Vande Bharath Mission – malayalees.ch https://malayalees.ch Malayalam Online News Portal Sat, 08 Jul 2023 11:35:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Vande Bharath Mission – malayalees.ch https://malayalees.ch 32 32 വന്ദേഭാരത് വെള്ളയിൽ നിന്നും കാവിയിലേക്ക് ; മാറ്റത്തിനൊരുങ്ങി റെയിൽവേ https://malayalees.ch/vande-bharat-trains-colour-change-to-orange-grey/ Sat, 08 Jul 2023 11:35:37 +0000 https://malayalees.ch/?p=84085
വന്ദേഭാരത് എക്സ്പ്രസുകളുടെ നിറം മാറ്റാൻ റെയിൽവേ ഒരുങ്ങുന്നതായി റിപ്പോർട്ട്. നിലവിലുള്ള വെള്ളയും നീലയും നിറത്തിന് പകരം കാവി കലർന്ന ഓറഞ്ചും ചാരനിറവുമായിരിക്കും വന്ദേഭാരത് കോച്ചുകൾക്ക് നൽകുകയെന്നാണ് ടൈംസ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. ഇക്കാര്യത്തിൽ അന്തിമതീരുമാനം ഇതുവരെ വന്നിട്ടില്ല.

നിറംമാറ്റത്തിന് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും തുടർ നടപടികൾ. ഇനി സർവീസ് ആരംഭിക്കുന്ന വന്ദേ ഭാരത് തീവണ്ടികളുടെ കോച്ചുകൾക്കാകും പുതിയ നിറം ലഭിക്കുകയെന്നാണ് വാർത്ത. കോച്ചുകൾ നിർമിക്കുന്ന ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) പല നിറങ്ങൾ പരീക്ഷിച്ചു നോക്കുകയായിരുന്നു.

ഒടുവിൽ ഓറഞ്ച്-ഗ്രേ കോംബിനേഷനിലേക്ക് എത്തുകയും ഒരു കോച്ച് ഈ നിറത്തിൽ പെയിന്റ് ചെയ്ത് പരീക്ഷിക്കുകയും ചെയ്തിരുന്നു. നിലവിൽ രാജ്യമെമ്പാടും 26 വന്ദേഭാരത് തീവണ്ടികളാണ് സർവീസ് നടത്തുന്നത്. നിലവിലെ വെള്ള-നീല കോംബിനേഷൻ ഭംഗിയാണെങ്കിലും പൊടി പിടിച്ച് വേഗം മുഷിയുന്നതാണ് നിറം മാറ്റത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. എങ്കിലും നിറംമാറ്റുന്നതിന് കൃത്യമായ കാരണം റെയിൽവേ വ്യക്തമാക്കിയിട്ടില്ല.

]]>
വന്ദേഭാരത് റെഗുലര്‍ സര്‍വീസ് ഇന്നുമുതല്‍; ആദ്യ യാത്ര കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് https://malayalees.ch/vande-bharat-express-regular-service-starts-from-today-html/ Wed, 26 Apr 2023 04:18:02 +0000 https://malayalees.ch/?p=80225 വന്ദേഭാരത് എക്‌സ്പ്രസിന്റെ റെഗുലര്‍ സര്‍വീസ് ഇന്നുമുതല്‍ ആരംഭിക്കും. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ സര്‍വീസ് നടത്തുക. ഉച്ചയ്ക്ക് 2.30ന് കാസര്‍ഗോഡുനിന്ന് പുറപ്പെട്ട് രാത്രി 10.35ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 8 മണിക്കൂര്‍ 5 മിനിട്ടില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന തരത്തിലാണ് വന്ദേ ഭാരതിന്റെ റഗുലര്‍ സര്‍വീസ്.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് വന്ദേഭാരതിന് സ്‌റ്റോപ്പുകളുള്ളത്. അതേസമയം നാളെ വന്ദേഭാരതിന് സര്‍വീസ് ഉണ്ടാകില്ല.

