Vijay Deverakonda – malayalees.ch https://malayalees.ch Malayalam Online News Portal Sat, 19 Nov 2022 04:26:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Vijay Deverakonda – malayalees.ch https://malayalees.ch 32 32 പാന്‍ ഇന്ത്യന്‍ ചിത്രം ‘ഋഷഭ’യില്‍ മോഹന്‍ലാലിനൊപ്പം വിജയ് ദേവരകൊണ്ടയും- റിപ്പോര്‍ട്ട് https://malayalees.ch/vijay-deverakonda-in-vrishabha-movie-with-mohanlal/ Sat, 19 Nov 2022 04:26:43 +0000 https://malayalees.ch/?p=71552 പാന്‍ ഇന്ത്യന്‍ ചിത്രമായി പ്രഖ്യാപിക്കപ്പെട്ട ‘ഋഷ’ഭയില്‍ മോഹന്‍ലാലിനൊപ്പം തെന്നിന്ത്യന്‍ താരം വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന ഋഷഭയുടെ പ്രഖ്യാപനം വലിയ തരംഗമായിരുന്നു. തെലുങ്കിലും മലയാളത്തിലുമായി എത്തുന്ന ഋഷഭയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദുബായി കേന്ദ്രീകരിച്ചായിരിക്കുമെന്ന് മോഹന്‍ലാല്‍ നേരത്തെ അറിയിച്ചിരുന്നു.

മോഹന്‍ലാലിന്റെ മകനായിട്ടായിരിക്കും വിജയ് ദേവരകൊണ്ട ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന് ഒടിടി പ്ലേ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. കന്നട, ഹിന്ദി, തമിഴ് ഭാഷകളിലും ചിത്രത്തിന്റെ റിലീസിങ് ഉണ്ടാകുമെന്ന് തെലുങ്ക് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്ഷന്‍ ഡ്രാമയായ ചിത്രത്തിന്റെ ഷൂട്ടിങ് 2023ലായിരിക്കും ആരംഭിക്കുക. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാകും ഋഷഭയെന്ന് സംവിധായകന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അഭിഷേക് വ്യാസ്, പ്രവീര്‍ സിങ്, ശ്യാം സുന്ദര്‍ എന്നിവരുടേതാണ് നിര്‍മാണം.

]]>
എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത്? അപർണ ബാലമുരളിയെ പ്രശംസിച്ച് വിജയ് ദേവരക്കൊണ്ട https://malayalees.ch/vijay-deverakonda-praises-aparna-balamurali/ Wed, 18 Nov 2020 09:52:14 +0000 https://malayalees.ch/?p=35314 സൂര്യയും അപര്‍ണ ബാലമുരളിയും നായികാനായകന്‍മാരായ സുരാരെ പോട്രുവിനെ പ്രശംസിച്ച് തെലുങ്ക് നടന്‍ വിജയ് ദേവരക്കൊണ്ട. മികച്ച പ്രകടനമാണ് സൂര്യയും അപര്‍ണയും കാഴ്ച വച്ചിരിക്കുന്നതെന്ന് വിജയ് ട്വിറ്ററില്‍ കുറിച്ചു.

”സുഹൃത്തുക്കളൊപ്പമാണ് ഞാൻ സിനിമ കണ്ടത്. ഞങ്ങളില്‍ മൂന്ന് പേര്‍ കരഞ്ഞു. ഞാൻ സുരരൈ പോട്രുവെന്ന ചിത്രത്തിൽ മുഴുകി ഇരിക്കുകയായിരുന്നു. സൂര്യ താങ്കൾ എന്തൊരു പെർഫോമറാണ്..എങ്ങനെയാണ് ഇതെയും മികച്ച പ്രകടനം കാഴ്ച്ചവെച്ച നടിയെ സുധ കണ്ടെത്തിയത്. എത്ര അവിസ്മരണീയമായാണ് ചിത്രത്തിൽ ഇരുവരും അഭിനയിച്ചത്” വിജയ് ദേവരകൊണ്ട ട്വിറ്ററിൽ കുറിച്ചു.

ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത സുരാരെ പോട്രുവിന് മികച്ച പ്രതികരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇരുതി സുട്രിലൂടെ ശ്രദ്ധേയമായ സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖിയ എന്റര്‍ടെയ്ന്‍മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. ഉര്‍വ്വശിയാണ് ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്. പതിവ് പോലെ തകര്‍പ്പനായി അഭിനയിച്ചിട്ടുണ്ട് ഉര്‍വ്വശി.

]]>
തെലങ്കാനയില്‍ പ്രളയം: ഒന്നരക്കോടി നല്‍കി പ്രഭാസ്, കേരളത്തിന്‍റെ സഹായം അഭ്യര്‍ഥിച്ച് വിജയ് ദേവരകൊണ്ട https://malayalees.ch/prabhas-donates-one-and-half-crore-to-telangana-cm-relief-fund/ Wed, 21 Oct 2020 13:17:59 +0000 https://malayalees.ch/?p=33658 കോവിഡിനൊപ്പം പ്രളയ ദുരിതത്തിലാണ് തെലങ്കാന. കനത്ത മഴ തുടരുകയാണ്. 70 പേര്‍ ഇതിനകം മരിച്ചു. നിരവധി പേര്‍ക്ക് വീട് നഷ്ടമായി. വലിയ തോതില്‍ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

തെലങ്കാനയ്ക്ക് സഹായവുമായി ഒട്ടേറെ സിനിമാ താരങ്ങൾ ഇതിനകം രംഗത്തെത്തി. തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒന്നര കോടി രൂപയാണ് നടന്‍ പ്രഭാസ് സംഭാവന നല്‍കിയത്. ചിരഞ്ജീവിയും മഹേഷ് ബാബുവും ഒരു കോടി രൂപ വീതം സഹായധനം നല്‍കി. നാഗാർജുനയും ജൂനിയര്‍ എന്‍ടിആറും 50 ലക്ഷം രൂപ വീതമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

വിജയ് ദേവരകൊണ്ട 10 ലക്ഷം രൂപ നൽകി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളോട് സഹായം അഭ്യര്‍ഥിച്ചു.- “ഞങ്ങള്‍ കേരളത്തിനായി ഒരുമിച്ച് നിന്നു, ചെന്നൈക്കായി ഒരുമിച്ച് നിന്നു, സേനക്കായി ഒരുമിച്ച് നിന്നു, കോവിഡിനിടയില്‍ പല കാര്യങ്ങള്‍ക്കും ഒരുമിച്ച് നിന്നു. ഇപ്പോള്‍ ഞങ്ങളുടെ നഗരവും ജനങ്ങളും സഹായം തേടുകയാണ്”- വിജയ് ദേവരകൊണ്ട ട്വീറ്റ് ചെയ്തു.

ഈ വര്‍ഷം എല്ലാ അര്‍ഥത്തിലും എല്ലാവര്‍ക്കും ദുരിതമാണ്. നിലവിലെ സാഹചര്യത്തില്‍ കഴിയും വിധം ബുദ്ധിമുട്ടുന്നവരെ സഹായിക്കണം. ഞാന്‍ 10 ലക്ഷം രൂപ സംഭാവന നല്‍കുന്നു- എന്നും വിജയ് ദേവരകൊണ്ട പറഞ്ഞു.

2018ല്‍ കേരളത്തെ പ്രളയം വലച്ചപ്പോള്‍ 5 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് ദേവരകൊണ്ട സംഭാവന നല്‍കിയിരുന്നു. നേരത്തെ കോവിഡ് പ്രതിരോധത്തിനായി പ്രഭാസ് പ്രധാനമന്ത്രിയുടെ ഫണ്ടിലേക്കും ഒരു കോടി നല്‍കി.

]]>