Vellappally Natesan – malayalees.ch https://malayalees.ch Malayalam Online News Portal Mon, 12 Dec 2022 04:36:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Vellappally Natesan – malayalees.ch https://malayalees.ch 32 32 കെ.കെ.മഹേശന്റെ ആത്മഹത്യത്തില്‍ വെള്ളാപ്പള്ളി നടേശനെ പ്രതിച്ചേര്‍ത്ത സംഭവം; പ്രതിഷേധ സദസുമായി എസ്എന്‍ഡിപി യൂണിയന്‍ https://malayalees.ch/sndp-union-support-vellapally-natesan-in-kk-mahesan-suicide-case/ Mon, 12 Dec 2022 04:36:36 +0000 https://malayalees.ch/?p=72678 കെ. കെ മഹേശന്റെ ആത്മഹത്യത്തില്‍ വെള്ളാപ്പള്ളി നടേശനെ പ്രതിച്ചേര്‍ത്ത നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കി എസ്എന്‍ഡിപി യൂണിയന്‍. പ്രതിഷേധത്തിന്റെ ഭാഗമായി കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധസദസും വിശദീകരണ യോഗവും നടത്തി. വരാനിരിക്കുന്ന യൂണിയന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശക്തി തെളിയിക്കല്‍ കൂടിയായിരുന്നു കണിച്ചുകുളങ്ങരയിലെ യോഗം.

വിശദീകരണ യോഗം എന്നായിരുന്നു പേരെങ്കിലും വെള്ളാപ്പള്ളി നടേശന്‍ ലക്ഷ്യം വെച്ചത് വരാനിരിക്കുന്ന എസ്എന്‍ഡിപി യൂണിയന്‍ തെരെഞ്ഞെടുപ്പാണ്. യൂണിയനിലെ വിമത ശബ്ദങ്ങളെ ഒപ്പം നിര്‍ത്താനും എതിര്‍ ചേരിയെ തന്റെ കരുത്ത് അറിയിക്കാനുമായിരുന്നു കണിച്ചുകുളങ്ങരയിലെ പ്രതിഷേധ സദസ്.

കെ കെ മഹേശന്റെ ആത്മഹത്യയില്‍ താന്‍ പ്രതിച്ചേര്‍ക്കപ്പെട്ടത് സമൂദായാത്തിനരെയുള്ള നീക്കമായി വെള്ളാപ്പള്ളി ആവര്‍ത്തിച്ചു. പൊതുവേദിയില്‍ വ്യക്തിപരമായി മഹേശനെ അവഹേളിക്കുകയും ചെയ്തു.

എസ്എന്‍ഡിപി യോഗത്തിന്റെ പ്രാതിനിധ്യ വോട്ടവകാശം റദ്ദു ചെയ്ത നടപടി നിലവിലെ ഭരണസമിതിക്ക് തിരിച്ചടിയാണ്. ഇതിനിടയില്‍ കേസില്‍ പ്രതിച്ചേര്‍ക്കപ്പെട്ടത് ഇരട്ടപ്രഹരമായി മാറി. തുഷാര്‍ വെള്ളാപ്പള്ളി
ക്കെതിരെയും ആരോപണങ്ങള്‍ ഉണ്ട്. നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഇക്കാര്യങ്ങള്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയാണ് വിശദീകരണ യോഗങ്ങള്‍ക്ക് പിന്നില്‍ എന്ന് വെള്ളാപ്പള്ളി വിരുദ്ധ വിഭാഗം ആരോപിച്ചു.

