Vande Bharat – malayalees.ch https://malayalees.ch Malayalam Online News Portal Fri, 27 Oct 2023 10:50:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Vande Bharat – malayalees.ch https://malayalees.ch 32 32 കേരളത്തിന് മൂന്നാം വന്ദേ ഭാരത്; ചെന്നൈ-ബംഗളൂരു-എറണാകുളം റൂട്ടില്‍ സർവീസ് https://malayalees.ch/chennai-bengaluru-ekm-inter-state-vande-bharat-express-kerala/ Fri, 27 Oct 2023 10:50:54 +0000 https://malayalees.ch/?p=90174 കേരളത്തിലേക്ക് പുതിയൊരു വന്ദേഭാരത് ട്രെയിന്‍ കൂടി ഓടിത്തുടങ്ങും. തമിഴ്നാട്-കർണാടക-കേരള സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതാണ് പുതിയ സർവീസ്. ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്കും ബെംഗളൂരുവില നിന്ന് എറണാകുളത്തേക്കുമാണ് സർവീസ്. തിരിച്ച് എറണാകുളം സൗത്ത് നിന്നും പുറപ്പെട്ട് ബെംഗളൂരുവിലേക്ക്, അവിടെ നിന്ന് ചെന്നൈയിലേക്കും സർവീസ് നടത്തും.

ദക്ഷിണേന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വന്ദേഭാരത് എക്‌സ്പ്രസ് വ്യാഴാഴ്ചകളിലാണ് സര്‍വീസ് നടത്തുക. സമയക്രമം പുറത്തുവിട്ടിട്ടില്ല.

കേരളത്തില്‍ നിലവില്‍ രണ്ടു വന്ദേഭാരത് ട്രെയിനുകളാണ് ഓടുന്നത്. തിരുവനന്തപുരം – കാസര്‍ക്കോട് റൂട്ടില്‍ ഓടുന്ന ഈ വണ്ടികളില്‍ രാജ്യത്തെ തന്നെ മികച്ച ഒക്കുപ്പന്‍സിയാണുള്ളത്.വന്ദേഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങിയ ശേഷം മറ്റു ട്രെയിനുകള്‍ പിടിച്ചിടുകയാണെന്നും തിരക്കു വര്‍ധിച്ചെന്നുമുള്ള പരാതികള്‍ വ്യാപകമാവുന്നതിനിടെയാണ് പുതിയ വന്ദേഭാരത് വരുമെന്ന റിപ്പോര്‍ട്ടുകൾ വരുന്നത്.

]]>
ചെങ്ങന്നൂരിൽ വന്ദേഭാരത്തിന് സ്വീകരണം; അയപ്പ ഭക്തർക്കുള്ള പ്രധാനമന്ത്രിയുടെ സമ്മാനമെന്ന് വി മുരളീധരൻ https://malayalees.ch/reception-for-vandebharat-in-chengannur/ Mon, 23 Oct 2023 05:29:31 +0000 https://malayalees.ch/?p=89880 ആദ്യമായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തുന്ന വന്ദേ ഭാരത്തിന് നാട്ടുകാരുടെ സ്വീകരണം. കേന്ദ്രമന്ത്രി വി മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. (Reception for Vandebharat in Chengannur)

