vijay p nair – malayalees.ch https://malayalees.ch Malayalam Online News Portal Sat, 10 Oct 2020 12:11:04 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png vijay p nair – malayalees.ch https://malayalees.ch 32 32 വിജയ് പി നായരെ മര്‍ദ്ദിച്ച കേസ്; ഭാഗ്യലക്ഷ്മിയടക്കമുള്ള പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി https://malayalees.ch/police-have-intensified-their-search-for-the-culprits-including-bhagyalakshmi/ Sat, 10 Oct 2020 12:10:56 +0000 https://malayalees.ch/?p=33122 കേസിൽ അറസ്റ്റ് അനിവാര്യമെന്ന നിലപാടിലാണ് പോലീസ്. വിജയ് പി. നായരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിനുപിന്നാലെ മൂന്ന് പേരും ഒളിവിൽ പോയെന്ന് സർക്കാർ കോടതിയെ അറിയിച്ചതിന്‍റെ വിവരങ്ങൾ പുറത്തുവന്നു

യു ട്യൂബിൽ സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ പ്രചരിപ്പിച്ച വിജയ് പി. നായരെ മർദ്ദിച്ച കേസില്‍ ഭാഗ്യലക്ഷ്മിയടക്കമുള്ള പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. കേസിൽ അറസ്റ്റ് അനിവാര്യമെന്ന നിലപാടിലാണ് പോലീസ്. വിജയ് പി. നായരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ മൂന്ന് പേരും ഒളിവിൽ പോയെന്ന് സർക്കാർ കോടതിയെ അറിയിച്ചതിന്‍റെ വിവരങ്ങൾ പുറത്തുവന്നു.

ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയതിനു പിന്നാലെയാണ് തമ്പാനൂർ പൊലീസ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയത്. വിജയ് പി. നായരുടെ മുൻകൂർജാമ്യാപേക്ഷ പരിഗണിക്കവേ പ്രതികൾ ഒളിവിലാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഒളിവിൽ പോയതിനെ തുടർന്ന് ഇവരുടെ മൊഴിയെടുക്കാൻ സാധിച്ചില്ലെന്നും

പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. വീടുകളിൽ പ്രതികൾ ഇല്ലെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രതികളുടെ സുഹ്യത്തുക്കളുടെയടക്കം വീടുകളിൽ പൊലീസ് വിവരശേഖരണം നടത്തുന്നുണ്ട്. അതേസമയം പ്രതികൾ ഹൈക്കോടതിയെ സമീപിക്കാൻ ആലോചിക്കുന്നുവെന്ന സൂചനയും പുറത്തുവന്നു. അശ്ശീല വീഡിയോ പ്രചരിപ്പിച്ചതിന് ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും വിജയ് പി. നായരെ ലോഡ്ജിൽ അതിക്രമിച്ചുകയറി മർദ്ദിച്ചുവെന്നും, ലാപ്ടോപ് അടക്കം മോഷ്ടിച്ചുവെന്നുമായിരുന്നു കേസ്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി പ്രതികളുടെ നടപടിയെ രൂക്ഷമായി വിമർശിച്ചിരുന്നു.

]]>
യുട്യൂബ് ചാനലിലെ അധിക്ഷേപ വീഡിയോ: വിജയ് പി. നായർക്കെതിരെ ജാമ്യമില്ലാ വകുപ്പ് https://malayalees.ch/case-against-vijay-p-nair/ Mon, 28 Sep 2020 09:28:40 +0000 https://malayalees.ch/?p=32440 യുട്യൂബ് ചാനലിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച കേസിലെ പ്രതി വിജയ് പി. നായർക്കെതിരെ ഐ.ടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തും. ഐ.ടി നിയമത്തിലെ 67, 67 (A) വകുപ്പുകളാണ് ചുമത്തുക. ഹൈടെക് സെൽ അഡീഷണൽ എസ്‍പിയുടെ ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് മ്യൂസിയം പോലീസ് നടപടിക്കൊരുങ്ങുന്നത്.

യുട്യൂബ് ചാനലിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ വിജയ് പി. നായർക്കെതിരെ ഐ.ടി നിയമം ചുമത്തുന്നതിന് തടസ്സമില്ലെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. വീഡിയോയുടെ ഉള്ളടക്കം പരിശോധിച്ച ശേഷമാണ് നിയമോപദേശം നൽകിയത്.

ഇത്തരം കുറ്റകൃത്യങ്ങളിൽ ചുമത്തുന്ന ഐടി നിയമത്തിലെ 67, 67 (A) വകുപ്പുകൾ വിജയ് പി നായർക്കെതിരെ ചുമത്താമെന്ന് ഹൈടെക് സെൽ അഡീഷണൽ എസ് പി മ്യൂസിയം പോലീസിനെ അറിയിച്ചു. ജാമ്യമില്ലാ വകുപ്പാണിത്. ഒന്ന് മുതൽ അഞ്ച് വർഷം വരെ തടവ് ലഭിക്കാം. നിയമോപദേശം ലഭിച്ച സാഹചര്യത്തിൽ ഇന്ന് തന്നെ ഐടി വകുപ്പ് ചുമത്തും.

