verdict on – malayalees.ch https://malayalees.ch Malayalam Online News Portal Fri, 28 Apr 2023 04:36:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png verdict on – malayalees.ch https://malayalees.ch 32 32 നടി ജിയാ ഖാന്റെ ആത്മഹത്യ; 10 വർഷത്തിന് ശേഷം ഇന്ന് വിധി https://malayalees.ch/jiah-khan-suicide-case-verdict-today-html/ Fri, 28 Apr 2023 04:16:31 +0000 https://malayalees.ch/?p=80342 നടി ജിയാ ഖാന്റെ ആത്മഹത്യയിൽ പത്ത് വർഷത്തിന് ശേഷം വിധി പറയാനൊരുങ്ങി മുംബൈ സ്‌പെഷ്യൽ സിബിഐ കോടതി. ജിയാ ഖാനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച കേസിൽ നടൻ ആദിത്യ പഞ്ചോളിയും അമ്മ സറീന വഹാബും പ്രതികളാണ്. ജൂഹുവിലെ വസതിയിൽ ഒരുമുഴം കയറിൽ ജീവനൊടുക്കും മുൻപ് സൂരജ് പഞ്ചോളിക്കെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ ആറ് പേജുള്ള ആത്മഹത്യാ കുറിപ്പ് ജിയ എഴുതിയിരുന്നു. ഈ കുറിപ്പാണ് കേസിനാധാരം. 

സൂരജുമൊത്തുള്ള അടുപ്പത്തെ കുറിച്ചും നടനിൽ നിന്ന് നേരിട്ട ശാരീരിക-മാനസീക പീഡനങ്ങളെ കുറിച്ചും ജിയ ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ പീഡനങ്ങളാണ് തന്നെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ജിയ പറയുന്നു. സ്‌പെഷ്യൽ സിബിഐ ജഡ്ജി എഎസ് സയ്യാദാണ് കേസിൽ വിധി പറയുക.

2013 ജൂൺ 13നാണ് ജിയാ ഖാനെ മുംബൈയിലെ ജൂഹുവിലുള്ള അപ്പാർട്ട്മെന്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ജിയയുടെ മരണത്തെ തുടർന്ന് കാമുകനായ സൂരജ് പഞ്ചോളി കസ്റ്റഡിയിലെടുത്തിരുന്നു. സിബിഐ നടത്തിയ അന്വേഷണത്തിൽ ജിയാ ഖാൻ ജീവനൊടുക്കിയതാണെന്നും, കാരണം സൂരജ് പഞ്ചോളിയുമായുള്ള ബന്ധത്തിലെ പ്രശ്നങ്ങളാണ് കാരണമെന്നും കണ്ടെത്തിയിരുന്നു. ജിയാ ഖാന്റെ മരണം കൊലപാതകമല്ല ആത്മഹത്യയാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് സൂരജ് പഞ്ചോളിക്കെതിരെ സിബിഐ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയത്.

സൂരജ് ഉൾപ്പെടെയുള്ള 22 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതിൽ ജിയക്ക് ഗർഭഛിദ്രം നടത്തിയ ഡോക്ടർ, ജിയയുടെ ഫ്‌ളാറ്റിലെ വാച്ച്മാൻ, സൂരജിൻറെ സുഹൃത്തുക്കൾ എന്നിവർ ഉൾപ്പെടുന്നു.

]]>
നയതന്ത്ര കള്ളക്കടത്ത് കേസ് : നാല് പ്രതികളെ മാപ്പു സാക്ഷിയാക്കാൻ അനുവദിക്കണമെന്ന ഹർജിയിൽ വിധി ഇന്ന് https://malayalees.ch/special-court-verdict-on-nia-petition/ Tue, 30 Mar 2021 08:43:21 +0000 https://malayalees.ch/?p=42243 നയതന്ത്ര കള്ളക്കടത്ത് കേസിൽ നാല് പ്രതികളെ മാപ്പു സാക്ഷിയാക്കാൻ അനുവദിക്കണമെന്ന എൻഐഎയുടെ ഹർജിയിൽ പ്രത്യേക കോടതി ഇന്ന് വിധി പറയും. കള്ളക്കടത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന കേസിലാണ് നടപടി.

പ്രതികളായ സന്ദീപ്, മുഹമ്മദ് അൻവർ, അബ്ദുൽ അസീസ്, നന്ദ ഗോപാൽ എന്നിവരെ മാപ്പുസാക്ഷികളാക്കണം എന്നാണ് എൻഐഎയുടെ ആവശ്യം. ജയിലിൽ കഴിയുന്ന സന്ദീപ് ഉൾപ്പടെ നാല് പ്രതികളും കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. അടച്ചിട്ട കോടതി മുറിയിലാണ് കോടതി പ്രതികളുടെയും എൻഐഎയുടെയും വാദങ്ങൾ കേട്ടത്.

]]>