]]>
കാന്തപുരത്തിനും വെള്ളാപ്പള്ളി നടേശനും ഡോക്ടറേറ്റ് നല്‍കണമെന്ന് ആവശ്യം; കാലിക്കറ്റ് സര്‍വകലാശാലയിലെ പ്രമേയത്തെച്ചൊല്ലി തര്‍ക്കം https://malayalees.ch/give-doctorate-to-vellappally-natesan-and-kanthapuram-resolution-calicut-university/ Wed, 07 Sep 2022 04:20:33 +0000 https://malayalees.ch/?p=67726 കാലിക്കറ്റ് സര്‍വകലാശാലയിലെ ഡി ലിറ്റ് പ്രമേയം വിവാദത്തില്‍. കാന്തപുരം കെ പി അബൂബക്കര്‍ മുസ്ലിയാര്‍, വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ക്ക് ഡോക്ടറേറ്റ് ബഹുമതി നല്‍കണമെന്നായിരുന്നു പ്രമേയം. ഇടത് സിന്‍ഡിക്കേറ്റ് അംഗമായ ഇ. അബ്ദുറഹീമാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെച്ചൊല്ലി ഇടതുപക്ഷ അംഗങ്ങള്‍ തമ്മില്‍ തന്നെ തര്‍ക്കങ്ങളുണ്ടാകുകയായിരുന്നു. യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.

കഴിഞ്ഞ ദിവസം നടന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഇടതുപക്ഷ അനുകൂലിയായ ഇ. അബ്ദുറഹീം വൈസ് ചാന്‍സലറുടെ അനുവാദത്തോടെ പ്രമേയം അവതരിപ്പിച്ചത്. സ്വന്തം കുടുംബത്തിലേക്ക് പണം സ്വരൂപിക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളല്ല കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും വെള്ളാപ്പള്ളി നടേശനും ചെയ്യുന്നതെന്ന് പ്രമേയത്തില്‍ പറയുന്നു. മറ്റ് രാജ്യങ്ങളുമായി ആശയവിനിമയം നടത്തി ന്യൂജെന്‍ കോഴ്‌സുകള്‍ കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുന്ന വിപ്ലവകരമായ പ്രവര്‍ത്തനമാണ് കാന്തപുരം ചെയ്തുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമൂഹത്തിനായി പടുത്തുയര്‍ത്തി മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നയാളുമാണ് വെള്ളാപ്പള്ളി നടേശന്‍. ഇരുവരുടേയും പ്രൊഫൈലുകള്‍ ഡി ലിറ്റ് നല്‍കുന്നതിനായി നിയമിക്കപ്പെട്ട ഉപസമിതി പഠിക്കണമെന്നുമാണ് പ്രമേയത്തില്‍ പറയുന്നത്.

അതേസമയം ഡി ലിറ്റ് നല്‍കാന്‍ ആവശ്യപ്പെട്ടുള്ള പ്രമേയം അനുവദിക്കില്ലെന്നും പ്രമേയം പിന്‍വലിക്കണമെന്നും ഒരു വിഭാഗം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ വി സിയുടെ അനുവാദത്തോടെ അവതരിപ്പിക്കപ്പെട്ട പ്രമേയം അംഗീകരിക്കണമെന്ന് അവതാരകന്‍ പറഞ്ഞു. തര്‍ക്കത്തിനൊടുവില്‍ ഡി ലിറ്റ് നല്‍കാന്‍ പ്രമുഖരായ വ്യക്തികളെ കണ്ടെത്തുന്നതിന് രൂപീകരിച്ച സമിതിയുടെ പരിഗണനയിലേക്ക് പ്രമേയം നല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിക്കുകയായിരുന്നു.

]]>
പിണറായി സര്‍ക്കാര്‍ പിന്നാക്കക്കാരെ പിറകില്‍ നിന്ന് കുത്തി, ചതിച്ചു: വെള്ളാപ്പള്ളി https://malayalees.ch/pinarayi-government-stabs-backward-communities-from-behind-vellappally/ Wed, 04 Nov 2020 12:07:36 +0000 https://malayalees.ch/?p=34474 മുന്നാക്ക സംവരണത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ. എല്‍.ഡി.എഫ് സർക്കാർ പിന്നാക്കക്കാരെ പിറകിൽ നിന്ന് കുത്തി. വിദ്യാഭ്യാസ മേഖലയിലെ മുന്നാക്ക സംവരണത്തിൽ ഗൂഢാലോചനയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. യോഗനാദത്തിലെ മുഖപ്രസംഗത്തിലാണ് പിണറായി സര്‍ക്കാരിനെതിരെ വെള്ളാപ്പള്ളി ആഞ്ഞടിച്ചിരിക്കുന്നത്.

