VANDE BHARATH EXPRESS – malayalees.ch https://malayalees.ch Malayalam Online News Portal Thu, 10 Aug 2023 05:10:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png VANDE BHARATH EXPRESS – malayalees.ch https://malayalees.ch 32 32 വന്ദേഭാരതിന്റെ ശുചിമുറിയില്‍ കയറി ബീഡി വലിച്ചു; ട്രെയിനില്‍ പുക നിറഞ്ഞു; യാത്രക്കാരന്‍ അറസ്റ്റില്‍ https://malayalees.ch/man-travelling-ticketless-on-vande-bharat-lights-cigarette/ Thu, 10 Aug 2023 05:10:18 +0000 https://malayalees.ch/?p=85919
വന്ദേഭാരത് ട്രെയിനിന്റെ ശുചിമുറിയില്‍ കയറി ബീഡി വലിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ട്രെയിനില്‍ പുക ഉയര്‍ന്നതോടെ തീപിടച്ചതാണെന്ന് കരുതി യാത്രക്കാര്‍ പരക്കം പാഞ്ഞു. തിരുപ്പതി-സെക്കന്തരാബാദ് വന്ദേഭാരത് എക്‌സ്പ്രസിലാണ് സംഭവം നടന്നത്. ടിക്കറ്റില്ലാതെ യാത്ര ചെയ്ത ഇയാള്‍ ശുചിമുറിയില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു.

പുക ഉയര്‍ന്നതോടെ അലാറം മുഴങ്ങി. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിടേണ്ടിവന്നു. ആന്ധ്രാപ്രദേശിലെ ഗുഡൂര്‍ കടന്നതിന് ശേഷം ട്രെയിന്‍ നമ്പര്‍ 20702-ല്‍ സി-13 കോച്ചിലാണ് സംഭവം. അപായ അലാറം മുഴങ്ങിയപ്പോള്‍ ട്രെയിനിലെ അഗ്നിനിയന്ത്രണം സംവിധാനം പ്രവര്‍ത്തിക്കാന്‍ തുടങ്ങി. തുടര്‍ന്ന് പൊടി പോലുള്ള പുക പുറന്തള്ളാന്‍ തുടങ്ങി. ഇതാണ് ട്രെയിനില്‍ പുക നിറയാനുള്ള കാരണം.

പിന്നീട്, കോച്ചിനുള്ളിലെ എമര്‍ജന്‍സി ഫോണിലൂടെ ട്രെയിനിന്റെ ഗാര്‍ഡിനെ വിവരം അറിയിക്കുകയും വൈകുന്നേരം 5 മണിയോടെ മനുബോലുവില്‍ ട്രെയിന്‍ നിര്‍ത്തുകയും ചെയ്തു. തീപിടിച്ചതാണെന്ന് കരുതി സംഭവസ്ഥലത്ത് റെയില്‍വേ പൊലീസ് എത്തിയിരുന്നു.

ട്രെയിനിന്റെ ശുചിമുറിയില്‍ പുക വലിക്കാന്‍ കയറിയ ആളെ ശുചിമുറിയുടെ ജനല്‍ തകര്‍ത്താണ് പുറത്തെടുത്തത്. തുടര്‍നടപടികള്‍ക്കായി ഇയാളെ റെയില്‍വേ പോലീസ് അദ്ദേഹത്തെ നെല്ലൂരില്‍ തടഞ്ഞുവച്ചു. പിന്നീട് ട്രെയിന്‍ യാത്ര പുനരാരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

]]>
കുതിച്ചുപാഞ്ഞ് വന്ദേ ഭാരത്; ഫ്‌ളാഗ് ഓഫ് ചെയ്തു https://malayalees.ch/narendra-modi-flag-off-kerala-first-vande-bharat-htmlnarendra-modi-flag-off-kerala-first-vande-bharat-html/ Tue, 25 Apr 2023 11:05:33 +0000 https://malayalees.ch/?p=80201 വന്ദേഭാരത് യാത്ര തുടങ്ങി. പ്രധാനമന്ത്രി സെൻട്രൽ സ്റ്റേഡിയത്തിൽ നിന്ന് ഫ്‌ളാഗ് ാേഫ് ചെയ്തതോടെയാണ് കേരളത്തിൽ വന്ദേഭാരത് യാത്ര ആരംഭിച്ചത്. ഇന്ന് ഉച്ചയ്ക്ക് 11.30 ഓടെയാണ് പ്രധാനമന്ത്രി വന്ദേ ഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തത്. പ്രത്യേകം ക്ഷണം ലഭിച്ച യാത്രക്കാരും, മതമേലധ്യക്ഷന്മാരും, മാധ്യമ പ്രവർത്തകരുമാണ് ആദ്യ വന്ദേ ഭാരത് എകസ്പ്രസിൽ ഇടംനേടിയത്. വന്ദേ ഭാരതിന് ഇന്ന് മാത്രം 14 സ്റ്റോപ്പുകളാകും ഉണ്ടാവുക.

