varkala – malayalees.ch https://malayalees.ch Malayalam Online News Portal Fri, 07 Jul 2023 04:15:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png varkala – malayalees.ch https://malayalees.ch 32 32 വർക്കലയിൽ ഓട്ടോറിക്ഷ കടലിൽ വീണു; ഡ്രൈവറെ കാണാനില്ല https://malayalees.ch/autorickshaw-falls-to-sea-varkala-driver-missing/ Fri, 07 Jul 2023 04:14:35 +0000 https://malayalees.ch/?p=83973 തിരുവനന്തപുരം വർക്കലയിൽ നിയന്ത്രണം വിട്ട ഓട്ടോ കടലിലേക്ക് വീണു. ഓടയം സ്വദേശിയായ ഓട്ടോ ഡ്രൈവർ ഫറൂക്ക് (46) നെ കാണാനില്ല. ഇന്നലെ രാത്രി 8.30 യോടെയാണ് സംഭവം. കുന്നിന് മുകളിൽ നിന്ന് 60 അടിയോളം താഴ്ചയിലേക്കാണ് ഓട്ടോ വീണത്.

ഇന്നലെ രാത്രി ഫയർ ഫോഴ്സ് എത്തി തെരച്ചിൽ നടത്തിയെങ്കിലും ഫറൂക്കിനെ കണ്ടെത്താനായില്ല. ഇന്ന് വീണ്ടും ഫയർ ഫോഴ്സ് എത്തി തെരച്ചിൽ നടത്തും.രാവിലെ മുതൽ നാട്ടുകാരും മത്സ്യ തൊഴിലാളികളും തെരച്ചിൽ നടത്തുന്നുണ്ട്. മഴയും കടൽക്ഷോഭവും തെരച്ചിൽ ദുഷ്കരമാക്കുന്നു.

]]>
പെണ്‍കുട്ടിയും യുവാവും പ്രണയത്തില്‍; വര്‍ക്കലയില്‍ കൃഷ്ണരാജിന് മേല്‍ ചുമത്തിയത് കള്ളക്കേസെന്ന് കുടുംബം https://malayalees.ch/2023-05-04-family-denied-case-against-krishnaraj-varkkala-html/ Thu, 04 May 2023 04:15:48 +0000 https://malayalees.ch/?p=80665 തിരുവനന്തപുരം വര്‍ക്കലയില്‍ 16 കാരിയെ യുവാവ് മര്‍ദിച്ചത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനല്ലെന്ന് കുടുംബം. കൃഷ്ണരാജ് കഴിഞ്ഞ രണ്ടു വര്‍ഷമായി പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. കൃഷ്ണരാജിന് മേല്‍ ചുമത്തിയത് കള്ളക്കേസെന്നും കുടുംബം പറഞ്ഞു.

തിങ്കളാഴ്ചയാണ് വര്‍ക്കല വെട്ടൂരില്‍ വെച്ച് വിളഭാഗം സ്വദേശി കൃഷ്ണരാജ് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ കൃഷ്ണരാജിനെതിരെ പോക്‌സോ വകുപ്പും ചുമത്തി. എന്നാല്‍ പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നെന് കൃഷ്ണരാജിന്റെ മാതാവ് പറഞ്ഞു. ചിലര്‍ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്ന ദൃശ്യം മൊബൈലില്‍ പകര്‍ത്തുന്നത് കണ്ട കൃഷ്ണരാജ് അവരുമായി തര്‍ക്കത്തിലേര്‍പ്പെട്ടെന്നും അവരാണ് കേസ് വഷളാക്കിയതെന്നും മാതാവ് പറഞ്ഞു.

അതേസമയം പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് കൃഷ്ണരാജ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചതെന്ന് വര്‍ക്കല പൊലീസ് പറഞ്ഞു. അഞ്ചുമാസം മാസം മുന്‍പ് കൃഷ്ണരാജ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് വര്‍ക്കല പൊലീസ് പറയുന്നത്. കൃഷ്ണരാജിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

]]>
വർക്കലയിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി https://malayalees.ch/student-found-dead-in-varkala/ Tue, 10 Jan 2023 04:28:18 +0000 https://malayalees.ch/?p=74214 തിരുവനതപുരം വർക്കല പുത്തൻചന്തയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ഗവർമെന്റ മോഡൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനി ആര്യകൃഷ്ണയെയാണ്(16) വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പഠിക്കാൻ മിടുക്കിയായിരുന്ന ആര്യയ്ക്ക് ക്രിസ്മസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞിരുന്നു. ഇതിൽ കുട്ടിക്ക് വിഷമം ഉണ്ടായിരുന്നതായി പി.ടി.എ അധികൃതരും അധ്യാപകരും പറഞ്ഞു. ജയകൃഷ്ണൻ, രത്നകുമാരി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ആര്യാകൃഷ്ണ. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വൈകുന്നേരം 6 മണിയോടെ വീട്ടിൽ എത്തിയ സഹോദരനാണ് മൃതദേഹം കണ്ടത്.

ഫാനിൽ തുങ്ങിയ നിലയിൽ ആയിരുന്ന മൃതദേഹം കഴുത്തിലെ കുരുക്ക് അഴിഞ്ഞു സഹോദരന്റെ മുന്നിൽ തന്നെ വീഴികയായിരുന്നു. കുട്ടിയെ വർക്കല ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പൊലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.

