vd-satheesan – malayalees.ch https://malayalees.ch Malayalam Online News Portal Mon, 07 Feb 2022 09:07:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png vd-satheesan – malayalees.ch https://malayalees.ch 32 32 ലോകായുക്ത കുരയ്ക്കും, കടിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് വരുത്തി; വി.ഡി സതീശന്‍ https://malayalees.ch/anti-corruption-system-in-kerala-is-gone-vd-satheesan-on/ Mon, 07 Feb 2022 09:06:53 +0000 https://malayalees.ch/?p=56606 ഗവര്‍ണര്‍ ഒപ്പുവച്ചതോടെ കേരളത്തിലെ അഴിമതി വിരുദ്ധ സംവിധാനം ഇല്ലാതായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിക്ക് ഇനി ഭയപ്പെടേണ്ടതില്ല. ലോകായുക്ത കുരയ്ക്കുകയൊള്ളൂ, കടിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് വരുത്തി, ഗവര്‍ണറും സര്‍ക്കാരും സൗന്ദര്യ പിണക്കമായിരുന്നു, അത് ഒത്തു തീര്‍പ്പിലെത്തിയെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത് ഒത്തുകളിയാണെന്ന് നേരത്തെ തന്നെ ഞങ്ങള്‍ സൂചിപ്പിച്ചിരുന്നു. നടന്നത് കൊടുക്കല്‍ വാങ്ങലാണ്.

ഇടത് മുന്നണിയുടെ അഴിമതി വിരുദ്ധ മുഖത്തേക്ക് തുറിച്ച് നോക്കുന്ന സംഭവമാണിത്. കേരളത്തില്‍ അഴിമതിക്ക് വെള്ളവും വളവും നല്‍കിയ മുഖ്യമന്ത്രി എന്നനിലയിലാകും പിണറായി വിജയന്‍ അറിയപ്പെടുക. നിയമസഭയെ മുഖ്യമന്ത്രിയും ഗവര്‍ണറും അവഹേളിച്ചു.ഇനി എന്തിനാണ് നിയമസഭയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സര്‍വകലാശാല വിഷയത്തില്‍ സര്‍ക്കാരിന്റെ നിയമ വിരുദ്ധമായ കാര്യങ്ങള്‍ക്ക് ഗവര്‍ണര്‍ കുടപിടിക്കുകയാണ് ചെയ്തത്. ഇടനിലക്കാര്‍ ആരൊക്കെയെന്ന് പുറത്ത് വരും. ഓര്‍ഡിനന്‍സ് റദ്ദാക്കിയതിനെതിരെ നിയമപരമായി മുന്നോട്ട് പോകും. ഘടക കക്ഷികളുമായി പോലും ആലോചിക്കുന്നില്ല. സ്വപ്നയുടെ വെളിപ്പെടുത്തലില്‍ സ്വര്‍ണകള്ളകടത്തില്‍ തുടരന്വേഷണം വേണമെന്നും വി.ഡി സതീശന്‍ പറഞ്ഞു. ശിവശങ്കരന്‍ സര്‍ക്കാറിന്റെ നാവായി പ്രവര്‍ത്തിക്കുകയാണ്. അതിന് കിട്ടിയ തിരിച്ചടിയാണ് കൂട്ടുപ്രതിയുടെ വെളിപ്പെടുത്തല്‍.

മുഖ്യമന്ത്രി നിരപരാധിയാണെന്ന് പറയുന്ന ശബ്ദരേഖ തെറ്റെന്ന വെളിപ്പെടുത്തലില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. സ്വന്തം വകുപ്പില്‍ ഇത്രയും വലിയ സംഭവം നടന്നിട്ടും മുഖ്യമന്ത്രി അറിയിലെന്ന് പറയുന്നത് വിശ്വസിക്കാനാകില്ല.സി.പി.എം, ബി.ജെ.പി ഒത്തുകളി വഴിയാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം മരവിപ്പിച്ചത്.സ്വപ്നയുടെ ശമ്പളം തിരിച്ചു പിടിക്കാൻ നടപടിയുണ്ടായില്ലെന്നും സതീശൻ പറഞ്ഞു.

