VHP – malayalees.ch https://malayalees.ch Malayalam Online News Portal Tue, 03 Jan 2023 10:48:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png VHP – malayalees.ch https://malayalees.ch 32 32 ‘ഗുരുവായൂരപ്പന്റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചുകൂട്ടിയാൽ..’; പൃഥ്വിരാജിനെതിരെ വിശ്വഹിന്ദു പരിഷത്ത് https://malayalees.ch/fb-post-against-prithviraj-basil-joseph-movie/ Tue, 03 Jan 2023 10:47:36 +0000 https://malayalees.ch/?p=73857 പൃഥ്വിരാജും ബേസില്‍ ജോസഫും ഒന്നിക്കുന്ന ചിത്രത്തിനെതിരേ വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥ്. ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ഗുരുവായൂരപ്പന്റെ പേരില്‍ എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍ വാരിയം കുന്നനെ ഓര്‍ത്താൽ മതിയെന്നാണ് പ്രതീഷ് വിശ്വനാഥ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. (fb post against prithviraj basil joseph movie)

മലയാള സിനിമാക്കാർക്ക് ദിശാ ബോധം ഉണ്ടാക്കാൻ ഉണ്ണിമുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായതായും പ്രതീഷ് വിശ്വനാഥ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം

മലയാള സിനിമാക്കാര്‍ക്ക് ദിശ ബോധം ഉണ്ടാക്കാന്‍ ഉണ്ണിമുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായി .എന്നാല്‍ ഗുരുവായൂരപ്പന്റെ പേരില്‍ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍ രാജുമോന്‍ അനൗണ്‍സ് ചെയ്ത സ്വന്തം വാരിയം കുന്നനെ ഒന്നോര്‍ത്താല്‍ മതി . ജയ് ശ്രീകൃഷ്ണ…

നിരവധിപ്പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ‘എന്റെ പൊന്നു സാറെ ആദ്യം അവരോന്നു പടം ഇറക്കട്ടെ എന്നിട്ട് നോക്കാം നമുക്ക്’. എന്ന് ചിലർ കമന്റ് ഇട്ടിരുന്നു. ഇന്നലെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. ഉടൻ ചിത്രീകരണം ആരംഭിക്കും എന്ന വിവരവും ബേസിൽ ജോസഫ് ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കുന്നുണ്ട്.

]]>