VENJARAMOODU MURDER – malayalees.ch https://malayalees.ch Malayalam Online News Portal Thu, 01 Dec 2022 07:52:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png VENJARAMOODU MURDER – malayalees.ch https://malayalees.ch 32 32 വെഞ്ഞാറമ്മൂട് സൂര്യ കൊലപാതക കേസ് പ്രതി മരിച്ച നിലയിൽ https://malayalees.ch/venjaramoodu-surya-murder-case-accused-commits-suicide/ Thu, 01 Dec 2022 07:52:05 +0000 https://malayalees.ch/?p=72177 കൊലപാതക കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമ്മൂട് സൂര്യ കൊലപാതക കേസ് പ്രതി ഷിജുവാണ് മരിച്ചത്. വയ്യേറ്റിലെ വീട്ടിൽ ഇന്ന് രാവിലെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 2016 ജനുവരി 27നാണ് കൊലപാതകം നടന്നത്.

ആറ്റിങ്ങൽ ബസ് സ്റ്റാൻഡിനു സമീപത്തെ റോഡിൽ വെച്ചു സൂര്യയെ ഷിജു വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സൂര്യയുമായി പ്രണയത്തിലായിരുന്ന ഷിജു സംശയം കാരണമാണ് കൊലപ്പെടുത്തിയത്. ഡിസംബർ 16നു വിചാരണ ആരംഭിക്കാനിരിക്കുകയായിരുന്നു.

]]>
വെഞ്ഞാറമ്മൂട് ഇരട്ടക്കൊലയില്‍ സിപിഐഎം പങ്ക്; സിബിഐ അന്വേഷണം വേണം; കെ.സുധാകരന്‍ https://malayalees.ch/cbi-should-investigate-k-sudhakaran/ Wed, 09 Mar 2022 13:17:37 +0000 https://malayalees.ch/?p=58290 വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സിപിഐഎം നേതാവും എംഎല്‍എയുമായ വ്യക്തിയുടെ മകനുമായുള്ള പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പറയുന്നത്. വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം ശരിയാംവിധം അന്വേഷിച്ചാല്‍ പ്രതിസ്ഥാനത്ത് വരുന്നത് സിപിഐഎം ഉന്നതരായിരിക്കും.

സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു. 2020ൽ നടന്ന ഇരട്ടക്കൊലപാതകത്തിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടാനാണ് സിപിഐഎം ശ്രമിച്ചത്. കൊലപാതകത്തിന്റെ യഥാര്‍ത്ഥകാരണം അന്വേഷിക്കാത്ത പൊലീസ് ഭീഷണിക്കും സമര്‍ദ്ദത്തിനും വഴങ്ങി പ്രതികളെ കണ്ടെത്തുകയായിരുന്നു. അക്രമികള്‍ക്കും കൊലപാതികള്‍ക്കും അഭയകേന്ദ്രം ഒരുക്കുന്ന പ്രസ്ഥാനമായി സിപിഐഎം മാറി.

കുപ്രസിദ്ധ ഗുണ്ടയായ ഓം പ്രകാശിന് സിപിഐഎം അംഗത്വം നല്‍കിയതും പരോളിലിറങ്ങിയ മറ്റൊരു കൊലക്കേസ് പ്രതിയെ ഡിവൈഎഫ്‌ഐ ഭാരവാഹിയാക്കിയതും ഉദാഹരണങ്ങളാണ്. തട്ടിപ്പുക്കാര്‍ക്കും സ്ത്രീ പീഡകര്‍ക്കും കൊലപാതികള്‍ക്കും സംരക്ഷണം നല്‍കുന്ന നിലയിലേക്ക് സിപിഎം നേതൃത്വം അധപതിച്ചു. ബോംബ് നിര്‍മ്മാണം കുടില്‍ വ്യവസായം പോലെ കൊണ്ടു നടക്കുന്ന സിപിഐഎം ആളെ കൊല്ലുന്ന പാര്‍ട്ടിയായി മാറിയെന്നും സുധാകരന്‍ ആരോപിച്ചു.

]]>
വെഞ്ഞാറമ്മൂട് കൊലപാതകം സിപിഎമ്മിന്റെ രണ്ട് ഗുണ്ടാ ചേരികൾ തമ്മിലുണ്ടായ സംഘർഷം : തിരുവനന്തപുരം ഡിസിസി : ദൃശ്യങ്ങളിൽ വിശദീകരണവുമായി ഡിസിസി https://malayalees.ch/thiruvananthapuram-dcc-on-venjramoodu-murder/ Sat, 05 Sep 2020 09:48:54 +0000 https://malayalees.ch/?p=31398 വെഞ്ഞാറമ്മൂട് കൊലപാതകം സിപിഐഎമ്മിന്റെ രണ്ട് ഗുണ്ടാ ചേരികൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ ഫലമാണെന്ന് കോൺഗ്രസ് നേതാക്കൾ. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വിശദീകരിച്ചുകൊണ്ടായിരുന്നു ആരോപണം. കോൺഗ്രസ് നേതാക്കളായ എം.എം.ഹസ്സൻ, കെ എസ് ശബരീനാഥൻ, പാലോട് രവി, നെയ്യാറ്റിൻകര സനൽ എന്നിവർ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

