VD Satheesan – malayalees.ch https://malayalees.ch Malayalam Online News Portal Sat, 07 Oct 2023 09:02:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png VD Satheesan – malayalees.ch https://malayalees.ch 32 32 ‘യുഡിഎഫ് കാലത്തെ വൈദ്യുതി കരാർ റദ്ദാക്കിയതിന് പിന്നിലെ അഴിമതി അന്വേഷിക്കണം’; വി.ഡി സതീശൻ https://malayalees.ch/corruption-behind-cancellation-of-power-contracts-during-the-udf-should-be-probed-vd-satheesan/ Sat, 07 Oct 2023 09:02:25 +0000 https://malayalees.ch/?p=89067 യുഡിഎഫ് കാലത്തെ വൈദ്യുതി കരാർ റദ്ദാക്കിയതിന് പിന്നിലെ അഴിമതി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെഎസ്ഇബിയുണ്ടാക്കിയ ബാധ്യത ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല. വൈദ്യുതി മന്ത്രിയെ ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതി നടന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു.

യുഡിഎഫ് സര്‍ക്കാരിന്റെ ദീര്‍ഘകാല വൈദ്യുതി കരാര്‍ റദാക്കിയതിന് പിന്നില്‍ സര്‍ക്കാരും റെഗുലേറ്ററി കമ്മീഷനും നടത്തിയ ഗൂഡാലോചനയും അഴിമതിയുമുണ്ട്. പാര്‍ട്ടി നോമിനികളെ തിരുകിക്കയറ്റി റഗുലേറ്ററി കമ്മീഷനെ സര്‍ക്കാര്‍ സ്പോണ്‍സര്‍ഡ് സ്ഥാപനമാക്കി മാറ്റിയിരിക്കുകയാണ്. അവരാണ് അഴിമതി നടത്താന്‍ സര്‍ക്കാരിന് ഒത്താശ ചെയ്തത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ കരാര്‍ റദ്ദാക്കി അഞ്ച് മാസത്തിനു ശേഷം അത് പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണെന്നും അദ്ദേഹം പറഞ്ഞു.

കരാര്‍ റദാക്കിയതിലും അതിനുശേഷം നടന്ന ഇടപാടുകളിലും സര്‍ക്കാരിനുള്ള പങ്ക് അന്വേഷിക്കണം. കെഎസ്ഇബിക്കുണ്ടായ ബാധ്യത സര്‍ ചാര്‍ജായി ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെ എന്ത് വിലകൊടുത്തും ചെറുക്കും. 2022 വരെ വൈദ്യുതി ബോര്‍ഡിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിലും ഇടതു സര്‍ക്കാര്‍ ഇപ്പോള്‍ മേനി പറയുന്ന ‘ലോഡ്‌ഷെഡിങ് രഹിത കേരളം’ നടപ്പാക്കുന്നതിലും യുഡിഎഫ് കാലത്തെ വൈദ്യുതക്കരാര്‍ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാരാര്‍ അനധികൃതമായിരുന്നെങ്കില്‍ കഴിഞ്ഞ ഏഴ് വര്‍ഷവും ഈ കരാറിന്റെ ഭാഗമായി കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങി മേനി നടിച്ചത് എന്തിനായിരുന്നു? 2023 മെയ് 10 ന് കരാര്‍ റദാക്കിയ ശേഷം ദിവസേന മൂന്ന് മുതല്‍ എട്ട് കോടി രൂപ വരെ ചെലവാഴിച്ചാണ് അഞ്ചു മാസമായി വൈദ്യുതി വാങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ കെ.എസ്.ഇ.ബിക്ക് കുറഞ്ഞത് 750 കോടി രൂപയുടെയെങ്കിലും നഷ്ടമുണ്ടായിട്ടുണ്ട്.

ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് 465 മെഗാ വാട്ട് വൈദ്യുതി 25 വര്‍ഷത്തേക്ക് വാങ്ങാനാണ് ജിണ്ടാല്‍ ഇന്‍ഡ്യാ പവര്‍, ജിണ്ടാല്‍ ഇന്‍ഡ്യാ തെര്‍മല്‍ പവര്‍, ജാബുവ പവര്‍ എന്നീ കമ്പനികളുമായി കരാറുണ്ടാക്കിയത്. അന്നത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് (4 രൂപ 29 പൈസ) കരാറുറപ്പിച്ചത്. നിസാര സാങ്കേതികത്വം പറഞ്ഞാണ് ഈ കരാര്‍ റദ്ദാക്കിയത്. അതേസമയം ബോര്‍ഡ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന ഹ്രസ്വകാല കരാറിലെ വൈദ്യുതി വില യൂണിറ്റിന് ശരാശരി 5.50 രൂപ മുതല്‍ 6.88 രൂപ വരെയാണ്. നേരത്തെ 4.29 പൈസക്ക് 25 വര്‍ഷത്തേക്ക് കരാറനുസരിച്ച് വൈദ്യുതി നല്‍കാന്‍ ബാധ്യസ്ഥമായിരുന്ന ജിണ്ടാല്‍ പവര്‍ 5.42 മുതല്‍ 5.46 രൂപ വരെയാണ് കോട്ട് ചെയ്തത്.

വൈദ്യുതി ആവശ്യകതയുടെ 25 ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഡാമില്‍ വെള്ളം കുറഞ്ഞതു കൊണ്ടാണ് വൈദ്യുതി പ്രതിസന്ധിയെന്നും നിരക്കു വര്‍ധന വേണമെന്നുമുള്ള പ്രചരണം അഴിമതിയും ഭരണപരാജയവും മറച്ചുവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാമാണെന്നും വി.ഡി സതീശൻ ആരോപിച്ചു.

]]>
‘കറുത്ത വറ്റ് കണ്ടെത്തുന്നതല്ല, പാത്രത്തിലാകെ കറുത്ത വറ്റുകളാണെന്ന് മുഖ്യമന്ത്രി ഓർക്കണം’; വി.ഡി സതീശൻ https://malayalees.ch/vd-satheesan-against-pinarayi-vijayan/ Thu, 28 Sep 2023 05:59:50 +0000 https://malayalees.ch/?p=88543
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സഹകരണ മേഖലയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത കൊള്ളയാണ് കരുവന്നൂരിൽ നടന്നത്. തൃശൂരിലെ സഹകരണ ബാങ്കുകളിൽ മാത്രം 500 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. തട്ടിപ്പുകാരായ CPIM നേതാക്കളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമാണ്. കൊളളക്കാർക്ക് കുട പിടിക്കുന്ന മുഖ്യമന്ത്രി, സഹകരണ മേഖലയുടെ വിശ്വാസ്യതയെ പിന്നിൽ നിന്ന് കുത്തുകയാണെന്നും പ്രതിപക്ഷ നേതാവ്.

പാത്രത്തിലെ ചോറിൽ നിന്ന് ഒരു കറുത്തവറ്റ് തെരഞ്ഞ് കണ്ടുപിടിച്ച്, ചോറാകെ മോശമാണെന്ന് പറയുന്നുവെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പാത്രത്തിലാകെ കറുത്ത വറ്റുകളാണെന്ന് മുഖ്യമന്ത്രി മനസിലാക്കണം. സഹകരണ മേഖലയ്ക്ക് ഒരു കോട്ടവും സംഭവിക്കരുതെന്ന് പ്രതിപക്ഷം ആത്മാർഥമായി ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് കൊള്ളക്കാരെ തള്ളിപ്പറയുന്നത്. കൊളളക്കാരെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി നിക്ഷേപകരുടെ കണ്ണീര് കാണാത്തത് എന്തുകൊണ്ടാണ്? സഹകരണ മേഖലയിലെ കള്ളനാണയങ്ങളെ പുറത്താക്കി ശുദ്ധീകരണം നടത്തുകയാണ് സർക്കാർ ചെയ്യേണ്ടത് – അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും മണ്ഡല പര്യടനവും കേരളീയം പരിപാടിയും സർക്കാർ ചെലവിലുള്ള എൽ.ഡി.എഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണമാണ്. ധന പ്രതിസന്ധിയിൽ സർക്കാർ നട്ടംതിരിയുമ്പോഴാണ് ഈ ധൂർത്തെന്നോർക്കണം. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതം ജനജീവിതത്തെ ബാധിച്ചു തുടങ്ങി. അത് പരിഹരിക്കാനുള്ള മാർഗങ്ങൾ തേടാതെ, സാധാരണക്കാരന്റെ നികുതി പണം ധൂർത്തടിക്കുന്ന പരിപാടികളുമായി പ്രതിപക്ഷത്തിന് സഹകരിക്കാനാകില്ലെന്നും വി.ഡി സതീശൻ.

