Vijay Babu – malayalees.ch https://malayalees.ch Malayalam Online News Portal Mon, 27 Jun 2022 08:11:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Vijay Babu – malayalees.ch https://malayalees.ch 32 32 വിജയ് ബാബു അറസ്റ്റിൽ https://malayalees.ch/vijay-babu-under-arrest/ Mon, 27 Jun 2022 08:11:05 +0000 https://malayalees.ch/?p=63949 യുവനടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബു അറസ്റ്റിൽ. എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. മുൻകൂർ ജാമ്യ വ്യവസ്ഥകൾ പ്രകാരമാണ് ജാമ്യത്തിൽ വിട്ടയക്കുക.

ഇന്ന് മുതൽ ജൂലൈ 3 വരെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ ഉണ്ടാകണം എന്നാണ് കോടതി നിർദേശം. കേസിനെ കുറിച്ചുള്ള ചോദ്യം ചെയ്യലും തെളിവെടുപ്പും ഈ ദിവസങ്ങളിൽ ഉണ്ടാകും.

ആവശ്യമെങ്കിൽ അന്വേഷണ സംഘത്തിന് അറസ്റ്റ് രേഖപെടുത്താമെന്ന് കോടതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അറസ്റ്റ് രേഖപെടുത്തിയാൽ 5 ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾ ജാമ്യവും എന്ന വ്യവസ്ഥയിൽ ജാമ്യം അനുവദിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.

ഏപ്രിൽ 22നായിരുന്നു യുവ നടി വിജയ് ബാബുവിനെതിരെ പീഡന പരാതി നൽകിയത്. പിന്നീട് ദുബൈയിലേക്ക് ഒളിവിൽ പോയ വിജയ് ബാബു 39 ദിവസത്തിന് ശേഷം ഈ മാസം ഒന്നിനാണ് തിരിച്ചെത്തിയത്.

]]>
പീഡന പരാതി; വിജയ് ബാബു ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും https://malayalees.ch/vijay-babu-appears-before-probe-team/ Mon, 27 Jun 2022 04:31:43 +0000 https://malayalees.ch/?p=63928 യുവ നടിയെ പീഡിപ്പിച്ചുവെന്ന കേസിൽ നടൻ വിജയ് ബാബു ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. അന്വേഷണവുമായി സഹകരിക്കണം എന്ന മുൻകൂർ ജാമ്യ ഉത്തരവിലെ നിർദേശം അനുസരിച്ചാണ് ഹാജരാകുക.

കേസ് അന്വേഷിക്കുന്ന സൗത്ത് പൊലീസ് സ്റ്റേഷൻ സി ഐ ക്ക് മുൻപാകെ ആണ് വിജയ് ബാബു ഹാജരാകേണ്ടത്.

ഇന്ന് മുതൽ ജൂലൈ 3 വരെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ ഉണ്ടാകണം എന്നാണ് കോടതി നിർദേശം. കേസിനെ കുറിച്ചുള്ള ചോദ്യം ചെയ്യലും തെളിവെടുപ്പും ഈ ദിവസങ്ങളിൽ ഉണ്ടാകും. ആവശ്യമെങ്കിൽ അന്വേഷണ സംഘത്തിന് അറസ്റ്റ് രേഖപെടുത്താം. അറസ്റ്റ് രേഖപെടുത്തിയാൽ 5 ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾ ജാമ്യവും എന്ന വ്യവസ്ഥയിൽ ജാമ്യം അനുവദിക്കണമെന്നാണ് കോടതി നിർദേശം. ഏപ്രിൽ 22നായിരുന്നു യുവ നടി വിജയ് ബാബുവിനെതിരെ പീഡന പരാതി നൽകിയത്. പിന്നീട് ദുബൈയിലേക്ക് ഒളിവിൽ പോയ വിജയ് ബാബു 39 ദിവസത്തിന് ശേഷം ഈ മാസം ഒന്നിനാണ് തിരിച്ചെത്തിയത്.