കഴിഞ്ഞ മാസം പതിനാലാം തീയതിയാണ് വിജയ് പി. നായർ സ്ത്രീകളെ അധിക്ഷേപിച്ചു കൊണ്ടുള്ള വീഡിയോ യുട്യൂബിൽ അപ്‍ലോഡ് ചെയ്തത്. സംഭവത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഡി.ജി.പിയ്ക്കും സിറ്റി പൊലീസ് കമ്മീഷണർക്കും നൽകിയ പരാതിയിൽ മ്യൂസിയം പോലീസ് ഇന്നലെ കേസെടുക്കുകയായിരുന്നു.

വിജയ് പി. നായരെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് ഭാഗ്യലക്ഷ്മി ഉൾപ്പടെയുള്ളവർക്കെതിരെയുള്ള കേസ് തമ്പാനൂർ പോലീസ് അന്വേഷിക്കുന്നത്. എന്നാൽ വിജയ് പി. നായർക്കെതിരെ ഈ കേസിൽ ജാമ്യമില്ല വകുപ്പ് ചുമത്താത്തതിൽ വിമർശനം ഉയർന്നിരുന്നു.

സമൂഹ മാധ്യമങ്ങളിൽ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന ഭാഗ്യക്ഷ്മിയുടെ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശനെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തി മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. ഈ കേസിലും അന്വേഷണം പുരോഗമിക്കുകയാണ്.

]]>
യുട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ച സംഭവം; പൊലീസ് അന്വേഷണം ആരംഭിച്ചു https://malayalees.ch/incident-of-abuse-of-women-through-youtube-channel-police-have-launched-an-investigation/ Mon, 28 Sep 2020 05:17:43 +0000 https://malayalees.ch/?p=32416 സൈബർ വിഭാഗത്തിന്‍റെ കൂടി സഹായത്തോടെയാണ് അന്വേഷണം. വീഡിയോയുടെ ഉള്ളടക്കം പരിശോധിച്ച ശേഷമാകും ഐ.ടി വകുപ്പ് ചുമത്തുന്നതിലും അറസ്റ്റിലും തീരുമാനമെടുക്കുക

യുട്യൂബ് ചാനലിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച കേസിൽ വിശദമായ അന്വേഷണം ആരംഭിച്ച് പൊലീസ്. സൈബർ വിഭാഗത്തിന്‍റെ കൂടി സഹായത്തോടെയാണ് അന്വേഷണം. വീഡിയോയുടെ ഉള്ളടക്കം പരിശോധിച്ച ശേഷമാകും ഐ.ടി വകുപ്പ് ചുമത്തുന്നതിലും അറസ്റ്റിലും തീരുമാനമെടുക്കുക. കഴിഞ്ഞ മാസം പതിനാലാം തീയതിയാണ് വിജയ് പി. നായർ എന്നയാള്‍ സ്ത്രീകളെ ആക്ഷേപിച്ചു കൊണ്ടുള്ള വീഡിയോ യുട്യൂബിൽ അപ്‍ലോഡ് ചെയ്തത്. സംഭവത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഡി.ജി.പിക്കും സിറ്റി പൊലീസ് കമ്മീഷ്ണർക്കും നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് ഐ.പി.സി 509 പ്രകാരം കേസെടുത്തത്.

സംഭവം തമ്പാനൂർ സ്റ്റേഷൻ പരിധിയിൽ ആയതിനാൽ കേസ് ഇവിടേക്ക് മാറ്റി. വീഡിയോയിലെ ഉള്ളടക്കം സംബന്ധിച്ചുള്ള വ്യക്തതയാണ് ഇപ്പോൾ പൊലീസ് പരിശോധിക്കുന്നത്. സൈബർ വിദഗ്ധരുടെ സഹായവും തേടിയിട്ടുണ്ട്. ഇതിന് ശേഷമാകും ഐ.ടി വകുപ്പ് ചേർക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക. വിജയ് പി. നായർക്കെതിരെ ഈ കേസിൽ ജാമ്യമില്ല വകുപ്പ് ചുമത്താത്തതിൽ വിമർശനം ഉയർന്നിരുന്നു. വിജയ് പി. നായരെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് ഭാഗ്യലക്ഷ്മി ഉൾപ്പടെയുള്ളവർക്കെതിരെയുള്ള കേസ് തമ്പാനൂർ പൊലീസ് അന്വേഷിക്കുന്നത്.

സംവിധായകൻ ശാന്തിവിള ദിനേശനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന ഭാഗ്യക്ഷ്മിയുടെ പരാതിയിൽ IPC 354 A 506 509 ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. ജാമ്യം കിട്ടുന്ന വകുപ്പുകളാണിത്. ഈ കേസിലും വീഡിയോ വിശദമായി പരിശോധിച്ച ശേഷമാകും പോലീസ് അറസ്റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങുക.

]]>