റും ക്രിമിനലുകളാണ്. ലക്ഷക്കണക്കിന് ആളുകളെ വിജയ് സേവിക്കണമെന്ന ആഗ്രഹത്തോടെയാണ് പാർട്ടി രജിസ്റ്റര്‍ ചെയ്തത്. അതിനെതിരെ വിജയ് കേസ് കൊടുത്താൽ ജയിലിൽ പോകാനും തയ്യാറാണ്. പാർട്ടി രൂപീകരണത്തിന് എതിരായ പ്രസ്താവന വിജയുടെ പേരില്‍ വന്നതെങ്കിലും അത് വിജയ് എഴുതിയതാകില്ലെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

രാഷ്ട്രീയ പാർട്ടി രൂപീകരണം സംബന്ധിച്ച് അച്ഛനും മകനും തമ്മിൽ പ്രശ്നമുണ്ടെന്നും അവര്‍‌ പരസ്പരം സംസാരിക്കാറില്ലെന്നും വിജയ്‌യുടെ അമ്മ ശോഭ പറഞ്ഞു. ചന്ദ്രശേഖര്‍ പറഞ്ഞതുപ്രകാരം ശോഭയാണ് പാര്‍ട്ടിയുടെ ട്രഷറര്‍. അസോസിയേഷന്‍ രൂപീകരിക്കാനെന്ന് പറഞ്ഞാണ് ചന്ദ്രശേഖര്‍ തന്‍റെ ഒപ്പ് വാങ്ങിയതെന്ന് ശോഭ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി ആണെന്ന് അറിയുമായിരുന്നില്ല. വിജയുടെ സമ്മതമില്ലാതെ അത്തരമൊരു പാര്‍ട്ടിയുടെ ഭാഗമാകാനില്ലെന്നും ശോഭ വ്യക്തമാക്കി.

ആരാധക സംഘടനയായ ‘ആള്‍ ഇന്ത്യ തലപ്പതി വിജയ് മക്കള്‍ ഇയക്കം’ രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്ത നടപടിയില്‍ തനിക്ക് പങ്കില്ലെന്ന് വിജയ് നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയുമായി തനിക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമില്ല. തന്‍റെ ഫോട്ടോയോ പേരോ ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ നിയമപരമായി നേരിടുമെന്നും വിജയ് പത്രകുറിപ്പില്‍ അറിയിക്കുകയുണ്ടായി.

]]>
അച്ഛന്‍ തുടങ്ങിയത് കൊണ്ട് പാര്‍ട്ടിയില്‍ ചേരേണ്ട കാര്യമില്ല https://malayalees.ch/actor-vijay-not-into-politics-says/ Fri, 06 Nov 2020 05:11:51 +0000 https://malayalees.ch/?p=34580 വിജയ്‍യുടെ ആരാധക സംഘടനയായ ‘ആള്‍ ഇന്ത്യ തലപ്പതി വിജയ് മക്കള്‍ ഇയക്കം’ എന്നത് രാഷ്ട്രീയ പാര്‍ട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത നടപടിയില്‍ തനിക്ക് പങ്കില്ലെന്ന് നടന്‍ വിജയ്. തന്‍റെ അച്ഛന്‍ തുടങ്ങിയത് കൊണ്ട് ആ പാര്‍ട്ടിയില്‍ ചേരേണ്ട കാര്യമില്ലെന്നും പാര്‍ട്ടിയുമായി തനിക്ക് ബന്ധമില്ലെന്നും നടന്‍ വിജയ് പത്രകുറിപ്പിലൂടെ അറിയിച്ചു. പാര്‍ട്ടിയുമായി തനിക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമില്ലെന്നും തന്‍റെ ഫോട്ടോയോ പേരോ ആരാധക സംഘടനയായ ‘വിജയ് മക്കള്‍ ഇയക്കം’ എന്നിവയോ ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ നിയമപരമായി നേരിടുമെന്നും വിജയ് പത്രകുറിപ്പില്‍ അറിയിച്ചു. വിജയ്‌യുടെ വക്താവ് റിയാസ് അഹ്മദ് ട്വിറ്ററിലൂടെയാണ് വിജയ് യുടെ ഭാഗം അറിയിച്ചത്. പത്രകുറിപ്പും ട്വിറ്ററില്‍ പങ്കുവെച്ചു.

വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു എന്നും ആരാധക സംഘടനയെ പാർട്ടിയാക്കി മാറ്റണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു എന്നുമായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. വിജയ് യുടെ അച്ഛന്‍ എസ്.എ ചന്ദ്രശേഖറിന്റെ പേരാണ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി നല്‍കിയിരിക്കുന്നത്. പ്രസിഡന്റായി പത്മനാഭന്‍ എന്നിവരും ട്രഷററായി വിജയ്‍യുടെ അമ്മ ശോഭയുടെ പേരുമാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയത്‌.

1993ലാണ് നിരവധി വെല്‍ഫയര്‍ അസോസിയേഷനുകള്‍ കൂട്ടിചേര്‍ത്ത് ‘ആള്‍ ഇന്ത്യ തലപ്പതി വിജയ് മക്കള്‍ ഇയക്കം’ എന്ന പേരില്‍ വിജയ് ആരാധക സംഘം ആരംഭിക്കുന്നത്. നടന്‍ വിജയ്‍ യുടെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് നിരവധി വര്‍ഷങ്ങളായി ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. അവസാനം പുറത്തിറങ്ങിയ മെര്‍സല്‍, സര്‍കാര്‍ എന്നീ ചിത്രങ്ങളും കനത്ത രാഷ്ട്രീയ പരാമര്‍ശങ്ങളാല്‍ ശ്രദ്ധേയമായിരുന്നു. ജി.എസ്.ടിക്കെതിരായും നോട്ടുനിരോധനത്തിനെതിരെയും രാജ്യത്തെ ആരോഗ്യ രംഗത്തെക്കുറിച്ചും കടുത്ത വിമര്‍ശനങ്ങളാണ് വിജയ്‍ സിനിമകള്‍ ഉയര്‍ത്തിയിരുന്നത്. തമിഴ്നാട്ടിലെ ജല്ലിക്കെട്ട് വിഷയത്തിലും രാജ്യ വ്യാപകമായി സംഘടിപ്പിക്കുന്ന നീറ്റ് പരീക്ഷക്കെതിരെയും വിജയ്‍ പരസ്യമായി രംഗത്തുവന്നിരുന്നു.

]]>