]]>
‘സമ്മത പ്രകാരമുള്ള ബന്ധം ബലാത്സംഗമാക്കുന്നതില്‍ ജാഗ്രത വേണം’;വിജയ് ബാബു കേസില്‍ ഹൈക്കോടതി പരാമര്‍ശം https://malayalees.ch/highcourt-opinion-on-vijay-babu-case/ Thu, 23 Jun 2022 08:28:09 +0000 https://malayalees.ch/?p=63795 യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് വിജയ് ബാബുവും പരാതിക്കാരിയും തമ്മില്‍ അടുത്ത ബന്ധമായിരുന്നെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍. ഇരുവരും തമ്മില്‍ അടുത്ത ബന്ധം ഉണ്ടായിരുന്നെന്ന് സന്ദേശങ്ങളില്‍ നിന്നും പ്രഥമ ദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ ഉന്നയിച്ച വാദങ്ങള്‍ ഓരോന്നായി പരിശോധിച്ച് കൊണ്ടായിരുന്നു ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്.

തെളിവുകളുടെ സൂക്ഷമ പരിശോധന നടത്തേണ്ട ആവശ്യമില്ലെങ്കിലും ഉഭയ സമ്മത പ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരെ ജാഗ്രത ആവശ്യമാണെന്ന് ഹൈക്കോടതിയുടെ വിലയിരുത്തി. ഒരോ കേസിനും അതിന്റേതായ സവിശേഷതയുണ്ടാകും. ആ ഘടകങ്ങള്‍ കണക്കിലെടുക്കണമെന്നും കേസിന്റെ വസ്തുതകളും തെളിവുകളുടെ സ്വഭാവും ഇരയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിയുടെ സ്ഥാനവുമൊക്കെ പരിഗണിക്കണമെന്നും അതിനാലാണ് ഒരോ കേസിനെയും പ്രത്യേകത കണക്കിലെടുക്കേണ്ടി വരുന്നതെന്നും കോടതി വിലയിരുത്തി.

കോടതി ചൂണ്ടിക്കാണിച്ച പ്രധാന വിഷയങ്ങള്‍

വിജയ് ബാബു വിവാഹിതനാണെന്നും ഒരു കുഞ്ഞുള്ള കാര്യം കണക്കിലെടുത്ത് അതില്‍ നിന്നും മാറാനിടയില്ലെന്നും ഇരയ്ക്ക് അറിയാമായിരുന്നു. വിവാഹിതനായതിനാല്‍ നിയമ പ്രകാരം മറ്റൊരു വിവാഹം സാധ്യമല്ലെന്നും ഇരയ്ക്ക് അറിയാമായിരുന്നു.ലൈംഗികമായി അതിക്രമിച്ചെന്ന് പറയുന്ന മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 14 വരെ പരാതിക്കാരി ഏതെങ്കിലും തരത്തില്‍ തടവിലായിരുന്നില്ല. വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം വഴി ഇരുവരും നിരന്തരമായി സന്ദേശമയച്ചിരുന്നു. ഇര എല്ലാ സന്ദേശങ്ങളും മായ്ച്ച് കളഞ്ഞിട്ടുണ്ട്. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മായ്ച്ച് കളഞ്ഞ വാട്‌സ്ആപ്പ്. ഇന്‍സ്റ്റഗ്രാം സന്ദേശങ്ങള്‍ ഇതിലൂടെ തിരിച്ചെടുക്കും.

മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 17 വരെ മൊബൈലില്‍ നടത്തിയ ആശയ വിനിമയത്തില്‍ എവിടെയും ലൈംഗികാതിക്രമത്തെക്കുറിച്ച് പറയുന്നില്ല.ഹര്‍ജിക്കാരന്റെ പുതിയ സിനിമയില്‍ താനല്ല നായികയെന്ന് ഇര അറിയുന്നത് ഏപ്രില്‍ 15ാം തിയതിയാണ്. ഇതിനെ തുടര്‍ന്ന് ഏപ്രില്‍ 17 ന് ഇര വിജയ് ബാബുവിനോട് ദേഷ്യപ്പെട്ടിരുന്നു. വിജയ് ബാബുവിനെതിരെ ഭാര്യ ഗാര്‍ഹിക പീഡനം, മോശമായ പെരുമാറ്റം എന്നിവ ആരോപിച്ച് 2018 ല്‍ പരാതി നല്‍കിയിരുന്നെന്ന് പ്രോസിക്യൂഷന്‍ ജാമ്യത്തെ എതിര്‍ത്ത് കൊണ്ട് വാദിച്ചു. എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷം പരാതി പിന്‍വലിക്കുകയായിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി.

