VC – malayalees.ch https://malayalees.ch Malayalam Online News Portal Thu, 13 Jan 2022 11:46:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png VC – malayalees.ch https://malayalees.ch 32 32 രാജിക്കൊരുങ്ങി കേരള സർവകലാശാല വി സി; രാജി സന്നദ്ധ ഗവർണറുടെ വിമർശനത്തിന് പിന്നാലെ https://malayalees.ch/kerala-university-vc-resigns/ Thu, 13 Jan 2022 11:46:31 +0000 https://malayalees.ch/?p=55462 രാജിക്കൊരുങ്ങി കേരള സർവകലാശാല വൈസ് ചാൻസലർ ഡോ മഹാദേവൻ പിള്ള. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനത്തിന് പിന്നാലെയാണ് വി സിയുടെ രാജി സന്നദ്ധ. അപമാനിതനായി തുടരാനില്ലെന്ന് വൈസ് ചാൻസലർ സിൻഡിക്കേറ്റിനെ അറിയിച്ചു. എന്നാൽ വി സിയെ രാജിയിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് സിൻഡിക്കേറ്റ്‌ അംഗങ്ങൾ. വൈസ് ചാന്‍സലര്‍ക്കെതിരെ ഗവര്‍ണര്‍ ഉന്നയിച്ച പരാമര്‍ശങ്ങളില്‍ നിലവില്‍ അതൃപ്തരാണ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍.

അതേസമയം കേരള സര്‍വകലാശാലാ വിസിയെ വിമര്‍ശിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിസിയുടെ കത്തിലെ പരാമര്‍ശത്തെ കുറിച്ചായിരുന്നു വിമര്‍ശനം. പക്ഷേ എല്ലാവരും വിസിയുടെ ഭാഷയെയാണ് പരിഹസിച്ചത്. സര്‍വശാലാശാലയുടെ ചാന്‍സലര്‍ എന്ന നിലയിലാണ് സിന്‍ഡിക്കേറ്റ് വിളിക്കാന്‍ ആവശ്യപ്പെട്ടതെന്നും സിന്‍ഡിക്കേറ്റ് ചേരാതെ വിസി തീരുമാനം പറഞ്ഞത് തെറ്റാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

എന്നാൽ വിഷയത്തില്‍ ഗവര്‍ണര്‍ക്ക് താന്‍ അയച്ച കത്ത് സമ്മര്‍ദം കൊണ്ടെഴുതിയതാണെന്ന് വി സി വിശദീകരിച്ചിരുന്നു. മനസ് പതറുമ്പോള്‍ കൈവിറച്ച് പോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ല. ഗുരുഭൂതന്‍മാരുടെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരമാവധി ശ്രമിക്കും. ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിംഗും തെറ്റാതിരിക്കാന്‍ പരമാവധി ജാഗരൂകനാണെന്നും വിസി പ്രതികരിച്ചിരുന്നു. വി സി അയച്ച കത്തിനെതിരെ ഗവര്‍ണര്‍ നടത്തിയ വിമര്‍ശനത്തിനാണ് വിശദീകരണം. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

]]>
കണ്ണൂർ വി സി പുനർനിയമനം ; സർക്കാരിന് നോട്ടിസ് https://malayalees.ch/kannur-vc-re-appointed-notice-to-govt/ Fri, 17 Dec 2021 08:32:26 +0000 https://malayalees.ch/?p=54206 കണ്ണൂർ വി സി പുനർനിയമനത്തിൽ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സർക്കാരിനും യൂണിവേഴ്സിറ്റിക്കും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നോട്ടിസ് അയച്ചു. വി സി പുനർനിയമനം ചോദ്യം ചെയ്താണ് ഹർജി. ക്രിസ്തുമസ് അവധിക്ക് ശേഷം കേസ് വീണും പരിഗണിക്കും.

കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനം ശരിവെച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹരജിക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിരുന്നു . യുജിസി ചട്ടങ്ങളും സർക്കാർ നിലപാടും ചേർന്നു പോകുന്നതല്ലെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു.

സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിലംഗം ഡോ. ഷിനോ.പി ജോസ് എന്നിവരാണ് ഹർജി നൽകിയത്. കഴിഞ്ഞ നവംബർ 24ന് കാലാവധി കഴിഞ്ഞതോടെ വി.സിയെ വീണ്ടും നിയമിച്ചു. കാലാവധി നീട്ടുകയല്ല, പുനർനിയമനം നടത്തുകയാണ് ചെയ്തത്. നടപടിക്രമങ്ങൾ പാലിച്ചല്ല നിയമനം നടത്തിയത് എന്നായിരുന്നു ഹർജിയിലെ വാദം.

