Vadakara – malayalees.ch https://malayalees.ch Malayalam Online News Portal Wed, 16 Nov 2022 04:19:35 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Vadakara – malayalees.ch https://malayalees.ch 32 32 വടകരയിൽ പെട്രോൾ ടാങ്കർ ലോറി ഡിവൈഡറിലിടിച്ച് അപകടം https://malayalees.ch/petrol-tanker-lorry-collided-with-divider-in-vadakara/ Wed, 16 Nov 2022 04:19:20 +0000 https://malayalees.ch/?p=71354 കോഴിക്കോട് വടകര കൈനാട്ടിയിൽ നിയന്ത്രണം വിട്ട പെട്രോൾ ടാങ്കർ ലോറി ഡിവൈഡറിലിടിച്ചു. കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ ഡീസൽ ടാങ്കിൽ ചോർച്ചയുണ്ടായിതിനെ തുടർന്ന് വടകര – കൈനാട്ടി റോഡിൽ പുലർച്ചെ വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പുലർച്ചെ 1.50 ഓടെയായായിരുന്നു അപകടം. ക്രെയിൻ ഉപയോഗിച്ച് ടാങ്കർ ലോറി മാറ്റി. ടാങ്കിലുണ്ടായ ഡീസൽ ചോർച്ച അടച്ചു.

]]>
വടകരയിലെ സജീവന്റെ കസ്റ്റഡി മരണം; പൊലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി https://malayalees.ch/vadakara-custody-death-bail-plea/ Tue, 16 Aug 2022 04:21:37 +0000 https://malayalees.ch/?p=66460 കോഴിക്കോട് വടകരയിൽ കസ്റ്റഡിയിലെടുത്ത സജീവൻ പൊലീസ് സ്റ്റേഷൻ വളപ്പിൽ മരിച്ച സംഭവത്തിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. എസ്.ഐ എം നിജീഷ്, എ എസ്.ഐ അരുൺ, സി.പി.ഒ മാരായ പ്രജീഷ്, ഗിരീഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് മാറ്റിയത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നും മർദിച്ചിട്ടില്ലെന്നും സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ മനസിലാകുമെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.

ഹൃദയാഘാതത്തിലേക്ക് നയിച്ചത് മാനസികവും ശാരീരികവുമായ സമ്മർദ്ദമാണെന്ന് ജില്ലാ പ്രോസിക്യൂട്ടർ പറഞ്ഞു. സുഖമില്ലാത്ത കാര്യം പറഞ്ഞെങ്കിലും ഇക്കാര്യം ഒരു മണിക്കൂർ അവഗണിച്ചു. കഴിഞ്ഞ മാസം 21 ന് രാത്രിയാണ് സജീവൻ വടകര സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് മരിച്ചത്. നിജേഷിനെതിരെയും പ്രജീഷിനെതിരെയും മനപൂർവമല്ലാത്ത നരഹത്യയ്ക്ക് ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.

]]>
വടകരയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു https://malayalees.ch/husband-killed-wife-vadakara/ Mon, 06 Jun 2022 04:35:31 +0000 https://malayalees.ch/?p=62943 കോഴിക്കോട് വടകര തിരുവള്ളൂരില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. കുയ്യാലില്‍ മീത്തല്‍ ഗോപാലന്‍, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഗോപാലന്റെ മൃതദേഹം വരാന്തയില്‍ തൂങ്ങിയനിലയിലും ലീലയുടെ മൃതദേഹം കിടക്കയിലുമാണ് കണ്ടെത്തിയത്.

ലീലയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഗോപാലന്‍ തൂങ്ങി മരിക്കുകയായിരുന്നു. ക്യാന്‍സര്‍ രോഗിയായ ലീല വാഹനപകടത്തില്‍പ്പെട്ട് കിടപ്പിലായിരുന്നു. സംഭവത്തില്‍ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു.

]]>
വടകര താലൂക്ക് ഓഫിസിന് തീയിട്ടത് തന്നെ; പ്രതിക്ക് മാനസിക വൈകല്യമെന്ന് പൊലീസ് https://malayalees.ch/vadakara-taluk-office-fire-update/ Sat, 18 Dec 2021 08:26:26 +0000 https://malayalees.ch/?p=54257 വടകര താലൂക്ക് ഓഫിസിന് തീയിട്ടത് തന്നെയെന്ന് പൊലീസ്. സംഭവത്തിൽ ആന്ധ്രാപ്രദേശ് സ്വദേശി സതീഷിനെ കസ്റ്റഡിയിലെടുത്തു. താലൂക്ക് ഓഫീസിനു സമീപമുള്ള മറ്റ് സർക്കാർ ഓഫീസുകളിലും ബസ് സ്റ്റാൻഡ് പരിസരത്തെ കെട്ടിടത്തിലും തീയിട്ടത് ഇയാൾ തന്നെയാണെന്ന് പൊലീസ് പറയുന്നു. ഇയാൾക്ക് മാനസിക വൈകല്യമുണ്ടെന്നും പൊലീസ് പറയുന്നു.