കേരളത്തിന്റെ ആദ്യ വന്ദേഭാരത് ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫഌഗ് ഓഫ് ചെയ്തതോടെ യാത്ര തുടങ്ങിയത്. പ്രത്യേകം ക്ഷണം ലഭിച്ച യാത്രക്കാരുമായി ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോട്ടേക്കാണ് ആദ്യ യാത്ര നടത്തിയത്. തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളും മതസാമൂഹിക നേതാക്കളും താരങ്ങളും ആദ്യ യാത്രയില്‍ വന്ദേഭാരതിന്റെ ഭാഗമായി.

നേരത്തെ അനുവദിച്ച സ്റ്റോപ്പുക്കള്‍ക്ക് പുറമെ കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, ചാലക്കുടി, തിരൂര്‍, തലശ്ശേരി, പയ്യന്നൂര്‍, എന്നീ സ്റ്റേറ്റഷനുകളില്‍ കൂടി ഇന്നലെ ഉദ്ഘാടന സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ഉണ്ടായിരുന്നു.

]]>
വന്ദേഭാരത് രണ്ടാം ട്രയൽ റൺ; ഏഴര മണിക്കൂറിൽ കാസർഗോഡ് എത്തി https://malayalees.ch/vande-bharat-reaches-kasaragod-in-7-5-hrs-on-second-trial-run-html/ Wed, 19 Apr 2023 11:22:45 +0000 https://malayalees.ch/?p=79884 വന്ദേഭാരത് എക്സ്പ്രെസിന്റെ രണ്ടാം ട്രയൽ റണ്ണിൽ ട്രെയിൻ കാസർഗോഡ് എത്തി. നിരവധി പേരുടെ ആവശ്യപ്രകാരമാണ് വന്ദേഭാരത് എക്‌സ്പ്രസ് സർവീസ് കാസർഗോഡ് വരെ നീട്ടിയത്. ഇന്നലെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ന് പതിനേഴ് മിനുട്ട് നേരത്തെയാണ് ട്രെയിൻ കണ്ണൂർ എത്തിയത്. അവിടെ നിന്ന് 12:17 ന് പുറപ്പെട്ട ട്രെയിൻ കാസർഗോഡ് എത്തിയത് ഉച്ചക്ക് 1:10ന്. ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ വലിയ സ്വീകാരണമാണ് ട്രെയിനിന് ലഭിച്ചത്. 

നേരത്തെ കണ്ണൂറുവരെ മാത്രമായിരുന്നു വന്ദേ ഭാരത് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. തുടർന്ന്, കാസർഗോഡ് ജനതയുടെ ആവശ്യപ്രകാരം ട്രെയിൻ നീട്ടിയത്. കഴിഞ്ഞ ദിവസം എക്‌സ്പ്രസിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും തീരുമാനിച്ചിരുന്നു. തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിൻ രാവിലെ 5.10നാണ് പുറപ്പെടുക. ട്രെയിൻ ഉച്ചയ്ക്ക് 12.30ഓടെ കണ്ണൂരിലെത്തും. നിലവിൽ കാസർഗോഡിലേക്ക് നീട്ടിയതിനാൽ പരിഷ്‌കരിച്ച സമയക്രമം ഉടൻ പുറത്തിറങ്ങിയേക്കും.

എക്‌സിക്യൂട്ടീവ് കോച്ചിൽ ഭക്ഷണമുൾപ്പെടെ തിരുവനന്തപുരം – കണ്ണൂർ നിരക്ക് 2,400 രൂപയാണ്. എക്കണോമി കോച്ചിൽ ഭക്ഷണമുൾപ്പെടെ തിരുവനന്തപുരം – കണ്ണൂർ നിരക്ക് 1,400 രൂപയാണ്. കാസർഗോഡ് വരെ നീട്ടിയതിനാൽ നിരക്കിലും മാറ്റം പ്രതീക്ഷിക്കാം. 78 സീറ്റ് വീതമുള്ള 12 എക്കണോമി കോച്ചുകളാണ് വന്ദേഭാരതിനുള്ളത്. 54 സീറ്റ് വീതമുള്ള 2 എക്‌സിക്യൂട്ടീവ് കോച്ചുകളുമുണ്ട്. 44 സീറ്റ് വീതമുള്ള ഓരോ കോച്ചുകൾ മുന്നിലും പിന്നിലുമുണ്ടാകും.