]]>
”പാവം പ്രവാസികൾ…. എത്ര നാളായി അവർ കരഞ്ഞുപറയുന്നു”; ക്വാറന്റൈൻ ഇളവിൽ വി.ഡി സതീശൻ https://malayalees.ch/poor-expats-how-long-have-they-been-crying-vd-satheesan-on-quarantine-exemption/ Sat, 05 Feb 2022 04:21:15 +0000 https://malayalees.ch/?p=56522 വിദേശത്തുനിന്ന് എത്തുന്നവർക്ക് കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം ക്വാറന്റൈൻ മതിയെന്ന പുതിയ പ്രഖ്യാപനത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പുതിയ തീരുമാനത്തിന് ‘കാരണഭൂത’ൻ ആരായാലും കുഴപ്പമില്ലെന്നും വൈകിയാണെങ്കിലും വിവേകമുണ്ടായതിനെ അംഗീകരിക്കണമല്ലോയെന്നും സതീശൻ പരിഹസിച്ചു.

പാവം പ്രവാസികൾ… എത്ര നാളായി അവർ കരഞ്ഞുപറയുന്നു. എന്നിട്ടും സർക്കാരോ വിദഗ്ധസമിതിയോ അനങ്ങിയില്ല. പാർട്ടി സമ്മേളനങ്ങളും തിരുവാതിരക്കളിയും ഗാനമേളയുമൊക്കെയായി ആകെ തിരക്കായിരുന്നു. ഇതിനിടയിൽ പ്രവാസികളുടെ പ്രശ്നങ്ങൾ അന്വേഷിക്കാൻ ആർക്ക് സമയം?-ഫേസ്ബുക്ക് കുറിപ്പിൽ വി.ഡി സതീശൻ കുറ്റപ്പെടുത്തി.

”പാർട്ടി സമ്മേളനങ്ങളും തിരുവാതിരക്കളിയും തടസപ്പെടാതിരിക്കാനുള്ള കോവിഡ് പ്രോട്ടോകോൾ കണ്ടെത്തിയ വിദഗ്ധ സമിതിയുടെ വൈദഗ്ധ്യത്തെ ആരും കണ്ടില്ലെന്നു നടിക്കരുത്. ഇത്രയേറെ വൈദഗ്ധ്യം കാട്ടിയിട്ടും കോവിഡ് കൂടിയത് അന്തർദേശീയ പ്രതിഭാസത്തിന്റെ ഭാഗമാണെന്നതാണ് സൈബർ ബുദ്ധിജീവികളുടെ കണ്ടെത്തൽ. കൃത്യമായ ആസൂത്രണം നടത്തിയാണ് കേരളത്തിന്റെ പ്രതിരോധം എന്നുള്ളത് കൊണ്ട് പാർട്ടി സമ്മേളന വേദിയിലൊന്നും കൊറോണ വൈറസിന് കടക്കാനേ കഴിഞ്ഞില്ല. വിദേശ രാജ്യങ്ങളിൽ അത്ര ആസൂത്രമില്ല അതുകൊണ്ടാണ് പ്രവാസികളെ പിടിച്ചുനിർത്തി പരിശോധിച്ചത്.”

