Varthamanam – malayalees.ch https://malayalees.ch Malayalam Online News Portal Mon, 08 Feb 2021 13:05:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Varthamanam – malayalees.ch https://malayalees.ch 32 32 ‘ഞാന്‍ കര്‍ഷകര്‍ക്കൊപ്പം’; കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടി പാര്‍വതി https://malayalees.ch/i-am-with-the-farmers-actress-parvathy-announces-support-for-farmers-st/ Mon, 08 Feb 2021 13:04:55 +0000 https://malayalees.ch/?p=39875 കേന്ദ്ര സര്‍ക്കാരിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി നടി പാര്‍വതി. ഇപ്പോഴത്തെ കാര്‍ഷിക നിയമം മാറ്റണമെന്ന നിലപാടാണ് തനിക്കുള്ളതെന്നും പാര്‍വതി പറഞ്ഞു.

കങ്കണ അടക്കമുള്ള ബോളിവുഡിലെ താരങ്ങള്‍ക്കെതിരെയും പാര്‍വതി വിമര്‍ശനമുന്നയിച്ചു. ഒരു ഗുണവും നന്മയുമില്ലാത്ത പ്രവര്‍ത്തികളാണ് ട്വിറ്ററിലൂടെ ചിലര്‍ ചെയ്യുന്നതെന്നും അതിനെ വേണം നമ്മള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കാനെന്നും പാര്‍വതി പറഞ്ഞു. താരങ്ങളും സെലിബ്രിറ്റികളും മാത്രം പ്രതികരിച്ചാല്‍ പോരെന്നും എഴുത്തുക്കാരും സംവിധായകരും മറ്റു കലാമേഖലയിലുള്ള എല്ലാവരും സംസാരിക്കണമെന്നും എല്ലാവരുടെയും ശബ്ദം പുറത്തുവരണമെന്നും പാര്‍വതി കൂട്ടിചേര്‍ത്തു.

കേന്ദ്ര സര്‍ക്കാരിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി നടി പാര്‍വതി. ഇപ്പോഴത്തെ കാര്‍ഷിക നിയമം മാറ്റണമെന്ന നിലപാടാണ് തനിക്കുള്ളതെന്നും പാര്‍വതി പറഞ്ഞു.

കങ്കണ അടക്കമുള്ള ബോളിവുഡിലെ താരങ്ങള്‍ക്കെതിരെയും പാര്‍വതി വിമര്‍ശനമുന്നയിച്ചു. ഒരു ഗുണവും നന്മയുമില്ലാത്ത പ്രവര്‍ത്തികളാണ് ട്വിറ്ററിലൂടെ ചിലര്‍ ചെയ്യുന്നതെന്നും അതിനെ വേണം നമ്മള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കാനെന്നും പാര്‍വതി പറഞ്ഞു. താരങ്ങളും സെലിബ്രിറ്റികളും മാത്രം പ്രതികരിച്ചാല്‍ പോരെന്നും എഴുത്തുക്കാരും സംവിധായകരും മറ്റു കലാമേഖലയിലുള്ള എല്ലാവരും സംസാരിക്കണമെന്നും എല്ലാവരുടെയും ശബ്ദം പുറത്തുവരണമെന്നും പാര്‍വതി കൂട്ടിചേര്‍ത്തു.

പാര്‍വതിയുടെ ഏറ്റവും പുതിയ ചിത്രം വര്‍ത്തമാനം റിലീസ് ചെയ്യുന്നതിന് മുന്നോടിയായി മീഡിയവണിന് അനുവദിച്ച അഭിമുഖത്തിലാണ് നടി നിലപാട് വ്യക്തമാക്കിയത്. ചിത്രം മാർച്ച് 12ന് തിയറ്ററില്‍ റിലീസ് ചെയ്യും. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ പാർവതിക്ക് പുറമേ റോഷൻ മാത്യൂ ആണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന കഥാപാത്രത്തെയാണ് പാര്‍വതി തിരുവോത്ത് വര്‍ത്തമാനത്തില്‍ അവതരിപ്പിക്കുന്നത്. ഫാസിയ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിയെയാണ് പാര്‍വതി തിരുവോത്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

]]>
സെൻസർ ബോർഡ് അംഗത്തിന്‍റെ അധിക്ഷേപം: നിയമ നടപടി സ്വീകരിക്കുമെന്ന് ആര്യാടന്‍ ഷൗക്കത്ത് https://malayalees.ch/aryadan-shoukath-against-censor-board-member/ Mon, 28 Dec 2020 08:01:22 +0000 https://malayalees.ch/?p=37595 വർത്തമാനം സിനിമയുടെ പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡ് തീരുമാനത്തിനെതിരെ നിർമാതാവ് ആര്യാടൻ ഷൗക്കത്ത്. റിവൈസിംഗ് കമ്മിറ്റിയെ സമീപിക്കും. സെൻസർ ബോർഡ് അംഗത്തിന്റെ വ്യക്തിപരമായ അധിക്ഷേപത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വർത്തമാനം സിനിമയുടെ നിർമാതാവും തിരക്കഥാകൃത്തുമായ ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി.