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ശശി തരൂർ എംപി എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തത്. തുടർന്ന് യാത്രക്കാരുമായി വന്ദേ ഭാരത് ആദ്യ സർവീസ് ആരംഭിച്ചു.

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 8 മണിക്കൂർ 5 മിനിട്ടിൽ എത്തിച്ചേരാൻ സാധിക്കുന്ന തരത്തിലാണ് വന്ദേ ഭാരതിന്റെ റഗുലർ സർവീസ്. റഗുലർ സർവീസ് നാളെ കാസർഗോഡ് നിന്നും, 28 ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കും. അനുവദിച്ച സ്റ്റോപ്പുക്കൾക്ക് പുറമെ കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, ചാലക്കുടി, തിരൂർ, തലശ്ശേരി, പയ്യന്നൂർ, എന്നീ സ്റ്റേറ്റേഷനുകളിൽ കൂടി ഇന്നത്തെ ഉദ്ഘാടന സ്‌പെഷ്യൽ ട്രെയിൻ നിർത്തും.

]]>
വന്ദേഭാരതിനെ സ്വീകരിക്കാൻ കെ റെയിൽ വിരുദ്ധ സമിതി പ്രവർത്തകർ; പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും അഭിവാദ്യം https://malayalees.ch/anti-k-rail-activists-welcomes-vande-bharat-express-html/ Tue, 25 Apr 2023 11:04:00 +0000 https://malayalees.ch/?p=80198 പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാ​ഗ് ഓഫ് ചെയ്ത വന്ദേഭാരത് എക്സ്പ്രസ് കോട്ടയത്തെത്തിയപ്പോൾ സ്വീകരിച്ച് കെ റെയിൽ വിരുദ്ധ സമിതിയും.
വന്ദേഭാരതിന് സ്വീകരണം നൽകിയും പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും അഭിവാദ്യം അർപ്പിച്ചുമാണ് കെ റെയിൽ വിരുദ്ധ സമിതി പ്രവർത്തകർ ‌ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയത്.

സിൽവർലൈനിന് പകരമാണ് വന്ദേഭാരത് ഒരുക്കിയിരിക്കുന്നത് എന്നുള്ള പ്ലക്കാർഡുകൾ അടക്കം ഉയർത്തിയാണ് കെ റെയിൽ വിരുദ്ധരുടെ പ്രതിഷേധം. കെ റെയിലിനെതിരെ സമരം നടത്തി പൊലീസ് നടപടി നേരിടേണ്ടി വന്ന റോസ്ലിൻ അടക്കമാണ് വന്ദേഭാരതിനെ സ്വീകരിക്കാനെത്തിയത്. കെ റെയിൽ വേണ്ട കേരളം മതിയെന്ന മുദ്രാവാക്യമാണ് ഉയർത്തുന്നതെന്നും തൾക്കെതിരായിട്ടുള്ള കള്ള കേസുകൾ ഇല്ലാതാക്കണമെന്നും റോസ്ലിൻ പറഞ്ഞു.

കോട്ടയം മാടപ്പള്ളി മുണ്ടുകുഴിയിലാണ് റോസ്ലിൻ അടക്കമുള്ളവർ കഴിഞ്ഞ വർഷം മെയ് 17ന് കെ റെയിലിനെതിരെ പ്രതിഷേധിച്ചത്. പ്രതിഷേധത്തിനിടെ നാട്ടുകാർക്ക് നേരെ പൊലീസിന്റെ ബലപ്രയോ​ഗം ഉണ്ടായി. സ്ത്രീകളെ പൊലീസ് വലിച്ചിഴച്ച് നീക്കുകയും ചെയ്തിരുന്നു. അതിനിടെ പ്രായപൂർത്തിയാകാത്ത കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്നായിരുന്നു പൊലീസ് വാദം.