]]>
യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന് മുൻകൂർ ജാമ്യം https://malayalees.ch/vijay-babu-granted-anticipatory-bail/ Wed, 22 Jun 2022 08:33:17 +0000 https://malayalees.ch/?p=63733 യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 27 മുതൽ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ വിജയ് ബാബു ഹാജരാകണം. രാവിലെ 9 മുതൽ ആറുവരെ ചോദ്യം ചെയ്യാം. തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണമെന്നും കോടതി നിർദേശിച്ചു.

വിജയ് ബാബുവിന് ആശ്വാസമാകുന്ന വിധിയാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. കേരളത്തിൽത്തന്നെയുണ്ടാകണമെന്ന് നടനോട് കോടതി നിർദേശിച്ചിട്ടുണ്ട്. പെൺകുട്ടിയെ സ്വാധീനിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്തരുതെന്നും കോടതി ഉപാധി വെച്ചിട്ടുണ്ട്.

നേരത്തെ ഒരു കോടി രൂപ വാ​ഗ്ദാനം ചെയ്ത് വിജയ് ബാബു ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നെന്ന് നടി വെളിപ്പെടുത്തിയിരുന്നു. കൂടാതെ അതിജീവിതയുടെ വെളിപ്പെടുത്തലിൽ നടൻ വിജയ് ബാബുവിനും പോലീസിനുമെതിരെ രൂക്ഷ വിമർശനവുമായി വിരമിച്ച ഹൈക്കോടതി ജ‍ഡ്ജി ജസ്റ്റിസ് കെമാൽ പാഷ രം​ഗത്തെത്തിയിരുന്നു. വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത് ഗുരുതരമായ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

]]>
പീഡന പരാതി; വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും https://malayalees.ch/vijay-babu-case-high-court-to-consider-anticipatory-bail/ Fri, 10 Jun 2022 06:15:15 +0000 https://malayalees.ch/?p=63171 യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇരയുടെ പേര് വെളിപ്പെടുത്തിയ കേസിലും വിജയ് ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷ തേടിയിരുന്നു. ഇതും ഇന്ന് പരിഗണിക്കും.

അഡീഷണല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് ജാമ്യഹര്‍ജി ഇന്നത്തേക്ക് മാറ്റിയത്. ഇര തന്നെയാണ് ഫെയ്സ്ബുക്കിലൂടെ തന്റെ പേര് ആദ്യം വെളിപ്പെടുത്തിയതെന്ന് ഹര്‍ജിയില്‍ വിജയ് ബാബു ആരോപിക്കുന്നു. തന്റെ പേരില്‍ ബലാത്സംഗ ആരോപണവും ഉന്നയിച്ചു. ഈ ആരോപണം ചെറുക്കാനുള്ള ശ്രമം മാത്രമാണ് തന്റെ ഭാഗത്തുനിന്നുണ്ടായത്. ഇരയുടെ പേര് വെളിപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ വിജയ് ബാബു തന്നെ രണ്ട് തവണ പീഡിപ്പിച്ചു എന്നാണ് നടിയുടെ ആരോപണം. ഇതിനു പിന്നാലെ ദുബായിലേക്ക് കടന്ന വിജയ് ബാബു ഹൈക്കോടതി അറസ്റ്റ് വിലക്കിയതിനെ തുടര്‍ന്നാണ് നാട്ടില്‍ മടങ്ങിയെത്തിയത്. 2 കേസിലും വിജയ് ബാബുവിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. അറസ്റ്റ് തടഞ്ഞതിന്റെ കാലാവധി ഇന്ന് അവസാനിക്കുകയാണ്.

