Vehicle – malayalees.ch https://malayalees.ch Malayalam Online News Portal Thu, 02 Mar 2023 04:37:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Vehicle – malayalees.ch https://malayalees.ch 32 32 പ്ലേറ്റിൽ നിന്ന് ഫ്രഞ്ച് ഫ്രൈസ് എടുത്തു; കാമുകനെ വാഹനമിടിപ്പിച്ച് 42കാരി https://malayalees.ch/potato-chips-lady-vehicle/ Thu, 02 Mar 2023 04:37:07 +0000 https://malayalees.ch/?p=77170 കിഴങ്ങ് ചിപ്സിൻ്റെ പേരിൽ കാമുകനെ വാഹനമിടിപ്പിച്ച് 42 വയസുകാരി. ഓസ്ട്രേലിയയിലാണ് സംഭവം. പ്ലേറ്റിൽ നിന്ന് ഒരു ഫ്രഞ്ച് ഫ്രൈ എടുത്തതിൻ്റെ പേരിൽ തന്നെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്ന് കാമുകൻ മാത്യു ഫിൻ പറഞ്ഞതായി 9ന്യൂസ് റിപ്പോർട്ട് ചെയ്തു.

അഡലെയ്ഡ് മജിസ്ട്രേറ്റ് കോടതിയിലാണ് മാത്യു ഫിൻ കാമുകി ഷാർലറ്റ് ഹാരിസണെതിരെ മൊഴിനൽകിയത്. ഫെബ്രുവരി 26ന് ഷാർലറ്റിൻ്റെ പാത്രത്തിൽ താൻ നിന്ന് ചിപ്സ് എടുത്തുകഴിച്ചു. തുടർന്ന് ഷാർലറ്റ് തന്നോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. പുറത്തിറങ്ങിയ തന്നെ വാഹനമിടിപ്പിച്ച് കൊല്ലാൻ ഷാർലറ്റ് ശ്രമിക്കുകയായിരുന്നു എന്ന് ഫിൻ കോടതിയിൽ ബോധിപ്പിച്ചു.

എന്നാൽ, ആരോപണങ്ങൾ ഷാർലറ്റ് നിഷേധിച്ചു. നടന്നത് ഒരു ആക്സിഡൻ്റാണെന്ന് ഷാർലറ്റ് വാദിച്ചു. ഫിന്നിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ അയാൾ തന്നെ ആക്രമിക്കുകയായിരുന്നു എന്ന് ഷാർലറ്റ് പറഞ്ഞു. ഇതേ തുടർന്നാണ് കാമുകനെ ഇറക്കിവിട്ടത് എന്നും ഷാർലറ്റ് പറഞ്ഞു.

]]>
കൊച്ചിയിൽ പൊലീസ് വാഹന പരിശോധന ഇന്നും തുടരും https://malayalees.ch/kochi-vehicle-inspection-continue/ Tue, 14 Feb 2023 04:27:31 +0000 https://malayalees.ch/?p=76195 കൊച്ചിയിൽ പൊലീസ് വാഹന പരിശോധന ഇന്നും തുടരും. ഇന്നലെ നടത്തിയ പരിശോധനയിൽ 103 കേസുകൾ രജിസ്റ്റർ ചെയ്തു. 614 വാഹനങ്ങളിലാണ് പരിശോധന നടത്തിയത്. മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ പൊലീസ് ശുപാർശ നൽകിയിട്ടുണ്ട്. നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. സ്വകാര്യ ബസുകളുടെ നിയമലംഘനം അറിയിക്കാൻ വാഹനങ്ങളിൽ ടോൾ ഫ്രീ നമ്പറുകൾ പതിക്കും. കോടതി നിർദേശ പ്രകാരമാണ് സ്വകാര്യ ബസ്സുകളിൽ പൊലീസ് സ്റ്റിക്കർ പതിക്കുന്നത്.

]]>
ഗതാഗതക്കുരുക്ക്; എരുമേലിയിൽ നിന്നും വാഹനങ്ങൾ കടത്തിവിടുന്നത് നിർത്തി, പ്രതിഷേധവുമായി തീർത്ഥാടകർ https://malayalees.ch/vehicles-halted-enroute-to-avoid-rush-erumeli/ Sat, 14 Jan 2023 04:04:06 +0000 https://malayalees.ch/?p=74445 എരുമേലിയിൽ നിന്നും തീർത്ഥാടകരുടെ വാഹനങ്ങൾ കടത്തിവിടുന്നത് നിർത്തി. കണമല , നിലയ്ക്കൽ ഭാഗങ്ങളിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് പൊലീസിന്റെ നടപടി. തെലുങ്കാനയിൽ നിന്നുള്ള തീർത്ഥാടക സംഘം എരുമേലിയിൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.

അതേസമയം മകരവിളക്കിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറിയിച്ചു. ഇതിന് മുന്നോടിയായുള്ള എല്ലാ ചടങ്ങുകളും പൂർത്തിയായി. വലിയ തിരക്കാണ് ഇത്തവണ അനുഭവപ്പെടുന്നതെന്നും അദ്ദേഹംട്വന്റിഫോറിനോട് പറഞ്ഞു.