]]>
‘മാസപ്പടി വിവാദത്തില്‍ അന്വേഷണം ഇല്ലാത്തത് എന്തുകൊണ്ട്?’; മുഖ്യമന്ത്രിയോട് 7 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് https://malayalees.ch/leader-of-opposition-with-7-questions-to-cm/ Thu, 24 Aug 2023 11:24:27 +0000 https://malayalees.ch/?p=86717 മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെയുള്ള മാസപ്പടി വിവാദത്തില്‍ അന്വേഷണം ഇല്ലാത്തത് എന്തുകൊണ്ട്? പാർട്ടിക്കാർ ഉൾപ്പെട്ട കേസുകൾ പൊലീസ് അന്വേഷിക്കാത്തത് എന്തുകൊണ്ട്? തുടങ്ങി ഏഴ് ചോദ്യങ്ങളാണ് വി.ഡി സതീശൻ ഉന്നയിക്കുന്നത്.

പുതുപ്പള്ളിയിലെ പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പ്രസംഗിക്കാനിരിക്കെയാണ് പ്രതിപക്ഷ നേതാവിൻ്റെ ചോദ്യങ്ങൾ. വീണാ വിജയനെതിരെ വിജിലന്‍സ് കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹം ചോദിച്ചു. ഏഴുമാസമായി മുഖ്യമന്ത്രി മൗനത്തിലാണ്. എ.ഐ ക്യാമറ ഇടപാടില്‍, കെ–ഫോണ്‍ അഴിമതിയില്‍ കൊവിഡ് കാലത്തെ മെഡിക്കല്‍ ഉപകരണ ഇടപാടില്‍ കേസെടുക്കാത്തതും അന്വേഷണമില്ലാത്തതും എന്തുകൊണ്ടെന്നും സതീശന്‍.

എന്തിനാണ് CPIM നേതാക്കൾക്ക് ഒരു നീതി, ബാക്കിയുള്ളവർക്ക് മറ്റൊരു നീതി? ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ലെങ്കിൽ ഇക്കാര്യങ്ങളിലെല്ലാം ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും സതീശൻ കൂട്ടിച്ചേർത്തു. ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്ന കേരളത്തിലെ ആദ്യ മുഖ്യമന്ത്രി പിണറായിയാണെന്നും സതീശൻ വിമർശിച്ചു.

പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങള്‍:

  • വീണ വിജയനെതിരെ വിജിലന്‍സ് കേസെടുക്കാത്തത് എന്തുകൊണ്ട്?
  • എ.ഐ ക്യാമറ ഇടപാടില്‍ കേസെടുക്കാത്തത് എന്തുകൊണ്ട്?
  • കെ-ഫോണ്‍ അഴിമതിയില്‍ എന്തുകൊണ്ട് അന്വേഷണത്തിന് തയാറാകുന്നില്ല?
  • കൊവിഡ് കാലത്തെ മെഡിക്കൽ ഉപകരണ ഇടപാടില്‍ അന്വേഷണമില്ലേ?
  • മുന്‍ എം.എല്‍.എ ജോര്‍ജ് എം തോമസിനെതിരെ കേസെടുക്കാത്തതെന്തേ?
  • സിപിഐഎം നേതാക്കള്‍ക്ക് ഒരുനീതിയും മറ്റുള്ളവര്‍ക്ക് മറ്റൊരു നീതിയും എന്തുകൊണ്ട്?
  • ഓണക്കാലത്ത് സര്‍ക്കാര്‍ വിപണിയില്‍ ഇടപെടാത്തത് എന്തുകൊണ്ട്?
]]>
‘ആരോപണം ഉന്നയിച്ചാൽ അവിടെ തീയിടുന്നതാണ് പുതിയ രീതി’; കെ ഫോൺ ഉദ്ഘാടനച്ചടങ്ങ് യുഡിഎഫ് ബഹിഷ്കരിക്കുമെന്ന് വിഡി സതീശൻ https://malayalees.ch/vd-satheesan-kfon-udf/ Mon, 29 May 2023 12:07:12 +0000 https://malayalees.ch/?p=81882 കെ ഫോൺ ഉദ്ഘാടനച്ചടങ്ങ് യുഡിഎഫ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പദ്ധതിയിൽ അടിമുടി അഴിമതിയാണെന്ന് അദ്ദേഹം ആരോപിച്ചു. എ ഐ ക്യാമെറയിൽ നടന്നതിനേക്കാൾ അഴിമതി കെ ഫോണിൽ നടന്നിട്ടുണ്ട്. പദ്ധതിയ്ക്ക് എതിരല്ല, അഴിമതിയ്ക്കാണ് എതിര്. ആരോപണം ഉന്നയിച്ചാൽ അവിടെ തീയിടുന്നതാണ് പുതിയ രീതി എന്നും അദ്ദേഹം ആരോപിച്ചു.