]]>
രാവിലെ മുറുക്കും ചിപ്‌സും; ഉച്ചയ്ക്ക് വെജ് ബിരിയാണി; വന്ദേ ഭാരതിലെ ആദ്യ യാത്രയിൽ വിളമ്പിയത് https://malayalees.ch/vande-bharat-first-day-menu-html/ Tue, 25 Apr 2023 08:54:24 +0000 https://malayalees.ch/?p=80192 വന്ദേഭാരതിന്റെ ആദ്യ യാത്രയിൽ വിഭവസമൃദ്ധമായ ഭക്ഷണം. രാവിലെ 11.30 ന് യാത്ര ആരംഭിച്ച വന്ദേ ഭാരതിൽ ലഘു ഭക്ഷണങ്ങളുമായാണ് റെയിൽവേ അധികൃതർ തങ്ങളുടെ ആദ്യ യാത്രക്കാരെ സ്വീകരിച്ചത്. ഒരു ബോക്‌സിൽ ചിപ്‌സ്, മുറുക്ക്, മധുര പലഹാരം രണ്ട് ഫ്രൂട്ടി എന്നിവ നൽകി. ഉച്ചയ്ക്ക് വെജിറ്റബിൾ ബിരിയാണിയാണ് നൽകിയത്. ഒപ്പം കച്ചമ്പറും, അച്ചാറും പായസവുമുണ്ടായിരുന്നു.

വന്ദേ ഭാരത് ഓടിത്തുടങ്ങിയപ്പോൾ ആദ്യ യാത്രയിൽ ഭാഗമാകാൻ കഴിഞ്ഞത് തെരഞ്ഞെടുക്കപ്പെട്ട ചുരുക്കം പേർക്ക് മാത്രമായിരുന്നു. ആദ്യ രണ്ട് കോച്ചിൽ വിദ്യാർത്ഥികളായിരുന്നു. ഇതിൽ ഒന്നാമത്തെ കോച്ചിലെ വിദ്യാർത്ഥികൾക്കാണ് പ്രധാനമന്ത്രിയുമായി സംവദിക്കാൻ അവസരം ലഭിച്ചത്. മൂന്നാമത്തെ കോച്ചിൽ വിദ്യാർത്ഥികളുടെ രക്ഷിതാക്കളിയുരന്നു. നാലാം കോച്ചിൽ റെയിൽവേ ഉദ്യോഗസ്ഥരും റെയിൽവേ സ്‌നേഹികളുമായിരുന്നു. അഞ്ചും ആറും കോച്ചുകളിൽ മാധ്യമ പ്രവർത്തകർ ഇടംപിടിച്ചു. ബാക്കി കോച്ചുകളിൽ ക്ഷണിക്കപ്പെട്ടവർ മുതൽ ബിജെപി പ്രവർത്തകർ വരെ ഇടംനേടി. എക്‌സിക്യൂട്ടീവ് കോച്ചിൽ പാളയം ഇമാം വി.പി സുഹൈബ് മൗലവി, ഗുരുരത്‌നം ജ്ഞാന തപസ്വി, നടൻ വിവേക് ഗോപൻ, ഗായകൻ അനൂപ് ശങ്കർ തുടങ്ങിയ പ്രമുഖർ യാത്ര ചെയ്തു. ഭിന്നശേഷി വിദ്യാർത്ഥികളും ആദ്യ വന്ദേഭാരത് യാത്രയുടെ ഭാഗമായി.

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ശശി തരൂർ എംപി എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി വന്ദേ ഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തത്. തുടർന്ന് യാത്രക്കാരുമായി വന്ദേ ഭാരത് ആദ്യ സർവീസ് ആരംഭിച്ചു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 8 മണിക്കൂർ 5 മിനിട്ടിൽ എത്തിച്ചേരാൻ സാധിക്കുന്ന തരത്തിലാണ് വന്ദേ ഭാരതിന്റെ റഗുലർ സർവീസ്. റഗുലർ സർവീസ് നാളെ കാസർഗോഡ് നിന്നും, 28 ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കും. അനുവദിച്ച സ്റ്റോപ്പുക്കൾക്ക് പുറമെ കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, ചാലക്കുടി, തിരൂർ, തലശ്ശേരി, പയ്യന്നൂർ, എന്നീ സ്റ്റേറ്റേഷനുകളിൽ കൂടി ഇന്നത്തെ ഉദ്ഘാടന സ്‌പെഷ്യൽ ട്രെയിൻ നിർത്തും.

]]>
ആദ്യ രണ്ട് കോച്ചിൽ വിദ്യാർത്ഥികൾ; താരങ്ങൾ ഉൾപ്പെടെയുള്ള വിഐപികൾ; ആദ്യ യാത്ര ഇങ്ങനെ https://malayalees.ch/vande-bharat-first-journey-travelers-html/ Tue, 25 Apr 2023 08:51:51 +0000 https://malayalees.ch/?p=80189 വന്ദേ ഭാരത് ഓടിത്തുടങ്ങിയപ്പോൾ ആദ്യ യാത്രയിൽ ഭാഗമാകാൻ കഴിഞ്ഞത് തെരഞ്ഞെടുക്കപ്പെട്ട ചുരുക്കം പേർക്ക് മാത്രമായിരുന്നു. 