]]>
വന്ദേഭാരത് ട്രെയിന്‍ സമയക്രമമായി; ടിക്കറ്റ് നിരക്കുകള്‍ ഇങ്ങനെ https://malayalees.ch/kerala-vande-bharat-express-time-and-rate-html/ Tue, 18 Apr 2023 11:18:14 +0000 https://malayalees.ch/?p=79821 വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും തീരുമാനിച്ചു. തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിന്‍ രാവിലെ 5.10നാണ് പുറപ്പെടുക. ട്രെയിന്‍ ഉച്ചയ്ക്ക് 12.30ഓടെ കണ്ണൂരിലെത്തും.

എക്‌സിക്യൂട്ടീവ് കോച്ചില്‍ ഭക്ഷണമുള്‍പ്പെടെ തിരുവനന്തപുരം-കണ്ണൂര്‍ നിരക്ക് 2,400 രൂപയാണ്. എക്കണോമി കോച്ചില്‍ ഭക്ഷണമുള്‍പ്പെടെ തിരുവനന്തപുരം-കണ്ണൂര്‍ നിരക്ക് 1,400 രൂപയാണ്.

78 സീറ്റ് വീതമുള്ള 12 എക്കണോമി കോച്ചുകളാണ് വന്ദേഭാരതിനുള്ളത്. 54 സീറ്റ് വീതമുള്ള 2 എക്‌സിക്യൂട്ടീവ് കോച്ചുകളുമുണ്ട്. 44 സീറ്റ് വീതമുള്ള ഓരോ കോച്ചുകള്‍ മുന്നിലും പിന്നിലുമുണ്ടാകും. വന്ദേഭാരത് എക്‌സ്പ്രസ് ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്യും.

ഇന്നലെയായിരുന്നു വന്ദേഭാരതിന്റെ പരീക്ഷണയോട്ടം. 7 മണിക്കൂര്‍ 10 മിനിറ്റ് കൊണ്ടാണ് ട്രെയിന്‍ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് എത്തിയത്. 5.10ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിന്‍, ഉച്ചയ്ക്ക് 12.19ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. മണിക്കൂറും 10 മിനിറ്റുമെടുത്താണ് വന്ദേഭാരത് എക്‌സ്പ്രസ് കണ്ണൂരിലെത്തിയത്. കണ്ണൂരില്‍ നിന്ന് 7 മണിക്കൂര്‍ 20 മിനിറ്റ് എടുത്താണ് വന്ദേഭാരത് തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്.

]]>
ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് വിലക്കുമായി സൗദി; തിരിച്ചും യാത്ര അനുവദിക്കില്ല https://malayalees.ch/india-flights-ban-saudi-arabia/ Wed, 23 Sep 2020 13:11:31 +0000 https://malayalees.ch/?p=32226 ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് സൗദി വിലക്ക് ഏർപ്പെടുത്തി. ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വന്ദേ ഭാരത് ഉൾപ്പെടെയുള്ള വിമാന സർവീസുകളും റദ്ദാക്കി. സൗദി ഈ തീരുമാനം എടുത്തത് ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്.

ഇന്ത്യയെ കൂടാതെ ബ്രസീൽ, അർജന്റീന എന്നീ രാജ്യങ്ങൾക്കും വിലക്കുണ്ടെന്ന് ജനറൽ അതോറിറ്റി ഓഫ് ഏവിയേഷൻ വ്യക്തമാക്കി.