]]>
പ്രതിപക്ഷത്തിൻ്റെ ഭാഗത്തുനിന്ന് അക്രമം ഉണ്ടായിട്ടില്ല; ഇങ്ങോട്ട് പറഞ്ഞാൽ തിരിച്ചുപറയും: വിഡി സതീശൻ https://malayalees.ch/opposition-attack-niyamasabha-vd-satheesan/ Fri, 17 Mar 2023 07:44:07 +0000 https://malayalees.ch/?p=78153 പ്രതിപക്ഷത്തിൻ്റെ ഭാഗത്തുനിന്ന് അക്രമം ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അവകാശം ഹനിക്കുമ്പോൾ നോക്കിയിരിക്കാൻ പറ്റില്ല. ഇങ്ങോട്ട് പറഞ്ഞാൽ തിരിച്ചുപറയും. എംഎൽഎമാർക്ക് കിട്ടാത്ത നീതി എങ്ങനെ സാധാരണക്കാർക്ക് ലഭിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

പ്രതിപക്ഷത്തിന്റെ അവകാശം കൃത്യമായി പറഞ്ഞതാണ്. പ്രതിപക്ഷ അംഗങ്ങൾക്കു മാത്രമല്ല റൂൾ 50 അവസരം. കേൾക്കാൻ ഇഷ്ടമില്ലാത്തതിനാൽ പ്രതിപക്ഷ അവകാശങ്ങളെ പൂർണമായും നിഷേധിക്കുന്നു. അങ്ങനെ വന്നാൽ പൂച്ചകളെപ്പോലെ പതുങ്ങിയിരിക്കുന്ന പ്രതിപക്ഷം എന്ന് വിചാരണ ചെയ്യപ്പെടും. പ്രതിപക്ഷം കൂടിയാലോചിച്ച് എടുത്ത തീരുമാനമാണ്. നിയമസഭാ നടപടികൾ നടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാൽ അവകാശം ഹനിക്കുമ്പോൾ നോക്കിയിരിക്കാൻ പറ്റില്ല. പ്രതിപക്ഷ അവകാശങ്ങളെ അടിച്ചമർത്താൻ നോക്കിയാൽ കേട്ടിരിക്കില്ല. ഒരു അതിക്രമവും പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. ഇങ്ങോട്ട് പറഞ്ഞാൽ തിരിച്ചും പറയും. ഡെപ്യൂട്ടി ചീഫ് മാർഷൽ സി.പി.എം ഗുണ്ടയെ പോലെ പെരുമാറി. എം എൽ എ മാർക്ക് കിട്ടാത്ത നീതി എങ്ങനെ സാധാരണക്കാർക്ക് ലഭിക്കും
പോലീസ് ഭരണം നടക്കുന്നത് ഇങ്ങനെയാണ്. വാദി പ്രതിയായി മാറുന്നു.