ആദ്യ രണ്ട് കോച്ചിൽ വിദ്യാർത്ഥികളായിരുന്നു. ഇതിൽ ഒന്നാമത്തെ കോച്ചിലെ വിദ്യാർത്ഥികൾക്കാണ് പ്രധാനമന്ത്രിയുമായി സംവദിക്കാൻ അവസരം ലഭിച്ചത്. മൂന്നാമത്തെ കോച്ചിൽ വിദ്യാർത്ഥികളുടെ രക്ഷിതാക്കളിയുരന്നു. നാലാം കോച്ചിൽ റെയിൽവേ ഉദ്യോഗസ്ഥരും റെയിൽവേ സ്‌നേഹികളുമായിരുന്നു. അഞ്ചും ആറും കോച്ചുകളിൽ മാധ്യമ പ്രവർത്തകർ ഇടംപിടിച്ചു.

ബാക്കി കോച്ചുകളിൽ ക്ഷണിക്കപ്പെട്ടവർ മുതൽ ബിജെപി പ്രവർത്തകർ വരെ ഇടംനേടി. എക്‌സിക്യൂട്ടീവ് കോച്ചിൽ പാളയം ഇമാം വി.പി സുഹൈബ് മൗലവി, ഗുരുരത്‌നം ജ്ഞാന തപസ്വി, നടൻ വിവേക് ഗോപൻ, ഗായകൻ അനൂപ് ശങ്കർ തുടങ്ങിയ പ്രമുഖർ യാത്ര ചെയ്തു. ഭിന്നശേഷി വിദ്യാർത്ഥികളും ആദ്യ വന്ദേഭാരത് യാത്രയുടെ ഭാഗമായി.

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ശശി തരൂർ എംപി എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി വന്ദേ ഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തത്. തുടർന്ന് യാത്രക്കാരുമായി വന്ദേ ഭാരത് ആദ്യ സർവീസ് ആരംഭിച്ചു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 8 മണിക്കൂർ 5 മിനിട്ടിൽ എത്തിച്ചേരാൻ സാധിക്കുന്ന തരത്തിലാണ് വന്ദേ ഭാരതിന്റെ റഗുലർ സർവീസ്. റഗുലർ സർവീസ് നാളെ കാസർഗോഡ് നിന്നും, 28 ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കും. അനുവദിച്ച സ്റ്റോപ്പുക്കൾക്ക് പുറമെ കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, ചാലക്കുടി, തിരൂർ, തലശ്ശേരി, പയ്യന്നൂർ, എന്നീ സ്റ്റേറ്റേഷനുകളിൽ കൂടി ഇന്നത്തെ ഉദ്ഘാടന സ്‌പെഷ്യൽ ട്രെയിൻ നിർത്തും.

]]>
പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; വന്ദേ ഭാരതും വാട്ടർ മെട്രോയും ഉദ്ഘാടനം ചെയ്യും https://malayalees.ch/vande-bharat-express-kochi-water-metro-inauguration-today-html/ Tue, 25 Apr 2023 04:08:02 +0000 https://malayalees.ch/?p=80151 പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 9. 30ന് കൊച്ചിയിൽ നിന്നും വിമാന മാർഗ്ഗം തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന പ്രധാനമന്ത്രി 10. 15ന് വിമാനത്താവളത്തിൽ എത്തും. 10.30 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് ട്രെയിൻ ഫ്‌ലാഗ് ഓഫ് ചെയ്യും. 10.50 വരെ റെയിൽവേ സ്റ്റേഷനിൽ ചിലവഴിക്കും.

11 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ എത്തുന്ന നരേന്ദ്രമോദി വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടീലും നിർവഹിക്കും. കൊച്ചി വാട്ടർ മെട്രോ രാജ്യത്തിന് സമർപ്പിക്കുന്നതാണ് ഇതിൽ പ്രധാനം.

ഡിജിറ്റൽ മെട്രോയുടെ ഉദ്ഘാടനവും ചടങ്ങിൽ നിർവ്വഹിക്കും. കേന്ദ്രസർക്കാർ കേരളത്തിൽ നടപ്പിലാക്കുന്ന 3200 കോടി രൂപയുടെ വികസന പദ്ധതികളുടെ സമർപ്പണവും ഉണ്ടാവും. വിവിധ റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങിന്റെ ഭാഗമാകും. 12.40 ന് പ്രധാനമന്ത്രി തിരികെ ഗുജറാത്തിലേക്ക് മടങ്ങും.