ന്യൂനപക്ഷ അവകാശങ്ങൾക്ക് വേണ്ടി കുരിശുയുദ്ധം നയിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഈ രാജ്യത്തിന്‍റെ തനത് സംസ്കാരത്തിന്‍റെ പിന്മുറക്കാരോട് ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും ഏറ്റവും കടുത്ത അനീതിയാണ്, ജനാധിപത്യ വിരുദ്ധതയാണ്. ജാതി സംവരണം ദാരിദ്ര്യലഘൂകരണ പദ്ധതിയോ, സഹായ പദ്ധതിയോ അല്ല. ചരിത്രപരമായ നെറികേടുകൾക്ക് പ്രായശ്ചിത്തം ചെയ്യാനുള്ള ബാദ്ധ്യതയിൽ നിന്ന് രാജ്യത്തിന് ഒഴിഞ്ഞു നിൽക്കാനാവില്ലെന്നും വെള്ളാപ്പള്ളി പറയുന്നു. കേവലം വോട്ടു ബാങ്കെന്ന അപ്പക്കഷ്ണത്തിനായി പിണറായി സര്‍ക്കാര്‍ ചെയ്യുന്ന ദ്രോഹം വലിയൊരു സമൂഹം ഒരു കാലത്തും മറക്കാൻ പോകുന്നില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

യോഗനാദത്തിലെ മുഖപ്രസംഗത്തിന്‍റെ പൂര്‍ണരൂപം

പിന്നാക്ക ജനവിഭാഗം നൂറ്റാണ്ടുകൾ അനുഭവിച്ച അടിമത്തത്തിൽ നിന്ന് മോചനം നേടാൻ സ്വതന്ത്ര ഇന്ത്യയുടെ ശില്പികൾ ആവിഷ്കരിച്ചതാണ് സംവരണം. തലമുറകളായി നിഷേധിക്കപ്പെട്ട വിദ്യാഭ്യാസവും തൊഴിലും ജനസംഖ്യാനുപാതികമായി അവർക്ക് ലഭിക്കണമെന്ന നീതിശാസ്ത്രം ജനകോടികൾക്ക് പകർന്ന പ്രതീക്ഷ ഇനിയും ഫലവത്തായില്ലെന്നതാണ് യാഥാർത്ഥ്യം. അതിന് ഉദാഹരണമാണ് കേരളത്തിലെ പട്ടികവർഗ വിഭാഗത്തിൽ നിന്ന് ഇന്ത്യൻ സിവിൽ സർവീസിലേക്ക് നടന്നുകയറാൻ ഒരാൾക്ക് 2019 വരെ കാക്കേണ്ടി വന്നു എന്ന സത്യം. വയനാട്ടിലെ ആദിവാസികുടിയിലെ ഇല്ലായ്മയിൽ നിന്ന് സ്വന്തം കഴിവുകൊണ്ട് പൊതുവിഭാഗത്തിലാണ് ശ്രീധന്യ എന്ന പെൺകുട്ടി അത് നേടിയെടുത്തതെന്ന കാര്യം സാമ്പത്തിക സംവരണവാദികൾ സൗകര്യപൂർവം മറക്കുകയുമരുത്.

