vande bharat train – malayalees.ch https://malayalees.ch Malayalam Online News Portal Mon, 04 Sep 2023 11:13:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png vande bharat train – malayalees.ch https://malayalees.ch 32 32 രണ്ടാം വന്ദേ ഭാരത് കോട്ടയത്തേക്ക്; മംഗലാപുരം- കോട്ടയം റൂട്ടിൽ സർവീസ് നടത്തും https://malayalees.ch/2nd-vande-bharat-express-for-kerala-announcement/ Mon, 04 Sep 2023 11:13:09 +0000 https://malayalees.ch/?p=87195 കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് കോട്ടയത്തേക്ക്. മംഗലാപുരം- കോട്ടയം റൂട്ടിൽ സർവീസ് നടത്തും. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെത്തും. നടപടിക്രമങ്ങൾ പൂർത്തിയാക്കി. ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് എത്തിക്കും. ഏറ്റവും ഒടുവിൽ ലഭിക്കുന്ന സ്ഥിരീകരണമാണിത്. നിലവിൽ ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കെന്നും അധികൃതർ അറിയിക്കുന്നു.

ഓണസമ്മാനമായി രണ്ടാം വന്ദേഭാരത് എത്തുമെന്നായിരുന്നു ആദ്യത്തെ അവകാശവാദം. ഓറഞ്ച് നിറത്തിലുള്ള പുതിയ വന്ദേഭാരത് ദക്ഷിണ റെയിൽവേക്ക് കൈമാറാനുള്ള തീരുമാനം പ്രതീക്ഷ കൂട്ടി. ചെന്നൈ ഇൻറഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് വെള്ളിയാഴ്ത രാത്രി എട്ടേമുക്കാലിന് റേക്ക് പുറപ്പെട്ടപ്പോൾ ലക്ഷ്യം മംഗലാപുരം എന്നായിയിരുന്നു പ്രചാരണം.

ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാക്കിയെങ്കിലും ഉന്നതങ്ങളിൽ നിന്നുള്ള നിർദേശം വരാത്തതിനാലാണ് ട്രെയിൻ നീങ്ങാത്തതെന്ന് റെയിൽവേ വൃത്തങ്ങൾ പറയുന്നു. പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടന ചടങ്ങിന് പ്രധാനമന്ത്രി തീയതി നൽകാത്തതും കാരണമെന്നാണ് വിവരം. അതിനാൽ ഡിസൈൻ മാറ്റം വരുത്തിയ ആദ്യ വന്ദേ ഭാരത് ട്രെയിൻ തന്നെ കേരളത്തിന് കിട്ടുമോയെന്നറിയാൻ കുറച്ചു ദിവസങ്ങൾ കൂടി കാത്തിരിക്കേണ്ടിവരും.

]]>
വന്ദേ ഭാരത് എക്സ്പ്രസിൽ വിതരണം ചെയ്യുന്ന ചപ്പാത്തിയിൽ ‘വണ്ട്’; ഇനി അവർത്തിക്കില്ലെന്ന് ഐ.ആർ.സി.ടി.സി https://malayalees.ch/vande-bharat-train/ Fri, 28 Jul 2023 08:40:19 +0000 https://malayalees.ch/?p=85187
വന്ദേ ഭാരത് എക്സ്പ്രസിൽ വിതരണം ചെയ്യുന്ന ചപ്പാത്തിയിൽ ‘വണ്ട്’. ചപ്പാത്തിയിൽ നിന്നും സ്റ്റഫ് ചെയ്ത വണ്ടിനെയാണ് യാത്രക്കാരന് കിട്ടിയത്. ഭോപ്പാലിൽ നിന്ന് ഗ്വാളിയാറിലേക്ക് യാത്ര ചെയ്ത സുബോധ് പഹ്​ലജൻ എന്ന യാത്രക്കാരനാണ് തനിക്ക് നേരിട്ട ദുരനുഭവം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

വണ്ട് ചപ്പാത്തിക്കുള്ളിലുള്ളതിന്റെ ചിത്രങ്ങള്‍ സഹിതമാണ് ഐ.ആര്‍.സി.ടി.സിയെ കൂടി ടാഗ് ചെയ്ത ട്വീറ്റില്‍ സുബോധ് ഉള്‍പ്പെടുത്തിയത്. വിവരം ശ്രദ്ധയിൽപ്പെട്ടയുടൻ ഭക്ഷണം വിതരണം ചെയ്ത ഐ.ആർ.സി.ടി.സി യാത്രക്കാരന്റെ പി.എൻ.ആർ നമ്പർ ആവശ്യപ്പെട്ടു. യാത്രക്കാരനുണ്ടായ ദുരനുഭവത്തിൽ ഖേദിക്കുന്നുവെന്നും ഭാവിയിൽ ഇത്തരം നടപടികളുണ്ടാകാതിരിക്കാൻ മതിയായ മുൻകരുതലെടുക്കുമെന്നും അവർ വ്യക്തമാക്കി.

