Vande Bharat Express – malayalees.ch https://malayalees.ch Malayalam Online News Portal Tue, 17 Oct 2023 10:47:19 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Vande Bharat Express – malayalees.ch https://malayalees.ch 32 32 കാസർഗോഡ്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പുറപ്പെടാൻ വൈകും https://malayalees.ch/kasaragod-thiruvananthapuram-vande-bharat-express-delay/ Tue, 17 Oct 2023 10:47:14 +0000 https://malayalees.ch/?p=89592 കാസർഗോഡ് നിന്നും പുറപ്പെടിയേണ്ടിയിരുന്ന 20633 കാസർഗോഡ് തിരുവനന്തപുരം സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ വൈകും. ഇന്ന് ഉച്ചയ്ക്ക് 2 30ന് പുറപ്പെടേണ്ട ട്രെയിൻ വൈകിട്ട് 4.15 നാണ് സർവീസ് ആരംഭിക്കുക.

തിരുവനന്തപുരം സെൻട്രലിൽ നിന്ന് കാസർഗൊട്ടേക്കുള്ള 20634 വന്ദേഭാരത് ഒന്നരമണിക്കൂർ ലേറ്റായാണ് നിലവിൽ ഓടിക്കൊണ്ടിരിക്കുന്നത്. ട്രെയിൻ നമ്പർ 16316 കൊച്ചുവേളി – മൈസൂരു എക്സ്പ്രസും വൈകും. 7.45നാണ് സർവീസ് നടത്തുക.

]]>
കാസര്‍ഗോഡ് – തിരുവനന്തപുരം റൂട്ടില്‍ രണ്ടാം വന്ദേഭാരത്; സമയക്രമം ആയി https://malayalees.ch/kerala-second-vande-bharat-train-route-and-time/ Wed, 20 Sep 2023 06:06:15 +0000 https://malayalees.ch/?p=88066
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഞായറാഴ്ച മുതല്‍ ഓടിത്തുടങ്ങും. ആലപ്പുഴ വഴിയായിരിക്കും സര്‍വീസ് നടത്തുക. രാവിലെ ഏഴിന് കാസര്‍ഗോഡ് നിന്ന് പുറപ്പെടും. തിരുവനന്തപുരം കാസര്‍ഗോഡ് റൂട്ടില്‍ തിങ്കളാഴ്ചയും കാസര്‍ഗോഡ് തിരുവനന്തപുരം റൂട്ടില്‍ ചൊവ്വാഴ്ചയും ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ല.

ഒന്നാം വന്ദേ ഭാരത് ട്രെയിനിന് കേരളത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 24നു ‘മന്‍കി ബാത്ത്’ പ്രഭാഷണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒന്‍പത് വന്ദേഭാരത് ട്രെയിനുകളാണ് ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനദിവസം ടിക്കറ്റ് ബുക്ക് ചെയ്തുള്ള യാത്രയ്ക്ക് അവസരമുണ്ടാകില്ല. 26-ാംതീയതി മുതലാണ് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാന്‍ കഴിയുക. ട്രെയിന്‍ സര്‍വീസിന്റെ പ്രതീക്ഷിക്കുന്ന സമയക്രമം പുറത്തുവന്നിട്ടുണ്ട്. കാസര്‍ഗോഡ് നിന്ന് ഏഴു മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ തിരുവനന്തപുരത്ത് 3.05 ന് എത്തും.

കാസര്‍ഗോഡ്(7), കണ്ണൂര്‍(08.03), കോഴിക്കോട്(09.03), ഷൊര്‍ണൂര്‍(10.03), തൃശൂര്‍(10.38), എറണാകുളം സൗത്ത്(11.45), ആലപ്പുഴ(12.38), കൊല്ലം(13.55), തിരുവനന്തപുരം(15.05) എന്നിങ്ങനെയാണ് ആലപ്പുഴ വഴി പ്രതീക്ഷിക്കുന്ന സ്റ്റോപ്പുകളും ട്രെയിന്‍ എത്തുന്ന സമയക്രമവും. സ്റ്റേഷൻ, സമയം എന്നിവയിൽ നേരിയ മാറ്റത്തിനു സാധ്യതയുണ്ട്.

ആദ്യ വന്ദേഭാരതിന്റെ ഫ്‌ലാഗ് ഓഫ് ദിനത്തിലെ സര്‍വീസിനു സമാനമായ തരത്തില്‍ ജനപ്രതിനിധികളും വിശിഷ്ട വ്യക്തികളും ക്ഷണിക്കപ്പെട്ട അതിഥികളും ഉള്‍പ്പെടെയുള്ള യാത്ര ആയിരിക്കും.

]]>