Vijay Hazare Trophy – malayalees.ch https://malayalees.ch Malayalam Online News Portal Tue, 28 Nov 2023 05:14:09 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Vijay Hazare Trophy – malayalees.ch https://malayalees.ch 32 32 വിഷ്ണു വിനോദിന്റെ സെഞ്ച്വറി, ശ്രേയസിന്റെ നാല് വിക്കറ്റ്; ഒഡീഷയെ 78 റൺസിന് തകർത്തെറിഞ്ഞ് കേരളം https://malayalees.ch/vijay-hazare-trophy-kerala-won-over-odisha-by-78-runs/ Tue, 28 Nov 2023 05:13:59 +0000 https://malayalees.ch/?p=91874 വിജയ് ഹസാരെ ട്രോഫിയിൽ ഒഡീഷക്കെതിരെ കേരളത്തിന് 78 റൺസ് ജയം. ആളൂരിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം വിഷ്ണു വിനോദിന്റെ (120) സെഞ്ച്വറി കരുത്തിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 286 റൺസാണ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒഡീഷ 43.3 ഓവറിൽ 208ന് ഓൾഔട്ടായി.(Vijay Hazare Trophy Kerala won over Odisha by 78 runs)

നാല് വിക്കറ്റ് നേടിയ ശ്രേയസ് ഗോപാലിന്റെ മികച്ച ബൗളിങ് പ്രകടനമാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. ബേസിൽ തമ്പി, അഖിൽ സ്‌കറിയ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ഒഡീഷയ്ക്ക് വേണ്ടി 92 റൺസെടുത്ത ഷാന്തനു മിശ്ര മാത്രമാണ് തിളങ്ങിയത്. ക്യാപ്റ്റൻ ബിപ്ലബ് സാമന്തറായ് (34), അഭിഷേഖ് യാദവ് (21), പ്രയാഷ് കുമാർ സിംഗ് (20), സുബ്രാൻഷു സേനാപതി (16) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങൾ.

നേരത്തെ വിഷ്ണുവിന് പുറമെ അഖിൽ സ്‌കറിയ (34), അബ്ദുൾ ബാസിത് (48) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങൾ. ബാക്ക്ഫൂട്ടിലാണ് കേരളം ഇന്നിംഗ്സ് ആരംഭിച്ചത്. മുഹമ്മദ് അസ്ഹറുദ്ദീൻ (12), രോഹൻ കുന്നുമ്മൽ (17) എന്നിവർ വേഗം മടങ്ങിയപ്പോൾ നന്നായി തുടങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസണും (15) ക്രീസിൽ തുടരാനായില്ല. സച്ചിൻ ബേബി (2), ശ്രേയാസ് ഗോപാൽ (13) എന്നിവർ കൂടി വേഗം പുറത്തായതോടെ കേരളം അപകടം മണത്തു. തുടരെ വിക്കറ്റ് വീഴുമ്പോഴും ആക്രമിച്ചുകളിച്ച വിഷ്ണു വിനോദ് ആണ് കേരളത്തെ കനത്ത തകർച്ചയിൽ നിന്ന് രക്ഷിച്ചത്.

ടൂർണമെന്റിൽ കേരളത്തിന്റെ രണ്ടാം ജയമാണിത്. നിലവിലെ ചാമ്പ്യന്മാരായ സൗരാഷ്ട്രയെ ആദ്യ കളിയിൽ തകർത്ത കേരളം രണ്ടാമത്തെ മത്സരത്തിൽ മുംബൈയോട് പരാജയപ്പെട്ടിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ക്വാർട്ടറിലെത്താൻ കേരളത്തിനു കഴിഞ്ഞിരുന്നു.