വന്ദേഭാരത്തിന് വേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടിന്നുവെന്ന പരാതിയിൽ നടപടി. റെയിൽവേ ടൈം ടേബിൾ പരിഷ്കരിക്കുമെന്ന് വി മുരളീധരൻ പറഞ്ഞു. പുതിയ ടൈം ടേബിൾ വരുന്നതോടെ പ്രശ്നപരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത് അയപ്പ ഭക്തർക്കുള്ള പ്രധാനമന്ത്രിയുടെ സമ്മാനമെന്ന് വി മുരളീധരൻ പറഞ്ഞു. കേരളത്തിൻ്റെ റെയിൽവെ വികസനത്തിൽ സമാനതകളില്ലാത്ത ഇടപെടലാണ് നരേന്ദ്രമോദി സർക്കാർ നടത്തുന്നതെന്നും വി മുരളീധരൻ വ്യക്തമാക്കി.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ഒക്‌ടോബർ 20 മുതൽ വന്ദേ ഭാരത് എക്‌സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് നൽകുന്നതിന് കേന്ദ്ര റെയിൽവേ മന്ത്രാലയം അനുമതി നൽകിയിരുന്നു. പുതുക്കിയ പുറപ്പെടൽ സമയം ഉൾപ്പെടെയുള്ള പുതിയ സമയക്രമം ഒക്ടോബർ 23 മുതൽ പ്രാബല്യത്തിൽ വരും. തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിനിന്റെ യാത്ര ഇപ്പോൾ 5:15 ന്, മുമ്പത്തേതിനേക്കാൾ 5 മിനിറ്റ് നേരത്തെ ആരംഭിക്കും.

6:03 ന് കൊല്ലത്ത് അൽപ്പനേരം നിർത്തിയ ശേഷം 6:05 ന് പുറപ്പെട്ട് 6:53 ന് ചെങ്ങന്നൂരിൽ എത്തി 6:55 ന് പുറപ്പെടും, ഷൊർണൂരിൽ നിന്ന് കാസർകോട് വരെയുള്ള ഷെഡ്യൂൾ അതേപടി തുടരും, കോഴിക്കോട് സ്റ്റോപ്പുകൾ. കണ്ണൂർ, കാസർകോട് സ്റ്റേഷനുകൾ. മടക്കയാത്രയും അതിന്റെ ഷെഡ്യൂൾ നിലനിർത്തും, തൃശ്ശൂരിൽ 1 മിനിറ്റ് സ്റ്റോപ്പ് നൽകും. ട്രെയിൻ തിരുവനന്തപുരത്ത് എത്തിച്ചേരുന്ന അവസാന സമയം രാവിലെ 10:45 ആയിരിക്കും, മുൻ ഷെഡ്യൂളിനെ അപേക്ഷിച്ച് 5 മിനിറ്റ് വൈകും.

]]>
വന്ദേഭാരത് സ്ലീപ്പർ ഉടനെത്തും; 857 ബെര്‍ത്തുകൾ, ഓരോ കോച്ചിനും മിനി പാന്‍ട്രി: ചിത്രങ്ങൾ പങ്കുവച്ച് റെയിൽവേ മന്ത്രി https://malayalees.ch/vandebharat-sleeper-coming-soon/ Wed, 04 Oct 2023 08:27:00 +0000 https://malayalees.ch/?p=88872 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിലെ സ്ലീപ്പര്‍ കോച്ചുകളുടെ ചിത്രങ്ങള്‍ പങ്കുവച്ച് കേന്ദ്ര റെയിൽ വേ മന്ത്രി അശ്വിനി വൈഷ്ണവ്. കൺസെപ്റ്റ് ട്രെയിൻ – വന്ദേ ഭാരത് (സ്ലീപ്പർ പതിപ്പ്) ഉടൻ വരുന്നു. വിശാലവും സൗകര്യപ്രദവുമായ ബർത്തുകൾ, തെളിച്ചമുള്ള ഇന്റീരിയർ, അത്യാധുനിക രൂപകൽപ്പനയും സാങ്കേതികവിദ്യയും ഒത്തിണങ്ങിയ വന്ദേഭാരത് സ്ലീപ്പറിന്റെ ചിത്രങ്ങൾ ആരെയും ആകർഷിക്കുന്നതാണ്- ചിത്രങ്ങൾക്കൊപ്പം അദ്ദേഹം കുറിച്ചു .(Vandebharat sleeper coming soon)

വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ ഫസ്റ്റ് ലുക്ക്. 823 യാത്രക്കാര്‍ക്ക് വേണ്ടി 857 ബെര്‍ത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 34 ജീവനക്കാരും ഉണ്ടായിരിക്കും. ഓരോ കോച്ചിനും ഒരു മിനി പാന്‍ട്രി സൗകര്യവും ഉണ്ട്.

