Valayar rape case – malayalees.ch https://malayalees.ch Malayalam Online News Portal Wed, 11 May 2022 11:30:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Valayar rape case – malayalees.ch https://malayalees.ch 32 32 വാളയാർ ഇരകൾക്കെതിരായ പരാമർശം; എംജെ സോജനെതിരെ ക്രിമിനൽ കേസെടുക്കാമെന്ന് കോടതി https://malayalees.ch/valayar-case-mj-sojan-criminal-case/ Wed, 11 May 2022 11:30:39 +0000 https://malayalees.ch/?p=61692 വാളയാർ കേസിലെ അന്വേഷണോദ്യോഗസ്ഥനായിരുന്ന എംജെ സോമനെതിരെ ക്രിമിനൽ കേസെടുക്കാമെന്ന് കോടതി. പാലക്കാട് പോക്സോ കോടതിയുടേതാണ് ഉത്തരവ്.

വാളയാർ പീഡന കേസിൽ പെൺകുട്ടിയുടെ സമ്മതപ്രകാരമാണ് പ്രതികൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നായിരുന്നു എംജെ സോജൻ്റെ പരാമർശം. ഒന്നര വർഷം ജയിലിൽ കിടന്നത് തന്നെയാണ് പ്രതികൾക്കുളള ഏറ്റവും വലിയ ശിക്ഷയെന്നും കാരണം ഈ കേസിൽ ഒരു തെളിവും ഇല്ലെന്നും ഡിവൈഎസ്പി പറഞ്ഞിരുന്നു. പ്രതികൾ കുറ്റം സമ്മതിച്ചത് തെളിവല്ലെന്നും കുട്ടികളുടെ സമ്മതമുണ്ടായിരുന്നുവെന്നും അതിൽ സംശയമില്ലെന്നും സോജൻ പറഞ്ഞു.

കുട്ടികൾക്ക് ഇഷ്ടമായിരുന്നുവെന്നും അവരുടെ പ്രായം അതായിരുന്നുവെന്നും ഓഡിയോയിൽ കേൾക്കാം. മറ്റ് കാര്യങ്ങളൊന്നും അവർക്ക് അറിയില്ലായിരുന്നു. നിയമപ്രകാരം ആ പ്രായത്തിലെ സമ്മതം സമ്മതമായി കണക്കാക്കില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

]]>
വാളയാര്‍ പീഡനക്കേസ് : മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ https://malayalees.ch/valayars-mother-says-cm-did-not-keep-his-word/ Fri, 09 Oct 2020 08:37:37 +0000 https://malayalees.ch/?p=33033 പെൺകുട്ടികൾക്ക് നീതി തേടി തിരുവനന്തപുരം സെക്രട്ടറിയേറ്റിന്‍റെ മുമ്പിൽ മാതാപിതാക്കൾ ഉപവാസം നടത്തി. ഉപവാസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

വാളയാര്‍ പീഡനക്കേസില്‍ ശരിയായ അന്വേഷണം നടത്തി പ്രതികളെ പിടികൂടാമെന്ന ഉറപ്പ് മുഖ്യമന്ത്രി പാലിച്ചില്ലെന്ന് പെൺകുട്ടികളുടെ അമ്മ മീഡിയവണിനോട്. പെൺകുട്ടികൾക്ക് നീതി തേടി തിരുവനന്തപുരം സെക്രട്ടറിയേറ്റിൻ്റെ മുമ്പിൽ മാതാപിതാക്കൾ ഉപവാസം നടത്തി. ഉപവാസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

കേസന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്ക് നേരെ നടപടി വേണമെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കളുടെ സമരം. മുഴുവൻ പ്രതികളും രക്ഷപ്പെടാൻ കാരണം പോലീസാണ്. കുറ്റക്കാരനായ പോലീസുകാരന് സർക്കാർ സ്ഥാനം കയറ്റം നൽകുകയാണ് ചെയ്തതെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു.

മുഖ്യമന്ത്രി കുടുംബത്തിന് നൽകിയ വാഗ്‍ദാനങ്ങൾ നടപ്പായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. കുട്ടികൾക്ക് നീതി ലഭിയ്ക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും കുടുംബം വ്യക്തമാക്കി.

]]>