പ്രതികളെ ജാമ്യത്തിലിറക്കാൻ പോയത് സിപിഐഎമ്മുകാരനായ അഭിഭാഷകനാണ്. ചേരിപ്പോരിന്റെ ഫലമായി ഉണ്ടായ കൊലപാതകമാണെന്നും സിസിടിവി ദൃശ്യങ്ങളിലുള്ള പ്രതികളുള്ളത് എഎ റഹീമിന്റെ കസ്റ്റഡിയിലാണെന്നും നേതാക്കൾആരോപിച്ചു. കേരള പൊലീസ് അന്വേഷിച്ചാൽ യഥാർത്ഥ പ്രതികളെ പിടികൂടാനാകില്ല. സിബിഐ അന്വേഷണം വേണം.

thiruvananthapuram dcc on venjramoodu murder

നാല് ബൈക്കിലായി എത്തിയ 12 പേരുടെ കൈയിലും ആയുധങ്ങളുണ്ടായിരുന്നു. മൂന്ന് പേരെ അറസ്റ്റ് ചെയ്തു, ബാക്കിയുള്ളവർ എവിടെയെന്ന് പാലോട് രവി ചോദിക്കുന്നു. അറസ്റ്റിലായി സതി സിഐടിയുവിന്റെ പ്രധാനപ്പെട്ട പ്രവർത്തകനാണെന്ന് കെ.എസ്.ശബരിനാഥൻ പറഞ്ഞു.
സാക്ഷി പറഞ്ഞ ഷഹീൻ സിസിടിവി ദൃശ്യങ്ങളിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

]]>
വെഞ്ഞാറമൂട് ഇരട്ടക്കൊല: സ്ത്രീ അടക്കം മൂന്നുപേർ കൂടി അറസ്റ്റിൽ https://malayalees.ch/police-arrest-woman-connection-with-venjaramoodu-double-murder/ Wed, 02 Sep 2020 04:16:25 +0000 https://malayalees.ch/?p=31180 ഇരട്ടക്കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ രണ്ട് ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേർ കൂടി അറസ്റ്റിലായി. പ്രതികൾക്ക് ഒളിത്താവളം ഒരുക്കിയ മദപുരം സ്വദേശിനിയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഏഴായി.

കേസിൽ അറസ്റ്റിലായ നാലുപ്രതികളെ റിമാൻഡ് ചെയ്തു. അജിത്ത്, ഷജിത്ത്, സതി, നജീബ് എന്നിവരെയാണ് 14 ദിവസം റിമാൻഡ് ചെയ്തത്. നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. റിമാൻഡിലായ നാലുപേരും പ്രതികളെ സഹായിച്ചവരാണ്. ഇരട്ടക്കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.

]]>
കൊലപാതകത്തിന് ശേഷം പ്രതികൾ അടൂർ പ്രകാശിനെ വിളിച്ചിരുന്നു : മന്ത്രി ഇപി ജയരാജൻ https://malayalees.ch/culprits-called-adoor-prakash-after-murder-says-ep-jayarajan/ Tue, 01 Sep 2020 08:49:37 +0000 https://malayalees.ch/?p=31118 വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ നിർണായക വിവരവുമായി മന്ത്രി ഇപി ജയരാജൻ. കൊലപാതകത്തിന് ശേഷം പ്രതികൾ അടൂർ പ്രകാശിനെ വിളിച്ചിരുന്നുവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഹക്ക് മുഹമ്മദിന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

കൊലപാതകം ആസൂത്രിതമാണെന്ന് മന്ത്രി ഇ പി ജയരാജൻ പറയുന്നു. കോൺഗ്രസ് ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് കൃത്യംനടന്നത്. കൊലപാതകത്തിന് ശേഷം പ്രതികൾ അടൂർ പ്രകാശിനെ വിളിച്ച് ലക്ഷ്യം നിർവഹിച്ചു എന്നറിയിച്ചെന്നും ഇ പി ജയരാജൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വം കൊലയാളി സംഘങ്ങൾക്ക് രൂപം നൽകിയിരിക്കുന്നു. മറ്റു ജില്ലകളിലും കൊലപാതകങ്ങൾക്ക് കോൺഗ്രസ് പദ്ധതിയിട്ടിട്ടുണ്ട്. തിരുവോണ നാളിൽ കോൺഗ്രസ് രക്ത പൂക്കളമുണ്ടാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇന്നലെ പുലർച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകരായ മിഥിലാജ് (30) വെമ്പായം സ്വദേശിയും ഹഖ് മുഹമ്മദ് (24) കലിങ്കുംമുഖം സ്വദേശിയുമാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ ആറ് പേരെ കസ്റ്റഡിയിലെടുത്തിരുന്നു.

ഹഖ് മുഹമ്മദിന്റെയും, മിഥിലാജിന്റെയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണെന്നാണ് പോസ്റ്റ്‌മോർട്ടം നിഗമനം. മുഖത്തും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളുണ്ട്. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായി റൂറൽ എസ്പി അറിയിച്ചു. ആറ്റിങ്ങൽ ഡിവൈഎസ്പി എസ് വൈ.സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വിവിധ ഷാഡോ യൂണിറ്റുകളെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

]]>