സൗദിയിലേക്ക് മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവരും രണ്ടാഴ്ചയുടെ ഇടവേളയിൽ ഇന്ത്യ സന്ദർശിച്ചിരിക്കാനും പാടില്ല. കരാർ പ്രകാരം ഇരുരാജ്യങ്ങളും തമ്മിൽ വിമാന സർവീസ് തുടങ്ങുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് യാത്രാ വിലക്ക് സൗദി പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഇടപെടണമെന്നാണ് പ്രവാസികളുടെ ആവശ്യം. എന്നാൽ സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധികൾക്ക് വിലക്ക് ബാധകമല്ല.

അതേസമയം ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 56 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 83,347 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,085 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 56,46,011 ലാണ് എത്തി നിൽക്കുന്നത്. 90,020 ആണ് മരണസംഖ്യ. ചികിത്സയിലുള്ളത് 9,68,377 പേരാണ്. രോഗം ഭേദമായവരുടെ എണ്ണം 45,87,614 ആയി.

]]>
നീറ്റ് ; വിദേശത്ത് നിന്ന് നാട്ടിലെത്തേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ഉറപ്പാക്കണമെന്ന് സുപ്രിംകോടതി https://malayalees.ch/neet-supreme-court-directed-travel-for-students/ Mon, 24 Aug 2020 12:58:15 +0000 https://malayalees.ch/?p=30753 നീറ്റ് പരീക്ഷ എഴുതാന്‍ വിദേശത്ത് നിന്ന് നാട്ടിലെത്തേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് വന്ദേഭാരത് വിമാനങ്ങളില്‍ യാത്ര ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം. ക്വാറന്റീന്‍ കാലയളവില്‍ ഇളവ് ലഭിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാം. നീറ്റ് പരീക്ഷയ്ക്ക് വിദേശ രാജ്യങ്ങളില്‍ പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതി നിര്‍ദേശം.

നീറ്റ് പരീക്ഷയ്ക്ക് വിദേശത്ത് പരീക്ഷ കേന്ദ്രം അനുവദിക്കാനാകില്ല. ഓണ്‍ലൈന്‍ പരീക്ഷയ്ക്കും ഉത്തരവിടാനാകില്ലെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് നിലപാട് വ്യക്തമാക്കി. പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വന്ദേഭാരത് വിമാനങ്ങളില്‍ യാത്ര ഉറപ്പാക്കേണ്ടതുണ്ട്. കോടതിയിലുണ്ടായിരുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. പൊതുജനാരോഗ്യം കണക്കിലെടുക്കുമ്പോള്‍ ക്വാറന്റീന്‍ കാലയളവില്‍ ഇളവിന് ഉത്തരവിടാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഇതിനിടെയാണ് കേരളത്തിലെ കൊവിഡ് സാഹചര്യം ഉയര്‍ന്നുവന്നത്. പ്രതിദിനം 2000ല്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യമല്ലേയെന്ന് കോടതി ചോദിച്ചു. കേരളം ഇപ്പോഴാണ് കൊവിഡിന്റെ ആഘാതം അറിഞ്ഞു തുടങ്ങുന്നത്. ഇതിന് ഒരുകാരണം വിദേശത്ത് നിന്ന് ആള്‍ക്കാര്‍ വരുന്നത് കൊണ്ടാകാമെന്നും ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അതിനാല്‍ ക്വാറന്റീന്‍ കാലയളവിലെ ഇളവ്, സാഹചര്യം വിലയിരുത്തി അതത് സംസ്ഥാന സര്‍ക്കാരുകളാണ് തീരുമാനിക്കേണ്ടതെന്നും വ്യക്തമാക്കി.