]]>
വിജയ് ഹസാരെ ട്രോഫി: നിരാശപ്പെടുത്തി സഞ്ജു; ഒഡീഷയ്ക്കെതിരെ കേരളത്തിനു ബാറ്റിംഗ് തകർച്ച https://malayalees.ch/vht-kerala-lost-5-wickets-odisha-sanju-samson/ Mon, 27 Nov 2023 06:45:50 +0000 https://malayalees.ch/?p=91821 വിജയ് ഹസാരെ ട്രോഫിയിൽ ഒഡീഷയ്ക്കെതിരെ കേരളത്തിനു ബാറ്റിംഗ് തകർച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം അഞ്ച് വിക്കറ്റ് നഷ്ടമായി പതറുകയാണ്. നിലവിലെ ചാമ്പ്യന്മാരായ സൗരാഷ്ട്രയെ ആദ്യ കളിയിൽ തകർത്ത കേരളം രണ്ടാമത്തെ മത്സരത്തിൽ മുംബൈയോട് പരാജയപ്പെട്ടിരുന്നു.

ബാക്ക്ഫൂട്ടിലാണ് കേരളം ഇന്നിംഗ്സ് ആരംഭിച്ചത്. മുഹമ്മദ് അസ്ഹറുദ്ദീൻ (12), രോഹൻ കുന്നുമ്മൽ (17) എന്നിവർ വേഗം മടങ്ങിയപ്പോൾ നന്നായി തുടങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസണും (15) ക്രീസിൽ തുടരാനായില്ല. സച്ചിൻ ബേബി (2), ശ്രേയാസ് ഗോപാൽ (13) എന്നിവർ കൂടി വേഗം പുറത്തായതോടെ കേരളം അപകടം മണത്തു. തുടരെ വിക്കറ്റ് വീഴുമ്പോഴും ആക്രമിച്ചുകളിച്ച വിഷ്ണു വിനോദ് (47 പന്തിൽ 55 നോട്ടൗട്ട്) ആണ് കേരളത്തെ കനത്ത തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ കേരളം 32 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എന്ന നിലയിലാണ്.

]]>
വിജയ് ഹസാരെ: ഛത്തീസ്ഗഡിനെ വീഴ്ത്തി കേരളത്തിന് തുടർച്ചയായ മൂന്നാം ജയം https://malayalees.ch/vijay-hazare-trophy-kerala-won-chhattisgarh/ Thu, 17 Nov 2022 11:42:42 +0000 https://malayalees.ch/?p=71451 വിജയ് ഹസാരെ ട്രോഫിയിൽ ഛത്തീസ്ഗഡിനെ വീഴ്ത്തി കേരളത്തിന് തുടർച്ചയായ മൂന്നാം ജയം. 8 വിക്കറ്റിന് ഛത്തീസ്ഗഡിനെ കീഴടക്കിയ കേരളം എലീറ്റ് ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനം നിലനിർത്തി. 172 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം 36.1 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. പൊന്നം രാഹുൽ (92 നോട്ടൗട്ട്) കേരളത്തിൻ്റെ ടോപ്പ് സ്കോററായി.

ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്ഗഡിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. അശുതോഷ് സിംഗ് (40), അജയ് മണ്ഡൽ (30) എന്നിവരാണ് ഛത്തീസ്ഗഡിൻ്റെ ടോപ്പ് സ്കോറർമാർ. കേരളത്തിനായി അഖിൽ സ്കറിയ നാലും എൻപി ബേസിൽ മൂന്നും വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ പതിവുപോലെ രോഹൻ കുന്നുമ്മൽ പോസിറ്റീവായി തുടങ്ങി. എന്നാൽ, 22 റൺസെടുത്ത് താരം മടങ്ങിയതോടെ മൂന്നാം നമ്പറിൽ വത്സൽ ഗോവിന്ദ് എത്തി. 96 റൺസാണ് രണ്ടാം വിക്കറ്റിൽ രോഹനും വത്സലും ചേർന്ന് കൂട്ടിച്ചേർത്തത്. 35 റൺസ് നേടി വത്സൽ ഗോവിന്ദും (35) മടങ്ങിയതോടെ ക്രീസിലെത്തിയ ക്യാപ്റ്റൻ സച്ചിൻ ബേബി (21 നോട്ടൗട്ട്) പൊന്നം രാഹുലുമായി ചേർന്ന് കേരളത്തെ വിജയത്തിലെത്തിക്കുകയായിരുന്നു. അപരാജിതമായ 47 റൺസ് ആണ് ഈ സഖ്യം കൂട്ടിച്ചേർത്തത്.