]]>
വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും https://malayalees.ch/vijay-babu-bail-plea/ Tue, 07 Jun 2022 04:30:14 +0000 https://malayalees.ch/?p=62986 യുവ നടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ നടൻ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സ്‌ക്രീൻ ഷോട്ടുകൾ ഉൾപ്പെടെയുള്ള കൂടുതൽ തെളിവുകൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കും. ശക്തമായ തെളിവുകൾ നിരത്തി ഹർജിയെ എതിർക്കാനാണ് പ്രോസിക്യൂഷൻ തിരുമാനം.

ഒരു മാസത്തിലധികം ഒളിവിൽ കഴിഞ്ഞ നടൻ വിജയ് ബാബു ഈ മാസം ഒന്നാം തിയതിയാണ് കൊച്ചിയിൽ എത്തിയത്. അഞ്ച് തവണയായി മണിക്കുറുകളോളമാണ് അന്വേഷണ സംഘം വിജയ് ബാബുവിനെ ചോദ്യം ചെയ്തത്. ഇത് കൂടാതെ നടൻ സൈജു കുറിപ്പ് ഉൾപ്പെടെ 32 പേരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പരമാവതി തെളിവുകൾ ശേഖരിച്ച് മുൻകൂർ ജാമ്യഹർജിയെ എതിർക്കാനാണ് പ്രോസിക്യൂഷൻ തിരുമാനം. പരാതി ശരിവെക്കുന്ന സ്‌ക്രീൻ ഷോട്ടുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കും.

സിനിമയിൽ അവസരം നൽകാത്തതിന്റ പേരിൽ കേസ് കെട്ടിച്ചമച്ചതാണെന്നാണ് വിജയ് ബാബു പറയുന്നത്. ഗോൾഡൻ വിസയുമായി ബന്ധപ്പെട്ടാണ് വിദേശത്തേക്ക് പോയതെന്നും പരാതിയുടെ വിവരങ്ങൾ അവിടെ വച്ചാണ് അറിഞ്ഞതെന്നുമാണ് വിജയ് ബാബു കോടതിയെ അറിയിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ അന്യേഷണ സംഘം വിജയ് ബാബുവിന്റ അറസ്റ്റ് രേഖപ്പെടുത്തും.

]]>
പീഡനക്കേസ്; വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍ https://malayalees.ch/rape-case-vijay-babus-anticipatory-bail-application-is-in-hc/ Tue, 31 May 2022 04:42:03 +0000 https://malayalees.ch/?p=62674 യുവനടിയെ പീഡിപ്പിച്ച കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാര്‍ അഭിഭാഷകന്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് ഇന്നത്തേക്ക് വീണ്ടും മാറ്റിവെച്ചത്.

വിദേശത്തുള്ള വിജയ് ബാബു നാട്ടില്‍ എത്താതെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കാനാകില്ലെന്ന നിലപാടിലായിരുന്നു കോടതി. വിജയ് ബാബുവിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു. നിലവില്‍ ദുബായിലുള്ള വിജയ് ബാബു ബുധനാഴ്ച കൊച്ചിയില്‍ എത്തിച്ചേരും.

തിങ്കളാഴ്ച വിമാനത്താവളത്തില്‍ എത്തി യാല്‍ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച വിജയ് ബാബു നാട്ടിലെത്തുമെന്നാണ് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍,മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല ഉത്തരവ് കിട്ടാത്തതിനാല്‍ വിജയ് യാത്ര മാറ്റുകയായിരുന്നുവെന്നാണ് വിവരം.

