valayar – malayalees.ch https://malayalees.ch Malayalam Online News Portal Thu, 08 Dec 2022 04:40:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png valayar – malayalees.ch https://malayalees.ch 32 32 വാളയാറില്‍ കാര്‍ തടഞ്ഞു നിര്‍ത്തി 10 ലക്ഷം രൂപയും കാറും തട്ടിയെടുത്ത കേസില്‍ കാര്‍ കണ്ടെത്തി https://malayalees.ch/car-was-found-in-the-case-of-stealing-rs-10-lakh-and-the-car-after-being-stopped/ Thu, 08 Dec 2022 04:40:15 +0000 https://malayalees.ch/?p=72501 പാലക്കാട് വാളയാറില്‍ കാര്‍ തടഞ്ഞു നിര്‍ത്തി 10 ലക്ഷം രൂപയും കാറും തട്ടിയെടുത്ത കേസില്‍ കാര്‍ കണ്ടെത്തി. മുണ്ടൂര്‍ ഞാറക്കാട് നിന്നുമാണ് കാര്‍ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിക്കാണ് സേലത്തു നിന്ന് കാറില്‍ പണവുമായി വരുന്ന സംഘത്തെ ഇന്നോവയിലെത്തിയ അഞ്ചംഗ സംഘം തടഞ്ഞു നിര്‍ത്തി കാറും പണവും തട്ടിയെടുത്തത്.

കാറിലുണ്ടായിരുന്ന ഒരു യുവാവിനെയും മര്‍ദിച്ച അക്രമി സംഘം ഇന്നോവയില്‍ കയറ്റിക്കൊണ്ടുപോയി പാലക്കാട് നഗരത്തിനടുത്ത ചന്ദ്രനഗറില്‍ ഇറക്കി വിട്ടിരുന്നു. ബിസിനസ് ആവശ്യത്തിനായി കൊണ്ടുവന്ന പണമാണ് നഷ്ടപ്പെട്ടതെന്നാണ് പരാതിക്കാര്‍ പറയുന്നതെങ്കിലും കുഴല്‍പ്പണമാണെന്ന നിഗമനത്തിലാണ് വാളയാര്‍ പൊലീസ്.

]]>
വാളയാര്‍ കേസിലെ പ്രതി എം മധുവിന് മര്‍ദനം https://malayalees.ch/walayar-case-accused-madhu-attacked/ Sat, 07 Dec 2019 10:53:28 +0000 https://malayalees.ch/?p=20167 വാളയാർ പീഡന കേസിൽ കോടതി വിട്ടയച്ച പ്രതിക്ക് നാട്ടുകാരുടെ മർദനം. മൂത്തകുട്ടിയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതി മധുവിനാണ് മർദനമേറ്റത്. അട്ടപ്പള്ളത്ത് വെച്ചായിരുന്നു സംഭവം. മുഖത്ത് നേരിയ പരുക്കേറ്റ മധുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരോട് അസഭ്യം പറഞ്ഞതിനാണ് മർദനമെന്നാണ് വിവരം.

വിവരമറിഞ്ഞെത്തിയ പോലീസ് സംഘമാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കുട്ടിമധു ഉള്‍പ്പെടെയുള്ള പ്രതികളെ പാലക്കാട് പോക്‌സോ കോടതി നേരത്തെ വെറുതെവിട്ടിരുന്നു. ഇതിനെതിരെ സംസ്ഥാന വ്യാപകമായി വന്‍ പ്രതിഷേധമാണുയര്‍ന്നത്.

]]>