]]>
വിജയ് ഹസാരെ: സെമി ലക്ഷ്യമിട്ട് കേരളം ഇന്ന് സർവീസസിനെതിരെ https://malayalees.ch/kerala-services-vijay-hazare-trophy/ Wed, 22 Dec 2021 04:10:22 +0000 https://malayalees.ch/?p=54407 വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളം ഇന്ന് സർവീസസിനെതിരെ. ജയ്പൂരിലെ കെഎൽ സെയ്നി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ സർവീസസ് ഫീൽഡിംഗ് തിരഞ്ഞെടുത്തിട്ടുണ്ട്. സർവീസസിനെ കീഴടക്കി സെമിയുറപ്പിക്കുകയാവും കേരളത്തിൻ്റെ ലക്ഷ്യം.

എലീറ്റ് ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനക്കാരായാണ് കേരളം ക്വാർട്ടറിൽ പ്രവേശിച്ചത്. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ കരുത്തുറ്റ ടീമുകൾ അടങ്ങിയ ഗ്രൂപ്പ് ആയിരുന്നു ഇത്. ഓരോ മത്സരങ്ങളിൽ ഓരോ താരങ്ങൾ മാച്ച് വിന്നർമാരായി.

ടീം ലിസ്റ്റ്:

കേരളം: Sanju Samson (C) (W), Jalaj Saxena, Basil Thampi, Manu Krishnan, Sachin Baby, Vishnu Vinod, Mohammed Azharuddeen, Nidheesh M D, Vinoop Sheela Manoharan, Rohan S Kunnummal, Sijomon Joseph,

സര്‍വീസസ്: Abhishek, Rajat Paliwal (C), Rahul Singh, Devender Lohchab (W), Diwesh Gurdev Pathania, Raj Bahadur Pal, Pulkit Narang, Lakhan Singh, Mohit Ahlawat, Ravi Chauhan, Mumtaz Qadir

]]>
വി​ജ​യ് ഹ​സാ​രെ ട്രോ​ഫിയില്‍ കേരളം ക്വാര്‍ട്ടറില്‍; പരിക്കേറ്റ് സഞ്ജു പുറത്ത് https://malayalees.ch/kerala-reaches-vijay-hazare-trophy-quarter-finals/ Tue, 02 Mar 2021 04:04:33 +0000 https://malayalees.ch/?p=40880 വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ഏ​ക​ദി​ന ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ളം ക്വാ​ർ​ട്ട​ർ പ്ര​വേ​ശ​നം ഉ​റ​പ്പി​ച്ചു. അ​ഞ്ച് എ​ലൈ​റ്റ് ഗ്രൂ​പ്പു​ക​ളി​ലെ മി​ക​ച്ച ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് കേ​ര​ള​വും ഉ​ത്ത​ർ​പ്ര​ദേ​ശും ക്വാ​ര്‍​ട്ട​ര്‍ പ്രവേശനം ഉറപ്പാക്കിയത്. ഈ മാസം എട്ടു മുതൽ ഡൽഹിയിലാണ് ക്വാർട്ടർ പോരാട്ടങ്ങൾ നടക്കുക.

എലീറ്റ് ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരും പോയിന്‍റ് ടേബിളില്‍ ഇവർക്കു പിന്നിലുള്ള ഏറ്റവും മികച്ച 2 ടീമുകളുമാണ് നേരിട്ടു ക്വാർട്ടറിലെത്തിയത്. 5 ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത്, ആന്ധ്ര, കർണാടക, മുംബൈ, സൗരാഷ്ട്ര ടീമുകൾ നേരത്തെ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. മികച്ച റൺറേറ്റുള്ള ഉത്തർപ്രദേശും ക്വാർട്ടറിലെത്തി.