നിയമസഭയിലെ സംഘർഷം കാര്യങ്ങൾ നേരെ തിരിച്ചാണ്. എംഎൽഎ മാരോട് ഇങ്ങനെ എങ്കിൽ സാധാരണക്കാർ എന്തൊക്കെ അനുഭവിക്കണം.
സമരത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. മുഖ്യമന്ത്രി ധാർഷ്ട്യത്തിൽ നിന്നു പിന്മാറും വരെ പ്രതിപക്ഷം പ്രതിഷേധിക്കും. സമരം പുറത്തേക്ക് കൂടി വ്യാപിപ്പിക്കും. പ്രതിപക്ഷത്തിന്റെ അവകാശം അംഗീകരിക്കുന്നതു വരെ സമരം തുടരും. നാല് എം.എൽ എ മാർക്ക് പരിക്ക് പറ്റി ഒരാൾ ഐ.സി.യുവിൽ കിടക്കുമ്പോൾ ചോദ്യം ചോദിക്കാൻ ബുദ്ധിമുട്ടാണ് എന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയിലെ സംഘർഷത്തിൽ പരുക്കേറ്റ യുഡിഎഫ് എംഎൽഎ കെ. കെ. രമ ഡിജിപിക്ക് പരാതിയിൽ രണ്ടാം ദിവസവും പൊലീസ് കേസെടുത്തിട്ടില്ല. എംഎൽഎയുടെ പരാതി തുടർനടപടിക്ക് കൈമാറിയിട്ടില്ല എന്നാണ് റിപോർട്ടുകൾ. രാഷ്ട്രപതിയുടെ സന്ദർശനത്തിരക്കിലായതിനാലെന്നാണ് കേസ് എടുക്കാൻ സാധിക്കാതിരുന്നത് എന്നാണ് പോലീസ് വിശദീകരണം. എന്നാൽ, കെ. കെ. രമയുടെ കൈ ഒടിഞ്ഞതിന്നാൽ കേസെടുത്താൽ ഭരണപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തണ്ടി വരും. ഇതൊഴിവാക്കാനാണ് പരാതിയിൽ തുടർനടപടി സ്വീകരിക്കാത്തതെന്നു പ്രതിപക്ഷ ആരോപിച്ചു.

]]>
വി.ഡി. സതീശനും മുല്ലപ്പള്ളി രാമചന്ദ്രനും ഒരു വേദിയിൽ https://malayalees.ch/vd-satheesan-mullappally-ramachandran/ Fri, 29 Jul 2022 12:27:15 +0000 https://malayalees.ch/?p=65601 ചിന്തൻ ശിബിരത്തിലെ വിട്ടുനിൽക്കലിനു ശേഷം മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പം ഒരു വേദിയിൽ. കോഴിക്കോട് ഡിസിസിയിൽ കോൺഗ്രസ് പ്രസിഡൻ്റുമാരെ കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങിലാണ് രണ്ട് പേരും ഒന്നിച്ചെത്തിയത്. പരിപാടിയിൽ വച്ച് വി.ഡി. സതീശനും മുല്ലപ്പള്ളിയും തമ്മിൽ ആദ്യം പരിചയം പുതുക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. മാധ്യമപ്രവർത്തകരോടും മറ്റും സതീശൻ സംസാരിച്ചു. എന്നാൽ വേദിയിൽ ഒരുമിച്ചിരിക്കെ ഇരുവരും തമ്മിൽ സംസാരിച്ചു.

ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ദുഖമുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചിരുന്നു. അത് മാധ്യമങ്ങളോട് പറയാൻ താത്പര്യമില്ല. പാർട്ടി പ്രവർത്തകരിൽ തെറ്റിദ്ധാരണ ഉണ്ടായി. അത് മാറ്റാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു എന്നും മുല്ലപ്പള്ളി പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കാനുള്ള തീരുമാനത്തെ വിമർശിച്ച അദ്ദേഹം കെകെ രമയ്ക്ക് ഭീഷണിക്കത്ത് ലഭിച്ചതിനെ അപലപിച്ചു.

