vijay-beast-movie-song-cross-millions-of-views-in-two-days-r7esud – malayalees.ch https://malayalees.ch Malayalam Online News Portal Thu, 17 Feb 2022 05:39:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png vijay-beast-movie-song-cross-millions-of-views-in-two-days-r7esud – malayalees.ch https://malayalees.ch 32 32 റെക്കോർഡുകൾ സൃഷ്ടിച്ച് വിജയിയുടെ ‘ബീസ്റ്റ്’; തരം​ഗം തീർത്ത് ‘അറബിക് കുത്തു’ https://malayalees.ch/vijay-beast-movie-song-cross-millions-of-views-in-two-days-r7esud/ Thu, 17 Feb 2022 05:39:22 +0000 https://malayalees.ch/?p=57099 ളയ ദളപതി വിജയ് (Vijay) നായകനായി എത്തുന്ന ബീസ്റ്റ് (Beast movie) എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റെ അപ്ഡേഷനുകളെല്ലാം തന്നെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് ബീസ്റ്റിലെ ‘അറബിക് കുത്തു’ സോങ് റിലീസ് ചെയ്തത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദർ ആണ്. ഇപ്പോഴിതാ രണ്ട് ദിവസം കഴിയുമ്പോൾ മികച്ച കാഴ്ച്ചക്കാരെയാണ് പാട്ട് നേടിയിരിക്കുന്നത്. 

ഇതുവരെ 36 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടു കഴിഞ്ഞത്. യൂട്യൂബ് ട്രെന്റിം​ഗിൽ ഒന്നാം സ്ഥാനത്തുമാണ് ​ഗാനം. നടൻ ശിവകാർത്തികേയനാണ് വരികൾ എഴുതിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ, ജോണിത ഗാന്ധി എന്നിവർ ചേർന്നാണ് ആലാപനം.

അറബിക് സ്റ്റൈൽ മ്യൂസിക്, വരികൾ എന്നിവക്കൊപ്പം തമിഴ് ബീറ്റുകൾ മിക്സ് ചെയ്തു ഒരുക്കിയ ഈ ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് റിലീസ് ചെയ്തത്. അതിനൊപ്പം തന്നെ വിജയ്, പൂജ ഹെഗ്‌ഡെ എന്നിവരുടെ കിടിലൻ നൃത്ത ചുവടുകളും വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. റിലീസ് ചെയ്ത നിമിഷം മുതൽ ട്രെൻഡിങ്ങിലാണ് ​ഗാനം. നിരവധി പേരാണ് ​ഗാനത്തിന് ചുവടുവച്ചു കൊണ്ട് രം​ഗത്തെത്തിയത്. പാട്ട് അനൗൺസ് ചെയ്തു കൊണ്ടുള്ള വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

]]>