Valayar case – malayalees.ch https://malayalees.ch Malayalam Online News Portal Thu, 04 Feb 2021 08:01:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Valayar case – malayalees.ch https://malayalees.ch 32 32 വാളയാര്‍ കേസ് സിബിഐക്ക്: വിജ്ഞാപനത്തിലെ അവ്യക്തത മാറ്റിയതായി സർക്കാര്‍ കോടതിയില്‍ https://malayalees.ch/valayar-case-high-court/ Thu, 04 Feb 2021 08:00:46 +0000 https://malayalees.ch/?p=39660 ജനുവരി 25നാണ് മൂത്ത കുട്ടിയുടെ മരണം സംബന്ധിച്ച കേസ് സി.ബി.ഐക്ക്‌ കൈമാറി സർക്കാർ ഉത്തരവിട്ടത്. ഇളയ കുട്ടിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണവും സി.ബി.ഐക്ക് വിടണമെന്നായിരുന്നു അമ്മയുടെ ആവശ്യം.

പ്രായപൂർത്തിയാകാത്ത രണ്ട് ദലിത് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ മൂത്ത മകളുടെ മരണവുമായി ബന്ധപ്പെട്ട കേസ് മാത്രമാണ് സർക്കാർ സി.ബി.ഐക്ക് വിട്ട് ഉത്തരവിട്ടിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് മാതാവ് ഹരജി നല്‍കിയിട്ടുള്ളത്. സി.ബി.ഐ അന്വേഷണം അനന്തമായി നീണ്ടുപോകുന്നതും നീതി നിഷേധിക്കുന്നതും തടയാൻ ഹൈകോടതി മേൽനോട്ടം വഹിക്കണമെന്നും ഹരജിയിൽ അമ്മ ആവശ്യപ്പെട്ടിരുന്നു.

ജനുവരി 25നാണ് മൂത്ത കുട്ടിയുടെ മരണം സംബന്ധിച്ച കേസ് സി.ബി.ഐക്ക്‌ കൈമാറി സർക്കാർ ഉത്തരവിട്ടത്. എന്നാൽ, ഇളയകുട്ടിയുടെ പോസ്‍റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ കൊലപാതകത്തിനുള്ള സാധ്യത തള്ളാനാവില്ലെന്ന് പറയുന്നുണ്ട്. ഈ സാധ്യത മുന്നിൽ കണ്ടാകാം ഇളയ കുട്ടിയുടെ കാര്യത്തിൽ തുടരന്വേഷണം സി.ബി.ഐക്ക്‌ വിടാത്തതെന്നായിരുന്നു ഹരജിയിലെ ആരോപണം.

]]>
വാളയാര്‍ പീഡനക്കേസ് : മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ https://malayalees.ch/valayars-mother-says-cm-did-not-keep-his-word/ Fri, 09 Oct 2020 08:37:37 +0000 https://malayalees.ch/?p=33033 പെൺകുട്ടികൾക്ക് നീതി തേടി തിരുവനന്തപുരം സെക്രട്ടറിയേറ്റിന്‍റെ മുമ്പിൽ മാതാപിതാക്കൾ ഉപവാസം നടത്തി. ഉപവാസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

വാളയാര്‍ പീഡനക്കേസില്‍ ശരിയായ അന്വേഷണം നടത്തി പ്രതികളെ പിടികൂടാമെന്ന ഉറപ്പ് മുഖ്യമന്ത്രി പാലിച്ചില്ലെന്ന് പെൺകുട്ടികളുടെ അമ്മ മീഡിയവണിനോട്. പെൺകുട്ടികൾക്ക് നീതി തേടി തിരുവനന്തപുരം സെക്രട്ടറിയേറ്റിൻ്റെ മുമ്പിൽ മാതാപിതാക്കൾ ഉപവാസം നടത്തി. ഉപവാസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

കേസന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്ക് നേരെ നടപടി വേണമെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കളുടെ സമരം. മുഴുവൻ പ്രതികളും രക്ഷപ്പെടാൻ കാരണം പോലീസാണ്. കുറ്റക്കാരനായ പോലീസുകാരന് സർക്കാർ സ്ഥാനം കയറ്റം നൽകുകയാണ് ചെയ്തതെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു.

മുഖ്യമന്ത്രി കുടുംബത്തിന് നൽകിയ വാഗ്‍ദാനങ്ങൾ നടപ്പായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. കുട്ടികൾക്ക് നീതി ലഭിയ്ക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും കുടുംബം വ്യക്തമാക്കി.

]]>