ventilator – malayalees.ch https://malayalees.ch Malayalam Online News Portal Wed, 05 May 2021 12:12:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ventilator – malayalees.ch https://malayalees.ch 32 32 കേരളത്തിലും വെന്‍റിലേറ്ററുകൾ നിറയുന്നു; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒഴിവുള്ളത് നാല് വെന്‍റിലേറ്റര്‍ മാത്രം https://malayalees.ch/ventilators-fill-up-in-kerala-too-thiruvananthapuram-medical-college-has-only-four-ventilators-vacant/ Wed, 05 May 2021 12:12:27 +0000 https://malayalees.ch/?p=43733 കേരളത്തിലും വെന്‍റിലേറ്ററുകൾ നിറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ഐസിയുകളും വെന്‍റിലേറ്ററുകളും നിറയുകയാണ്. ഇവിടെ നാല് വെന്‍റിലേറ്ററുകൾ മാത്രമാണ് ഇനി ഒഴിവുള്ളത്. കൊല്ലത്തും ഭൂരിഭാഗം വെന്റിലേറ്ററുകളിലും രോഗികൾ നിറഞ്ഞു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 52 കോവിഡ് ഐ.സി.യു യൂണിറ്റുകളിലും രോഗികൾ നിറഞ്ഞു. 60 ഓക്സിജൻ യൂണിറ്റുകളിൽ 54 ലിലും 36 വെന്റിലേറ്ററുകളിൽ 26 എണ്ണത്തിലും രോഗികളാണ്. വടക്കൻ കേരളത്തിലും കോവിഡ് രോഗികൾക്കായി വെന്‍റിലേറ്റര്‍ ഒഴിവില്ല.

മലപ്പുറം, കണ്ണൂർ,കാസർകോട് ജില്ലകളിലാണ് വെന്‍റിലേറ്റർ ഒഴിവില്ലാത്തത്. കാസർകോട് ആകെയുള്ള 36 വെന്‍റിലേറ്ററിലും രോഗികളുണ്ട്. കോഴിക്കോട് 43 വെന്‍റിലേറ്ററുണ്ടെന്നാണ് ഔദ്യോഗിക വിവരമെങ്കിലും ഭൂരിഭാഗം ആശുപത്രികളിലും വെന്‍റിലേറ്റർ ലഭ്യമല്ല. കാസർകോട്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ 19 ഉം കാസർകോട് മെഡിക്കല്‍ കോളജില്‍ 17 ഉം വെന്‍റിലേറ്ററുമാണ് ഉള്ളത്. ഈ മുപ്പത്തിയാറ് വെന്‍റിലേറ്ററിലും രോ​ഗികളുണ്ട്.

മംഗലാപുരത്തും വെന്‍റിലേറ്ററില്ലാതയതോടെ കാസർകോട്ടെ കോവിഡ് രോഗികള്‍ ആശങ്കയിലാണ്. കണ്ണൂരില്‍ ആകെയുള്ള 80 വെന്‍റിലേറ്ററില്‍ 14 എണ്ണം ഒഴിവുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി ആശുപത്രിയെ സമീപിക്കുമ്പോള്‍ വെന്‍റിലേറ്ററില്ല എന്ന വിവരമാണ് ലഭിക്കുന്നത്. മലപ്പുറത്ത് ഒഴിവുണ്ടായിരുന്ന 7 വെന്‍റിലേറ്ററിലും ഇന്ന് രോഗികളെത്തിയെന്നാണ് വിവരം.

കോവിഡ് ജാഗ്രാതാ പോർട്ടലിലെ കണക്ക് പ്രകാരം കോഴിക്കോട് 43 വെന്‍റിലേറ്റർ ഒഴിവുണ്ട്. എന്നാല്‍ ഈ വിവരം ശരിയല്ലെന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. 18 വെന്‍റിലേറ്റർ ഉണ്ടെന്ന് വെബ്സൈറ്റില്‍ പറയുന്ന കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഇപ്പോള്‍ ഒരു വെന്‍റിലേറ്റർ പോലും ലഭ്യമല്ല. കോഴിക്കോട് മെഡിക്കല്‍ കോളജിലും വെന്‍റിലേറ്റർ ഒഴിവില്ല. ഇന്ന് വൈകിട്ട് 3.30 ന് സംസ്ഥാന കൊവിഡ് അവലോകന യോഗത്തില്‍ മലബാർ ജില്ലകളിലെ സാഹചര്യം വിലയിരുത്തുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലെ വെന്‍റിലേറ്ററുകളെ കൂടുതലായി കൊവിഡ് രോഗികള്‍ക്ക് മാറ്റിവെക്കാനാകുമോ എന്നാണ് പരിശോധിക്കുന്നത്.

