vatican – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Jul 2022 04:22:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png vatican – malayalees.ch https://malayalees.ch 32 32 വത്തിക്കാന്‍ സ്ഥാനപതി ഇന്ന് കൊച്ചിയിലെത്തും; ആന്റണി കരിയിലിനെതിരായ നടപടി ചര്‍ച്ച ചെയ്യും https://malayalees.ch/vatican-ambassador-to-discuss-action-against-antony-kariyil/ Tue, 26 Jul 2022 04:22:03 +0000 https://malayalees.ch/?p=65405 വത്തിക്കാന്‍ സ്ഥാനപതി ഇന്ന് കൊച്ചിയിലെത്തും. എറണാകുളം അങ്കമാലി അതിരൂപത മെത്രാപോലീത്തന്‍ ബിഷപ്പ് ആന്റണി കരിയിലിനെതിരായ നടപടി ചര്‍ച്ച ചെയ്യാനാണ് സ്ഥാനപതിയെത്തുന്നത്. വത്തിക്കാന്റെ ഇന്ത്യന്‍ സ്ഥാനപതി ലെയൊപോള്‍ഡ് ജിറെല്ലി ബിഷപ്പ് ആന്റണി കരിയിലിനെ നേരില്‍ കാണും.

രാവിലെ എറണാകുളം ബിഷപ് ഹൗസിലായിരിക്കും കൂടികാഴ്ച. എന്നാല്‍ ഭയപ്പെടുത്തി രാജി വാങ്ങാന്‍ അനുവദിക്കില്ലെന്ന് കര്‍ദ്ദിനാള്‍ വിരുദ്ധ വിഭാഗം വൈദികര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിഷപ്പിനെ കണ്ട് രാജി വെക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതിരൂപതയുടെ ആശങ്ക വൈദികര്‍ ഇന്ന് വത്തിക്കാന്‍ സ്ഥാനപതിയെ നേരില്‍ കണ്ട് അറിയിക്കാന്‍ ശ്രമിക്കും.

കര്‍ദ്ദിനാള്‍ വിരുദ്ധ സമരങ്ങളെ പിന്തുണച്ചതിനും സിനഡ് തീരുമാനം പരസ്യമായി ലംഘിച്ചതുമാണ് ബിഷപ്പിനെതിരെ വത്തിക്കാന്‍ നടപടിയെടുത്തത് എന്നാണ് സൂചന.

]]>
വിവാഹത്തിന് മുമ്പ് ലൈംഗികത നിരസിക്കുന്നത് യഥാർത്ഥ പ്രണയത്തിന്റെ അടയാളം; ഫ്രാൻസിസ് മാർപ്പാപ്പ https://malayalees.ch/pope-francis-says-refusing-sex-before-marriage-is-cool-sign-of-true-love/ Wed, 22 Jun 2022 12:38:19 +0000 https://malayalees.ch/?p=63738 വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിക്കുന്നത് യഥാർത്ഥ സ്നേഹത്തിന്റെ അടയാളമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. വിവാഹം വരെ ലൈംഗികബന്ധത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് ബന്ധങ്ങൾ സംരക്ഷിക്കാനുള്ള ഉത്തമ മാർഗമാണെന്നും മാർപാപ്പ പറഞ്ഞു. വത്തിക്കാനിൽ ഒരു പൊതു സദസ്സിൽ മാതൃത്വത്തെക്കുറിച്ച് സംസാരിക്കവെയാണ് മാർപാപ്പ ലൈംഗികതയെക്കുറിച്ച് തന്റെ പരാമർശം നടത്തിയത്.

പരിശുദ്ധിയെ സ്നേഹിക്കാൻ പരിശുദ്ധി പഠിപ്പിക്കുന്നു. വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള നീക്കം മികച്ച തീരുമാനമാണ്. യുവാക്കളെ അവരുടെ സൗഹൃദത്തിന്റെ ആഴം വർദ്ധിപ്പിക്കാനും ദൈവകൃപ സ്വീകരിക്കാനും സമയം കണ്ടെത്തുന്നതിന് ഇത് സഹായിക്കുമെന്നും മാ‍ർപ്പാപ്പ പറഞ്ഞു. ലൈംഗിക പിരിമുറുക്കമോ സമ്മർദ്ദമോ കാരണം ഇന്നത്തെ ബന്ധങ്ങൾ പെട്ടെന്ന് തകരുന്നുവെന്നും ഫ്രാൻസിസ് മാർപാപ്പ അവകാശപ്പെട്ടു.

