VEHICLE REGISTRATION – malayalees.ch https://malayalees.ch Malayalam Online News Portal Wed, 06 Oct 2021 04:02:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png VEHICLE REGISTRATION – malayalees.ch https://malayalees.ch 32 32 വാഹന രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് പുതുക്കൽ, പരിശോധനാ ഫീസുകൾ കുത്തനെ കൂട്ടി https://malayalees.ch/vehicle-registration-price-india/ Wed, 06 Oct 2021 04:02:41 +0000 https://malayalees.ch/?p=50523 വാഹന രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് പുതുക്കൽ, പരിശോധനാ ഫീസുകൾ കുത്തനെ കൂട്ടി കേന്ദ്രസർക്കാർ. കേന്ദ്ര ഉപരിതല റോഡ് ഗതാഗത മന്ത്രാലയം ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി. 2022 ഏപ്രിൽ ഒന്നുമുതൽ വർധിപ്പിച്ച നിരക്ക് പ്രാബല്യത്തിൽ വരും. ( vehicle registration price india )

15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നത് സംബന്ധിച്ച് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കി. ഇതു പ്രകാരം അടുത്ത ഏപ്രിൽ ഒന്നു മുതൽ 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കാൻ എട്ടു മടങ്ങ് അധികം പണം നൽകേണ്ടി വരും.

കാറുകൾക്ക് 5000 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് 1000 രൂപയുമാണ് ഈടാക്കുക. നിലവിലിത് 600, 300 രൂപയാണ് ഈടാക്കിവരുന്നത്. ഇറക്കുമതി ചെയ്ത ബൈക്ക് രജിസ്‌ട്രേഷന് 2000 രൂപയും പുതുക്കാൻ 10,000 രൂപയും നൽകണം. ഇറക്കുമതി ചെയ്ത കാർ രജിസ്‌ട്രേഷന് 5000 രൂപയും പുതുക്കാൻ 40,000 രൂപയും നൽകണം.

കേന്ദ്ര സർക്കാരിന്റെ പൊളിക്കൽ നയത്തിന്റെ ഭാഗമായാണ് പുതിയ വിജ്ഞാപനം. 15 വർഷത്തിലധികം പഴക്കമുള്ള ബസ്, ട്രക്ക് തുടങ്ങിയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിന് 12,500 രൂപ നൽകണം. 1500 രൂപയാണ് നിലവിലെ ചാർജ്.

]]>
പുതിയ ബിഎസ് 4 വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ തടഞ്ഞ് സുപ്രിംകോടതി https://malayalees.ch/supreme-court-bans-registration-of-bs-iv-vehicles-till-further-orders/ Sat, 01 Aug 2020 04:50:57 +0000 https://malayalees.ch/?p=29423 പുതിയ ബിഎസ് 4 വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ തടഞ്ഞ് സുപ്രിംകോടതി. ലോക്ക്ഡൗണ്‍ കാലത്ത് ബിഎസ് 4 വാഹനങ്ങള്‍ ക്രമാതീതമായി വിറ്റഴിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റീസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഉത്തരവിട്ടത്.

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നാണ് ഉത്തരവ്. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്ന മാര്‍ച്ച് മുതലുള്ള മാസങ്ങളില്‍ നിരവധി ബിഎസ് 4 വാഹനങ്ങളാണ് വിറ്റഴിച്ചതെന്ന് കോടതി വിലയിരുത്തി. വിഷയം ഓഗസ്റ്റ് 13 ന് വീണ്ടും പരിഗണിക്കും.

BS-IV vehicles

ഏപ്രില്‍ ഒന്നു മുതല്‍ ബിഎസ് 4 വാഹനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ പാടില്ല. ബിഎസ് 4 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി മാര്‍ച്ച് 31 ആയിരുന്നു. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ വില്‍ക്കാന്‍ സാധിക്കാതിരുന്ന ബിഎസ് 4 വാഹനങ്ങള്‍ വില്‍ക്കുന്നതിന് പത്തുദിവസം കൂടി അനുവദിച്ചുകൊണ്ട് മാര്‍ച്ച് 27 ന് പുറത്തിറക്കിയ ഉത്തരവ് ജൂലൈ എട്ടിന് സുപ്രിംകോടതി പിന്‍വലിച്ചിരുന്നു. വില്‍ക്കാന്‍ ബാക്കിയുള്ള ബിഎസ് 4 വാഹനങ്ങളുടെ പത്ത് ശതമാനം മാത്രമേ ഈ പത്ത് ദിവസത്തിനുള്ളില്‍ വില്‍ക്കാന്‍ പാടുള്ളൂവെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

1.05 ലക്ഷം ബിഎസ് 4 വാഹനങ്ങളുടെ വില്‍പനയും രജിസ്‌ട്രേഷനും മാത്രമേ ലോക്ക്ഡൗണ്‍ കാലയളവില്‍ സുപ്രിംകോടതി അനുവദിച്ചിരുന്നുള്ളു. എന്നില്‍ ഏകദേശം 2.55 ലക്ഷം ബിഎസ് 4 വാഹനങ്ങളാണ് ഈ കാലയളവില്‍ വിറ്റത്. ഇതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.

]]>