ഇതിനിടെ വിദേശത്ത് ഒളിവിലുള്ളവിജയ്ബാബുവിന് സാമ്പത്തിക സഹായം എത്തിച്ചു നല്‍കിയ യുവ നടിക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

]]>
വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും https://malayalees.ch/high-court-consider-vijay-babus-anticipatory-bail-application-today/ Mon, 30 May 2022 04:16:15 +0000 https://malayalees.ch/?p=62603 യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിജയ് ബാബു ഇന്ന് രാവിലെയോടെ കൊച്ചിയിലെത്തുമെന്ന് അഭിഭാഷകൻ അറിയിച്ചു. നാട്ടിൽ തിരിച്ചെത്തിയാലുടൻ അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസിന്റെ നീക്കം.
ജാമ്യ ഹർജി നിലനിർത്തിയാൽ ഈ മാസം 30 ന് തിരിച്ചെത്താമെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചിരുന്നു.

കേസെടുത്തത് അറിയാതെയാണ് രാജ്യം വിട്ടതെന്നും വിജയ് ബാബു വാദിച്ചിരുന്നു. എന്നാൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. കേസ് രജിസ്റ്റർ ചെയ്തു എന്നറിഞ്ഞതിന് ശേഷമാണ് വിജയ് ബാബു രാജ്യം വിട്ടതെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഉന്നയിച്ചു.

നടിയുടെ അമ്മയെ ഭീഷണിപ്പെടുത്തി, പരാതിക്കാരിയായ നടിയുടെ പേര് വെളിപ്പെടുത്തി എന്നീ കാര്യങ്ങൾ പ്രോസിക്യൂഷനും ഉന്നയിച്ചു. കുറ്റവാളിയെ കൈമാറാൻ ഇന്ത്യയുമായി ഉടമ്പടിയുള്ള രാജ്യമല്ലേ യുഎഇ എന്ന് വാദത്തിനിടെ കോടതി ചോദിച്ചു.

വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. വിദേശത്തുള്ള താരം, മെയ് 30 ന് നാട്ടിലെത്തുമെന്ന് വ്യക്തമാക്കി യാത്രാരേഖകൾ സമർപ്പിച്ചതോടെയാണ് ജസ്റ്റിസ് പി.ഗോപിനാഥ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ തയാറായത്. ഇതിനിടെ, പരാതിക്കാരിയായ നടിയുമായി താൻ സൗഹൃദത്തിലായിരുന്നെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നുമാണ് വിജയ് ബാബു കോടതിയെ അറിയിച്ചത്.

]]>
വിജയ് ബാബുവിന്റെ ജാമ്യം ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും https://malayalees.ch/vijay-babu-bail-petition-today/ Fri, 27 May 2022 05:24:29 +0000 https://malayalees.ch/?p=62491 യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന്റെ ജാമ്യം ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊലീസ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് അറസ്റ്റ് വാറന്റ് വാങ്ങിയെന്നും ദുബായിലുള്ള വിജയ് ബാബു കൊച്ചിയിലെത്തിയാൽ അറസ്റ്റിലാകുമെന്നും ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ജാമ്യം ഹർജിയിൽ പറയുന്നു.

കഴിഞ്ഞ രണ്ട് തവണയും വിജയ് ബാബുവിന്റെ ജാമ്യഹർജി ഹൈക്കോടതി മാറ്റിവയ്ക്കുകയായിരുന്നു. വിജയ് ബാബു ആദ്യം കേരളത്തിൽ എത്തട്ടെ എന്നും രേഖകളെല്ലാം കോടതിയ്ക്ക് നൽകട്ടേ എന്നും സിംഗിൾ ബഞ്ച് വ്യക്തമാക്കി.