]]>
വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്; ട്രെയിനിന്റെ ഗ്ലാസ് തകര്‍ന്നു https://malayalees.ch/stone-pelted-at-vande-bharat-train-in-ups-agra-window-broken/ Thu, 27 Jul 2023 06:40:28 +0000 https://malayalees.ch/?p=85101 വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. ഭോപ്പാലില്‍ നിന്ന് ദില്ലി നിസാമുദ്ദീന്‍ സ്റ്റേഷനിലേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ട്രെയിന്‍റെ ഗ്ലാസ് തകര്‍ന്നു. ആഗ്ര റെയില്‍വേ ഡിവിഷന് കീഴിലുള്ള മാനിയ ജാജൌ സ്റ്റേഷനുകള്‍ക്കിടയില്‍ വച്ചാണ് സംഭവം.

കല്ലേറിൽ സി 7 കോച്ചിന്‍റെ ചില്ലുകൾ തകർന്നു. യാത്രക്കാര്‍ക്ക് പരുക്കില്ല. 13-17 സീറ്റുകള്‍ക്കിടയിലെ ഗ്ലാസിനും കല്ലേറില്‍ ചെറിയ തകാരാറുകൾ സംഭവിച്ചു. അന്വേഷണം ആരംഭിച്ചതായി റെയില്‍വേ വിശദമാക്കി.

അതേസമയം ഏപ്രില്‍ മാസത്തിലാണ് ഈ പാതയിലെ വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നത്. നേരത്തെ വന്ദേഭാരത് കാലികളെ ഇടിച്ച നിരവധി സംഭവങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിനും ജൂണ്‍ മാസത്തിനുമിടയില്‍ 68ഓളം സംഭവങ്ങളാണ് വന്ദേ ഭാരത് കാലികളെ ഇടിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ട്രെയിനിന് നേരെ കല്ലേറുണ്ടായ നിരവധി സംഭവങ്ങളും മുൻപും ഉണ്ടായിട്ടുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആണ് ഭോപ്പാല്‍ ദില്ലി വന്ദേഭാരത് എക്സ്പ്രസില്‍ അഗ്നിബാധയുണ്ടായത്. റാണി കമലാപതി സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ വിട്ടതിന് തൊട്ട് പിന്നാലെയാണ് അഗ്നിബാധയുണ്ടായത്. 22ഓളം യാത്രക്കാരായിരുന്നു ഈ കോച്ചിലുണ്ടായിരുന്നത്. ഇവരെ പെട്ടന്ന് തന്നെ മറ്റ് കോച്ചുകളിലേക്ക് മാറ്റി. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.

]]>
വന്ദേ ഭാരതിൽ പോസ്റ്റർ ഒട്ടിച്ചത് മോശമാണ്, അഭിവാദ്യം അർപ്പിച്ചതിൽ തെറ്റില്ല; കെ മുരളീധരൻ https://malayalees.ch/k-muraleedharan-against-posters-on-vande-bharat-express-html/ Wed, 26 Apr 2023 11:08:55 +0000 https://malayalees.ch/?p=80254 വന്ദേ ഭാരത് എക്സ്പ്രസിൽ പാലക്കാട് എംപി ശ്രീകണ്ഠന്റെ പോസ്റ്റർ ഒട്ടിച്ചത് മോശമായെന്ന് വടകര എംപി കെ മുരളീധരൻ. പോസ്റ്ററൊട്ടിച്ചത് ആരായാലും പാർട്ടി തലത്തിൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.പോസ്റ്റർ പതിച്ചത് എംപിയുടെ അറിവോടെയല്ല.

എന്നാൽ അഭിവാദ്യം അർപ്പിച്ചതിൽ തെറ്റില്ല. വന്ദേ ഭാരത് എക്സ്പ്രസിന് തലശ്ശേരിയിൽ സ്റ്റോപ്പ് വേണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.ഒരു ജില്ലയിൽ ഒരു സ്റ്റോപ്പ് വേണം. റെയിൽവേ മന്ത്രിക്ക് കത്ത് നൽകും.