കലാമൂല്യം പരിഗണിക്കാതെ പിന്നണി പ്രവർത്തകരുടെ രാഷ്ട്രീയം നോക്കി തീരുമാനമെടുക്കുന്ന ബോർഡായി സെൻസർ ബോർഡ് മാറിയെന്ന് ആര്യാടൻ ഷൗക്കത്ത് വിമര്‍ശിച്ചു. സിനിമാ പ്രവർത്തകർ ലജ്ജിച്ച് തലതാഴ്ത്തേണ്ട സാഹചര്യം. സാംസ്കാരിക അടിയന്തരാവസ്ഥ രൂപപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിദ്ധാര്‍ഥ് ശിവയാണ് ചിത്രത്തിന്‍റെ സംവിധായകന്‍.

ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത് രാജ്യവിരുദ്ധ പ്രമേയമായതിനാലാണെന്നാണ് സെന്‍സര്‍ ബോര്‍ഡ് അംഗമായ ബി.ജെ.പി നേതാവ് അഡ്വ. വി സന്ദീപ് കുമാർ പറഞ്ഞത്- “ഇന്ന് ഞാൻ സെൻസർ ബോര്‍ഡ് അംഗമെന്ന നിലയിൽ വർത്തമാനം എന്ന സിനിമ കണ്ടു. ജെ.എന്‍.യു സമരത്തിലെ ദലിത് ,മുസ്‍ലിം പീഡനമായിരുന്നു വിഷയം. ഞാൻ അതിനെ എതിർത്തു. കാരണം സിനിമയുടെ തിരക്കഥാകൃത്തും നിർമ്മാതാവും ആര്യാടൻ ഷൗക്കത്ത് ആയിരുന്നു. തീർച്ചയായും രാജ്യ വിരുദ്ധമായിരുന്നു സിനിമയുടെ പ്രമേയം”.

ഡൽഹി ക്യാമ്പസിലെ വിദ്യാർത്ഥി സമരത്തെ കുറിച്ച് പറഞ്ഞാൽ എങ്ങനെയാണ് ദേശവിരുദ്ധമാകുന്നതെന്നും തിരക്കഥാകൃത്തിന്‍റെ കുലവും ഗോത്രവും നോക്കിയാണോ സിനിമക്ക് പ്രദർശനാനുമതി നൽകുന്നതെന്നും ആര്യാടന്‍ ഷൗക്കത്ത് ചോദിച്ചു. അപ്രഖ്യാപിത സാംസ്കാരിക അടിയന്തരാവസ്ഥ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

]]>
ജെ.എന്‍.യു, കശ്മീര്‍ ഭാഗം; പാര്‍വതി നായികയായ വര്‍ത്തമാനത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചു https://malayalees.ch/jnu-kashmir-part-parvati-heroine-varthaman-denied-permission-to-screen/ Mon, 28 Dec 2020 04:03:23 +0000 https://malayalees.ch/?p=37563 പാര്‍വതി നായികയായ വര്‍ത്തമാനം ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു. റീജനല്‍ സെന്‍സര്‍ ബോര്‍ഡ് ആണ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. ജെ.എന്‍.യു സമരം, കാശ്മീര്‍ സംബന്ധമായ പരാമര്‍ശം എന്നിവ മുന്‍നിര്‍ത്തിയാണ് സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ തീരുമാനമെടുക്കും വരെ ചിത്രം ഇനി പ്രദര്‍ശിപ്പിക്കാനാവില്ല.

കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന കഥാപാത്രത്തെയാണ് പാര്‍വതി തിരുവോത്ത് വര്‍ത്തമാനത്തില്‍ അവതരിപ്പിക്കുന്നത്. ഫാസിയ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിയെയാണ് പാര്‍വതി തിരുവോത്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആര്യാടന്‍ ഷൗക്കത്താണ് തിരക്കഥ എഴുതിയത്.

ചിത്രം ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്‍റെ ചിലഭാഗങ്ങള്‍ കട്ട് ചെയ്ത് മാറ്റണമെന്ന് കേരളത്തിലെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ അണിയറ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു.

റോഷന്‍ മാത്യു, സിദ്ധീഖ്, നിര്‍മ്മല്‍ പാലാഴി എന്നിവരും വര്‍ത്തമാനത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നുണ്ട്. നിവിന്‍ പോളി നായകനായ സഖാവിന് ശേഷം സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് വര്‍ത്തമാനം.

]]>