രോഗികളുടെ എണ്ണവും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണവും വർധിക്കുമ്പോള്‍ നമ്മുടെ ആരോഗ്യ സംവിധാനത്തിന് അത് താങ്ങാനാവില്ല എന്ന് നേരത്തെ തന്നെ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയതാണ്. ജാഗ്രത കൂടുതല്‍ പാലിക്കണമെന്ന് ഓർമപ്പെടുത്തലാണ് മലബാർ ജില്ലകളിലെ സാഹചര്യം നല്‍കുന്നത്.

]]>
വടക്കൻ കേരളത്തിൽ കോവിഡ് രോഗികൾക്കായി വെന്‍റിലേറ്റര്‍ ഒഴിവില്ല https://malayalees.ch/no-ventilators-available-in-north-kerala/ Wed, 05 May 2021 08:01:24 +0000 https://malayalees.ch/?p=43723 വടക്കൻ കേരളത്തിൽ കോവിഡ് രോഗികൾക്കായി വെന്‍റിലേറ്റര്‍ ഒഴിവില്ല. മലപ്പുറം, കണ്ണൂർ,കാസർകോട് ജില്ലകളിലാണ് വെന്‍റിലേറ്റർ ഒഴിവില്ലാത്തത്. കാസർകോട് ആകെയുള്ള 36 വെന്‍റിലേറ്ററിലും രോഗികളുണ്ട്. കോഴിക്കോട് 43വെന്‍റിലേറ്ററുണ്ടെന്നാണ് ഔദ്യോഗിക വിവരമെങ്കിലും ഭൂരിഭാഗം ആശുപത്രികളിലും വെന്‍റിലേറ്റർ ലഭ്യമല്ല. കാസർകോട്,

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ 19 ഉം കാസർകോട് മെഡിക്കല്‍ കോളജില്‍ 17 ഉം വെന്‍റിലേറ്ററുമാണ് ഉള്ളത്. ഈ മുപ്പത്തിയാറ് വെന്‍റിലേറ്ററിലും രോഗികളുണ്ട്. മംഗലാപുരത്തും വെന്‍റിലേറ്ററില്ലാതയതോടെ കാസർകോട്ടെ കോവിഡ് രോഗികള്‍ ആശങ്കയിലാണ്. കണ്ണൂരില്‍ ആകെയുള്ള 80 വെന്‍റിലേറ്ററില്‍ 14 എണ്ണം ഒഴിവുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി ആശുപത്രിയെ സമീപിക്കുമ്പോള്‍ വെന്‍റിലേറ്ററില്ല എന്ന വിവരമാണ് ലഭിക്കുന്നത്. മലപ്പുറത്ത് ഒഴിവുണ്ടായിരുന്ന 7 വെന്‍റിലേറ്ററിലും ഇന്ന് രോഗികളെത്തിയെന്നാണ് വിവരം.

കോവിഡ് ജാഗ്രാതാ പോർട്ടലിലെ കണക്ക് പ്രകാരം കോഴിക്കോട് 43 വെന്‍റിലേറ്റർ ഒഴിവുണ്ട്. എന്നാല്‍ ഈ വിവരം ശരിയല്ലെന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. 18 വെന്‍റിലേറ്റർ ഉണ്ടെന്ന് വെബ്സൈറ്റില്‍ പറയുന്ന കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഇപ്പോള്‍ ഒരു വെന്‍റിലേറ്റർ പോലും ലഭ്യമല്ല. കോഴിക്കോട് മെഡിക്കല്‍ കോളജിലും വെന്‍റിലേറ്റർ ഒഴിവില്ല. ഇന്ന് വൈകിട്ട് 3.30 ന് സംസ്ഥാന കൊവിഡ് അവലോകന യോഗത്തില്‍ മലബാർ ജില്ലകളിലെ സാഹചര്യം വിലയിരുത്തുന്നുണ്ട്.