]]>
വന്ദേ ഭാരത് സമയക്രമം പ്രഖ്യാപിച്ചു; ഷൊർണൂരിലും സ്റ്റോപ്പ്, വ്യാഴാഴ്ച സർവീസില്ല https://malayalees.ch/kerala-vande-bharat-express-time-schedule-ready-html/ Sat, 22 Apr 2023 10:42:01 +0000 https://malayalees.ch/?p=80075 വന്ദേ ഭാരതിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചു. റെയിൽവേ ഉത്തരവിൻ്റെ പകർപ്പ്‌ 24ന് ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ.

കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്‌പ്രസിന്റെ ടൈംടേബിൾ തയാറായി. തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ഉച്ചയ്ക്കു 1.25ന് കാസർകോട്ട് എത്തും. മടക്ക ട്രെയിൻ ഉച്ചയ്ക്കു 2.30ന് പുറപ്പെട്ടു രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 05 മിനിറ്റാണ് റണ്ണിങ് ടൈം നൽകിയിരിക്കുന്നത്.

വ്യാഴാഴ്ചകളിൽ സർവീസ് ഉണ്ടാകില്ല. വിവിധ കോണുകളിൽ നിന്ന് ഉയർന്ന ആവശ്യത്തെ തുടർന്നാണ് ഷൊർണൂരിലും വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചത്. അതേസമയം ചെങ്ങന്നൂർ, തിരൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകില്ല.

തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് (ട്രെയിൻ നമ്പർ 20634 – എത്തുന്ന സമയം / പുറപ്പെടുന്ന സമയം)

തിരുവനന്തപുരം– 5.20

കൊല്ലം– 6.07 / 6.09

കോട്ടയം– 7.25 / 7.27

എറണാകുളം ടൗൺ– 8.17 / 8.20

തൃശൂർ– 9.22 / 9.24

ഷൊർണൂർ– 10.02/ 10.04

കോഴിക്കോട്– 11.03 / 11.05

കണ്ണൂർ– 12.03/ 12.05

കാസർകോട്– 1.25

∙കാസർകോട്–തിരുവനന്തപുരം വന്ദേഭാരത് (ട്രെയിൻ നമ്പർ 20633 – എത്തുന്ന സമയം / പുറപ്പെടുന്ന സമയം)

കാസർകോട്–2.30

കണ്ണൂർ–3.28 / 3.30

കോഴിക്കോട്– 4.28/ 4.30

ഷൊർണൂർ– 5.28/5.30

തൃശൂർ–6.03 / 6..05

എറണാകുളം–7.05 / 7.08

കോട്ടയം–8.00 / 8.02

കൊല്ലം– 9.18 / 9.20

തിരുവനന്തപുരം– 10.35

അതേസമയം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ ട്രെയിൻ തടയുമെന്ന് പാലക്കാട് എം.പി വി കെ ശ്രീകണ്ഠൻ വ്യക്തമാക്കിയിരുന്നു. വന്ദേഭാരത് ഉദ്ഘാടനം ചെയ്യുന്നതിന് മുന്‍പ് സ്റ്റോപ്പുകള്‍ പ്രഖ്യാപിക്കണം. ഷൊര്‍ണൂരില്‍ സ്റ്റേഷന്‍ വേണമെട്ടിരുന്നു. പാർലമെന്‍റില്‍ കേരളത്തിലെ എംപിമാർ ആവശ്യപ്പെട്ടതനുസരിച്ചാണ് കേരളത്തിന് ട്രെയിന്‍ അനുവദിച്ചത്. വന്ദേഭാരത് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാന്‍ പാടില്ലായിരുന്നുവെന്നും വി.കെ ശ്രീകണ്ഠൻ എം.പി പറഞ്ഞിരുന്നു.

]]>
വന്ദേഭാരത് കെ-റെയിലിന് ബദലാകില്ലെന്ന് സിപിഐഎം; സിൽവർലൈൻ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യു.ഡി.എഫ് https://malayalees.ch/cpim-and-udf-on-vande-bharat-and-k-rail-html/ Wed, 19 Apr 2023 11:27:49 +0000 https://malayalees.ch/?p=79893 വന്ദേഭാരത് ട്രെയിൻ വേഗതയിലോ സൗകര്യത്തിലോ കെ-റെയിലിന് ബദലാകില്ലെന്ന വിലയിരുത്തലിൽ സിപിഐഎം. സാധ്യതകൾ അടഞ്ഞിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ വീണ്ടും സിൽവർലൈൻ ചർച്ചകൾ ഇടതുകേന്ദ്രങ്ങളിൽ സജീവമായി. പ്രസംഗത്തിലും പ്രചരണത്തിലും വേഗത കൂടിയാലും വന്ദേഭാരത് ട്രെയിനിന് അത്ര വേഗതയുണ്ടാകില്ലെന്ന പരിഹാസവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി. അതേസമയം സിൽവർലൈൻ നടപ്പാക്കാൻ യു.ഡി.എഫ് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. 