സ്ലീപ്പർ പതിപ്പ് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഓടുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത് . പുതിയ ട്രെയിനുകളിൽ ഓൺ ബോർഡ് ഇൻഫോടെയ്ൻമെന്റ്, പബ്ലിക് അനൗൺസ്‌മെന്റ് സംവിധാനം, യാത്രക്കാർക്ക് അടിയന്തര സാഹചര്യങ്ങളിൽ ലോക്കോ പൈലറ്റുമായി സംസാരിക്കാനുള്ള സംസാരിക്കാനുള്ള സൗകര്യം എന്നിവ ഉണ്ടായിരിക്കുമെന്ന് അധികൃതർ പറഞ്ഞു.

വന്ദേ ഭാരത് എക്‌സ്‌പ്രസ് സ്ലീപ്പർ പതിപ്പിന്റെ രൂപകല്പനയും ഇന്റീരിയറും ഏകദേശം പൂർത്തിയായതായി റെയിൽ വേ ഉദ്യോഗസ്ഥർ പറഞ്ഞു. 16 കോച്ചുകളുള്ള ട്രെയിനിന് ചില അന്തിമ മിനുക്കുപണികൾ നടക്കുന്നു. പുതിയ ട്രെയിനുകളുടെ ജോലികൾ പൂർത്തിയാക്കാനുള്ള സമയപരിധി 2024 മാർച്ച് ആണ്. അടിസ്ഥാന രൂപകല്പനകൾ പൂർത്തിയായി, പുതുവർഷത്തിൽ പുതുവർഷത്തിൽ ട്രെയിൻ ഓടിത്തുടങ്ങുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു- ഉദ്യോഗസ്ഥർ പറഞ്ഞു.

]]>
‘കേരളത്തിന്റെ രണ്ടാം വന്ദേഭാരത് പണിമുടക്കിയാലും സര്‍വീസ് മുടങ്ങില്ല’; അധിക റെയ്ക് കൊച്ചുവേളിയിലെത്തി https://malayalees.ch/vande-bharat-after-the-second-serve-the-third-rake-came/ Wed, 27 Sep 2023 10:37:22 +0000 https://malayalees.ch/?p=88498 രണ്ടാം വന്ദേഭാരത് പണിമുടക്കിയാലും സര്‍വീസ് മുടങ്ങില്ല ഇതിനായി അനുവദിച്ച അധിക റെയ്ക് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തി. രണ്ട് റയ്‌ക്കുകളും മാറി മാറിയാകും സർവീസ് നടത്തുക. സർവീസുകൾക്കിടയിൽ അറ്റകുറ്റ പണികൾക്ക് ഒരു മണിക്കൂർ മാത്രം ഉള്ളതുകൊണ്ടാണ് അധിക റെയ്ക് അനുവദിച്ചത്.(vande bharat after the second serve the third rake came)

ആലപ്പുഴ വഴി കഴിഞ്ഞ ദിവസം ഫ്ലാഗ് ഓഫ് ചെയ്ത കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന്റെ പകരക്കാരനായി ഈ ട്രെയിൻ ഉപയോഗിക്കുകയാണ് ലക്ഷ്യം.പുതിയതായി സർവീസ് ആരംഭിച്ച വന്ദേഭാരത് എക്സ്പ്രസ് ദൈനംദിന അറ്റകുറ്റപ്പണികൾക്കായി മാറ്റിയിടേണ്ടി വരുമ്പോൾ സർവീസ് മുടക്കാതിരിക്കാനാണ് പുതിയ റേക്ക് എത്തിച്ചത്.

