vadivelu – malayalees.ch https://malayalees.ch Malayalam Online News Portal Tue, 09 May 2023 04:19:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png vadivelu – malayalees.ch https://malayalees.ch 32 32 എആർ റഹ്‌മാൻ്റെ സംഗീതത്തിൽ വടിവേലുവിൻ്റെ പാട്ട്; ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറൽ https://malayalees.ch/ar-rahman-vadivelu-song-maamannan/ Tue, 09 May 2023 04:16:51 +0000 https://malayalees.ch/?p=80934 അനശ്വര സംഗീതജ്ഞൻ എആർ റഹ്‌മാൻ്റെ സംഗീതത്തിൽ നടൻ വടിവേലു പാടുന്നു. മുൻപും വിവിധ സിനിമകളിൽ പാടിയിട്ടുള്ള വടിവേലു ഇത് ആദ്യമായാണ് എആർ റഹ്‌മാൻ്റെ സംഗീതത്തിൽ പാടുന്നത്. മാരി സെൽവരാജ് അണിയിച്ചൊരുക്കുന്ന മാമന്നൻ എന്ന സിനിമയ്ക്ക് വേണ്ടിയാണ് വടിവേലു പാടിയത്. പാട്ടിൻ്റെ റെക്കോർഡിംഗ് കഴിഞ്ഞു എന്ന് എആർ റഹ്‌മാൻ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ അറിയിച്ചു.

ഇളയരാജയാണ് വടിവേലുവിലെ ഗായകനെ കണ്ടെത്തിയത്. 1995ൽ ‘എല്ലാമേ എൻ റാസാ താൻ’ എന്ന ചിത്രത്തിൽ ആദ്യമായി വടിവേലു സിനിമാ പാട്ടുകാരനായി. പിന്നീട് യുവാൻ ശങ്കർ രാജ, ഹാരിസ് ജയരാജ്, വിദ്യാസാഗർ, ഡി ഇമ്മൻ തുടങ്ങി പ്രശസ്തരായ സംഗീത സംവിധായകർക്ക് വേണ്ടിയെല്ലാം വടിവേലു പാടി. അടുത്തിടെ താൻ നായകനായി അഭിനയിച്ച ‘നായ് സേകർ റിട്ടേൺസ്’ എന്ന ചിത്രത്തിൽ മൂന്ന് പാട്ടുകൾ അദ്ദേഹം പാടിയിരുന്നു.

ഉദയനിഥി സ്റ്റാലിൻ നിർമിക്കുന്ന ചിത്രത്തിൽ സ്റ്റാലിനൊപ്പം ഫഹദ് ഫാസിൽ, കീർത്തി സുരേഷ് തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട റോളിലാണ് വടിവേലു അഭിനയിക്കുന്നത്.

]]>