സംവരണം കല്പാന്തകാലത്തേക്ക് വിഭാവനം ചെയ്തതല്ല. അർഹമായ പങ്കാളിത്തം സർക്കാർ ഉദ്യോഗസ്ഥതലങ്ങളിലും വിദ്യാഭ്യാസ പദ്ധതികളിലും എന്നു ലഭിക്കുന്നുവോ അന്ന് അവസാനിപ്പിക്കേണ്ടതുമായിരുന്നു. ആ ലക്ഷ്യം സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ടായിട്ടും സാക്ഷാത്കരിക്കാനായില്ലെന്ന സത്യത്തിന്റെ നേർക്ക് കണ്ണടച്ച് നിൽക്കുകയാണ് ഇന്ന് കോൺഗ്രസും ബി.ജെ.പിയും ഇടതുപാർട്ടികളുമെല്ലാം. മനുഷ്യത്വരഹിതമായ ജാതിവിവേചനങ്ങൾക്ക് ഇരകളാണ് രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പട്ടികജാതി, പട്ടികവർഗ, പിന്നാക്കവിഭാഗങ്ങൾ. അവർക്ക് പൊതുധാരയിലേക്കെത്താനുള്ള ഏക മാർഗമാണ് സംവരണം.

ന്യൂനപക്ഷ അവകാശങ്ങൾക്ക് വേണ്ടി കുരിശുയുദ്ധം നയിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഈ രാജ്യത്തിന്റെ തനത് സംസ്കാരത്തിന്റെ പിന്മുറക്കാരോട് ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും ഏറ്റവും കടുത്ത അനീതിയാണ്, ജനാധിപത്യ വിരുദ്ധതയാണ്. ജാതി സംവരണം ദാരിദ്ര്യലഘൂകരണ പദ്ധതിയോ, സഹായ പദ്ധതിയോ അല്ല. ചരിത്രപരമായ നെറികേടുകൾക്ക് പ്രായശ്ചിത്തം ചെയ്യാനുള്ള ബാദ്ധ്യതയിൽ നിന്ന് രാജ്യത്തിന് ഒഴിഞ്ഞു നിൽക്കാനാവില്ല. ഈ സാഹചര്യത്തിലാണ് മുന്നാക്ക വിഭാഗത്തിലെ ദരിദ്രർക്കെന്ന പേരിൽ സാമ്പത്തിക സംവരണം എന്ന അനീതി ബി.ജെ.പി സർക്കാർ ഭരണഘടനാ ഭേദഗതിയിലൂടെകൊണ്ടുവരുന്നതും അതിനും മുമ്പേ കേരളത്തിലെ ഇടതുസർക്കാർ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമവിരുദ്ധമായി നടപ്പിൽവരുത്താൻ ശ്രമിച്ചതും. 96 ശതമാനവും സവർണ വിഭാഗക്കാർ ജോലി ചെയ്യുന്നിടത്ത് ഇവർക്കായി വീണ്ടും പത്തുശതമാനം സംവരണം പ്രഖ്യാപിച്ചത് പിന്നാക്കവിഭാഗക്കാരോട് ഇടതുസർക്കാർ ചെയ്ത ഏറ്റവും വലിയ ചതിയായിരുന്നു. കേവലം വോട്ടു ബാങ്കെന്ന അപ്പക്കഷ്ണത്തിനായി ഇവർ ചെയ്യുന്ന ദ്രോഹം വലിയൊരു സമൂഹം ഒരു കാലത്തും മറക്കാൻ പോകുന്നില്ല.

ഭരണഘടനാ ഭേദഗതി സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. കേന്ദ്രസർക്കാർ പോലും സാമ്പത്തിക സംവരണം നടപ്പാക്കിയിട്ടില്ല. എന്നിട്ടും കേരളത്തിൽ ഇടതുസർക്കാർ അവർക്ക് കരുത്തുപകരുന്ന പിന്നാക്കക്കാരെ പിന്നിൽ നിന്ന് തന്നെ കുത്തി. ഇക്കൊല്ലത്തെ പ്ളസ് ടൂ, പ്രൊഫഷണൽ കോഴ്സ് പ്രവേശനങ്ങളിൽ തെളിയുന്നത് സാമ്പത്തിക സംവരണമെന്ന ദുർഭൂതം പിന്നാക്കക്കാർക്ക് എങ്ങിനെ വിനാശകരമാകുമെന്നതാണ്. വിദ്യാഭ്യാസ രംഗത്ത് ഇപ്പോൾ ഏറ്റവുമധികം സംവരണം ലഭിക്കുന്ന വിഭാഗങ്ങളിലൊന്നായി കേരളജനസംഖ്യയിൽ 20 ശതമാനം പോലുമില്ലാത്ത മുന്നാക്കക്കാർ മാറിയതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. സർക്കാരാണോ, ഉദ്യോഗസ്ഥതലങ്ങളിലെ മുന്നാക്ക ചാണക്യന്മാരാണോ ഇതിന് പിന്നിലെന്ന് മാത്രമേ അറിയാനുളള്ളൂ. പൊതുവിഭാഗത്തിൽ നിന്ന് പത്ത് ശതമാനമാകും സാമ്പത്തിക സംവരണം എന്നു പറഞ്ഞ ശേഷം നടപ്പാക്കിയപ്പോൾ മൊത്തം സീറ്റിലെ പത്ത് ശതമാനമാക്കിയത് നിഷ്കളങ്കമായ ഒരു തെറ്റായി കാണാൻ കഴിയില്ല.

