Vadakkanchery – malayalees.ch https://malayalees.ch Malayalam Online News Portal Fri, 16 Jun 2023 04:33:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Vadakkanchery – malayalees.ch https://malayalees.ch 32 32 വടക്കഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്നും 50,000 രൂപ മോഷ്ടിച്ച പ്രതി പിടിയിൽ https://malayalees.ch/accused-arrested-in-stealing-50000-rs-vadakkencherry/ Fri, 16 Jun 2023 04:33:40 +0000 https://malayalees.ch/?p=82828 പാലക്കാട് വടക്കഞ്ചേരിയിൽ സ്വകാര്യ സ്ഥാപനത്തിൽ നിന്നും അരലക്ഷം രൂപ മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. കന്യാകുമാരി സ്വദേശിയായ ശിവകുമാറാണ് പൊലീസ് പിടിയിലായത്. വടക്കഞ്ചേരിയിൽ വച്ച് തന്നെ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

തേനിടുക്ക് ദേശീയ പാതയോരത്തെ ക്രഷർ മെറ്റൽ മണൽ വിൽക്കുന്ന സ്ഥാപനത്തിൻ്റെ ഓഫീസിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. ഓഫീസിൻ്റെ അലമാരയിൽ സൂക്ഷിച്ച 54,450 രൂപ, മൂന്ന് പെൻഡ്രൈവ്, ഒരു വാച്ച് എന്നിവ മോഷ്ടിക്കുകയായിരുന്നു. മോഷണ ദൃശ്യം സി സി ടി വി ക്യാമറകളിൽ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.

കൈക്കോട്ടു കൊണ്ട് അലമാര കുത്തിപൊളിച്ചാണ് കള്ളൻ മോഷണം നടത്തിയത്. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ ശിവകുമാർ. മോഷണ കേസിൽ ജയിൽവാസം അനുഭവിച്ച് പുറത്തിറങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിലാണ് വീണ്ടും മോഷണം നടത്തിയത്.

]]>
‘ഡ്രൈവര്‍മാരുടെ പശ്ചാത്തലം പ്രധാനം; ടൂര്‍ പോകുന്ന ബസിന്റെ വിവരങ്ങള്‍ ആര്‍ടിഒ ഓഫീസുകളില്‍ നല്‍കണമെന്ന് ആന്റണി രാജു https://malayalees.ch/minister-antony-raju-about-vadakkencherry-bus-accident/ Thu, 06 Oct 2022 04:03:37 +0000 https://malayalees.ch/?p=69106 വടക്കഞ്ചേരി ബസ് അപകടത്തില്‍ പ്രതികരണവുമായി ഗതാഗതമന്ത്രി ആന്റണി രാജു. ഡ്രൈവര്‍മാരുടെ ഡ്രൈവിങ് പശ്ചാത്തലം, എക്‌സ്പീരിയന്‍സ് തുടങ്ങിയവ വളരെ പ്രാധാന്യത്തോടെ കാണണമെന്ന് മന്ത്രി പ്രതികരിച്ചു. വിനോദയാത്ര പോകുന്ന ബസിന്റെ വിവരങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ കൈമാറാന്‍ ശ്രദ്ധിക്കണം. അപകടത്തില്‍ ആദ്യ ഘട്ട രക്ഷാപ്രവര്‍ത്തനത്തില്‍ താമസം നേരിട്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അപകടത്തില്‍പ്പെട്ട നാല് പേരുടെ നില ഗുരുതരമാണെന്ന് മന്ത്രി പറഞ്ഞു. കാറിനെ ഓവര്‍ടേക് ചെയ്ത ടൂറിസ്റ്റ് ബസ്, മുന്‍പില്‍ പോയിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പിറകില്‍ ഇടിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തില്‍ രണ്ട് ബസുകളും വശങ്ങളിലേക്ക് ചെരിഞ്ഞ് മറിഞ്ഞു. അപകടമുണ്ടായതിന് പിന്നാലെ വന്ന വാഹനങ്ങള്‍ ആദ്യം ഇവരെ രക്ഷിക്കാനോ അടിയന്തര വിവരങ്ങള്‍ കൈമാറാനോ ശ്രമിച്ചില്ല. അല്‍പം വൈകിയാണ് ആശുപത്രിയില്‍ ഇവരെയെത്തിക്കാനായത്.

അപകട വിവരം അറിഞ്ഞപ്പോള്‍ തന്നെ, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുമായി ബന്ധപ്പെട്ടു. അദ്ദേഹം ഉടനെ തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്ക് തിരിച്ചു.

പല സ്‌കൂളുകളും വിനോദയാത്ര പോകുമ്പോള്‍ ടൂറിസ്റ്റ് ബസുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഈ ഡ്രൈവര്‍മാരുടെ ഡ്രൈവിങ് പശ്ചാത്തലം, എക്‌സ്പീരിയന്‍സ് തുടങ്ങിയവ ആരും ശ്രദ്ധിക്കാറില്ല. വിനോദയാത്ര പോകുന്ന ബസിന്റെ വിവരങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ കൈമാറാന്‍ ശ്രദ്ധിക്കണം. ഈ അപകടം നല്‍കുന്ന പാഠമതാണ്’. ഗതാഗതമന്ത്രി പറഞ്ഞു.

]]>
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്; യൂണിടാകിന് കെട്ടിട നിര്‍മാണത്തിനുള്ള അനുമതിയില്ല https://malayalees.ch/more-irregularities-in-vadakancherry-life-mission-project-are-out-news/ Thu, 27 Aug 2020 13:40:18 +0000 https://malayalees.ch/?p=30935 യൂണിടാകിന് കെട്ടിട നിര്‍മാണത്തിനുള്ള അനുമതിയില്ല. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയിലെ ഫ്ലാറ്റ് സമുച്ചയം യൂണിടാക് നിര്‍മിക്കുന്നത് ആവശ്യമായ അനുമതി ഇല്ലാതെ.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്. യൂണിടാകിന് കെട്ടിട നിര്‍മാണത്തിനുള്ള അനുമതിയില്ല. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയിലെ ഫ്ലാറ്റ് സമുച്ചയം യൂണിടാക് നിര്‍മിക്കുന്നത് ആവശ്യമായ അനുമതി ഇല്ലാതെ. കെട്ടിട നിര്‍മാണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത് ഹാബിറ്റാറ്റിനാണ്.

റെ‍ഡ്ക്രസന്‍റ് യു.എ.ഇ കോണ്‍സുലേറ്റ് വഴി കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയത് യൂണിടാക്ക് ബില്‍ഡേഴ്സിനും. എന്നാല്‍ കെട്ടിടം പണി പൂര്‍ത്തിയായ ശേഷം റെഗുലറൈസ് ചെയ്യാനാണ് തീരുമാനമെന്നാണ് ലൈഫ് മിഷന്‍റെ വിശദീകരണം. ഇവ വ്യക്തമാക്കുന്ന വിവരാവകാശരേഖയുടെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

അതേസമയം വടക്കാഞ്ചേരി ഫ്ലാറ്റിന്റെ നിര്‍മാണ കരാര്‍ ഹാബിറ്റാറ്റിന് തന്നെയാണെന്ന് മന്ത്രി എസി മൊയ്തീന്‍ പറഞ്ഞു. ഇതിനായുള്ള ഭരണാനുമതി റദ്ദാക്കിയിട്ടില്ലെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു. പദ്ധതിയില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുകയാണ്, നടപടിക്രമങ്ങളില്‍ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.

]]>