Vijay Antony – malayalees.ch https://malayalees.ch Malayalam Online News Portal Fri, 22 Sep 2023 05:59:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Vijay Antony – malayalees.ch https://malayalees.ch 32 32 “എന്റെ മകള്‍ ദയയുള്ളവളും ധൈര്യശാലിയുമായിരുന്നു, ആവള്‍ക്കൊപ്പം ഞാനും മരിച്ചു”; വിജയ് ആന്‍റണി https://malayalees.ch/vijay-antony-about-his-daughter-meera/ Fri, 22 Sep 2023 05:59:05 +0000 https://malayalees.ch/?p=88207
മകള്‍ മീരയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണി. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു വികാരാധീനനായി വിജയ് പ്രതികരിച്ചത്.മകള്‍ക്കൊപ്പം താനും മരിച്ചു ക‍ഴിഞ്ഞു. ഇപ്പോഴും മീര തന്നോട് സംസാരിക്കാറുണ്ടെന്ന് തോന്നുന്നുവെന്നും ഇനി ചെയ്യുന്ന ഏതൊരു നല്ല പ്രവൃത്തിയും അവളുടെ പേരിൽ ആയിരിക്കുെമന്നും വിജയ് കുറിച്ചു.

മീര ധൈര്യശാലിയും ദയയുള്ളവളുമായിരുന്നുവെന്നും മതമോ ജാതിയോ മതമോ പണമോ അസൂയയോ വേദനയോ ദാരിദ്ര്യമോ തിന്മയോ ഇല്ലാത്ത ശാന്തമായ ഒരു സ്ഥലത്തേക്ക് മകള്‍ യാത്രയായെന്നുമാണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

കുറിപ്പിന്‍റെ പൂര്‍ണരൂപം:

‘‘‘എന്റെ പ്രിയപ്പെട്ടവരേ, ധൈര്യശാലിയും ദയയുള്ളവളുമായിരുന്നു എന്റെ മകൾ മീര. മതമോ ജാതിയോ മതമോ പണമോ അസൂയയോ വേദനയോ ദാരിദ്ര്യമോ തിന്മയോ ഇല്ലാത്ത ശാന്തമായ ഒരു സ്ഥലത്തേക്ക് അവൾ യാത്രയായി. ഇപ്പോഴും അവൾ എന്നോട് സംസാരിക്കാറുണ്ടെന്ന് തോന്നുന്നു. അവൾക്കൊപ്പം ഞാനും മരിച്ചുകഴിഞ്ഞു. ഇപ്പോൾ അവൾക്കൊപ്പം സമയം ചിലവഴിക്കാൻ തുടങ്ങിയിരിക്കുന്നു. ഞാൻ തുടങ്ങുന്ന ഏതൊരു നല്ല പ്രവൃത്തിയും അവളുടെ പേരിൽ ആയിരിക്കും. എല്ലാം ആരംഭിക്കുന്നത് അവളായിരിക്കുമെന്നും വിശ്വസിക്കുന്നു”.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് വിജയ് ആന്റണിയുടെ മൂത്ത മകൾ മീര (16) ജീവനൊടുക്കിയത്. വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മകളെ കണ്ടെത്തിയത്. പതിവ് പോലെ ഉറങ്ങാന്‍ മുറിയിലേക്ക് പോവുകയായിരുന്നു. പുലര്‍ച്ചെ ശബ്ദം കേട്ട് മുറിയിലെത്തിയ വിജയ് ആണ് മീരയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ബുധനാഴ്ച്ച ചെന്നൈയിൽ വെച്ചായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.

]]>