കുട്ടികളുണ്ടാകാൻ സാധ്യതയുള്ള മാതാപിതാക്കളോട് ‘ഭയപ്പെടേണ്ടതില്ല’ എന്ന് മാർപ്പാപ്പ ആഹ്വാനം ചെയ്തു.ഒരു കുട്ടി ഉണ്ടാകുന്നത് വലിയ അപകടമായി തോന്നിയേക്കാം, അതിലും അപകടമാണ് കുട്ടികൾ ഉണ്ടാകാതിരിക്കുന്ന അവസ്ഥഎന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യാപരമായ മാറ്റത്തിന്റെ പ്രശ്‌നത്തിന് പരിഹാരമായി പാശ്ചാത്യ രാജ്യങ്ങളിൽ കൂടുതൽ കുട്ടികളെ ജനിപ്പിക്കാൻ ആളുകളോട് ആവശ്യപ്പെടുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഫ്രാൻസിസ് മാർപാപ്പ ലൈംഗികതയെക്കുറിച്ച് തന്റെ പരാമർശം നടത്തിയത്. അതേസമയം സമ്മിശ്ര പ്രതികരണമാണ് മാർപാപ്പയുടെ വാക്കുകൾക്ക് ലഭിക്കുന്നത്.

]]>
മോദി-പോപ്പ് കൂടിക്കാഴ്ച വത്തിക്കാനിൽ; ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി https://malayalees.ch/pm-modi-pope-francis-meeting-in-vatican-update/ Sat, 30 Oct 2021 12:16:51 +0000 https://malayalees.ch/?p=51805 ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ചയ്ക്ക് വത്തിക്കാനിലെത്തി. മാർപാപ്പയുമായുള്ള കൂടിക്കാഴ്ച പുരോഗമിക്കുന്നു. അപ്പോസ്തലിക് കൊട്ടാരത്തിലെ പേപ്പർ ലൈബ്രറിയിലാണ് കൂടിക്കാഴ്ച. ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാന മന്ത്രി. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ മോദിക്കൊപ്പമുണ്ട്.

20 വർഷത്തിന് ശേഷമുള്ള കൂടികാഴ്ചയെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു. വിശ്വാസികൾക്ക് സർക്കാർ നൽകുന്ന പ്രാധാന്യമാണ് കാണിക്കുന്നത്. കൂടിക്കാഴ്ച ലോകത്തിന് സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം നൽകുന്നു. കാപട്യമുള്ള മതേതരത്വമല്ല ഉയർത്തിക്കാണിക്കേണ്ടതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ ചൂണ്ടിക്കാട്ടി.

മാർപാപ്പയെ സന്ദർശിച്ച ശേഷം വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി കർദിനാൾ പിയത്ര പരോളിൻ ഉൾപ്പെട്ട പ്രതിനിധി സംഘവുമായി മോദി കൂടിക്കാഴ്ച നടത്തും. മാർപാപ്പയെ വത്തിക്കാനിൽ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. 1955 ജൂണിൽ ജവഹർലാൽ നെഹ്റുവാണ് ആദ്യ പ്രധാനമന്ത്രി.

ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തിയ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്വല സ്വീകരണമാണ് ഒരുക്കിയത്. പിയാസയിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മോദി ഇന്ത്യൻ സമൂഹത്തെ കണ്ടത്. പിന്നീട്, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ, യൂറോപ്യൻ കമ്മിഷൻ അധ്യക്ഷ ഉർസുല വാൻഡെർ ലെയ്ൻ എന്നിവരുമായി മോദി സംയുക്ത ചർച്ച നടത്തി ഔദ്യോഗിക പരിപാടികൾക്കു തുടക്കം കുറിച്ചു.

]]>