ഇന്ന് നടന്ന ഡൽഹി–രാജസ്ഥാൻ മത്സരത്തിന്‍റെ ഫലമനുസരിച്ചായിരുന്നു കേരളത്തിന്‍റെ ക്വാര്‍ട്ടര്‍ സാധ്യതകള്‍. രാജസ്ഥാനെ ഡൽഹി എട്ടു വിക്കറ്റിനു കീഴടക്കിയെങ്കിലും റൺറേറ്റിൽ രാജസ്ഥാന്‍ കേരളത്തിന് പിന്നിലായാണ് മത്സരം പൂര്‍ത്തിയാക്കിയത്. ഇതോടെ കേരളം ഏഴാം സ്ഥാനക്കാരായി ക്വാർട്ടര്‍ ഉറപ്പിച്ചു. അതേസമയം, ബറോഡയെ പിന്തള്ളി ഡൽഹി പ്ലേറ്റ് ഗ്രൂപ്പ് ജേതാക്കളായി. ഇനി ഡല്‍ഹിക്ക് എലിമിനേറ്റർ കളിക്കാം.

‌അതേസമയം, പരിക്കേറ്റ സഞ്ജു സാംസണിന് വിശ്രമം അനുവദിച്ചതായി കെ.സി.എ അറിയിച്ചു. സഞ്ജുവിന് പകരം പേസ് ബൗളർ ബേസിൽ തമ്പിയെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

]]>
ലേലത്തിൽ എടുക്കാത്ത ഐപിഎൽ ടീമുകൾക്ക് മറുപടി, ശ്രീശാന്തിന് 5 വിക്കറ്റ്; യുപിയെ തറപറ്റിച്ച് കേരളം https://malayalees.ch/kerala-beats-up/ Mon, 22 Feb 2021 12:14:33 +0000 https://malayalees.ch/?p=40523 വിജയ് ഹസാരെ ട്രോഫിയിൽ അഞ്ച് വിക്കറ്റ് നേട്ടവുമായി മലയാളി ക്രിക്കറ്റർ എസ് ശ്രീശാന്ത്. ഉത്തർപ്രദേശിനെതിരായ മത്സരത്തിലാണ് ശ്രീശാന്ത് 5 വിക്കറ്റ് നേടിയത്. 15 വർഷത്തിന് ശേഷമാണ് ശ്രീശാന്ത് ലിസ്റ്റ് എ ക്രിക്കറ്റിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത്.

9.3 ഓവറിൽ 65 റൺസ് വഴങ്ങിയാണ് ശ്രീശാന്ത് അഞ്ച് വിക്കറ്റെടുത്തത്. യുപി ക്യാപ്റ്റനും ഇന്ത്യൻ പേസറുമായ ഭുവനേശ്വർ കുമാറിൻെറ വിക്കറ്റും ഇതിൽ ഉൾപ്പെടുന്നു. 283 റൺസിന് ഉത്തർപ്രദേശിനെ കേരളം ഓൾ ഔട്ടാക്കി.

യുപി ഓപ്പണർ അഭിഷേക് ഗോസ്വാമിയെയാണ് ആദ്യം ശ്രീശാന്ത് പുറത്താക്കിയത്. ടോപ് സ്കോറർ അർഷ് ദീപ് നാഥിന്റെ വിക്കറ്റും ശ്രീശാന്ത് പിഴുതെടുത്തു.

ആദ്യമത്സരത്തിൽ കേരളം ഒഡീഷയെ 34 റൺസിന് പരാജയപ്പെടുത്തിയിരുന്നു. ആ മത്സരത്തിലും ശ്രീശാന്ത് രണ്ട് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഐപിഎൽ താരലേലത്തിൽ ശ്രീശാന്തിനെ പരിഗണിക്കാതിരുന്നവർക്കുള്ള താരത്തിൻെറ മറുപടി കൂടിയാണ് ഈ പ്രകടനം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 7 പന്തുകൾ ശേഷിക്കെ 284 റൺസെടുത്തു. 81 റൺസ് നേടിയ റോബിൻ ഉത്തപ്പയുടെ ബാറ്റിംങ്ങ് മികവിലാണ് കേരളം യുപിയെ പരാജയപ്പെടുത്തിയത്.

]]>