]]>
വന്ദേഭാരത് വിമാനങ്ങൾക്ക് കുവൈത്ത് അനുമതി നിഷേധിച്ചു; പലരുടെയും യാത്ര അവസാന നിമിഷം മുടങ്ങി https://malayalees.ch/kuwait-rejects-flights-permission-to-india/ Fri, 17 Jul 2020 04:37:24 +0000 https://malayalees.ch/?p=28631 വരും ദിവസങ്ങളിലെ വന്ദേഭാരത് സർവീസുകളുടെ കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുകയാണ്

വന്ദേഭാരത് വിമാനങ്ങൾക്ക് കുവൈത്ത് അനുമതി നിഷേധിച്ചു. വിമാനത്താവളങ്ങളിലെ തിരക്ക് ചൂണ്ടിക്കാട്ടിയാണ് കുവൈത്തിന്റെ നടപടിയെന്നാണ് വിവരം. ഇതോടെ ഇന്ന് പുറപ്പെടേണ്ടിയിരുന്ന നിരവധി പ്രവാസികളുടെ യാത്ര അവസാന നിമിഷം മുടങ്ങി‌.

വന്ദേ ഭാരത് ദൗത്യത്തിന് കീഴിൽ വ്യാഴാഴ്ച കുവൈത്തിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് പുറപ്പെടേണ്ടിയിരുന്ന സർവീസുകളാണ് അവസാന നിമിഷം റദ്ദാക്കിയത്. വിമാനത്താവളത്തിലെ തിരക്ക് ചൂണ്ടിക്കാട്ടി കുവൈത്ത് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ലാൻഡിംഗ് അനുമതി നൽകാത്തതാണ് സർവീസ് മുടങ്ങാൻ കാരണം. അപ്രതീക്ഷിതമായി സർവീസ് മുടങ്ങിയത് നിരവധി യാത്രക്കാരെ പ്രയാസത്തിലാക്കി.

വരും ദിവസങ്ങളിലെ വന്ദേഭാരത് സർവീസുകളുടെ കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുകയാണ്. വന്ദേഭാരത് നാലാംഘട്ടത്തിൽ സ്വകാര്യ എയർ ലൈൻസുകളായ ഗോ എയറും ഇൻഡിഗോ എയർലൈൻസുമാണ് കുവൈത്തിൽ നിന്നും സർവീസ് നടത്തുന്നത്.

കുവൈത്തി വിമാനക്കമ്പനികളെ അവഗണിച്ച് ഇന്ത്യൻ കമ്പനികൾക്ക് മാത്രം അവസരം നൽകുന്നതിലെ പ്രതിഷേധമാണ് കുവൈത്ത് അനുമതി നിഷേധിച്ചതിന് പിന്നിലെന്ന് സൂചനയുണ്ട്. അനുമതിക്കായി ഉന്നതതലത്തിൽ ചർച്ച നടക്കുന്നതായി എയർലൈൻ വൃത്തങ്ങൾ അറിയിച്ചു. കുവൈത്തിൽനിന്നു 101 സർവീസുകളാണ് വന്ദേഭാരത് നാലാംഘട്ട ഷെഡ്യൂളിൽ ഉള്ളത്.

]]>
ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള വന്ദേഭാരത് മിഷന്‍ നാലാം ഘട്ട സര്‍വീസുകള്‍ക്ക് ഇന്ന് തുടക്കം https://malayalees.ch/vande-bharath-mission-fourth-phase-to-begin-today/ Wed, 01 Jul 2020 04:52:23 +0000 https://malayalees.ch/?p=27839 നാലാംഘട്ടത്തില്‍ സൌദിയെ അവഗണിച്ചതിലുള്ള നിരാശയിലാണ് സൌദിയിലെ പ്രവാസികള്‍

ഗള്‍ഫ് മേഖലയില്‍ നിന്നും കേരളത്തിലേക്കുള്ള വന്ദേഭാരത് മിഷന്‍ നാലാം ഘട്ട സര്‍വീസുകള്‍ക്ക് ഇന്ന് തുടക്കം. മൊത്തം 214 സര്‍വീസുകളാണ് ഈ ഘട്ടത്തില്‍ കേരളത്തിലേക്കുള്ളത്. നാലാംഘട്ടത്തില്‍ സൌദിയെ അവഗണിച്ചതിലുള്ള നിരാശയിലാണ് സൌദിയിലെ പ്രവാസികള്‍.