“ചിന്തൻ ശിബിരത്തെക്കുറിച്ച് എനിക്ക് നന്നായി അറിയാം. അതിൻ്റെ പ്രാധാന്യം, ചിന്തൻ ശിബിരത്തിലെടുക്കുന്ന തീരുമാനങ്ങളുടെ ഗൗരവം എനിക്ക് നന്നായി അറിയാം. ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാനാവാതെ പോയല്ലോ എന്ന ദുഖം എന്നെ അലട്ടുന്നുണ്ട്. പാർട്ടി പ്രവർത്തകരിൽ തെറ്റിദ്ധാരണ ഉണ്ടായി. അത് മാറ്റാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു. പങ്കെടുക്കാത്തതിന്റെ കാരണം സോണിയ ഗാന്ധിയെ ധരിപ്പിക്കും. കോഴിക്കോട് ഡിസിസി പ്രസിഡൻറ് മാത്രമാണ് ക്ഷണിച്ചത്. പങ്കെടുക്കാൻ കഴിയാത്തതിൽ മനോവ്യഥയുണ്ട്. പ്രചരിക്കുന്നത് തെറ്റായ കാര്യങ്ങളാണ്. എനിക്കത് അങ്ങേയറ്റം മനോവ്യധയുണ്ടാക്കി. പങ്കെടുക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ മാധ്യമങ്ങളോട് പറയാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ്. എൻ്റെ സത്യസന്ധത സോണിയ ഗാന്ധിക്ക് അറിയാം. രാഷ്ട്രീയം സോണിയ ഗാന്ധിക്ക് അറിയാം. എൻ്റെ വീട്ടിൽ നടന്ന പരിപാടിയാണ്. വിട്ട് നിൽക്കേണ്ടി വന്നതിൽ ദുഃഖമുണ്ട്.”- മുല്ലപ്പള്ളി വ്യക്തമാക്കി.

]]>
‘ആർഎസ്എസ് ബന്ധത്തിൽ സതീശൻ മൗനം വെടിയണം’ : കെ.വി തോമസ് https://malayalees.ch/vd-satheesan-should-give-clarification-says-kv-thomas/ Mon, 11 Jul 2022 04:44:23 +0000 https://malayalees.ch/?p=64584 പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കെവി തോമസ്. ആർഎസ്എസ് ബന്ധത്തിൽ സതീശൻ മൗനം വെടിയണമെന്നും എന്താണ് നടന്നത് എന്ന് വെളിപ്പെടുത്തണമെന്നും കെ.വി തോമസ് പറഞ്ഞു.

‘മാധ്യമ പ്രവർത്തകരിൽ നിന്നും എത്ര നാൾ ഒളിച്ചോടും ? ആർഎസ്എസിനെ എതിർക്കുന്ന സതീശൻ എന്തിന് പരിപാടികളിൽ പങ്കെടുത്തുവെന്ന് വ്യക്തമാക്കണം. പലർക്കെതിരെയും വ്യാജ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ ഒരു നാൾ തിരിച്ചടി ഉണ്ടാകുമെന്ന് ഓർക്കണമായിരുന്നു. തെരഞ്ഞെടുപ്പ് കാലത്തെ സതീശന്റെ സഖ്യങ്ങൾ ഓരോന്നായി പുറത്ത് വരുന്നു’- കെ.വി തോമസ് പറഞ്ഞു. ചിത്രങ്ങൾ സഹിതം പുറത്ത് വന്നതോടെ ആരോപണം നിഷേധിക്കാനാകില്ലെന്നും കെ വി തോമസ് പറഞ്ഞു.

വി.ഡി.സതീശൻ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സദാനന്ദൻ മാസ്റ്ററും ഹിന്ദുഐക്യ വേദി നേതാവ് ആർ.വി.ബാബുവും കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഫേസ്ബുക്കിലാണ് പഴ ചിത്രങ്ങൾ പങ്കിട്ടത്. 2013 മാർച്ച് 24ന് ഭാരതീയ വിചാരകേന്ദ്രം പരിപാടിയിൽ പങ്കെടുക്കുന്നതാണ് ചിത്രം. സതീശൻ ഇപ്പോൾ ആർക്ക് വേണ്ടി വേഷം കെട്ടുന്നുവെന്നും സദാനന്ദൻ മാസ്റ്റർ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ചോദിച്ചു.