ഇന്നലെ തന്നെ ചോദ്യം ചെയ്യൽ പൂർത്തിയായിരുന്നു. ഇയാൾ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിക്കുന്നുണ്ട്. ഇതിനു മുൻപും ഇയാൾ ചില കെട്ടിടങ്ങളിൽ തീവച്ചിരുന്നു. ആ ദൃശ്യങ്ങൾ കൂടി പരിഗണിച്ചാണ് പൊലീസ് സതീഷിലേക്കെത്തിയത്. സ്റ്റേഷനുള്ളിൽ വച്ച് തന്നെ ഇയാൾ ബഹളം വച്ചിരുന്നു.

വടകര താലൂക്ക് ഓഫീസിലെ തീപിടുത്തത്തിൽ ദുരൂഹതയുണ്ടെന്ന് കെകെ രമ എംഎൽഎ. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെകെ രമ ആവശ്യപ്പെട്ടു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം പോരെന്നും ഒരാഴ്ചക്കിടെ വടകരയിലെ രണ്ടു ഓഫിസുകളിൽ തീപിടുത്തമുണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞു.

ഇന്നലെ പുലർച്ചെയോടെയുണ്ടായ താലൂക്ക് ഓഫിസിലെ തീപിടുത്തത്തിൽ 80 ശതമാനം ഫയലുകൾ കത്തിനശിച്ചിരുന്നു. മുമ്പ് ശുചിമുറിയിൽ നടന്ന തീപിടുത്തത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ തീപിടുത്തത്തെ കുറിച്ച് നേരത്തെ അന്വേഷിച്ച് നടപടിയെടുത്തിരുന്നെങ്കിൽ വലിയ തീപിടുത്തം ഉണ്ടാകുമായിരുന്നില്ലെന്ന വിമർശനം ഉയരുന്നുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചതായി എസ്പി എ. ശ്രീനിവാസൻ അറിയിച്ചിരുന്നു.

]]>
വടകര താലൂക്ക് ഓഫിസിലെ തീപിടുത്തം: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെകെ രമ എംഎൽഎ https://malayalees.ch/vadakara-taluk-office-fire-kk-rema-mla/ Sat, 18 Dec 2021 03:56:23 +0000 https://malayalees.ch/?p=54223 വടകര താലൂക്ക് ഓഫീസിലെ തീപിടുത്തത്തിൽ ദുരൂഹതയുണ്ടെന്ന് കെകെ രമ എംഎൽഎ. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെകെ രമ ആവശ്യപ്പെട്ടു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം പോരെന്നും ഒരാഴ്ചക്കിടെ വടകരയിലെ രണ്ടു ഓഫിസുകളിൽ തീപിടുത്തമുണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞു.

ഇന്നലെ പുലർച്ചെയോടെയുണ്ടായ താലൂക്ക് ഓഫിസിലെ തീപിടുത്തത്തിൽ 80 ശതമാനം ഫയലുകൾ കത്തിനശിച്ചിരുന്നു. അതേസമയം വടകര താലൂക്ക് ഓഫിസിൽ രണ്ട് ദിവസം മുമ്പ് നടന്ന തീപിടുത്തവുമായി ബന്ധപ്പെട്ട് ഒരാൾ പൊലിസ് കസ്റ്റഡിയിലായി. ആന്ധ്ര സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടേതെന്ന് കരുതുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

മുമ്പ് ശുചിമുറിയിൽ നടന്ന തീപിടുത്തത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ തീപിടുത്തത്തെ കുറിച്ച് നേരത്തെ അന്വേഷിച്ച് നടപടിയെടുത്തിരുന്നെങ്കിൽ വലിയ തീപിടുത്തം ഉണ്ടാകുമായിരുന്നില്ലെന്ന വിമർശനം ഉയരുന്നുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചതായി എസ്പി എ. ശ്രീനിവാസൻ അറിയിച്ചിരുന്നു.

]]>
യുഡിഎഫ് പിന്തുണയില്‍ ജയിച്ചുകയറി രമ; വടകരയില്‍ എല്‍ഡിഎഫിന് തിരിച്ചടി https://malayalees.ch/k-k-rema-wins-from-vadakara-historic-victory/ Mon, 03 May 2021 04:10:34 +0000 https://malayalees.ch/?p=43583 രാഷ്ട്രീയ കേരളം ഏറെ ഉറ്റുനോക്കിയ വടകര മണ്ഡലത്തിൽ വിജയക്കൊടി പാറിച്ച് കെ.കെ.രമ. എൽഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെ ഏഴായിരത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കെ.കെ.രമയുടെ ചരിത്ര വിജയം.