]]>
കെ-റെയിലിൽ സർക്കാരിന് ലോണെടുക്കാനുള്ള ആവേശം മാത്രമാണുള്ളത്: വി.ഡി സതീശൻ https://malayalees.ch/the-government-is-only-excited-to-take-a-loan-on-k-rail-vd-satheesan/ Wed, 02 Feb 2022 13:22:58 +0000 https://malayalees.ch/?p=56409 കെ-റെയിൽ പദ്ധതിയിൽ സർക്കാരിന് ലോണെടുക്കാനുള്ള ആവേശം മാത്രമാണുണ്ടായിരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ റെയിൽ പദ്ധതിക്ക് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതിനു തൊട്ടു പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളും ശരിവയ്ക്കുന്നതാണ് കേന്ദ്രത്തിന്റെ നടപടിയെന്നും ശാസ്ത്രീയവും സാങ്കേതികവും സാമ്പത്തികവുമായ പഠനം നടത്താത്ത പദ്ധതി പ്രായോഗികമായ പദ്ധതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡിപിആറിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങളെല്ലാം അബദ്ധമാണ്. സാമൂഹികാഘാത പഠനം നടത്താതെയാണ് സംസ്ഥാന സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോയത്. പദ്ധതി എന്തെന്ന് പോലും അറിയാതെ എങ്ങനെയാണ് കേന്ദ്രത്തിന് അനുമതി നൽകാൻ കഴിയുക. സംസ്ഥാന സർക്കാരിന്റേത് വെറും വാക്കാണ്. എത്ര ലക്ഷം ടൺ കല്ല്,മണ്ണ് വേണമെന്ന ഒരു ഐഡിയയും കെ റെയിൽ കോർപറേഷനില്ല. ഡി.പി.അറിൽ ഡാറ്റാ കൃത്രിമം നടന്നിട്ടുണ്ട്. സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിൽ അദ്ദേഹം പ്രതികരിച്ചു. പണ്ട് ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ എതിർത്തവരാണ് സിപിഎം. കേരളം പരിസ്ഥിതി ലോല പ്രദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

]]>
‘ജുഡീഷ്യറിയെ ഭരണകൂടം വെല്ലുവിളിക്കുന്നു, ജലീല്‍ സര്‍ക്കാർ ചാവേര്‍’; വിഡി സതീശൻ https://malayalees.ch/vd-satheesan-on-kt-jaleel/ Mon, 31 Jan 2022 04:30:45 +0000 https://malayalees.ch/?p=56263 ലോകായുക്തയ്‌ക്കെതിരായ മുൻ മന്ത്രി കെ.ടി ജലീലിൻ്റെ വിമര്‍ശനം ജുഡീഷ്യറിയോടുള്ള പരസ്യ വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും കേസ് ലോകായുക്തയ്ക്ക് മുന്നിലിരിക്കുമ്പോഴാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാൻ ശ്രമിച്ചത്. ഇത് പാളിയപ്പോഴാണ് ലോകായുക്തയെ വ്യക്തിപരമായി ആക്രമിക്കാന്‍ സര്‍ക്കാര്‍ ചാവേറിനെ ഇറക്കിയിരിക്കുന്നതെന്നും സതീശൻ വിമർശിച്ചു.

ലോകായുക്തയുടെ അടികൊണ്ട ആളാകുമ്പോള്‍ ചാവേറിന്റെ വീര്യം കൂടും. ഇനി മുതല്‍ ഏത് ഇടതു നേതാവിനെതിരെയും കോടതി വിധികളുണ്ടായാല്‍ ഇതേ രീതിയില്‍ കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പ് കൂടിയാണ് ജലീല്‍ നല്‍കുന്നത്. അസഹിഷ്ണുതയുടെ കൂടാണ് പിണറായി സര്‍ക്കാര്‍.

സില്‍വര്‍ ലൈനിനെ എതിര്‍ത്ത സംസ്‌ക്കാരിക പ്രവര്‍ത്തകരെ സൈബറിടങ്ങളില്‍ കൊല്ലാക്കൊല ചെയ്യുന്നവര്‍ പ്രതികരിക്കാന്‍ പരിമിതികളുള്ള ജുഡീഷ്യറിയെ നീതിബോധമില്ലാതെ ആക്രമിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ നടപടിയെടുത്താല്‍ കാണിച്ചുതരാമെന്ന ലോകായുക്തക്കുള്ള ഭീഷണിയാണിത്. ജലീലിന്റെ ജല്‍പനങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ എന്നും പ്രതിപക്ഷ നേതാവ്.