പുതിയ വന്ദേഭാരത് എക്സ്പ്രസിൽ നിന്നു വ്യത്യസ്തമായി പഴയ വർണ ശ്രേണിയിൽ നീലയും വെള്ളയും നിറമുള്ളതാണ് പകരക്കാരൻ റേക്ക്. എന്നാൽ, 8 കമ്പാർട്ട്മെന്റുകൾ മാത്രമേ ഈ ട്രെയിനിലും ഉണ്ടാകൂ. വന്ദേഭാരത് എക്സ്പ്രസ് അറ്റകുറ്റപ്പണി നടത്താനുള്ള യാഡ് സൗകര്യം നിലവിൽ തിരുവനന്തപുരം കൊച്ചുവേളിയിലാണുള്ളത്.

ആലപ്പുഴ വഴിയുള്ള പുതിയ വന്ദേഭാരത് എക്സ്പ്രസ് ദൈനംദിന യാത്രയിൽ വൈകിട്ട് 3.05 ന് തിരുവനന്തപുരത്ത് എത്തും. 4.05 ന് കാസർകോട്ടേക്കു യാത്ര തിരിക്കും. ഇതിനിടയിൽ ഒരു മണിക്കൂർ മാത്രമുള്ളതിനാൽ അറ്റകുറ്റപ്പണികൾക്കു സമയം ലഭിക്കില്ല. അതിനാലാണ് ഈ റൂട്ടിലെ സർവീസ് മുടങ്ങാതിരിക്കാൻ തിരുവനന്തപുരം ഡിവിഷനു പുതിയ റേക്ക് നൽകിയതെന്നു റെയിൽവേ അറിയിച്ചു.

]]>
‘നല്ല വേഗവും സൗകര്യവും’; വന്ദേഭാരതിനെ പുകഴ്ത്തി ഇ.പി ജയരാജൻ https://malayalees.ch/good-speed-and-convenience-ep-jayarajan-praised-vandebharat/ Thu, 21 Sep 2023 08:20:17 +0000 https://malayalees.ch/?p=88150
വന്ദേഭാരതിനെ പുകഴ്ത്തി ഇ.പി ജയരാജൻ. നല്ല വേഗവും സൗകര്യവും ഉണ്ടെന്ന് എൽഡിഎഫ് കൺവീനർ. കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ രാജ്ഭവനു മുന്നിൽ ഇടതുമുന്നണി ജനപ്രതിനിധികൾ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

താൻ വന്ദേഭാരതിൽ സഞ്ചരിച്ചു. നല്ല വേഗവും സൗകര്യവുമുണ്ട്. വന്ദേഭാരതിനെ കുറിച്ച് യാത്രക്കാർക്ക് നല്ല അഭിപ്രായം. കുറച്ചുകൂടി വേഗതയും സൗകര്യവുമുള്ള ട്രെയിൻ വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കെ-റെയിൽ മുന്നോട്ട് വെച്ചതുകൊണ്ടാണ് കേരളത്തിന് വന്ദേഭാരത് ലഭിച്ചത്. ഇല്ലെങ്കിൽ കണ്ടം വെച്ച ട്രെയിനുകളാകും കിട്ടുക എന്നും ഇ.പി ജയരാജൻ.

]]>
കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ റൂട്ട് സംബന്ധിച്ച പ്രഖ്യാപനം ഉടൻ https://malayalees.ch/kerala-second-vande-bharat-route-to-be-declared-soon/ Thu, 31 Aug 2023 04:23:02 +0000 https://malayalees.ch/?p=86981 കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ റൂട്ട് സംബന്ധിച്ച പ്രഖ്യാപനം ഉടൻ. ട്രെയിനിന്റെ റൂട്ടും സമയക്രമവും രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് റെയിൽവേ ബോർഡ് അറിയിച്ചു. ചെന്നൈയിൽ നിന്നും പുതിയ റേക്കുകൾ മംഗലാപുരത്തേക്കാണ് കൊണ്ടുപോയത്. പരിശോധനകൾ പൂർത്തിയാക്കി ട്രെയിൻ, സർവീസിന് സജ്ജമാക്കാൻ പാലക്കാട് ഡിവിഷന് റയിൽവേ നിർദേശം നൽകി. ( kerala second vande bharat route to be declared soon )