ഇത്രയും കാലം സംവരണവിരുദ്ധർ പറഞ്ഞിരുന്നത് തങ്ങളേക്കാൾ യോഗ്യതയും മാർക്കും റാങ്കും തീരെ കുറഞ്ഞവർ തൊഴിൽ, വിദ്യാഭ്യാസ അവസരങ്ങൾ അപഹരിക്കുന്നുവെന്നാണ്. ഇപ്പോൾ കേരളത്തിലെ പ്ളസ് ടൂ, പ്രൊഫഷണൽ കോഴ്സുകളുടെ പ്രവേശനം പൂർത്തിയാകുമ്പോൾ റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിൽ നിൽക്കുന്ന സവർണദരിദ്രർ പിന്നാക്കക്കാരെ നോക്കുകുത്തിയാക്കി അഡ്മിഷൻ സ്വന്തമാക്കുന്ന കാഴ്ചയാണ്. ദാരിദ്ര്യത്തിന് ജാതിയോ മതമോ ഇല്ല. പാവപ്പെട്ടവനെ സഹായിക്കുന്നതിനെ ഞങ്ങളാരും എതിർക്കുന്നുമില്ല. പക്ഷേ ജാതിയാൽ ദരിദ്രനായവനെ ശാക്തീകരിക്കണമെങ്കിൽ വിദ്യാഭ്യാസവും സർക്കാർ ജോലിയും അനിവാര്യമാണ്. സർക്കാർ, സ്വകാര്യ ഉദ്യോഗങ്ങളിൽ സിംഹഭാഗം കൈവശവുമുള്ളതും ഉയർന്ന സാമൂഹിക അംഗീകാരം തലമുറകളായി അനുഭവിക്കുന്നവരുമായ സവർണരിലെ പാവപ്പെട്ടവർക്ക് മറ്റ് സാമ്പത്തിക പദ്ധതികളിലൂടെ പിന്തുണ നൽകുകയാണ് നീതി. അതിന് പകരം വളഞ്ഞ വഴിയിലൂടെ സാമ്പത്തിക സംവരണമെന്ന നുകം കൂടി പിന്നാക്കക്കാരുടെ മുതുകിൽ വച്ചുകെട്ടുന്നത് അപരിഹാര്യമായ തെറ്റായി പരിണമിക്കും. കാലം അതു തെളിയിക്കുമെന്ന് ഉറപ്പാണ്. തിരുത്തലുകൾക്ക് ഇനിയും അവസരമുണ്ട്. അത് പാഴാക്കില്ലെന്ന് പ്രത്യാശിക്കാം.

