vattakapparamala – malayalees.ch https://malayalees.ch Malayalam Online News Portal Fri, 18 Jun 2021 04:02:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png vattakapparamala – malayalees.ch https://malayalees.ch 32 32 വട്ടകപ്പാറമല വനംകൊള്ള: വിജിലന്‍സ് അന്വേഷണത്തിലും അട്ടിമറി നീക്കത്തിന് സാധ്യത https://malayalees.ch/believers-should-be-allowed-to-perform-namaz-in-mosques-4/ Fri, 18 Jun 2021 04:02:39 +0000 https://malayalees.ch/?p=45726 വട്ടകപ്പാറമല വനം കൊള്ള കേസിലെ ഫോറസ്റ്റ് വിജിലന്‍സ് അന്വേഷണത്തിലും അട്ടിമറി നീക്കത്തിന് സാധ്യത. ജനകീയ സംരക്ഷണ സമിതി പരാതി നല്‍കി ഒരു വര്‍ഷം പിന്നിട്ടിട്ടും കേസില്‍ ഇതുവരെ ആരെയും കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. വനഭൂമിയിലെ മരങ്ങള്‍ മുറിച്ച് കടത്താന്‍ നേതൃത്വം നല്‍കിയ പാറമട ലോബിക്കെതിരെ നടപടിയില്ലാത്തതും കേസില്‍ സംശയങ്ങള്‍ക്കിടയാക്കുന്നുണ്ട്.

പൊലീസ്, റവന്യു വകുപ്പ് അന്വേഷണങ്ങളില്‍ യഥാര്‍ഥ കുറ്റക്കാര്‍ക്കെതിരെ നടപടിയില്ലാതായതോടെയാണ് ജനകീയ സംരക്ഷണ സമതി ഫോറസ്റ്റ് വിജിലന്‍സ് സംഘത്തിന് പരാതി നല്‍കിയത്. 2020 ഫെബ്രുവരി 11ന് പരാതി നല്‍കിയതിന് പിന്നാലെ പൊലീസ് പ്രതിപ്പട്ടികയിലുണ്ടായിരുന്ന കുഞ്ഞുമോന്‍ തോമസ്, എം.ടി എബ്രഹാം, സിജു തോമസ് എന്നിവരെ പ്രതി ചേര്‍ത്തിരുന്നെങ്കിലും അന്വേഷണ സംഘം ഇവരെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല.

ഫോറസ്റ്റ് കണ്‍സര്‍‌വേറ്റീവ് ആക്ടിലെ സെക്ഷന്‍ രണ്ട്, കേരള ഫോറസ്റ്റ് ആക്ടിലെ സെക്ഷന്‍ ഇരുപത്തേഴ് തുടങ്ങിയ താരതമേന്യ ശക്തമായ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ഒറിജിനല്‍ റിപ്പോര്‍ട്ടില്‍ ചുമത്തിയിരിക്കുന്നത്.

എന്നാല്‍ ഇതനുസരിച്ചു കൊണ്ടുള്ള നടപടികള്‍ സ്വീകരിക്കാന്‍ അന്വേഷണ സംഘം ഇതുവരെ തയ്യാറായിട്ടില്ല. കേസെടുത്തതിന് പിന്നാലെ കോവിഡ് രൂക്ഷമായതാണ് നടപടികള്‍ വൈകുന്നതിന് കാരണമായി അന്വേഷണ സംഘം നല്‍കുന്ന വിശദീകരണം. അതേസമയം വന ഭൂമിയിലെ മരം മുറിക്ക് നേതൃത്വം നല്‍കിയ ഡെല്‍റ്റ ഗ്രൂപ്പിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

2019 മാര്‍ച്ച് മാസത്തില്‍ മരങ്ങള്‍ മുറിച്ച് കടത്തിയതിന് പിന്നാലെ കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ ഇക്കഴിഞ്ഞ മെയ് 28ന് ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. അതേസമയം ജനകീയ സമര സമിതി പ്രവര്‍ത്തകര്‍ക്ക് പിന്നാലെ ഭരണ കക്ഷിയായ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും റാന്നി ഡി.എഫ്.ഒക്ക് കേസില്‍ പരാതി നല്‍യിട്ടുണ്ട്. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും റാന്നിയിലെത്തി കേസില്‍ നടപടികള്‍ ആരംഭിച്ചു.