എൽഡിഎഫിൽ നിന്ന് എൽജെഡി കളത്തിലിറങ്ങിയ പോരാട്ടത്തിൽ കെ.കെ.രമയുടെ വിജയം എൽഡിഎഫിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്.

ഏറെ ചർച്ച ചെയ്യപ്പെട്ട ടി.പി.ചന്ദ്രശേഖരൻ വധത്തെ തുടർന്നാണ് ടിപി ചന്ദ്രശേഖരന്റെ ഭാര്യ കൂടിയായ കെ.കെ.രമ ആർഎംപിഐ-യുടെ നേതൃത്വം ഏറ്റെടുക്കുന്നത്. സിപിഐഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയും, ഇടതുപക്ഷ നിലപാടുകൾക്ക് എതിരെയും ശബ്ദമുയർത്തി പൊതു പ്രവർത്തന രംഗത്ത് കെ.കെ.രമ സജീവ സാന്നിധ്യമായിരുന്നു.


ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന് കെ.കെ.രമ പറഞ്ഞിരുന്നുവെങ്കിലും രമ മത്സരിച്ചാൽ മാത്രമേ ആർഎംപിഐക്ക് പിന്തുണ നൽകൂ എന്ന യുഡിഎഫ് നിലപാടിനെ തുടർന്ന് മത്സര രംഗത്തേക്ക് വരികയായിരുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രന്‍ രണ്ടാം സ്ഥാനത്തേക്കും എന്‍ഡിഎയുടെ എം. രാജേഷ് കുമാര്‍ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. മുന്നണിമാറ്റം ഏറെ ചര്‍ച്ചയായിരുന്ന മണ്ഡലമായിരുന്നു വടകര. യുഡിഎഫ് വിട്ട് എൽഡിഎഫിലേക്കെത്തിയ എൽജെഡിക്ക് വടകര സീറ്റ് എൽഡിഎഫ് നൽകുകയായിരുന്നു.

]]>
മുല്ലപ്പള്ളിയെ ഉള്‍പ്പെടുത്തി കോഴിക്കോട്ടെ കോണ്‍ഗ്രസിന്‍റെ സാധ്യത പട്ടിക; https://malayalees.ch/kozhikode-including-mullappallyprobability-list-of-congress/ Sat, 27 Feb 2021 08:29:10 +0000 https://malayalees.ch/?p=40815 കോഴിക്കോട് ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ സാധ്യത പട്ടിക കോഴിക്കോട് ഡി.സി.സി തയ്യാറാക്കി. വടകരയില്‍ കെ.കെ രമയെ മത്സരിപ്പിക്കണമെന്ന ശിപാര്‍ശ ഡി.സി.സി കെ.പി.സി.സിക്ക് കൈമാറും. കൊയിലാണ്ടിയില്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോടിന് പുറമെ പല ഡി.സി.സികളും മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു.

വടകരയില്‍ ആര്‍എംപി നേതാവ് കെ.കെ രമയുടെ പേര് ശിപാര്‍ശ ചെയ്യുന്നുവെന്നതാണ് ഡിസിസി പട്ടികയുടെ ഹൈലൈറ്റ്. പക്ഷെ രമയുടെ പേര് ചര്‍ച്ചയിലുള്ളകാര്യം കെ.പി.സി.സി നേത്യത്വം പരസ്യമായി സമ്മതിക്കുന്നില്ല. കൊയിലാണ്ടിയില്‍ മുല്ലപ്പള്ളിയുടെ പേര് ഉള്‍പ്പെടുത്തിയാണ് പട്ടിക.

ഡിസിസി പ്രസിഡന്‍റ് യു. രാജീവന്‍ മാസ്റ്ററുടെ പേരും എന്‍. സുബ്രഹ്മണ്യന്‍റെ പേരും കൊയിലാണ്ടി ലിസ്റ്റിലുണ്ട്. നാദാപുരത്ത് കെ. പ്രവീണ്‍ കുമാറിന്‍റെ പേര് മാത്രമേയുള്ളൂ. കോഴിക്കോട് നോര്‍ത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിന്‍റെയും വിദ്യാ ബാലക്യഷ്ണന്‍റെയും പേരുകളുണ്ട്. അഭിജിത്തിനെ പേരാമ്പ്രയിലും പരിഗണിക്കുന്നു. അല്ലെങ്കില്‍ പി.എം നിയാസ്,കെ.സി അബു എന്നിവര്‍ക്കാണ് മുന്‍ഗണന. എലത്തൂരില്‍ നിജേഷ് അരവിന്ദ്, ദിനേഷ് മണി എന്നിവരെ ഉള്‍പ്പെടുത്തി. കെ.എം ഗംഗേഷ്, ഉഷാദേവി ടീച്ചര്‍ എന്നീ പേരുകളാണ് ബേപ്പൂരിന്‍റെ ലിസ്റ്റിലുള്ളത്.

]]>