]]>
സംവരണം: ഇടത് മുന്നണി വന്നാലും വലത് മുന്നണി വന്നാലും രക്ഷയില്ലെന്ന് വെള്ളാപ്പള്ളി https://malayalees.ch/vellappally-natesan-against-ldf-and-udf-in-ews-issue/ Mon, 02 Nov 2020 07:40:23 +0000 https://malayalees.ch/?p=34309 സംവരണ വിഷയത്തില്‍ ഇടത് മുന്നണി വന്നാലും വലത് മുന്നണി വന്നാലും രക്ഷയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലീഗ് ഉൾപ്പെടെയുള്ളവരുടെ കൂടെ സമരത്തിൽ പങ്കെടുക്കാത്തതിൽ കാരണമുണ്ട്. സമരത്തിന് വേണ്ടി വിളിക്കുമ്പോൾ ചെല്ലാനും പിന്നെ കരിമ്പിൻ ചണ്ടി പോലെ കളയാനും ഇനി ഇല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

സാമ്പത്തിക സംവരണത്തെ എതിർക്കുന്ന ലീഗ് യുഡിഎഫിൽ നിന്ന് പുറത്ത് വരാൻ തയ്യാറുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. മുന്നാക്ക സംവരണം നടപ്പിലാക്കിയ സർക്കാർ നടപടിക്കെതിരെ എസ്എൻഡിപിയുടെ പ്രതിഷേധം നടക്കുകയാണ്.

സംവരണ പോരാട്ടത്തിലെ പ്രധാന നീക്കമായിരുന്ന ഈഴവ മെമ്മോറിയലിന് നേതൃത്വം നല്‍കിയ ഡോ പല്‍പ്പുവിന്‍റെ ജന്മദിനമായ നവംബര്‍ രണ്ട് ജനസംഖ്യാ ആനുപാതിക പ്രാതിനിധ്യ അവകാശ ദിനമായി ആചാരിക്കാനാണ് എസ്.എന്‍.ഡി.പി യോഗം യൂണിയനുകൾക്ക് നൽകിയ നിർദ്ദേശം. കണിച്ചുകുളങ്ങരയില്‍ വെള്ളാപ്പള്ളി നടേശന്‍‌ ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പരിപാടിയില്‍ സംവരണ സംരക്ഷണ പ്രതിജ്ഞയും അംഗങ്ങള്‍ ചൊല്ലി.

]]>
മുന്നാക്ക സംവരണത്തില്‍ പിഴവുകളുണ്ട്: വെള്ളാപ്പള്ളി നടേശന്‍ https://malayalees.ch/forward-reservation-vellappally-natesan/ Mon, 26 Oct 2020 12:37:10 +0000 https://malayalees.ch/?p=33906 മുന്നാക്ക സംവരണത്തില്‍ പിഴവുകളുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍. പ്രശ്‌നങ്ങളും പിഴവുകളും ചൂണ്ടിക്കാട്ടി സര്‍ക്കാരിന് നിവേദനം നല്‍കുമെന്നും വെള്ളാപ്പള്ളി നടേശന്‍ ആലപ്പുഴയില്‍ പറഞ്ഞു. സര്‍ക്കാര്‍ പറഞ്ഞതും നടപ്പിലാക്കുന്നതും തമ്മില്‍ ഒരു പൊരുത്തക്കേടുണ്ട്. ആ പൊരുത്തക്കേട് എന്താണെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് നിവേദനം നല്‍കും. സര്‍ക്കാരിന് എവിടെയോ ഒരു തെറ്റുപറ്റിപ്പോയിട്ടുണ്ട്. ആ തെറ്റ് പരിഹരിക്കണം എന്ന ആവശ്യമാണ് ഉള്ളതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

അതേസമയം, മുന്നാക്ക സംവരണത്തിന് മുന്‍കാല പ്രാബല്യം ആവശ്യപ്പെട്ട് നായര്‍ സര്‍വീസ് സൊസൈറ്റി രംഗത്തെത്തി. പുതിയ സംവരണ വ്യവസ്ഥകളില്‍ മാറ്റം വേണം. 3-01-2020 മുതല്‍ മുന്‍കാല പ്രാബല്യം വേണമെന്നാണ് എന്‍എസ്എസിന്റെ ആവശ്യം. നിലവിലെ വ്യവസ്ഥകള്‍ തുല്യനീതിക്ക് നിരക്കാത്തതാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ ഇല്ലെങ്കില്‍ ഒഴിവുകള്‍ മാറ്റിവയ്ക്കണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

]]>