]]>
വർക്കലയിൽ വിദ്യാർത്ഥിനി ട്രെയിനിൽ നിന്നും തെറിച്ചു വീണു https://malayalees.ch/varkala-student-train-accident/ Tue, 06 Dec 2022 06:51:02 +0000 https://malayalees.ch/?p=72401 വർക്കലയിൽ വിദ്യാർത്ഥിനി ട്രെയിനിൽ നിന്നും തെറിച്ചു വീണു. വർക്കല ഇടവ റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം. ചേർത്തല സ്വദേശി സൂര്യക്കാണ് അപകടമുണ്ടായത്. 

ഗുരുവായൂർ തിരുവനന്തപുരം ഇന്റർസിറ്റി എസ്‌പ്രെസ്സിൽ നിന്നുമാണ് പെൺകുട്ടി തെറിച്ചു വീണത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് സൂര്യ.

സൂര്യയെ ഗുരുതര പരിക്കുകളോടെ ഗുരുതര പരുക്കുകളോടെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

]]>
വർക്കലയിൽ യുവാവിന് സുഹൃത്തിന്റെ വെട്ടേറ്റു https://malayalees.ch/young-man-stabbed-varkala/ Fri, 25 Nov 2022 07:02:12 +0000 https://malayalees.ch/?p=71853 വർക്കലയിൽ യുവാവിന് വെട്ടേറ്റു. മാന്തറ സ്വദേശി സജീറിനാണ് വെട്ടേറ്റത്.മാന്തറ കടപ്പുറത്താണ് സംഭവമുണ്ടായത്.ഇയാളുടെ സുഹൃത്താണ് വെട്ടിയത്. കഴുത്തിനു വെട്ടിയപ്പോൾ കൈ കൊണ്ട് തടയുകയായിരുന്നു.

ഇരു കൈപ്പത്തികളിലും കാര്യമായ പരുക്കേറ്റിട്ടുണ്ട്. വെട്ടേറ്റ സജീറിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സുഹൃത്ത്‌ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപെട്ടു. അയിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

]]>
യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് വർക്കല ശിവ​ഗിരിയിൽ https://malayalees.ch/uma-thomas-at-varkala-sivagiri/ Mon, 16 May 2022 04:37:18 +0000 https://malayalees.ch/?p=61861 തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് വർക്കല ശിവ​ഗിരിയിലെത്തി ധർമ്മ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുമായി കൂടിക്കാഴ്ച്ച നടത്തി. മഹാസമാധിയിൽ ദർശനവും പുഷ്പാർച്ചനയും നടത്തിയ ശേഷമാവും അവർ തിരികെ തൃക്കാക്കരയിലേക്ക് മടങ്ങുക. തെരഞ്ഞെടുപ്പിൽ ശിവ​ഗിരി മഠത്തിന്റെ പിന്തുണ തേടാനാണ് സ്ഥാനാർത്ഥി എത്തിയത്.

തൃക്കാക്കരയിൽ രണ്ടാം ഘട്ട പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. സ്ഥാനാർത്ഥികളുടെ മണ്ഡല പര്യടനത്തിന് ഇന്ന് തുടക്കമാവും. മന്ത്രിമാർ മതവും ജാതിയും തിരിഞ്ഞ് പ്രചാരണം നടത്തുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളെ ശക്തമായി നേരിടാനാണ് ഇടതുമുന്നണിയുടെ തീരുമാനം. സർക്കാർ സംവിധാനം ഇടതുമുന്നണി ദുരുപയോഗം ചെയ്യുന്നവെന്ന് യുഡിഎഫ് ആരോപിക്കുന്നു. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഇന്നാണ്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണം രണ്ടാം ഘട്ടത്തിന്റെ അവസാനത്തിലേക്ക് എത്തുന്നതോടെ ഓരോരുത്തരെയും നേരിൽ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. സ്ഥാനാർത്ഥികളുടെ മണ്ഡല പര്യടനങ്ങൾക്കും ഇന്ന് തുടക്കമാകും. ഇടതു മുന്നണിയുടെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയ്ക്ക് പുറമേ, മന്ത്രിമാർ, എം എൽ എ മാർ എന്നിവർ നേരിട്ടാണ് വിലയിരുത്തുന്നത്.

യുഡിഎഫ് സിറ്റിംഗ് മണ്ഡലം പിടിച്ചു നിർത്താൻ അരയും തലയും മുറുക്കി തന്നെ രംഗത്ത് ഉണ്ട്. രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസിന്റെ ദേശീയ നേതാക്കളെ ഉമയ്ക്ക് വോട്ട് അഭ്യർത്ഥിക്കാൻ തൃക്കാക്കരയിൽ എത്തിക്കാനാണ് യു ഡി എഫ് ക്യാമ്പിന്റെ ശ്രമം. ചിന്തൻ ശിബിരം കഴിഞ്ഞതിനാൽ കൂടുതൽ നേതാക്കളും വരും ദിവസങ്ങളിൽ മണ്ഡലത്തിൽ ഉണ്ടാകും. താര പ്രചാരകരെ കൊണ്ടുവന്ന് തൃക്കാക്കരയിൽ ഓളം ഉണ്ടാക്കാനാണ് എൻ ഡി എ നീക്കം.

]]>