vayalar award – malayalees.ch https://malayalees.ch Malayalam Online News Portal Sat, 08 Oct 2022 08:06:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png vayalar award – malayalees.ch https://malayalees.ch 32 32 വീണ്ടും പുരസ്‌കാര നേട്ടവുമായി ‘മീശ’; വയലാര്‍ അവാര്‍ഡ് എസ് ഹരീഷിന് https://malayalees.ch/s-hareesh-won-vayalar-award/ Sat, 08 Oct 2022 08:06:34 +0000 https://malayalees.ch/?p=69266 വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ പുരസ്‌കാരം നോവലിസ്റ്റ് എസ് ഹരീഷിന്. 46-ാമത് വയലാര്‍ അവാര്‍ഡിനാണ് എസ് ഹരീഷ് അര്‍ഹനായത്. ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ മീശ എന്ന നോവലാണ് അവാര്‍ഡിന് അര്‍ഹമായത്.

മീശ കൂടാതെ മികവുറ്റ നിരവധി ചെറുകഥകളും ഹരീഷിന്റേതായുണ്ട്. മീശ, അപ്പന്‍, രസവിദ്യയുടെ ചരിത്രം മുതലായവയാണ് ഹരീഷിന്റെ പ്രധാന കൃതികള്‍. ഹരീഷിന്റെ മീശ നോവലിന് 2019ല്‍ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2022ല്‍ ജെസിബി പുരസ്‌കാരം മീശയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ലഭിച്ചിരുന്നു.

എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ അവലംബിച്ചാണ് ലിജോ ജോസ് പെല്ലിശ്ശേരി ജല്ലിക്കെട്ട് എന്ന ചലച്ചിത്രം ഒരുക്കിയത്. ഈ ചിത്രം ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങളും നേടുകയും ചെയ്തിട്ടുണ്ട്.

]]>
സാഹിത്യത്തിനുള്ള ഈ വർഷത്തെ വയലാർ അവാർഡ് ബെന്യാമിന് https://malayalees.ch/vayalar-award-to-benyamin/ Sat, 09 Oct 2021 08:50:01 +0000 https://malayalees.ch/?p=50744 2021ലെ വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ് ബെന്യാമിൻ്റെ “മാന്തളിരി ലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ ” എന്ന കൃതിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപി കാനായി കുഞ്ഞിരാമൻ നിർമ്മിക്കുന്ന ശില്പവുമാണ് അവാർഡ്. കെ. ആർ മീര, ജോർജ്ജ് ഓണക്കൂർ, സി. ഉണ്ണികൃഷ്ണൻ എന്നിവർ അടങ്ങിയ കമ്മിറ്റിയുടേതാണ് തീരുമാനം.

മദ്രാസിലെ ആശാൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും മലയാളം ഐച്ഛികവിഷയമായെടുത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി 10-ാം ക്ലാസ് പാസ്സാകുന്ന വിദ്യാർത്ഥിക്ക് വർഷം തോറും 5000/- രൂപയുടെ സ്കോളർഷിപ്പ് വയലാർ രാമവർമ്മയുടെ പേരിൽ വയലാർ ട്രസ്റ്റ് നൽകുന്നുണ്ട്. ആ സ്കോളർഷിപ്പും ചടങ്ങിൽ വച്ച് നൽകുന്നതാണ്. വയലാർ അവാർഡ് സമർപ്പണ ചടങ്ങിൽ വയലാർ രാമവർമ്മ രചിച്ച ഗാനങ്ങളും, കവിതകളും കോർത്തിണക്കി പ്രസിദ്ധ ഗായകരെ പങ്കെടുപ്പിച്ച് വയലാർ ഗാനാഞ്ജലി ഉണ്ടായിരിക്കും. വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ ജഡ്ജിംഗ് കമ്മിറ്റിയുടെ യോഗത്തിൽ അദ്ധ്യക്ഷതവഹിച്ചു.