നേരത്തെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ഗുരുതര ആരോപണവുമായി കെ.ടി ജലീൽ രംഗത്തെത്തി. തക്ക പ്രതിഫലം കിട്ടിയാല്‍ സിറിയക് എന്തു കടുംകൈയും ആര്‍ക്കുവേണ്ടിയും ചെയ്യുമെന്ന് ജലീല്‍ ആരോപിച്ചു. സിറിയക് ജോസഫിൻ്റെ സഹോദര ഭാര്യയ്ക്ക് വി സി നിയമനം ലഭിച്ചതിൽ ദുരൂഹതയുണ്ട്. യുഡിഎഫ് നേതാവിനെ രക്ഷിക്കാൻ ബന്ധുവിന് വി സി പദവി പ്രതിഫലമായി വാങ്ങിക്കൊടുത്തു. പിണറായി സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്താന്‍ യുഡിഎഫ് കണ്ടെത്തിയ കത്തിയാണ് ഇതെന്നും ജലീല്‍ ഫേസ്ബുക്കില്‍ ആരോപിച്ചു.

]]>
ഗവര്‍ണര്‍ക്ക് സ്ഥിരതയില്ല; ബിജെപി നേതാക്കൾ എഴുതി നൽകുന്നത് വായിക്കുന്നു: വി ഡി സതീശന്‍‌ https://malayalees.ch/vd-satheesan-against-kerala-governor/ Tue, 04 Jan 2022 11:18:32 +0000 https://malayalees.ch/?p=55020 ഗവര്‍ണര്‍ സര്‍ക്കാരിന്റെ തെറ്റിന് കുടപിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗവര്‍ണര്‍ക്ക് സ്ഥിരതയില്ല, സര്‍ക്കാരിന് വഴങ്ങുകയാണ് ഗവര്‍ണർ. ബിജെപി നേതാക്കൾ എഴുതി നൽകുന്നത് അതുപോലെ ഗവർണർ വായിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. ഗവർണർക്ക് രാജാവിനേക്കാൾ വലിയ രാജഭക്തിയെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

പൂർവാശ്രമത്തിൽ ചെയ്ത അതെ കാര്യം തന്നെയാണ് ഗവർണർ പദവിയിലിരുന്നും ചെയ്യുന്നത്. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം ഗവർണർ കളങ്കപ്പെടുത്തുന്നു. ചാൻസലർ പദവിയിലിരുന്ന് നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ഗവർണർ ചെയ്യുന്നില്ല. സർക്കാരിന്റെ നിയമലംഘനങ്ങൾക്ക് ഗവർണർ കുടപിടിക്കുകയാണ് ചെയ്‌തത്‌.

ഡി ലിറ്റ് വിവാദത്തിൽ ഗവർണർ മൗനം പാലിക്കുന്നത് മുഖ്യമന്ത്രിയോടുള്ള ഭയം മൂലം. സർക്കാർ ചെയ്‌ത തെറ്റ് തിരുത്തിക്കാൻ ഗവർണർ തയാറാകണമെന്നും വി ഡി സതീശൻ വ്യക്തമാക്കി. കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണം ഗവർണർ ആവർത്തിക്കുന്നെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

]]>
സി.പി.ഐ.എം ബുള്ളറ്റ് ട്രെയിനിനെ എതിര്‍ക്കും, കേരളത്തിൽ സിൽവർ ലൈൻ ഓടിക്കും; വി ഡി സതീശൻ https://malayalees.ch/vd-satheesan-on-cpim/ Wed, 29 Dec 2021 08:33:38 +0000 https://malayalees.ch/?p=54735 സി.പി.ഐ.എമ്മിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സി.പി.ഐ.എം മുബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെ എതിര്‍ക്കും. കേരളത്തിൽ സിൽവർ ലൈൻ ഓടിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു. സി.പി.ഐ.എം മുതലാളിത്തത്തിന് എതിരാണ്. പക്ഷെ കുത്തകകളുടെ തോളില്‍ കൈയ്യിടുമെന്നും സതീശൻ പറഞ്ഞു.

മുബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെ ഞങ്ങള്‍ എതിര്‍ക്കും. മഹാരാഷ്ട്രയിലെ ലോക്കല്‍ കമ്മറ്റി (അങ്ങനെ ഒന്ന് ഉണ്ടെങ്കില്‍ ) മുതല്‍ ഇന്ദ്രപ്രസ്ഥത്തിലെ പോളിറ്റ് ബ്യൂറോ വരെ ഇക്കാര്യത്തില്‍ ചര്‍ച്ചയും പഠനവും ആശയസങ്കലനവും റിപ്പോര്‍ട്ടിങ്ങും എല്ലാം കഴിഞ്ഞ് ഐകകണ്‌ഠ്യേന എടുത്ത തീരുമാനമാണ്. പക്ഷെ അതേ പോളിറ്റ് ബ്യൂറോയിലെ അംഗം ഭരിക്കുന്ന സംസ്ഥാനത്തെത്തിയാല്‍ കാര്യം മാറി. ചര്‍ച്ചയില്ല പഠനമില്ല ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല… ഞങ്ങള്‍ സില്‍വര്‍ ലൈന്‍ സ്ഥാപിക്കും പറപ്പിക്കും വിജയപ്പിക്കും. ഞങ്ങള്‍ മുതലാളിത്തത്തിന് എതിരാണ്. പക്ഷെ ഞങ്ങള്‍ കുത്തകകളുടെ തോളില്‍ കൈയ്യിടും.

ഞങ്ങള്‍ ആഗോളവത്ക്കരണത്തിന് തീര്‍ത്തും എതിരാണ്, പക്ഷെ ആഗോള ഭീമന്‍മാരില്‍ നിന്ന് വായ്പ വാങ്ങും. ഞങ്ങള്‍ ജനങ്ങള്‍ക്ക് ഒപ്പമാണ്, പക്ഷെ പാവങ്ങളെ ഒരു ചാണ്‍ ഭൂമിയില്‍ നിന്ന് ആട്ടി പായിക്കും. ഞങ്ങള്‍ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമായി നിലകൊള്ളുന്നു, എന്നാല്‍ ഇവിടെ ആരെങ്കിലും വ്യത്യസ്ത അഭിപ്രായം പറഞ്ഞാല്‍ തീവ്രവാദിയായി ചാപ്പ കുത്തും.

ഇതിന്റെ മലയാളം പേരാണോ വൈരുധ്യാത്മക ഭൗതികവാദം? മുബൈ-അഹമ്മദബാദ് ബുള്ളറ്റ് ട്രെയിന്‍ പാടില്ല. എന്നാല്‍ തിരുവനന്തപുരം കാസര്‍കോട് അതിവേഗ ട്രെയിന്‍ നടപ്പാക്കും. എന്തൊരു വിരോധാഭാസമാണിത്. പക്ഷേ അപ്പോഴും നിങ്ങളുടെ പഴയ കാല പ്രസ്താവനകളും ട്വീറ്റുകളും ചരിത്ര സത്യങ്ങളായി നിങ്ങളെ തന്നെ തിരിഞ്ഞ് കൊത്തുമെന്നോര്‍ക്കണം…

]]>
സിൽവർ ലൈനിൽ ശശി തരൂർ യു ഡിഎഫ് നിലപാടിനൊപ്പം; പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ https://malayalees.ch/vd-satheesan-supported-sasi-taroor-and-mullappally-ramachandran-against-taroor/ Tue, 28 Dec 2021 09:07:48 +0000 https://malayalees.ch/?p=54694 സിൽവർലൈൻ പദ്ധതിയിലടക്കം ഇടതു സർക്കാരിനെ പിന്തുണച്ച് പ്രസ്താവന ഇറക്കി വിവാദത്തിലായ കോൺ​ഗ്രസ് എം പി ശശി തരൂരിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിൽവർ ലൈനിൽ ശശി തരൂർ യു ഡിഎഫ് നിലപാടിനൊപ്പമാണെന്ന് സതീശൻ പറഞ്ഞു.

പദ്ധതി സംബന്ധിച്ച് യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങൾ പ്രസക്തമാണെന്ന് തരൂർ തനിക്ക് മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു. കെ റെയിൽ തട്ടിപ്പാണ്, തട്ടിക്കൂട്ടിയ പദ്ധതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കെ റെയിൽ കല്ലിടരുതെന്ന് ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതിയെ വരെ ഗവൺമെന്റ് പരിഹസിക്കുകയാണ്.