]]>
കസ്റ്റഡിയിൽ എടുക്കുന്ന വാഹനങ്ങൾ ഉചിത സമയത്തിനുള്ളിൽ വിട്ടുനൽകണം; സുപ്രിംകോടതി https://malayalees.ch/seized-vehicles-must-be-released-says-supreme-court/ Fri, 18 Nov 2022 07:20:23 +0000 https://malayalees.ch/?p=71499 കസ്റ്റഡിയിൽ എടുക്കുന്ന വാഹനങ്ങൾ ഉചിത സമയത്തിനുള്ളിൽ വിട്ടുനൽകണമെന്ന് സുപ്രിംകോടതി. കസ്റ്റഡിയിൽ എടുക്കുന്ന വാഹനങ്ങൾ നശിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്ന് സുപ്രിംകോടതി പറഞ്ഞു.

മഞ്ചേരി സ്വദേശിനി സൈനബയുടെ വാഹനം വിട്ട് നല്കാൻ പൊലീസിന് സുപ്രിം കോടതി നിർദേശം നല്കി. വാഹനത്തിൽ സഞ്ചരിച്ച ആളിൽ നിന്ന് കഞ്ചാവ് പിടിച്ചതിന് വാഹനം നാശമാകുന്ന നടപടികൾ ഉചിതമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

]]>
ശത്രുവിന്റെ വെടിയേൽക്കാത്ത വാഹനങ്ങൾ; ബുളറ്റ് പ്രൂഫ് വാഹനങ്ങളുടെ മാതൃക നിര്‍മിച്ച് സജീവന്‍ https://malayalees.ch/bullet-proof-vehicles-model/ Fri, 08 Apr 2022 11:15:39 +0000 https://malayalees.ch/?p=59774 ബുളറ്റ് പ്രൂഫ് വാഹനങ്ങളുടെ മാതൃക നിര്‍മിച്ച് പഴഞ്ഞി അയ്നൂർ സ്വദേശി കോടത്തൂര്‍ വീട്ടില്‍ സജീവന്‍. 18 വര്‍ഷം യുഎഇയില്‍ ബുളറ്റ് പ്രൂഫ് വാഹന നിര്‍മാണ കമ്പിനിയില്‍ ജോലി ചെയ്ത സജീവന്‍ അയ്നൂരിലാണ് ഇത്തരം വാഹനങ്ങള്‍ നിര്‍മിക്കാനുള്ള കേരളത്തിലെ ആദ്യത്തെ കമ്പിനി നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ നിര്‍മിച്ച വാഹനത്തിന്റെ മാതൃക ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം മാറ്റി നിര്‍മിച്ച് നല്‍കും.

മിലിട്ടറി, പൊലീസ്, വിവിഐപികള്‍ എന്നിവരുടെ സുരക്ഷയ്ക്കാണ് ഇത്തരം വാഹനങ്ങള്‍ നിര്‍മിക്കുന്നത്. ശത്രുക്കള്‍ തോക്കുകള്‍ ഉപയോഗിച്ച് വെടിവെച്ചാലും ബുളറ്റുകള്‍ വാഹനത്തിന് അകത്തേക്ക് എത്തില്ല. സാധാരണ കൈ തോക്ക് മുതല്‍ എ.കെ.47 തോക്കുകള്‍ വരെയുള്ളവയില്‍ നിന്നുള്ള ബുളറ്റുകള്‍ വരെ ചെറുക്കാന്‍ കഴിയും. വാഹനത്തിന്റെ അകത്ത് നിന്ന് പുറത്തേക്ക് വെടി വെക്കാനുള്ള സൗകര്യവും ഉണ്ട്. വാഹനത്തിന്റെ മുകള്‍ഭാഗം തുറന്ന് ശത്രുക്കളെ ആക്രമിക്കാനും കഴിയും.

35 ദിവസമെടുത്താണ് ഈ വാഹനത്തിന്റെ മാതൃക നിര്‍മിച്ചത്. വിദേശരാജ്യങ്ങളില്‍ വ്യാപകമായി ഇത്തരം വാഹനങ്ങള്‍ വ്യക്തികള്‍ ഉപയോഗിക്കാറുണ്ടെന്ന് സജീവന്‍ പറഞ്ഞു . എന്നാല്‍ ഇന്ത്യയില്‍ ഇത്തരം വാഹനങ്ങള്‍ റോഡില്‍ ഓടിക്കാന്‍ പ്രത്യേക അനുമതി വേണം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികള്‍ വാഹനത്തെ പറ്റി അന്വേഷിക്കുന്നുണ്ട്. നിര്‍മാണത്തിനുള്ള അനുമതി ലഭിച്ചാല്‍ കൂടുതല്‍ വാഹനങ്ങള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് സജീവനും സംഘവും.