]]>
കന്റോൺമെന്റ് ഹൗസിൽ ചാടിക്കടന്ന് ഡിവൈഎഫ്ഐ https://malayalees.ch/dyif-protest-at-cantonment-house/ Tue, 14 Jun 2022 07:55:13 +0000 https://malayalees.ch/?p=63353 പ്രതിപക്ഷനേതാവിൻ്റെ വസതിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം. കന്റോൺമെന്റ് ഹൗസിൻ്റെ ഗേറ്റ് രണ്ട് പ്രവർത്തകൻ ചാടിക്കടന്നു. ഗേറ്റിന് പുറത്തും ഡിവൈഎഫ്ഐ പ്രവർത്തകർ കുത്തിയിരുന്ന് മുദ്രാവാക്യവും വിളിച്ചു. മാർച്ചിൽ നേരിയ സംഘർഷം.

കന്റോൺമെന്റ് ഹൗസിൽ ചാടിക്കടന്ന പ്രവർത്തകനെ വിഡി സതീശൻ്റെ പേർസണൽ സ്റ്റാഫ് പിടിച്ചുവച്ചു. മറ്റൊരു പ്രവർത്തകനെ പൊലീസ് നീക്കം ചെയ്തു. എന്നാൽ പുറത്ത് സമരം നടത്തിയ പ്രവർത്തകരെ അകത്തേക്ക് വലിച്ചിഴച്ചതായി ഡിവൈഎഫ്ഐ ആരോപിച്ചു. വിമാന യാത്രയ്ക്കിടെ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് മാർച്ച് നടത്തിയത്.

]]>
അബ്ദുൽ ലത്തീഫ് വിരൽ ചൂണ്ടുന്നത് വിഡി സതീശനിലേക്ക്; ഇപി ജയരാജൻ https://malayalees.ch/ep-jayarajan-on-vd-satheesan/ Tue, 31 May 2022 08:08:36 +0000 https://malayalees.ch/?p=62689 പ്രതിപക്ഷ നേതാവിനെതിരെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഇടത് സ്ഥാനാർത്ഥിക്കെതിരെ അശ്ലീല വിഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ പ്രതി വിരൽ ചൂണ്ടുന്നത് വിഡി സതീശനിലേക്കാണ്. സൈബര്‍ കുറ്റകൃത്യങ്ങളെ പ്രതിപക്ഷ നേതാവ് പ്രോത്സാഹിപ്പിക്കുന്നു. കുറ്റം തെളിയിക്കപ്പെടുമ്പോള്‍ നേരത്തെ പറഞ്ഞതില്‍ നിന്ന് വിത്യസ്തമായ പ്രതികരണമാണ് നടത്തുന്നതെന്നും എൽഡിഎഫ് കൺവീനർ ആരോപിച്ചു.

തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ പാടില്ലാത്ത നടപടിക്രമങ്ങൾ യുഡിഎഫ് ഉപയോഗിച്ചെന്നും ഇപി ജയരാജൻ. യുഡിഎഫ് ആസൂത്രണം ചെയ്താണ് വിഡിയോ പ്രചരിപ്പിച്ചത്. കുറ്റം തെളിഞ്ഞതോടെ പ്രതിപക്ഷനേതാവ് വല്ലാതെ ഭയപ്പെടുന്നു. കേസ് നീതിപൂര്‍വമായാണ് പൊലീസ് അന്വേഷിക്കുന്നതെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേർത്തു.

സൈബര്‍ സെല്‍ നടത്തുന്നത് ഫലപ്രദമായ അന്വേഷണമാണ്. എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് നടപടി സ്വീകരിക്കുന്നത്. തത്കാലം ആശ്വാസത്തിന് വേണ്ടി എന്തെങ്കിലും പറഞ്ഞ് രാഷ്ട്രീയത്തെ പ്രതിപക്ഷ നേതാവ് മലീമസമാക്കുന്നുവെന്നും ഇപി പറഞ്ഞു. തൃക്കാക്കരയില്‍ എല്‍ഡിഎഫ് വന്‍ ഭൂരിഭക്ഷത്തില്‍ വിജയിക്കുമെന്നും എൽഡിഎഫ് കൺവീനർ കൂട്ടിച്ചേര്‍ത്തു.