ഇത് മംഗളുരു – എറണാകുളം റൂട്ടിൽ സർവീസ് നടത്തുമെന്നാണ് സൂചന. മംഗളുരു- തിരുവനന്തപുരം, മംഗളുരു ഗോവ റൂട്ടുകളും പരിഗണയിൽ ഉണ്ട്. ദക്ഷിണ റെയിൽവേയിലെ റൂട്ടുകൾ തീരുമാനിക്കുന്ന സമിതിയാണ് അന്തിമതീരുമാനം എടുക്കുക.

നിലവിലെ ചാരവും നീലയും നിറമുള്ള ട്രെയിനുകൾക്ക് പകരം കാവിയും ചാരവും നിറമുള്ള ട്രെയിനുകളാണ് പുതുതായി അനുവദിച്ചിട്ടുള്ളത്. നിലവിലെ വന്ദേഭാരതിൽ നിന്നും 25 മാറ്റങ്ങൾ പുതിയ ട്രെയിനിൽ ഉണ്ട്.

]]>
മാഹിയിൽ വന്ദേ ഭാരതിന് നേരെ കല്ലേറ്; ഒരാളെ ആർപിഎഫ് അറസ്റ്റ് ചെയ്‌തു https://malayalees.ch/stone-pelting-on-vandebharat-one-rpf-custody/ Thu, 24 Aug 2023 08:19:57 +0000 https://malayalees.ch/?p=86708 മാഹിയിൽ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ പ്രതി ആർപിഎഫിൻ്റെ കസ്റ്റഡിയിൽ. അറസ്റ്റിലായത് മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബിസാണ്(32). പ്രതിയെ പിടികൂടിയത് ആർപിഎഫ് എസ്‌ഐ കെ ശശിയുടെ നേതൃത്വത്തിലാണ്.(Stone Pelting on Vandebharat one RPF Custody)

തലശ്ശേരിക്കും മാഹിക്കും ഇടയില്‍വെച്ചുണ്ടായ കല്ലേറിൽ സി എട്ട് കോച്ചിന്റെ ചില്ലുകളാണ് തകര്‍ന്നത്. പൊട്ടിയ ചില്ല് അകത്തേക്ക് തെറിച്ചുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇക്കഴിഞ്ഞ പതിനാറിന് ഉച്ചയ്ക്ക് 2.30 നാണ് കാസര്‍ഗോഡ് നിന്നും ട്രെയിന്‍ പുറപ്പെട്ടത്. 3.43 നും 3.49 നും ഇടയില്‍വെച്ചാണ് കല്ലേറുണ്ടായത്. അതേസമയം കണ്ണൂരിൽ ഏറനാട് എക്‌സ്പ്രസിന് നേരെയും കല്ലേറുണ്ടായി. രണ്ടുപേർ ആർപിഎഫ് കാസ്റ്റഡിയിലാണ്.

രാജ്യത്ത് ട്രെയിനുകൾക്ക് നേരെയുള്ള ആക്രമണം ഏറ്റവും കൂടുതൽ നടക്കുന്നത് കേരളത്തിലെന്ന് റെയിൽവേ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വടക്കൻ ജില്ലകളിൽ മറ്റ് ട്രെയിൻ സർവീസുകൾക്ക് നേരെയും ഒറ്റപ്പെട്ട ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്. എലത്തൂരിൽ ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ തീവെപ്പുണ്ടായതിനെ തുടർന്ന് മൂന്നു പേരാണ് മാസങ്ങൾക്ക് മുൻപ് മരിച്ചത്. കോഴിക്കോടിനും മംഗലാപുരത്തിനും ഇടയിലാണ് ട്രെയിനുകൾക്ക് നേരെ ഇതുവരെ നടന്ന ആക്രമങ്ങളിൽ അധികവും.

]]>