കെ-റെയിലിനേയും വന്ദേഭാരതിനേയും താരതമ്യപ്പെടുത്തി സൈബറിടങ്ങളിൽ തുടങ്ങിവെച്ച ചർച്ച ജനങ്ങൾക്കിടയിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സിപിഐഎം. എന്നാൽ വന്ദേഭാരതിനെ എതിർക്കേണ്ടതില്ലെന്നുമാണ് സി.പി.ഐ.എം സെക്രട്ടേറിയറ്റ് യോഗ തീരുമാനം. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന നീക്കങ്ങളെ ഗൗരവത്തോടെ സമീപിക്കണമെന്ന ആവശ്യം ശക്തമാണ്. ക്രൈസ്തവ വിഭാഗങ്ങളെ അടുപ്പിക്കാനുളള ശ്രമങ്ങളും, വന്ദേഭാരതിന്റെ വരവ് ആഘോഷമാക്കിയതുമൊക്കെ ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ. കെ-റെയിൽ അടഞ്ഞ അധ്യയമല്ലെന്ന കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന്റെ പ്രസ്താവനയേയും പ്രതീക്ഷയോടെയാണ് സിപിഐഎം സ്വീകരിക്കുന്നത്. വന്ദേഭാരതിനെ എതിർക്കുകയല്ല, കെ റെയിലിന്റെ പ്രസക്തി ജനങ്ങളെ ബോധ്യപ്പെടുത്തുകയാവും സിപിഐഎം ലക്ഷ്യമിടുക. സംസ്ഥാന സർക്കാരിനെപ്പോലും അറിയിക്കാതെ വന്ദേഭാരത് അനുവദിച്ചതിലെ രാഷ്ട്രീയവും തുറന്നുകാണിക്കും. വന്ദേഭാരത് റെയിലിനെക്കുറിച്ച് ബിജെപി നേതാക്കൾ പ്രചരിപ്പിക്കുന്നതുപോലെയല്ല യാഥാർഥ്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു.

എന്നാൽ സിൽവർലൈന് ബദലാണ് വന്ദേഭാരതെന്ന നിലപാടാണ് യു.ഡി.എഫിനുള്ളത്. ബിജെപിയും സിപിഐഎമ്മും സിൽവർലൈൻ നടപ്പാക്കാൻ ഒരുങ്ങിയാൽ ശക്തമായി എതിർക്കുമെന്ന് വി.ഡി സതീശൻ വ്യക്തമാക്കി. സിൽവർലൈൻ പദ്ധതിക്ക് കേന്ദ്ര അനുമതി വേണമെന്നും ചർച്ചകൾ തുടരുമെന്നും കാനം വ്യക്തമാക്കുന്നു. വന്ദേഭാരത് എത്തിയ പുതിയ സാഹചര്യത്തെ എങ്ങിനെ അനുകൂലമാക്കാമെന്നുള്ള ചർച്ചകളായിരിക്കും ഇനി ഇടതുകേന്ദ്രങ്ങളിൽ സജീവമാകുകയെന്നു ചുരുക്കം.

]]>
രാജ്യത്ത് മൂന്നാമത്തെ വന്ദേഭാരത് ട്രെയിൻ ഓടി തുടങ്ങി, പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു https://malayalees.ch/india-got-the-third-vande-bharat-train/ Fri, 30 Sep 2022 07:53:43 +0000 https://malayalees.ch/?p=68796 തദ്ദേശീയമായി നിർമ്മിച്ച മൂന്നാമത്തെ അതിവേഗ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഗുജറാത്തിലെ ഗാന്ധിനഗർ സ്റ്റേഷനിൽ നിന്ന് നരേന്ദ്ര മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ഗാന്ധിനഗർ മുതൽ മുംബൈ സെൻട്രൽ വരെയാണ് പുതിയ സർവീസ്. സംസ്ഥാന മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, റെയിൽവേ സഹമന്ത്രി ദർശന ജർദോഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

മുമ്പത്തെ വന്ദേ ഭാരത് ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായിരിക്കും മൂന്നാമത്തെ ട്രെയിൻ. നവീകരിച്ച മൂന്നാമത്തെ സർവീസിൽ യാത്രക്കാരുടെ സൗകര്യങ്ങൾ കണക്കിലെടുത്ത് നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ ട്രെയിനിൽ കൊവിഡുമായി ബന്ധപ്പെട്ട് പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വന്ദേ ഭാരത് എക്‌സ്പ്രസിന് ആകെ 1,128 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.