ജൂലൈ ഒന്ന് മുതല്‍ ആഗസ്ത് 15 വരെയുള്ള വന്ദേഭാരത് മിഷന്‍ നാലാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ ലഭിച്ചത് ഖത്തറിലെ പ്രവാസികള്‍ക്കാണ്. മൊത്തം 151 സര്‍വീസുകളാണ് ഈ ഘട്ടത്തില്‍ ദോഹയില്‍ നിന്നും കേരളത്തിലേക്കുള്ളത്. ഏകദേശം ഇരുപത്തിയേഴായിരം പ്രവാസികള്‍ക്ക് ഇക്കുറി ഖത്തറില്‍ നിന്ന് മടങ്ങാം. ഇതോടെ ഖത്തറില്‍ നിന്നും ഇനി ചാര്‍ട്ടര്‍ഡ് സര്‍വീസുകളുടെ ആവശ്യം വരില്ലെന്നാണ് വിലയിരുത്തല്‍. ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് ഖത്തറില്‍ നിന്നുള്ള മുഴുവന്‍ സര്‍വീസുകളും നടത്തുന്നത്.

അതേസമയം സൌദിയില്‍ നിന്ന് ആകെ 11 സര്‍വീസുകളാണ് കേരളത്തിലേക്കുള്ളത്. കുവൈത്തില്‍ നിന്ന് നിലവില്‍ പതിനൊന്ന് സര്‍വീസുകള്‍ മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും കൂടുതല്‍ സര്‍വീസുകള്‍ ഉള്‍പ്പെടുത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഒമാനില്‍ നിന്ന് ആകെ എട്ട് സര്‍വീസുകള്‍ മാത്രം. യു.എഇ.യില്‍ നിന്ന് മുപ്പത്തിമൂന്ന് സര്‍വീസുകള്‍. ഇതില്‍ ആദ്യത്തെ സര്‍വീസ് ഇന്ന് ദുബൈയില്‍ നിന്നും കൊച്ചിയിലേക്ക് തിരിക്കും.

]]>
വന്ദേഭാരത് വിമാനങ്ങള്‍ക്ക് അമേരിക്ക അനുമതി നിഷേധിച്ചു https://malayalees.ch/america-denied-permission-for-vande-bharat-flights/ Tue, 23 Jun 2020 08:05:17 +0000 https://malayalees.ch/?p=27482 അമേരിക്കന്‍ വിമാന കമ്പനികളോട് ഇന്ത്യ വിവേചനം കാണിക്കുന്നു എന്നാരോപിച്ചാണ് നടപടി.

ഇന്ത്യയിലേക്കുള്ള വന്ദേഭാരത് വിമാനങ്ങള്‍ക്ക് അമേരിക്ക അനുമതി നിഷേധിച്ചു. അമേരിക്കന്‍ വിമാന കമ്പനികളോട് ഇന്ത്യ വിവേചനം കാണിക്കുന്നു എന്നാരോപിച്ചാണ് നടപടി. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിവിധ ഉദ്യോഗങ്ങളിലേക്ക് വിസ അനുവദിക്കുന്നതിനും അമേരിക്ക കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തി.

കോവിഡ് ഭീതിയില്‍ ഒഴിപ്പിക്കല്‍ എന്ന പേരില്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ അമേരിക്കയിലേക്ക് സാധാരണ സര്‍വീസ് നടത്തുന്നുവെന്നാണ് അമേരിക്ക ആരോപിക്കുന്നത്. എന്നാല്‍ അമേരിക്കന്‍ വിമാനങ്ങള്‍ക്ക് സമാനമായ അനുമതി ഇന്ത്യ നല്‍കുന്നില്ല. ഈ വിവേചനം അംഗീകരിക്കില്ലെന്നതാണ് അമേരിക്കയുടെ നിലപാട്. ഒരു മാസത്തിനുള്ളിൽ അമേരിക്കൽ എയർ ലൈൻസിനും അനുമതി നൽകിയില്ലെങ്കിൽ വന്ദേഭാരത് അനുവദിക്കില്ല.