സർവേ നടത്തത്തെ, എസ്റ്റിമേറ്റ് റിപ്പോർട്ട് ഇല്ലാതെ, പാരിസ്ഥിതിക പഠനം നടത്താതെ സാമൂഹിക ആഘാത പഠനം നടത്തത്തെ കേന്ദ്ര ഗവൺമെന്റിന്റെ അനുമതിയില്ലാതെ, റയിൽവെയുടെ അനുമതിയില്ലാതെ എങ്ങോട്ടാണ് മുഖ്യമന്ത്രി പദ്ധതിയുമായി പോകുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.

ഇതിനിടെ തരൂരിനെ നിയന്ത്രിക്കണമെന്ന് മുൻ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ശശി തരൂരിനെ നിയന്ത്രിക്കേണ്ടത് അഖിലേന്ത്യ കോൺഗ്രസ് നേതൃത്വം ആണ്. ഇക്ക‌ാര്യത്തിൽ നേതൃത്വം ഇടപെടണം. സാധാരണ കോൺഗ്രസ് പ്രവർത്തകർ രാവും പകലും കഷ്ടപ്പെട്ടാണ് ശശി തരൂരിനെ വിജയിപ്പിച്ചത്. ശശി തരൂർ പാർട്ടിയെ മറന്നു കൊണ്ട് അഭിപ്രായം പറയാൻ പാടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

]]>
‘കേരളത്തിൽ ചോദിക്കാനും പറയാനും ആരും ഇല്ല, തമിഴ്നാടിന് എപ്പോൾ വേണമെങ്കിലും ഷട്ടർ തുറക്കാം എന്ന അവസ്ഥ’; വി ഡി സതീശൻ https://malayalees.ch/vd-satheesan-about-pinarayi-vijayan/ Sat, 04 Dec 2021 07:52:15 +0000 https://malayalees.ch/?p=53491 മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അനാസ്ഥയുടെ പരമോന്നതിയിലാണ് സംസ്ഥാന സർക്കാർ. വകുപ്പ് മന്ത്രിമാരെ ഇരുട്ടിൽ നിർത്തിയാണ് മുഖ്യമന്ത്രി തീരുമാനങ്ങൾ എടുക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

സ്വന്തം വകുപ്പിലെ കാര്യങ്ങൾ അറിയാത്ത 2 മന്ത്രിമാർ എന്തിനാണ് സ്ഥാനത്ത് തുടരുന്നത്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ പോലും സർക്കാരിന് ഇല്ലെന്നും അദ്ദേഹം വിമർശിച്ചു. മുല്ലപ്പെരിയാറിലെ മരം മുറി ബേബി ഡാം ശക്തിപ്പെടുത്താൻ ആണ്. അതിനു ശേഷം ജലനിരപ്പ് 152 അടിയാക്കാൻ ആണ് തമിഴ്നാടിന്റെ നീക്കം. മുഖ്യമന്ത്രി ഈ വിഷയത്തിൽ മിണ്ടുന്നില്ല എന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

“10 വർഷം മുൻപ് അണക്കെട്ട് തകർന്നാൽ അഞ്ചു ജില്ലകളിലുള്ള ആളുകൾ അറബി കടലിൽ ഒഴുകി നടക്കും എന്നാണ് വി എസ് അച്യുതാനന്ദൻ പറഞ്ഞത്. അന്ന് എൽ.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യ ചങ്ങലയുടെ ഒരറ്റത്ത് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയോട് ഒരു ചോദ്യം 10 വർഷം കഴിഞ്ഞപ്പോൾ ഈ ഡാം ശക്തിപ്പെട്ടോ?” സതീശൻ ചോദിച്ചു.