ഗുജറാത്തിൽ ഓടുന്ന ഈ വന്ദേ ഭാരത് ട്രെയിനിലാണ് കവാച്ച് (ട്രെയിൻ കൊളിഷൻ അവയ്‌ഡൻസ് സിസ്റ്റം) സാങ്കേതികവിദ്യ ആദ്യമായി അവതരിപ്പിക്കുന്നത്. ഈ സാങ്കേതിക വിദ്യയുടെ സഹായത്തോടെ രണ്ട് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിക്കുന്നത് പോലുള്ള അപകടങ്ങൾ തടയാനാകും. ഈ സാങ്കേതികവിദ്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്. റെയിൽ ശൃംഖല 2,000 കിലോമീറ്റർ വരെ ‘കവാചിന്’ കീഴിൽ കൊണ്ടുവരാനുള്ള പദ്ധതി 2022 ലെ ബജറ്റിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.

സ്വദേശി സെമി-ഹൈ സ്പീഡ് എന്നറിയപ്പെടുന്ന ഈ ട്രെയിൻ വെറും 52 സെക്കൻഡുകൾക്കുള്ളിൽ 0 മുതൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കുന്നു. യാത്രക്കാരുടെ സൗകര്യാർത്ഥം ഓട്ടോമാറ്റിക് സ്ലൈഡിംഗ് പ്ലഗ് ഡോറുകളും ടച്ച് ഫ്രീ സ്ലൈഡിംഗ് വാതിലുകളും ട്രെയിനിൽ ഘടിപ്പിച്ചിരിക്കുന്നു. എസി, കോച്ച് കൺട്രോൾ മാനേജ്‌മെന്റ് സിസ്റ്റം, കൺട്രോൾ സെന്റർ, മെയിന്റനൻസ് സ്റ്റാഫുമായുള്ള ആശയവിനിമയത്തിനും ഫീഡ്‌ബാക്കിനുമായി ജിഎസ്എം/ജിപിആർഎസ് പോലുള്ള ആധുനിക സാങ്കേതികവിദ്യയും ഇതിൽ ഉണ്ട്.

അതുപോലെ, കാഴ്ച വൈകല്യമുള്ള യാത്രക്കാരുടെ സൗകര്യാർത്ഥം, സീറ്റുകളുടെ എണ്ണം ബ്രെയിൽ ലിപിയിൽ കൊത്തിവച്ചിരിക്കുന്നതിനാൽ അത്തരം യാത്രക്കാർക്ക് അവരുടെ സീറ്റുകളിൽ എളുപ്പത്തിൽ എത്തിച്ചേരാനാകും. ഇത് മാത്രമല്ല, ആധുനിക സാങ്കേതികവിദ്യയുടെ കാര്യത്തിൽ, ഈ ട്രെയിനിന് മികച്ച ട്രെയിൻ കൺട്രോൾ മാനേജ്മെന്റിനുള്ള ലെവൽ-II സേഫ്റ്റി ഇന്റഗ്രേഷൻ സർട്ടിഫിക്കേഷൻ ഉണ്ട്, കോച്ചിന് പുറത്തുള്ള റിയർ വ്യൂ ക്യാമറകൾ ഉൾപ്പെടെ നാല് പ്ലാറ്റ്ഫോം സൈഡ് ക്യാമറകൾ, കോച്ചിന് പുറത്തുള്ള റിയർ വ്യൂ ക്യാമറകൾ ഉൾപ്പെടെ നാല് പ്ലാറ്റ്‌ഫോം സൈഡ് ക്യാമറകൾ, എല്ലാ കോച്ചുകളിലും ആസ്‌പിറേഷൻ അടിസ്ഥാനമാക്കിയുള്ള ഫയർ ഡിറ്റക്ഷൻ, സപ്രഷൻ സിസ്റ്റം, ഇലക്ട്രിക്കൽ ക്യൂബിക്കിളുകളിലും ടോയ്‌ലറ്റുകളിലും എയറോസോൾ അടിസ്ഥാനമാക്കിയുള്ള ഫയർ ഡിറ്റക്ഷൻ എന്നിങ്ങനെ മെച്ചപ്പെട്ട അഗ്നി സുരക്ഷാ നടപടികൾ ഒരുക്കിയിട്ടുണ്ട്.