]]>
വോട്ട് കുറഞ്ഞാൽ ഉത്തരവാദിത്തം തനിക്ക്; കള്ള വോട്ട് ചെയ്യുന്നത് സിപിഐഎം എന്ന് വി ഡി സതീശൻ https://malayalees.ch/vd-satheesan-against-cpim/ Mon, 30 May 2022 13:01:40 +0000 https://malayalees.ch/?p=62643 തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ജയം ഉറപ്പെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വോട്ട് കുറയുന്ന സാഹചര്യമുണ്ടായാൽ അതിൻ്റെ ഉത്തരവാദിത്തം തനിക്കാണ്. കള്ളവോട്ട് ചെയ്യുന്നത് മുഴുവൻ സിപിഐഎം ആണെന്ന് പകൽ പോലെ വ്യക്തമായിട്ടുള്ള കാര്യമാണ് എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

“കള്ളവോട്ട് ചെയ്യുന്നത് മുഴുവൻ സിപിഐഎം ആണെന്ന് പകൽ പോലെ വ്യക്തമായിട്ടുള്ള കാര്യമാണ്. അവർ ജാഗരൂകരാവട്ടെ. ഞങ്ങൾ പറയുന്നത് ഒരെണ്ണം പോലും ചെയ്യിക്കില്ല എന്നതാണ്. പൂർണമായ ഡോക്യുമെൻ്റുകളോടെ കൊടുത്ത 7000 ഓളം അപേക്ഷകളിൽ 3000ഓളമാണ് ചേർത്തത്. അത് സിപിഐഎം ചെയ്തതാണ്. അതിനുള്ള പണി കൂടി ഞങ്ങൾ ചെയ്തിട്ടുണ്ട്. മുൻപ് തൃക്കാക്കരയിലെ രണ്ട് തെരഞ്ഞെടുപ്പുകളിൽ ഉണ്ടായതിനെക്കാൾ കൂടിയ പോളിംഗ് ശതമാനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. കാലാവസ്ഥ മോശമായതിനാൽ അതിനെ അതിജീവിക്കുന്നതിനായുള്ള മുന്നൊരുക്കം നടത്തിയിട്ടുണ്ട്. യുഡിഎഫിനു വോട്ട് വർധിക്കും. വോട്ട് കുറയുന്ന സാഹചര്യമുണ്ടായാൽ അതിൻ്റെ ഉത്തരവാദിത്തം എനിക്കാണ്. വലിയ ഭൂരിപക്ഷത്തോടെ ജയിച്ചാൽ അത് കൂട്ടായ്മയുടെ വിജയമാണ്.”- വി ഡി സതീശൻ പറഞ്ഞു.

കള്ളവോട്ട് ചെയ്യുന്നത് യുഡിഎഫ് ആണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞിരുന്നു. തൃക്കാക്കരയിൽ പക്ഷേ അത് നടക്കില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടെ കേരളത്തിൽ യുഡിഎഫിൻ്റെ തകർച്ച പൂർണ്ണമാകുമെന്ന് ഇ പി ജയരാജൻ പറഞ്ഞു. ഇടതുപക്ഷം വൻ വിജയം നേടും.വി ഡീ സതീശൻ പറയുന്നത് ആരെങ്കിലും കണക്കിൽ എടുക്കുമോയെന്നും ഇ പി ജയരാജൻ ചോദിച്ചു.

നാളെയാണ് തൃക്കാക്കര വോട്ടെടുപ്പ്. 239 പോളിംഗ് ബൂത്തുകളിലായി ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. വോട്ടെണ്ണൽ കേന്ദ്രമായ മഹാരാജാസ് കോളജിൽ രാവിലെ 7.30 മുതൽ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങും. ആകെ ഒരു ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി എണ്ണൂറ്റി അഞ്ച് വോട്ടർമാരാണ് മണ്ഡത്തിലുളളത്. ഇതിൽ 3633 കന്നിവോട്ടർമാരാണ്. മണ്ഡലത്തിൽ പ്രശ്‌ന ബാധിത ബൂത്തുകളോ പ്രശ്‌ന സാധ്യതാ ബൂത്തുകളോയില്ല. ഗ്രീൻ പ്രോട്ടോകോൾ പാലിച്ചായിരിക്കും ബൂത്തുകൾ ഒരുക്കുന്നത്. കൊച്ചി കോർപ്പറേഷനിലെ 22 വാർഡുകളും തൃക്കാക്കര നഗരസഭയും ഉൾക്കൊളളുന്നതാണ് മണ്ഡലം.

]]>