മരം മുറി അന്യമതി നൽകിയതിലൂടെ കേരളത്തിന്റെ കേസ് ദുർബലമാക്കി. മരം മുറിക്കാൻ അനുമതി നൽകിയതിലൂടെ കേരളത്തിന്റെ കേസ് ദുർബലമാക്കി. കേരളത്തിന് അടിസ്‌ഥാന വിവരങ്ങൾ പോലും ഇല്ല. അനാസ്‌ഥയുടെ പരമോന്നതിയിൽ ആണ് സർക്കാർ. രാത്രി ഷട്ടർ തുറക്കാൻ പാടില്ല എന്ന നിബന്ധന തമിഴ്നാട് ലംഘിച്ചിട്ട് ഒന്നും ചെയ്തില്ല. എന്നിട്ട് കത്ത് എഴുതി എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേരളത്തിൽ ചോദിക്കാനും പറയാനും ആരും ഇല്ലാത്തതിനാൽ തമിഴ്നാടിന് എപ്പോൾ വേണമെങ്കിലും ഷട്ടർ തുറക്കാം എന്നതാണ് അവസ്ഥ. എം എം മണി ഉൾപ്പെടെ ഉള്ളവർ ഇടുക്കിയിൽ ഉള്ളവരെ കബളിപ്പിക്കുകയാണ് എന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു.

]]>
വൈദ്യുതി, ബസ് ചാർജ് വർധന ജനങ്ങളോടുള്ള വെല്ലുവിളി; വി ഡി സതീശൻ https://malayalees.ch/electricity-and-bus-fare-hike-pose-a-challenge-to-the-people-vd-satheesan/ Mon, 22 Nov 2021 04:23:40 +0000 https://malayalees.ch/?p=52860 സംസ്ഥാനത്തെ വൈദ്യുതി നിരക്കും ബസ് ചാർജും വർധിപ്പിക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ജനങ്ങളെ എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് തള്ളിയിടുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങൾക്ക് മേൽ അധികഭാരം കെട്ടിവെയ്ക്കരുതെന്നും തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ബസ് ചാർജ്ജും വൈദ്യുതി നിരക്കും വർധിപ്പിക്കുവാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളി ആണ്. മഹാമാരിയിൽ തൊഴിൽ നഷ്ടം ഉണ്ടാക്കിയിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ജനം നട്ടം തിരിയുമ്പോൾ ഒരു ഇടതുപക്ഷ സർക്കാരിന് എങ്ങനെയാണ് അവരെ എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് തള്ളിയിടുന്ന തീരുമാനം എടുക്കാൻ കഴിയുക? ബസ് വ്യവസായത്തിന് ഇന്ധന വില വർധനവും കൊവിഡ് മഹാമാരിയും വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട് എന്നതിൽ തർക്കമില്ല. അവർക്ക് മുന്നോട്ടു പോകുവാനുള്ള പിന്തുണ ആവശ്യവുമാണ്. പക്ഷെ അത് ജനങ്ങളുടെ മേൽ അധികഭാരം കെട്ടിവച്ചല്ല വേണ്ടത്.

ഓട്ടോറിക്ഷകൾക്കും, ടാക്സികൾക്കും, ബസ് വ്യവസായത്തിനും ഡീസലിന് സബ്‌സിഡി നൽകണം എന്ന് കഴിഞ്ഞ രണ്ട് സമ്മേളനങ്ങളിൽ നിയമസഭയിൽ പ്രതിപക്ഷം വാദിച്ചത് ഈ പ്രതിസന്ധി മുന്നിൽ കണ്ടാണ്. പക്ഷെ പേരിൽ മാത്രം ഇടതുപക്ഷമുള്ള ഈ സർക്കാർ ആ ആവശ്യത്തോട് മുഖം തിരിച്ച് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുന്ന തീരുമാനമാണ് എടുക്കുന്നത്. കേന്ദ്രസർക്കാർ ഇന്ധന വിലയ്ക്ക് മുന്നൂറിരട്ടിക്ക് മേൽ നികുതി വർധിപ്പിച്ചതോടെ സംസ്ഥാന സർക്കാരിന് വാറ്റ് ഇനത്തിൽ ഭീമമായ നികുതി വരുമാന വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ലഭിച്ചതിന്റെ വരുമാനത്തിന്റെ പത്തു ഇരട്ടിയോളം, ഏകദേശം അയ്യായിരം കോടി രൂപ അധികം ലഭിച്ച സർക്കാരാണ് ഇത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുതൽ ഉള്ള ധനകാര്യ മിസ്‌മാനെജ്‌മെന്റ് ആണ് ഈ പ്രതിസന്ധി ഉണ്ടാക്കിയത്. കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധി അതിനു ആക്കം കൂട്ടിയതാണ്. ദരിദ്രർ അതി ദരിദ്രർ ആവുകയും മധ്യവർഗം ദരിദ്രരുടെ പട്ടികയിലേക്ക് മാറുകയും ചെയ്യുന്ന ഈ ദുരിതകാലത്ത് ഇനിയും ജനങ്ങളെ പിഴിയാൻ ഒരു തീവ്രവലതു പക്ഷ സർക്കാരിന് മാത്രമേ കഴിയുകയുള്ളു.