വന്ദേ ഭാരത് എക്‌സ്പ്രസ് ഇന്ത്യയിൽ യാത്രയുടെ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു. 100 കോടി രൂപ മാത്രം ചെലവിൽ നിർമ്മിച്ച ഈ ട്രെയിൻ ഇറക്കുമതി ചെയ്ത ട്രെയിനിന്റെ പകുതിയോളം ചെലവിൽ സജ്ജമാണ്. ‘മേക്ക് ഇൻ ഇന്ത്യ’ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, പ്രധാന ട്രെയിൻ സംവിധാനങ്ങൾ ഇന്ത്യയിൽ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. 2019 ഫെബ്രുവരി 15-ന് ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ന്യൂഡൽഹി-വാരണാസി റൂട്ടിൽ സർവീസ് ആരംഭിച്ചു. രണ്ടാമത്തെ ട്രെയിൻ ന്യൂഡൽഹിയിൽ നിന്ന് കത്ര റൂട്ടിലെ ശ്രീ വൈഷ്ണോ ദേവി മാതയിലേക്കും സർവീസ് നടത്തുന്നു.

]]>
ചീറിപ്പായാൻ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ; പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും https://malayalees.ch/pm-modi-to-flag-off-new-vande-bharat-express-from-gujarat-today/ Fri, 30 Sep 2022 07:12:27 +0000 https://malayalees.ch/?p=68765 ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതുതായി വികസിപ്പിച്ച സെമി-ഹൈ സ്പീഡ് ട്രെയിൻ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ഇന്ന് മുതൽ. മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിൽ ഓടുന്ന വന്ദേ ഭാരത് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഗാന്ധിനഗറിൽ നിന്ന് എക്‌സ്പ്രസിന്റെ പുതിയതും നവീകരിച്ചതുമായ പതിപ്പ് നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും.

സുഖകരവും മെച്ചപ്പെടുത്തിയതുമായ റെയിൽ യാത്രാനുഭവത്തിന്റെ ഒരു പുതിയ യുഗം വിളിച്ചറിയിച്ചുകൊണ്ട്, പുതുതായി നിർമ്മിച്ച സെമി-ഹൈ സ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ് ഇപ്പോൾ വാണിജ്യ ഓട്ടത്തിന് തയ്യാറാണ്. രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി രാവിലെ 10 ന് വന്ദേ ഇന്ത്യയുടെ ആദ്യ പാദം ഗാന്ധിനഗറിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യും. വന്ദേ ഭാരത് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്രക്കാർക്ക് ലോകോത്തര സൗകര്യങ്ങൾ ഒരുക്കും. പൂർണമായും എസി ആയിരിക്കും.

അതോടൊപ്പം സ്ലൈഡിംഗ് ഡോറുകൾ, പേഴ്സണൽ റീഡിംഗ് ലാമ്പ്, മൊബൈൽ ചാർജിംഗ് പോയിന്റ്, അറ്റൻഡന്റ് കോൾ ബട്ടൺ, ബയോ ടോയ്‌ലറ്റുകൾ, ഓട്ടോമാറ്റിക് ഗേറ്റുകൾ, സിസിടിവി ക്യാമറകൾ, ചാരിയിരിക്കുന്ന സൗകര്യം, സുഖപ്രദമായ സീറ്റുകൾ എന്നിവയുണ്ടാകും. മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിൽ വന്ദേ ഭാരത് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ഓടുമെന്ന് റെയിൽവേ മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും ഈ ട്രെയിൻ മുംബൈ സെൻട്രലിനും ഗാന്ധിനഗറിനും ഇടയിൽ സർവീസ് നടത്തും.

വന്ദേ ഭാരത് എക്‌സ്പ്രസിൽ നിരവധി നൂതന സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. എയർ പ്യൂരിഫിക്കേഷനായി റൂഫ് മൗണ്ടഡ് പാക്കേജ് യൂണിറ്റിൽ (ആർഎംപിയു) ഫോട്ടോകാറ്റലിറ്റിക് അൾട്രാവയലറ്റ് എയർ പ്യൂരിഫിക്കേഷൻ സംവിധാനവും ഇതിലുണ്ട്. നിലവിൽ സർവീസ് നടത്തുന്ന രണ്ട് ട്രെയിനുകളെ അപേക്ഷിച്ച് പുതിയ ട്രെയിനുകളിൽ യാത്ര ചെയ്യുന്നത് കൂടുതൽ സുഖകരമായിരിക്കും. പുതിയ ട്രെയിനുകളുടെ കോച്ചുകൾ പഴയ ട്രെയിനുകളേക്കാൾ ഭാരം കുറഞ്ഞതായിരിക്കുമെന്നതാണ് കാരണം. 2023 ഓഗസ്റ്റിൽ 75 വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിക്കാനാണ് ഐസിഎഫ് ലക്ഷ്യമിടുന്നത്.

]]>