ഈ മാസം 30 ന് കേരളത്തിൽ തിരിച്ചെത്തിയില്ലെങ്കിൽ മുൻകൂർ! ജാമ്യ ഹർജി തള്ളുമെന്നും ജസ്റ്റിസ് പി ഗോപിനാഥ് വ്യക്തമാക്കി.
വിജയ് ബാബു തിരിച്ചെത്തുന്നത് വരെ ഇടക്കാല ജാമ്യം നൽകിക്കൂടെ എന്ന് കോടതി വാക്കാൽ ചോദിച്ചെങ്കിലും പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. വിജയ് ബാബുവിനെതിരേ ശക്തമായ വാദങ്ങളാണ് സർക്കാർ കോടതിയിൽ ഉയർത്തിയത്. തുടർന്നു ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജസ്റ്റിസ് പി ഗോപിനാഥ് അധ്യക്ഷനായ ബെഞ്ച് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ഇന്ന് ഇടക്കാല ജാമ്യ ഹർജിയിൽ തീരുമാനമുണ്ടാകും. അതേ സമയം ഇന്റപോളിന്റെ ഭാഗത്തു നിന്ന് താമസം ഉണ്ടാകുന്നതാണ് റെഡ് കോർണർ നോട്ടീസ് ഇറങ്ങുന്നത് വൈകാൻ കാരണം. എന്നാൽ കേരളത്തിലെത്തിയാൽ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം. 30ആം തീയതി പുലർച്ചയോടുകൂടി വിജയ് ബാബു നെടുമ്പാശ്ശേരിയിലെത്തുമെന്നാണ് വിജയ്ബാബു ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്

]]>
നടി അയച്ച വാട്ട്സ് ആപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു ഹൈക്കോടതിക്ക് കൈമാറി; ഇന്ന് ഉച്ചയ്ക്ക് ​ഹർജി പരി​ഗണിക്കും https://malayalees.ch/vijay-babus-anticipatory-bail-plea-to-be-heard-by-high-court-today/ Wed, 25 May 2022 04:46:51 +0000 https://malayalees.ch/?p=62377 യുവനടിയെ സംവിധായകൻ പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടർന്നുണ്ടായ കേസിൽ നടി അയച്ച വാട്ട്സ് ആപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു അഭിഭാഷകൻ മുഖേനെ ഹൈക്കോടതിക്ക് കൈമാറി. ഇന്ന് ഉച്ചയ്ക്ക് ജസ്റ്റിസ് പി ​ഗോപിനാഥ് അധ്യക്ഷനായ ബെഞ്ചാണ് വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹർജി പരി​ഗണിക്കുന്നത്.

നടിയുടേത് ബ്ലാക്ക്മൈലിം​ഗ് തന്ത്രങ്ങളാണെന്നാണ് വിജയ് ബാബുവിന്റെ വാദം. 2018 മുതൽ പരാതിക്കാരിയെ തനിക്ക് നേരിട്ടറിയാം. ഉഭയസമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടത്. നടി പല തവണ പണം കടം വാങ്ങിയിട്ടുണ്ട്. സിനിമയിലെ അവസരത്തിന് വേണ്ടി നടി നിരന്തരം തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും സംവിധായകൻ വ്യക്തമാക്കുന്നു.

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരി​ഗണിക്കും. വിജയ് ബാബു തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് കൊച്ചിയിലെത്തുമെന്നാണ് അഭിഭാഷകൻ എസ് രാജീവ് കോടതിയെ അറിയിച്ചിട്ടുള്ളത്. യാത്രാരേഖകളുടെ കോപ്പി കോടതിയിൽ നേരത്തേ ഹാജരാക്കിയിരുന്നു.

മാർച്ച് 16നും 22നും തന്നെ ഹോട്ടലിൽ വെച്ച് വിജയ് ബാബു പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. ഏപ്രിൽ 14ന് നടി മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിലെത്തിയിരുന്നുവെന്നും ഇവിടെവെച്ച് തന്റെ പുതിയ ചിത്രത്തിലെ നായികയോട് ദേഷ്യപ്പെട്ടെന്നും വിജയ് ബാബു പറയുന്നു. പൊലീസ് കേസ് എടുക്കുന്നതിന് മുമ്പാണ് താൻ ദുബായിലെത്തിയത് തുടങ്ങിയ വാദങ്ങളാണ് സംവിധായകൻ അഭിഭാഷകൻ മുഖേനെ കോടതിയെ അറിയിക്കുന്നത്.

]]>