ഇത്രയും വലിയ പ്രതിസന്ധികാലത്ത് സിൽവർ ലൈനിനെ കുറിച്ച് പറയാൻ എങ്ങനെയാണ് ഈ സർക്കാരിന് സാധിക്കുന്നത്. ബസ് ചാർജ്ജും വൈദ്യുതി ചാർജ്ജും വർദ്ധിപ്പിക്കുവാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് അഭ്യർത്ഥിക്കുകയാണ്. അതല്ലെങ്കിൽ വലിയ പ്രക്ഷോഭങ്ങൾ ഈ സർക്കാർ നേരിടേണ്ടിവരും എന്ന് ഓർമ്മിപ്പിക്കുന്നു.

]]>
ചൈൽഡ് വെൽഫെയർ കമ്മിറ്റി പിരിച്ചുവിടണമെന്ന് പ്രതിപക്ഷനേതാവ്; സർക്കാരിനും സിപിഐഎമ്മിനുമെതിരെ വിമർശനവുമായി കോൺഗ്രസ് https://malayalees.ch/vd-satheesan-against-ldf-government/ Sat, 23 Oct 2021 13:16:56 +0000 https://malayalees.ch/?p=51462 സർക്കാരിനും സിപിഐഎമ്മിനുമെതിരെ വിമർശനവുമായി കോൺഗ്രസ്. ചൈൽഡ് വെൽഫെയർ കമ്മിറ്റി പിരിച്ചുവിടണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. അനുപമയുടെ കുട്ടിയെ കൈമാറിയതിൽ ക്രമക്കേടുണ്ടെന്നും സതീശൻ പറഞ്ഞു. ആറ് മാസങ്ങൾക്ക് മുൻപ് പരാതി പറഞ്ഞപ്പോൾ മന്ത്രി വീണാ ജോർജും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും എവിടെയായിരുന്നു എന്നും വി.ഡി സതീശൻ ചോദിച്ചു. അനുപമയ്ക്ക് നീതി കിട്ടണം എന്ന ആവശ്യത്തോടൊപ്പമാണ് തങ്ങളെന്നും വി.ഡി സതീശൻ പറഞ്ഞു.

പാർട്ടി നിയമം കൈയിലെടുത്തതിൻറെ ദുരന്തമാണ് അനുപമയുടെ അവസ്ഥയ്ക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാർട്ടി നിയമം കൈയിലെടുക്കുകയാണ്. ഇവിടെ ഒരു നിയമ വ്യവസ്ഥയുണ്ട്. ആ നിയമവ്യവസ്ഥയെ മറി കടന്നുകൊണ്ട് പാർട്ടി നിയമം കൈയിലെടുക്കാൻ ശ്രമിച്ചതിന്റെ ദുരന്തമാണ് ഇപ്പോൾ സെക്രട്ടേറിയറ്റിന്റെ മുന്നിൽ ഒരു പാർട്ടി നേതാവിന്റെ മകൾക്ക്, അവൾ പ്രസവിച്ച സ്വന്തം കുഞ്ഞ് എവിടെ എന്ന് ചോദിച്ചു കൊണ്ട് സമരം നടത്തേണ്ട ഗതികേടിലേക്കെത്തിച്ചത്. ചാനലുകളിൽ കുരക്കുന്ന ഡി.വൈ.എഫ്.ഐ നേതാക്കൾ എവിടെ പോയെന്ന് കെ.മുരളീധരൻ എം.പി ചോദിച്ചു.

]]>