Vadakara Constituency – malayalees.ch https://malayalees.ch Malayalam Online News Portal Tue, 16 Mar 2021 09:16:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Vadakara Constituency – malayalees.ch https://malayalees.ch 32 32 വടകരയിൽ കെ.കെ രമ ആര്‍.എം.പി സ്ഥാനാർഥി https://malayalees.ch/kk-rema-to-contest-in-vadakara/ Tue, 16 Mar 2021 09:16:04 +0000 https://malayalees.ch/?p=41606 വടകരയിൽ കെ.കെ രമ ആര്‍.എം.പി സ്ഥാനാർഥിയാകും. രമക്ക് യു.ഡി.എഫ് പിന്തുണ നൽകും. രമയുടെ സ്ഥാനാര്‍ഥിത്വം രമേശ് ചെന്നിത്തല പ്രഖ്യാപിച്ചതിൽ നേതാക്കൾ അതൃപ്തി അറിയിച്ചു. ഒരു പാർട്ടിയുടെ സ്ഥാനാർഥിയെ മറ്റൊരു പാർട്ടി പ്രഖ്യാപിക്കുന്നത് ശരിയല്ലെന്ന് ആര്‍.എം.പി നേതാവ് എൻ.വേണു പറഞ്ഞു.

മത്സരിക്കാനില്ലെന്ന് രമ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ രമ മത്സരിക്കില്ലെന്ന് അറിയിച്ചതോടെ വടകര കോണ്‍ഗ്രസ് തിരിച്ചെടുക്കുകയാണെന്ന് കഴിഞ്ഞ ദിവസം യു.ഡി.എഫ് കണ്‍വീനര്‍ എം.എ ഹസന്‍ അറിയിച്ചു. ഇതോടെയാണ് രമയെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍.എം.പി തീരുമാനിച്ചത്.

]]>