veena-george – malayalees.ch https://malayalees.ch Malayalam Online News Portal Mon, 31 Jan 2022 04:32:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png veena-george – malayalees.ch https://malayalees.ch 32 32 കൊവിഡ്19; വ്യാപനതോത് കുറയുന്നത് ആശ്വാസകരം; ജാഗ്രത തുടരണം; ആരോഗ്യമന്ത്രി https://malayalees.ch/decreasing-omicron-prevalence-consolation-veena-george/ Mon, 31 Jan 2022 04:32:33 +0000 https://malayalees.ch/?p=56266 സംസ്ഥാനത്ത് ഒമിക്രോൺ വ്യാപന തോത് കുറയുന്നത് ആശ്വാസകരമാണ് എന്നാൽ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മൂന്നാഴ്ചയ്ക്കുള്ളിൽ കേസുകൾ കുറയുമെന്ന് പ്രതീക്ഷക്കുന്നതായി മന്ത്രി അറിയിച്ചു. മൂന്നാം തരംഗത്തിലാണ് നമ്മളിപ്പോഴുളളത്. ഒമിക്രോണിനെ നിസാരമായി കാണരുതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. വ്യാപന തോത് കുറയുന്നതും ആശ്വാസമാണ്.

സംസ്ഥാനത്ത് കൊവിഡ് അവലോകന യോഗം നാളെ ചേരും. ഞായറാഴ്ചകളിലെ ലോക്ക്ഡൗൺ സമാന നിയന്ത്രണം തുടരണോ എന്നതടക്കം ചർച്ചയാകും. കൊവിഡ് മൂന്നാം തരംഗം സംസ്ഥാനത്ത് രൂക്ഷമായി തുടരുന്നതിനിടെ ഇന്ന് ലോക്ഡൗണിന്‌ സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അവശ്യ സേവനങ്ങൾക്ക് മാത്രമാകും പ്രവര്‍ത്തനാനുമതി. ജില്ലാ അതിര്‍ത്തികളില്‍ ഉള്‍പ്പെടെ പൊലീസ് പരിശോധന കര്‍ശനമാക്കും.

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും. ഹോട്ടലുകളിലും ബേക്കറികളിലും പാഴ്സൽ സംവിധാനം മാത്രമേ അനുവദിക്കൂ. ദീർഘദൂര ബസുകള്‍ക്കും ട്രെയിനുകള്‍ക്കും അനുമതി ഉണ്ട്. ആശുപത്രികളിലേക്കും റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലേക്കും കെ.എസ്.ആര്‍.ടി.സി സർവീസ് നടത്തും. അടിയന്തര സാഹചര്യത്തിൽ വർക് ഷോപ്പുകൾ തുറക്കാം.

]]>
ആദ്യഡോസ് വാക്‌സിനേഷന്‍ 99%, കുട്ടികളുടെ വാക്‌സിനേഷന്‍ 14%; വീണാ ജോര്‍ജ് https://malayalees.ch/child-vaccination-14-veena-george/ Fri, 07 Jan 2022 04:23:17 +0000 https://malayalees.ch/?p=55158 18 വയസിന് മുകളിലുള്ള 98.6% പേര്‍ക്ക് (2,63,14,853) ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സമ്പൂര്‍ണ വാക്‌സിനേഷന്‍ 81% (2,14,87,515). ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 4,80,17,883 ഡോസ് വാക്‌സിനാണ് നല്‍കിയത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂര്‍, വയനാട് എന്നീ ജില്ലകള്‍ 100% ആദ്യ ഡോസ് വാക്‌സിനേഷന്‍ നടത്തിയിട്ടുണ്ട്. ഒമിക്രോണ്‍ സാഹചര്യത്തില്‍ സംസ്ഥാനത്തെ വാക്‌സിനേഷന്‍ വളരെ വേഗം മുന്നോട്ട് പോകുന്നത് ആശ്വാസകരമാണ്. 100% പേരേയും വാക്‌സിനെടുപ്പിച്ച് സുരക്ഷിതമാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 70,852 കുട്ടികള്‍ക്ക് ഇന്ന് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. 10,141 ഡോസ് വാക്‌സിന്‍ നല്‍കിയ പാലക്കാട് ജില്ലയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയത്. 6739 പേര്‍ക്ക് വാക്‌സിന്‍ നല്‍കി കൊല്ലം ജില്ല രണ്ടാം സ്ഥാനത്തും 6374 പേര്‍ക്ക് വാക്‌സിന്‍ നല്‍കി തൃശൂര്‍ ജില്ല മൂന്നാം സ്ഥാനത്തുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 2,15,515 കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ആകെ 14% കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനായെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം 5384, കൊല്ലം 6739, പത്തനംതിട്ട 3410, ആലപ്പുഴ 3251, കോട്ടയം 5443, ഇടുക്കി 5386, എറണാകുളം 5132, തൃശൂര്‍ 6374, പാലക്കാട് 10141, മലപ്പുറം 4099, കോഴിക്കോട് 5393, വയനാട് 3458, കണ്ണൂര്‍ 3254, കാസര്‍ഗോഡ് 3388 എന്നിങ്ങനേയാണ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയത്. കുട്ടികള്‍ക്കായി 677 വാക്‌സിനേഷന്‍ കേന്ദ്രങ്ങളും 18 വയസിന് മുകളിലായി 917 വാക്‌സിനേഷന്‍ കേന്ദ്രങ്ങളും ഉള്‍പ്പെടെ ആകെ 1594 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.

ജനുവരി 10 വരെ നടക്കുന്ന വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ ജില്ല, ജനറല്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കുട്ടികള്‍ക്കുള്ള പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും.

]]>
ഡോക്ടര്‍മാര്‍ക്കെതിരേ നടന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ല: നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണെന്ന് ആരോഗ്യമന്ത്രി https://malayalees.ch/veena-george-says-violence-against-doctors-unnoticed/ Thu, 12 Aug 2021 08:40:58 +0000 https://malayalees.ch/?p=48024 ഡോക്ടര്‍മാര്‍ക്കെതിരേ സംസ്ഥാനത്ത് നടന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ ചോദ്യങ്ങള്‍ക്കാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. അതിക്രമം തടയാന്‍ നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.നിലവില്‍ ഡോക്ടര്‍മാര്‍ക്കെതിരേ രോഗികളില്‍ നിന്നും രോഗികളുടെ ബന്ധുക്കളില്‍ നിന്നുമുണ്ടാകുന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ല.

അതിക്രമങ്ങള്‍ തടയാന്‍ നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണ്. ഡോക്ടര്‍മാര്‍ക്കെതിരെയും ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയും അതിക്രമം തടയാന്‍ ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ആരോഗ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും എതിരായ അതിക്രമങ്ങള്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ ഇത്തരത്തിലുള്ള മറുപടി എന്നതും ശ്രദ്ധേയമാണ്.

]]>