]]>
വയലാർ അവാർഡ് ഏഴാച്ചേരി രാമചന്ദ്രന് https://malayalees.ch/poet-ezhacherry-ramachandran-bags-this-years-vayalar-award/ Sat, 10 Oct 2020 12:13:16 +0000 https://malayalees.ch/?p=33125 ഈ വർഷത്തെ വയലാർ അവാർഡ് പ്രഖ്യാപിച്ചു. ഏഴാച്ചേരി രാമചന്ദ്രന്‍റെ ‘ഒരു വെർജീനിയൻ വെയിൽ കാലം’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്ക്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഡോ. കെ.പി മോഹനന്‍, ഡോ. എന്‍. മുകുന്ദന്‍, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. 41 കവിതകളുടെ സമാഹാരമാണ് ഒരു വെർജീനിയന്‍ വെയിൽകാലം. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരനാണ് വാർത്താ സമ്മേളനത്തില്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്. ഈ മാസം 27 ന് ഗവർണ്ണർ പുരസ്കാരം സമർപ്പിക്കും.

അതെ സമയം വയലാറിൻ്റെ പേരിലെ അവാർഡ് വ്രതശുദ്ധിയുള്ളതാണെന്ന് അവാർഡ് ജേതാവ് ഏഴാച്ചേരി രാമചന്ദ്രൻ പ്രതികരിച്ചു. കേരളത്തിൻ്റെ ജ്ഞാനപീഠമാണ് വയലാർ അവാർഡെന്നും അത് ലഭിച്ചതിൽ നിറഞ്ഞ സന്തോഷമുണ്ടെന്നും ഏഴാച്ചേരി മീഡിയ വണിനോട് പറഞ്ഞു.

കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി ഗ്രാമത്തില്‍ ജനിച്ച ഏഴാച്ചേരി രാമചന്ദ്രന്‍ പ്രൊഫഷണല്‍ നാടക ഗാനരചനക്ക് മൂന്നു തവണ സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡ് ഉള്‍പ്പെടെ വിവിധ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുപ്പതിലധികം ചലച്ചിത്രഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ആര്‍ദ്രസമുദ്രം, ബന്ധുരാംഗീപുരം, നീലി, കയ്യൂര്‍, എന്നിലൂടെ എന്നിവയാണ് പ്രധാന കവിതകള്‍. ഉയരും ഞാന്‍ നാടാകെ, കാറ്റുചിക്കിയ തെളിമണലില്‍ (ഓര്‍മ്മപ്പുസ്തകം) എന്നിവയാണ് മറ്റു കൃതികള്‍.

ഏഴാച്ചേരിക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

മനുഷ്യൻ്റെ അവസ്ഥയെക്കുറിച്ച് എന്നും ഉത്ക്കണ്ഠപ്പെട്ടിട്ടുള്ള കവിയാണ് ഏഴാച്ചേരി രാമചന്ദ്രനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആവശ്യമുള്ള സന്ദർഭങ്ങളിലെല്ലാം മനുഷ്യനെ വർഗ പക്ഷപാതിത്വത്തോടെ കണ്ട കവിയാണ് അദ്ദേഹം. ജനതയാണ് ചരിത്രം സൃഷ്ടിക്കുന്നതെന്ന ഉറച്ച വിശ്വാസം ഏഴാച്ചേരിയുടെ കവിതകളിൽ പ്രതിഫലിക്കുന്നുണ്ട്.

“ഒരു വെർജീനിയൻ വെയിൽക്കാലം ” എന്ന ഏഴാച്ചേരിയുടെ കവിതാസമാഹാരത്തിന് ഈ വർഷത്തെ വയലാർ പുരസ്കാരം ലഭിച്ചത് സന്തോഷകരമാണ്. അദ്ദേഹത്തിന് അഭിന്ദനങ്ങൾ അർപ്പിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

]]>