]]>
പഴയ വാഹനങ്ങൾ പൊളിക്കാൻ പുതിയ നയം; രജിസ്ട്രേഷൻ ഫീസ്, റോഡ് ടാക്സ് എന്നിവയിൽ ഇളവ് https://malayalees.ch/pm-about-vehicle-scrappage/ Fri, 13 Aug 2021 07:44:50 +0000 https://malayalees.ch/?p=48070 പഴയ വാഹനങ്ങൾ പൊളിക്കാൻ പുതിയ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവധി കഴിഞ്ഞ വാഹനം പൊളിക്കുമ്പോൾ വാഹന ഉടമയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ പ്രധാനമന്ത്രി വിശദീകരിച്ചു. (pm about vehicle scrappage)

കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ച കേന്ദ്ര സർക്കാരിന്റെ പുതിയ വാഹന സ്ക്രാപ് പോളിസി പ്രകാരം 20 വർഷമാണ് സ്വകാര്യ വാഹനത്തിന്റെ കാലാവധി. വാണിജ്യാടിസ്ഥാനത്തിൽ ഉപയോ​ഗിക്കുന്ന വാഹനത്തിന്റെ കാലാവധി15 വർഷമാണ്. ഈ കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിച്ച് നീക്കുമ്പോൾ വാഹന ഉടയമക്ക് ഒരു സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവർക്ക് പിന്നീട് പുതിയ വാഹനം വാങ്ങുമ്പോൾ രെജിസ്ട്രേഷൻ ഫീസ് നൽകേണ്ടി വരില്ല. മാത്രമല്ല, റോഡ് ടാക്സിലടക്കം ഇളവുകൾ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പരിസ്ഥിതിയെ സംരക്ഷിക്കാനും, രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും ലക്ഷ്യം വച്ചുകൊണ്ടാണ് വെഹിക്കിൾ സ്ക്രാപേജ് പോളിസി എന്ന പുതിയ നയത്തിന് രൂപം നൽകിയിരിക്കുന്നത്. 20 വർഷത്തിലേറെ പഴക്കമുള്ള 51 ലക്ഷം ലൈറ്റ് മോട്ടോർ വെഹിക്കിളുകളാണ് ഇന്ത്യയിൽ നിരത്തിലോടുന്നത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ 15 വർഷത്തിന് മേൽ പഴക്കമുള്ള 17 ലക്ഷത്തോളം സ്വകാര്യ വാഹനങ്ങളാണ് നിലവിൽ ഉപയോഗത്തിലുള്ളത്.

എന്താണ് വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി ?

ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ നടപ്പിലാക്കിയ ഒന്നാണ് വെഹിക്കിൾ സ്ക്രാപ്പിംഗ് പോളിസി. ഒരു വാഹനത്തിന്റെ കാലാവധി നിശ്ചയിക്കുന്നതാണ് ഈ പോളിസി. 20 വർഷമാണ് സ്വകാര്യ വാഹനത്തിന്റെ കാലാവധി. വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന വാഹനത്തിന്റെ കാലാവധിയാകട്ടെ 15 വർഷമാണ്.

വിദേശ രാജ്യങ്ങളിൽ ഇത്തരത്തിൽ കാലാവധി കഴിഞ്ഞ വാഹനങ്ങൾ സ്ക്രാപ് യാർഡ്സിലേക്ക് പോകും. അവിടെ നിന്ന് വാഹനം തകർത്ത്, സ്റ്റീൽ, ഇരുമ്പ് പോലുള്ള ലോഹവസ്തുക്കൾ എടുത്ത് മറ്റ് പല നിർമാണ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കും.

എന്നാൽ ഇന്ത്യയിൽ ഇതുവരെ ഇത്തരമൊരു നിയമം ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ പഴക്കമേറിയ വാഹനങ്ങളുടെ കണക്ക് കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരി പുറത്തുവിട്ടിരുന്നു.

20 വർഷത്തിലേറെ പഴക്കമുള്ള 51 ലക്ഷം ലൈറ്റ് മോട്ടോർ വെഹിക്കിളുകളാണ് ഇന്ത്യയിൽ നിരത്തിലോടുന്നത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ 15 വർഷത്തിന് മേൽ പഴക്കമുള്ള 17 ലക്ഷത്തോളം സ്വകാര്യ വാഹനങ്ങളാണ് നിലവിൽ ഉപയോഗത്തിലുള്ളത്.

20 വർഷം പഴക്കമുള്ള ലൈറ്റ് മോട്ടോർ വെഹിക്കിളുകൾ- 51 ലക്ഷം
15 വർഷത്തിന് മേൽ പഴക്കമുള്ള സ്വകാര്യ വാഹനങ്ങൾ- 17 ലക്ഷം

എത്ര പഴക്കമുള്ള വാഹനമാണെങ്കിലും ഇന്ത്യയിൽ ഉപയോഗിക്കുന്നതിന് വിലക്കില്ലായിരുന്നു. ഇതിന് തടയിടുന്നതാണ് പുതിയ തീരുമാനം.

]]>