]]>
വി സി നിയമനത്തിൽ ചട്ടലംഘനമില്ലെന്ന് ഹൈക്കോടതി https://malayalees.ch/highcourt-on-kannur-vc-controversy/ Thu, 16 Dec 2021 04:17:21 +0000 https://malayalees.ch/?p=54134 കണ്ണൂർ സർവകലാശാല വി സി നിയമനത്തിൽ ചട്ടലംഘനമില്ലെന്ന് ഹൈക്കോടതി. പുനർ നിയമനത്തിന് പ്രായപരിധി ബാധകമാകില്ലെന്ന് കോടതി വ്യക്തമാക്കി. പുനർനിയമനത്തിന് സെലക്ട് കമ്മിറ്റി നിർബന്ധമില്ലെന്ന് കോടതി പറഞ്ഞു. പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജി തള്ളിയ ഉത്തരവിലാണ് കോടതിയുടെ പരാമർശം. യു ജി സി ചട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്.

ഇതിനിടെ കണ്ണൂര്‍ വി.സി നിയമനം ചോദ്യം ചെയ്ത ഹര്‍ജി തളളിയത് സ്വാഗതം ചെയുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിന് ഊർജം നൽകുന്നതാണ് കോടതി വിധി. വി.സിക്ക് തുടരാന്‍ അര്‍ഹതയുണ്ടെന്നാണ് കോടതി വ്യക്തമാക്കുന്നത്. സര്‍ക്കാരും ഗവര്‍ണറുമായും, ചാന്‍സലറും പ്രോ ചാന്‍സലറുമായും ഉള്ള ആശയവിനിമയം പുറത്ത് പറയാനുളളതല്ലെന്നും മന്ത്രി പ്രതികരിച്ചു.

ഗവര്‍ണര്‍ക്ക് തന്റെ പിതാവിന്റെ പ്രായവും അനുഭവപരിചയവുമുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പ്രതികരിച്ചു. അദേഹത്തിന് മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല. കത്ത് പുറത്തുവിട്ടത് ശരിയല്ലെന്നും മാധ്യമവിചാരണ വേണ്ടെന്നും ബിന്ദു പറഞ്ഞു. സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിട്ടതിനെപ്പറ്റി ഗവര്‍ണറോടാണ് ചോദിക്കേണ്ടത് പറഞ്ഞ മന്ത്രി തുടര്‍ നിയമനം തേടി ഗവര്‍ണര്‍ക്ക് കത്തയച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞില്ല.

]]>
സന്തോഷവും ആശങ്കയുമുണ്ട്; പുനര്‍നിയമനത്തില്‍ പ്രതികരണവുമായി വി.സി ഗോപിനാഥ് രവീന്ദ്രന്‍ https://malayalees.ch/gopinath-raveendran-responding-after-reppointment-as-vc-kannur-university/ Wed, 24 Nov 2021 04:09:32 +0000 https://malayalees.ch/?p=52948 കണ്ണൂര്‍ സര്‍വകലാശാല വി.സി പുനര്‍നിയമനത്തില്‍ പ്രതികരണവുമായി ഗോപിനാഥ് രവീന്ദ്രന്‍. ഈ ഘട്ടത്തില്‍ സന്തോഷവും ആശങ്കയുമുണ്ട്. കേരള ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ഇതാദ്യമായാണ്. ഉത്തരവാദിത്തം കൂടുതലായി ഏറ്റെടുക്കേണ്ടിവരും. നടപ്പിലാക്കാന്‍ ആഗ്രഹിച്ച സ്വപ്‌ന പദ്ധതികള്‍ രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും വി.സി ഗോപിനാഥ് രവീന്ദ്രന്‍ വ്യക്തമാക്കി.

നാല് വര്‍ഷത്തേയ്ക്കാണ് ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കിക്കൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കിയിട്ടുള്ളത്. അതിനിടെ കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമിക്കാനുള്ള നീക്കം വിവാദമായതോടെ ഗോപിനാഥ് രവീന്ദ്രനോട് ഗവര്‍ണര്‍ വിശദീകരണം തേടി.

നിയമന വിവാദം കത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് വിസിയായി ഗോപിനാഥ് രവീന്ദ്രന് വീണ്ടും നിയമനം നല്‍കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചത്.

]]>