Vadivel Balaji – malayalees.ch https://malayalees.ch Malayalam Online News Portal Fri, 11 Sep 2020 05:29:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Vadivel Balaji – malayalees.ch https://malayalees.ch 32 32 തമിഴ് നടന്‍ വടിവേല്‍ ബാലാജി അന്തരിച്ചു https://malayalees.ch/tamil-actor-vadivel-balaji-dies-at-45-deeply-saddened-tweets-dhanush/ Fri, 11 Sep 2020 05:29:21 +0000 https://malayalees.ch/?p=31659 രണ്ടാഴ്ച മുന്‍പ് ബാലാജിക്ക് ഹൃദയാഘാതം സംഭവിച്ചിരുന്നതായി ട്രേഡ് അനലിസ്റ്റായ രമേശ് ബാല ട്വീറ്റ് ചെയ്തു

തമിഴ് നടനും മിമിക്രി താരവുമായ വടിവേല്‍ ബാലാജി അന്തരിച്ചു. 45 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു അന്ത്യം. സിനിമ നിരൂപകനായ ശ്രീധര്‍ പിള്ളയാണ് ട്വിറ്ററിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്. വിജയ് ടിവിയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന ബാലാജി നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. രണ്ടാഴ്ച മുന്‍പ് ബാലാജിക്ക് ഹൃദയാഘാതം സംഭവിച്ചിരുന്നതായി ട്രേഡ് അനലിസ്റ്റായ രമേശ് ബാല ട്വീറ്റ് ചെയ്തു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെന്‍റിലേറ്ററിലായിരുന്നു ബാലാജിയെന്ന് ഡി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ടിവി ഷോകളില്‍ പ്രശസ്ത ഹാസ്യനടന്‍ വടിവേലുവിനെ അനുകരിച്ചതിന് ശേഷമാണ് ബാലാജിക്ക് വടിവേല്‍ ബാലാജി എന്ന പേര് ലഭിക്കുന്നത്. കലകപൊവത്ത് യരു, അധാ എഡു ഇഡു തുടങ്ങിയ ഷോകളില്‍ ബാലാജി പ്രവര്‍ത്തിച്ചിട്ടുണ്ട് ജോഡി നമ്പർ വൺ എന്ന റിയാലിറ്റി ഷോയുടെ സീസൺ 8 ൽ ബാലാജി മത്സരിച്ചിരുന്നു.

1975ല്‍ മധുരയില്‍ ജനിച്ച ബാലാജി 1991ല്‍ പുറത്തിറങ്ങിയ എന്‍ രാസാവിന്‍ മനസിലെ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. നയന്‍താര നായികയായ കൊലമാവ് കോകിലയിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

വടിവേല്‍ ബാലാജിയുടെ മരണത്തില്‍ തമിഴ് സിനിമാ ലോകം അനുശോചനം രേഖപ്പെടുത്തി. പ്രതിഭാധനനായ കലാകാരന്‍റെ അകാല വിയോഗം ഞെട്ടിപ്പിച്ചുവെന്ന് ധനുഷ് ട്വിറ്ററില്‍ കുറിച്ചു. നടന്‍ പ്രസന്ന, നടി ഐശ്വര്യ രാജേഷ് എന്നിവരും ബാലാജിക്ക് ആദരാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്.

]]>