സ്വകാര്യ ആശുപത്രികളിലെ വെന്‍റിലേറ്ററുകളെ കൂടുതലായി കൊവിഡ് രോഗികള്‍ക്ക് മാറ്റിവെക്കാനാകുമോ എന്നാണ് പരിശോധിക്കുന്നത്. രോഗികളുടെ എണ്ണവും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണവും വർധിക്കുമ്പോള്‍ നമ്മുടെ ആരോഗ്യ സംവിധാനത്തിന് അത് താങ്ങാനാവില്ല എന്ന് നേരത്തെ തന്നെ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയതാണ്. ജാഗ്രത കൂടുതല്‍ പാലിക്കണമെന്ന് ഓർമപ്പെടുത്തലാണ് മലബാർ ജില്ലകളിലെ സാഹചര്യം നല്‍കുന്നത്.

]]>
പ്രണബ്​ മുഖർജി അതീവ ഗുരുതരാവസ്ഥയില്‍; വെൻറിലേറ്ററിൽ കോമയിൽ https://malayalees.ch/pranab-mukherjee-remains-in-a-deep-coma-on-ventilator/ Wed, 26 Aug 2020 14:02:44 +0000 https://malayalees.ch/?p=30869 തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതു മാറ്റാനുള്ള ശസ്ത്രക്രിയക്കായി ആഗസ്റ്റ് 10നാണ് പ്രണബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

‌ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജി (84) തീവ്രാവസ്ഥയിലുള്ള കോമയിലേക്ക്​ മാറിയെന്ന്​ ആശുപത്രി അധികൃതർ. പ്രണബ്​ മുഖർജിയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്നും വെൻറിലേറ്റർ സഹായത്തോടെയാണ്​ ജീവൻ നിലനിർത്തുന്നതെന്നും മെഡിക്കൽ സംഘം പുറത്തുവിട്ട പ്രസ്​താവനയിൽ വ്യക്തമാക്കുന്നു.

തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതു മാറ്റാനുള്ള ശസ്ത്രക്രിയക്കായി ആഗസ്റ്റ് 10നാണ് പ്രണബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. അടിയന്തര മസ്​തിഷ്​ക ശസ്​ത്രക്രിയക്ക്​ വിധേയനായ അദ്ദേഹത്തിന്​ പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശ്വാസകോശത്തിലെപ്രണബ്​ മുഖർജി കോമയിൽ; വെൻറിലേറ്ററിൽ തുടരുന്നു അണുബാധ കാരണം ആഗസ്​റ്റ്​ 20ന്​ ആരോഗ്യനില വഷളായിരുന്നു.

]]>
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നില അതീവഗുരുതരം https://malayalees.ch/pranab-mukherjee-remains-critical-still-on-ventilator/ Wed, 12 Aug 2020 09:10:46 +0000 https://malayalees.ch/?p=30072 ഡല്‍ഹിയിലെ ആര്‍.ആര്‍ സൈനികാശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്

കോവിഡ് ബാധിച്ച് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നില അതീവഗുരുതരം.ഡല്‍ഹിയിലെ ആര്‍.ആര്‍ സൈനികാശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. തലച്ചോറില്‍ രക്തം കട്ടപിടിച്ച നിലയില്‍ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിലൂടെ തലച്ചോറിൽ കട്ടപിടിച്ച രക്തം നീക്കിയിരുന്നു.

ഇപ്പോള്‍ വെന്‍റിലേറ്ററിലാണ് അദ്ദേഹം. ശസ്ത്രക്രിയക്ക് ശേഷവും അദ്ദേഹത്തിന്‍റെ നില വഷളായിരുന്നുവെന്നും ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.

തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി അദ്ദേഹം തന്നെയാണ് ട്വീറ്റിലൂടെ ജനങ്ങളെ അറിയിച്ചത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് തിങ്കളാഴ്ച ആശുപത്രി സന്ദര്‍ശിച്ച് അദ്ദേഹത്തിന്‍റെ രോഗവിവരങ്ങള്‍ തിരക്കിയിരുന്നു.

]]>