]]>
വട്ടകപ്പാറമലയിലെ കാട്ടുകൊള്ള തടഞ്ഞത് സത്യസന്ധരായ രണ്ട് ഉദ്യോഗസ്ഥര്‍ https://malayalees.ch/vattakapparamala-tree-felling/ Tue, 15 Jun 2021 04:29:21 +0000 https://malayalees.ch/?p=45546 പത്തനംതിട്ട വട്ടകപ്പാറമലയിലെ 300ലേറെ മരങ്ങള്‍ പാറമട ലോബി മുറിച്ച് കടത്തിയപ്പോള്‍ വകുപ്പ് വ്യത്യാസമില്ലാതെ നിരവധി ഉദ്യോഗസ്ഥരാണ് കൂട്ട് നിന്നത്. എന്നാല്‍ സബ് കളക്ടര്‍ വിനയ് ഗോയലും വില്ലേജ് ഓഫീസര്‍ മനോജ് തോമസും നടത്തിയ ഇടപെടലുകളാണ് ഈ കാട്ടുകൊള്ളയെ പുറത്തെത്തിച്ചത്.

ഇരുവരും പുല‍ര്‍ത്തിയ സത്യസന്ധതയും ജനകീയ പ്രതിഷേധങ്ങളും മൂലമാണ് വട്ടകപ്പാറമല തന്നെ ഇന്നും നിലനില്‍ക്കാന്‍ കാരണം. മീഡിയവണ്‍ ഇന്‍വെസ്റ്റിഗേഷന്‍. വിറക് കൊള്ളികള്‍ മുതല്‍ മരക്കുറ്റി വരെ കത്തിച്ച് ചാമ്പലാക്കി. യന്ത്രങ്ങള്‍ ഉപയോഗിച്ച് അടിവേരുകള്‍ പിഴുതെറിഞ്ഞു. എന്നിട്ടും അതിക്രമിച്ച് കയറി നടത്തിയ വനം കൊള്ള പുറത്ത് വന്നു.

വനഭൂമിയായ വട്ടകപ്പാറമലയിലെ നൂറ് കണക്കിന് മരങ്ങള്‍ മുറിച്ച് കടത്തിയപ്പോള്‍ വകുപ്പ് വ്യത്യാസമില്ലാതെ നിരവധി ഉദ്യോഗസ്ഥരാണ് ഡെല്‍റ്റ ഗ്രൂപ്പിന് കൂട്ട് നിന്നത്. 2019 മാര്‍ച്ച് മാസത്തില്‍ നടന്ന വനം കൊള്ളക്ക് പിന്നാലെ വില്ലേജ് ഓഫീസര്‍ സുനില്‍ എം നായര്‍ മുതല്‍ ഡി.എഫ്.ഒ ഉണ്ണികൃഷ്ണന്‍ വരെ റിപ്പോര്‍ട്ടുകള്‍ തിരുത്തിയെഴുതി പാറമട ലോബിക്ക് ഉപകാരങ്ങള്‍ ചെയ്തു. എന്നാല്‍ സമര സമിതിയുടെ പ്രതിഷേധം ശക്തമായതിന് പിന്നാലെ സ്ഥലം മാറിയെത്തിയ വില്ലേജ് ഓഫീസര്‍ മനോജ് തോമസും തിരുവല്ല സബ് കളക്ടര്‍ വിനയ് ഗോയലും നടത്തിയ ഇടപെടലുകളാണ് കള്ളക്കളികളെ വെളിച്ചത്ത് കൊണ്ടുവന്നത്.

2019 സെപ്റ്റംബര്‍ 16ന് റവന്യു വകുപ്പ് നല്‍കിയ ആദ്യ റിപ്പോര്‍ട്ട് മുതല്‍ 2020 മെയ് 14ന് വനം വകുപ്പ് രണ്ടാം ശിപാര്‍ശ കത്ത് നല്‍കും വരെ വട്ടകപ്പാറമലയെ സംബന്ധിച്ച് പാറമട ലോബിക്ക് ആശങ്കകളില്ലായിരുന്നു. എന്നാല്‍ 2019 ഡിസംബര്‍ ആറിന് സ്ഥലത്തെത്തി വില്ലേജ് ഓഫീസര്‍ മനോജ് തോമസ് തയ്യാറാക്കിയ പുതിയ റിപ്പോര്‍ട്ടില്‍ വനഭൂമിയില്‍ മരം കൊള്ള നടന്നതായി വ്യക്തമായി എഴുതി ചേര്‍ത്തു. ഈ റിപ്പോര്‍ട്ട് ലഭിച്ച നാള്‍ മുതല്‍ സബ്കളക്ടര്‍ വിനയ് ഗോയല്‍ ജാഗ്രത പുലര്‍ത്തിയതോടെ ഡെല്‍റ്റ ഗ്രൂപ്പിനൊപ്പം തന്നെ കാട്ട് കൊള്ളക്ക് കൂട്ട് നിന്ന വനപാലകരുടെയും ചുവട് പിഴച്ചു.

]]>