അതേസമയം എച്ച് 1 ബി, എച്ച് 2 ബി വിസകള്‍ അമേരിക്ക ഒരു വര്‍ഷത്തേക്ക് നല്‍കില്ല. ഐടി മേഖലയില്‍ അടക്കം ജോലി നോക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ തീരുമാനം ദോഷകരമായി ബാധിക്കും. എന്നാല്‍ ഇപ്പോള്‍ യു.എസില്‍ ജോലിചെയ്യുന്ന വിദേശികളെ ഇത് ബാധിക്കില്ല. ഏറ്റവും പ്രഗത്ഭരായ തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കാനും അമേരിക്കക്കാരുടെ ജോലികള്‍ സംരക്ഷിക്കാനുമാണ് ട്രംപ് ഭരണകൂടം കുടിയേറ്റ നയം പരിഷ്‌കരിക്കുന്നത്. കോവിഡ് വ്യാപനം മൂലം തിരിച്ചടി നേരിട്ട സമ്പദ് വ്യവസ്ഥയെ കരകയറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വിസാ നിയന്ത്രണമെന്ന് അമേരിക്ക വ്യക്തമാക്കി.

]]>
വിദേശത്ത് നിന്ന് മടങ്ങാന്‍ കോവിഡ് പരിശോധന നിര്‍ബന്ധം: വന്ദേഭാരത് വിമാനത്തില്‍ വരുന്നവര്‍ക്കും ബാധകം https://malayalees.ch/covid-test-must-for-those-coming-in-vande-bharat-flights/ Wed, 17 Jun 2020 09:01:17 +0000 https://malayalees.ch/?p=27185 ചാര്‍ട്ടേഡ് വിമാനത്തിലെ യാത്രക്കാര്‍ക്കൊപ്പം വന്ദേഭാരത് വിമാനത്തില്‍ വരുന്നവര്‍ക്കും പരിശോധന വേണമെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്‍റെ തീരുമാനം.

പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന നിലപാടിൽ മാറ്റം വരുത്താതെ സംസ്ഥാന സർക്കാര്‍. വന്ദേഭാരത് മിഷനിലും ചാര്‍ട്ടേഡ് വിമാനത്തിലും വരുന്ന എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പിസിആര്‍ ടെസ്റ്റിന് പകരം ട്രൂ നാറ്റ് റാപ്പിഡ് പരിശോധന നടത്തിയാല്‍ മതിയെന്നാണ് തീരുമാനം.

തിരികെ വരുന്ന എല്ലാ പ്രവാസികള്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനക്കെതിരെ വ്യാപക പ്രതിഷേധം ഉണ്ടായെങ്കിലും തീരുമാനത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് മന്ത്രിസഭാ തീരുമാനം. വന്ദേഭാരത് ദൗത്യമുൾപ്പെടെയുള്ള എല്ലാ വിമാനങ്ങളിൽ വരുന്നവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. ഇതിനായി പിസിആര്‍ പരിശോധനയക്ക് പകരം ട്രൂനാറ്റ് പരിശോധന നടത്തിയാല്‍ മതിയാകും. ഒരു മണിക്കൂറിനകം പരിശോധനാ ഫലം ലഭിക്കുന്ന ട്രൂ നാറ്റിന് 1000 രൂപ മാത്രമാണ് ചെലവെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പരിശോധന നടത്തിയില്ലെങ്കില്‍ വിമാനം തയ്യാറാക്കുന്ന സംഘടനകള്‍ ട്രൂനാറ്റ് പരിശോധനയ്ക്ക് ആവശ്യമായ ക്രമീകരണം ഒരുക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. രോഗമില്ലാത്തവരും ഉള്ളവരും ഒരു വിമാനത്തില്‍ വരുകയാണെങ്കില്‍ രോഗവ്യാപനത്തിന് സാധ്യതയുള്ളത് കൊണ്ട് പ്രവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

]]>