കെ റെയിലിനെ പറ്റി മുഖ്യമന്ത്രി ഒന്നും മിണ്ടിയില്ല. പ്രധാനമന്ത്രിയുടെ മുന്നിൽ നല്ല കുട്ടി എന്നും കെ മുരളീധരൻ പരിഹസിച്ചു. എ ഐ ക്യാമറ വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. നാളെ കോൺഗ്രസ് യോഗം ചേരും. സമരപരിപാടികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വന്ദേ ഭാരത് പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ ആർപിഎഫ് അന്വേഷണം ആരംഭിച്ചു. പോസ്റ്റർ ഒട്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേകരിച്ചു. മൂന്ന് പേർ പോസ്റ്റർ ഒട്ടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തെ തുടർന്നുള്ള സൈബർ ആക്രമണത്തിൽ പാലക്കാട് എസ്പിക്ക് പരാതി നൽകുമെന്ന് വികെ ശ്രീകണ്ഠൻ എംപി അറിയിച്ചു.

]]>
വന്ദേ ഭാരത് ട്രെയിനിന്റെ പുതുക്കിയ സമയക്രമവും യാത്രാനിരക്കും ഉടൻ പുറത്തിറക്കും https://malayalees.ch/vande-bharat-time-table-fare-soon-html/ Thu, 20 Apr 2023 04:27:24 +0000 https://malayalees.ch/?p=79924 കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിനിന്റെ പുതുക്കിയ സമയക്രമവും യാത്രാനിരക്കും റെയിൽവേ ഉടൻ പുറത്തിറക്കും. ഒരു ട്രയൽ റൺ കൂടി നടത്തിയ ശേഷമാകും ഇതിൽ അന്തിമ തീരുമാനമെടുക്കുക. നാളെയോ മറ്റന്നാളോ ഫൈനൽ ട്രയൽ റൺ നടത്തും. 

രണ്ടാം ട്രയൽ റൺ പൂർത്തിയാക്കി ഇന്നലെ രാത്രി 10.25 നാണ് വന്ദേഭാരത് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. 8 മണിക്കൂറും 5 മിനിറ്റുമായിരുന്നു ട്രെയിൻ തിരിച്ചുവരാൻ എടുത്ത സമയം. കാസർകോട്ടേക്കുള്ള യാത്രയേക്കാൾ 15 മിനിറ്റ് അധികമെടുത്തായിരുന്നു തിരിച്ചുള്ള യാത്ര. 25ന് പ്രധാനമന്ത്രി വന്ദേഭാരത്‌ ഫ്ളാഗ്ഓഫ് ചെയ്യുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

കണ്ണൂർ വരെ നിശ്ചിയിച്ചിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് കാസർഗോട്ടേക്ക് നീട്ടിയത് ആദ്യ ട്രയൽ റണിനു ശേഷമായിരുന്നു. വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് കാസർഗോഡ് വരെ നീട്ടിയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. നിരവധി പേരുടെ ആവശ്യപ്രകാരമാണ് തീരുമാനം. ട്രെയിനിൻ്റെ വേഗം കൂട്ടാൻ ട്രാക്കുകൾ പരിഷ്കരിക്കും. ട്രെയിൻ്റെ ഫ്ലാഗ് ഓഫ് ചൊവ്വാഴ്ച നടക്കുമെന്നും മന്ത്രി അറിയിച്ചു. വാർത്താ സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.

മണിക്കൂറിൽ 70 മുതൽ 110 കിലോമീറ്റർ വരെ വിവിധ മേഖലകളിൽ വേഗത വർധിപ്പിക്കും. ഫേസ് 1 ഒന്നര വർഷത്തിനകം പൂർത്തിയാക്കും. വേഗത കൂട്ടാൻ ട്രാക്കുകൾ പരിഷ്കരിക്കും. രണ്ടാംഘട്ടത്തിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത ലഭിക്കും. 2-3 വർഷം കൊണ്ട് ഇത് പൂർത്തിയാക്കും. സിഗ്നലിംഗ് സംവിധാനം പരിഷ്കരിക്കുകയും വളവുകൾ നികത്തുകയും വേണം. അതിനായി ഭൂമി ഏറ്റെടുക്കും. സിൽവർ ലൈൻ അടഞ്ഞ അധ്യായമല്ലെന്നും ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിനായി പ്രത്യേക വാർത്താസമ്മേളനം നടത്താമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ ട്രയൽ റണിൽ 7 മണിക്കൂർ 10 മിനിറ്റ് കൊണ്ടാണ് ട്രെയിൻ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് എത്തിയത്. 5.10ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിൻ, ഉച്ചയ്ക്ക് 12.19ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. മണിക്കൂറും 10 മിനിറ്റുമെടുത്താണ് വന്ദേഭാരത് എക്‌സ്പ്രസ് കണ്ണൂരിലെത്തിയത്. കണ്ണൂരിൽ നിന്ന് 7 മണിക്കൂർ 20 മിനിറ്റ് എടുത്താണ് വന്ദേഭാരത് തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്.

]]>