VACCINE – malayalees.ch https://malayalees.ch Malayalam Online News Portal Fri, 18 Aug 2023 05:10:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png VACCINE – malayalees.ch https://malayalees.ch 32 32 പാലക്കാട് 5 ദിവസം പ്രായമായ കുഞ്ഞിന് അധിക വാക്‌സിൻ നൽകി; കുഞ്ഞ് തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ; നഴ്‌സിന് സസ്‌പെൻഷൻ https://malayalees.ch/palakkad-5-days-old-newborn-baby-given-additional-vaccine-nurse-suspended/ Fri, 18 Aug 2023 05:09:56 +0000 https://malayalees.ch/?p=86367 പാലക്കാട് 5 ദിവസം പ്രായമായ കുഞ്ഞിന് അധിക വാക്‌സിൻ നൽകിയ സംഭവത്തിൽ നഴ്‌സിന് സസ്‌പെൻഷൻ. പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സ് ചാരുലതയെയാണ് സസ്‌പെൻഡ് ചെയ്തത് . ആരോഗ്യ വകുപ്പ് ഡയറക്ടറാണ് ഉത്തരവിറക്കിയത് . നിർദ്ദേശിച്ചതിലും കൂടുതൽ വാക്‌സിൻ ഇവർ കുഞ്ഞിന് നൽകുകയായിരുന്നു.

ബിസിജി വാക്‌സിൻ എടുക്കുന്നതിനായി പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിയ നാദിർഷാ – സിബിനിയാ ദമ്പതികളുടെ കുഞ്ഞിനാണ് അധികവാക്‌സിൻ നൽകിയത്. അഞ്ചാം ദിവസത്തെ വാക്‌സിനെ കുറിച്ച് അറിയിച്ചെങ്കിലും നഴ്‌സ് ചാരുലതയുടെ ഭാഗത്ത് നിന്നും ഉണ്ടായത് രൂക്ഷമായ പ്രതികരണമാണെന്ന് ഇവർ പറയുന്നു. തുടർന്ന് കയ്യിലെടുക്കേണ്ട കുത്തിവെപ്പിന് പുറമേ രണ്ട് കാലുകളിലും നഴ്‌സ് കുത്തിവെപ്പെടുത്തു. രണ്ട് തരം തുള്ളിമരുന്നും കുഞ്ഞിന് നൽകി. ഇതിൽ സംശയം തോന്നിയ കുടുംബം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സീനിയർ ഡോക്ടറോട് വിവരം പറഞ്ഞതോടെയാണ് വലിയ പിഴവ് തിരിച്ചറിഞ്ഞത്.

ഉടൻ കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. കടുത്ത പനി അനുഭവപ്പെട്ട കുട്ടി തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ നൽകിയ കുറിപ്പിൽ അധികമായി 5 വാക്‌സിൻ നൽകിയ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കുഞ്ഞ് ചികിത്സയിൽ കഴിയുന്ന ജില്ലാ ആശുപത്രിയിൽ നിന്നും പിഴവ് ശരിവെക്കുന്ന റിപ്പോർട്ടും ഡിഎംഒയ്ക്ക് കൈമാറിയിട്ടുണ്ട്.

]]>
പേവിഷ ബാധയ്ക്കുള്ള വാക്‌സിന്‍ ഇനി മുതല്‍ എല്ലാവര്‍ക്കും സൗജന്യമല്ല https://malayalees.ch/rabies-vaccine-is-no-longer-free-for-all-in-govt-hospitals/ Wed, 07 Jun 2023 12:13:50 +0000 https://malayalees.ch/?p=82350 പേവിഷ ബാധയ്ക്കുള്ള സൗജന്യ വാക്‌സിന്‍ പരിമിതപ്പെടുത്തുന്നു. ഇനി മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമല്ല. പേവിഷ ബാധയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവരില്‍ 70 ശതമാനം പേരും സമ്പന്നരാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാ
ണ് സര്‍ക്കാരിന്റെ ആലോചന.

വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി തന്നെ നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. വലിയ വില കൊടുത്ത് സര്‍ക്കാര്‍ വാങ്ങുന്ന പേവിഷ ബാധയ്ക്കുള്ള വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ എഴുപത് ശതമാനത്തോളം പേരും സമ്പന്നരാണ്. ഇതോടെ വളര്‍ത്തുമൃഗങ്ങള്‍ കടിച്ച് ചികിത്സ തേടുന്നവരില്‍ നിന്ന് വാക്‌സിന്റെയും അനുബന്ധ മരുന്നുകളുടെയും വില സര്‍ക്കാര്‍ ആശുപത്രികള്‍ ഈടാക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നോട്ടുവച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നത് തുടരും.

]]>
വാക്സിൻ എടുത്തവർക്ക് പിസിആർ വേണ്ട https://malayalees.ch/uae-kuwait-issue-new-travel-rules-for-indian-passengers/ Sat, 02 Apr 2022 04:40:28 +0000 https://malayalees.ch/?p=59456 യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കു പോകുന്നവർ കൊവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ഇനി യാത്രയ്ക്കു മുൻപുള്ള പിസിആർ ടെസ്റ്റ് വേണ്ട.
എന്നാൽ വാക്സിൻ എടുക്കാത്തവർ യാത്രയ്ക്ക് 72 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് ഹാജരാക്കണമെന്ന നിബന്ധന തുടരും.

അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കു പിസിആർ ടെസ്റ്റ് വേണ്ട. വാക്സിൻ സർട്ടിഫിക്കറ്റ് എയർ സുവിധ പോർട്ടലിൽ അപ് ലോഡ് ചെയ്യണം. രോഗലക്ഷണമുള്ളവരെ വിമാനത്താവളത്തിൽ പരിശോധനയ്ക്കു വിധേയരാക്കും.

അതേസമയം യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കു മാത്രം പിസിആർ ടെസ്റ്റ് നിബന്ധന തുടർന്നതു വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇന്ത്യയിൽനിന്ന് 2 ഡോസ് വാക്സിൻ എടുത്തവർക്കു മാത്രമായിരുന്നു ഇളവ് നൽകിയിരുന്നത്.

]]>
കൗമാരക്കാർക്കുള്ള കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ ജനുവരി ഒന്ന് മുതൽ https://malayalees.ch/teenager-vaccine-registration-begin-from-january/ Mon, 27 Dec 2021 09:29:13 +0000 https://malayalees.ch/?p=54642 കൗമാരക്കാർക്കുള്ള കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ ജനുവരി ഒന്ന് മുതൽ ആരംഭിക്കും. ആധാർ കാർഡോ, സ്‌കൂൾ ഐഡി കാർഡോ ഉപയോഗിച്ച് കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. ജനുവരി മൂന്ന് മുതലാണ് കൗമാരക്കാർക്കുള്ള വാക്‌സിനേഷൻ ആരംഭിക്കുന്നത്. ( teenager vaccine registration begin from january )

15 വയസ് മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കാണ് cowin ആപ്പിലൂടെയോ പോർട്ടലിലൂടെയോ ജനുവരി 1 മുതൽ വാക്‌സിന് രജിസ്‌ട്രേഷൻ ആരംഭിക്കുന്നത്.

ശനിയാഴ്ച രാത്രി പത്ത് മണിയോടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി രാജ്യത്ത് കുട്ടികൾക്കുള്ള വാക്‌സിനേഷനെ കുറിച്ച് അറിയിച്ചത്.

കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിന് ഡിസിജിഐ അനുമതി നൽകിയിരുന്നു. ഭാരത് ബയോട്ടെക്കിന്റെ കോവാക്‌സിനാണ് അനുമതി ലഭിച്ചത്. ഇതോടെ ഇന്ത്യയിൽ കുട്ടികൾക്ക് ഉപയോഗിക്കാൻ അനുമതി ലഭിച്ച രണ്ടാമത്തെ വക്‌സിനായി കോവാക്‌സിൻ. 28 ദിവസത്തെ ഇടവേളയിലാണ് കുട്ടികളിൽ കൊവിഡ് വാക്‌സിൻ നൽകുന്നത്. മുതിർന്നവരിലും ഇതേ ഇടവേളയിലാണ് കൊവിഡ് വാക്‌സിൻ നൽകുന്നത്. നേരത്തെ സൈഡസ് കാഡിലയുടെ വാക്‌സിൻ 12 വയസിന് മുകളിലുള്ള കുത്തികളിൽ ഉപയോഗിക്കാൻ അനുമതി ലഭിച്ചിരുന്നു.

ബൂസ്റ്റർ ഡോസിനും അനുമതി നൽകിയ കാര്യവും പ്രധാനമന്ത്രി അറിയിച്ചു. കൊവിഡ് മുൻനിര പോരാളികൾക്ക് ബൂസ്റ്റർ ഡോസ് ജനുവരി 10 മുതൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 60 വയസ് കഴിഞ്ഞവർക്കും അനുബന്ധ രോഗങ്ങൾ ഉള്ളവർക്കും ബൂസ്റ്റർ ഡോസ് ലഭിക്കും.

]]>
കുട്ടികള്‍ക്ക് വാക്‌സിന്‍ മാറി കുത്തിവെച്ച സംഭവം; ഡിഎംഒ ഇന്ന് വിവരശേഖരണം നടത്തും https://malayalees.ch/vaccine-issue-aryanad-dmo-direct-enquiry-today/ Fri, 03 Dec 2021 04:06:48 +0000 https://malayalees.ch/?p=53415 തിരുവനന്തപുരം ആര്യനാട് വാക്‌സിന്‍ മാറി കുത്തിവെച്ച സംഭവത്തില്‍ ഡിഎംഒ ഇന്ന് നേരിട്ടെത്തി വിവരശേഖരണം നടത്തും. ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിയാണ് വിവരശേഖരണം നടത്തുക. വിഷയത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കാനാണ് സാധ്യത.

വിഷയത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് കുട്ടികളുടെയും മാതാപിതാക്കളുടെയും ആവശ്യം. കഴിഞ്ഞ ദിവസമാണ് പതിനഞ്ചുവയസുകാര്‍ക്കുള്ള പ്രതിരോധ കുത്തിവയ്‌പ്പെടുക്കാനെത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ആശുപത്രി അധികൃതര്‍ കൊവിഡ് വാക്‌സിന്‍ നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ നിലവില്‍ നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

ഒ പി ടിക്കറ്റില്‍ പതിനഞ്ച് വയസിന്റെ പ്രതിരോധ കുത്തിവയ്പ്പെന്ന് കൃത്യമായി അടയാളപ്പെടുത്തിയിരുന്നു. എന്നാല്‍ എങ്ങനെയാണ് കൊവിഡ് വാക്‌സിന്‍ നല്‍കിയതെന്ന കാര്യത്തില്‍ ആശുപത്രി അധികൃതര്‍ മറുപടി പറയണമെന്ന് മാതാപിതാക്കള്‍ പറയുന്നു.

]]>
അയൽ രാജ്യങ്ങളിലേക്കുള്ള കൊവിഡ് വാക്സിൻ കയറ്റുമതി പുനരാരംഭിച്ച് ഇന്ത്യ https://malayalees.ch/india-restart-covid-vaccine-exports/ Wed, 17 Nov 2021 04:29:26 +0000 https://malayalees.ch/?p=52604 അയൽ രാജ്യങ്ങളിലേക്കുള്ള കൊവിഡ് വാക്സിൻ കയറ്റുമതി പുനരാരംഭിച്ച് ഇന്ത്യ. മ്യാന്മാർ, ബംഗ്ലാദേശ്, ഇറാൻ, നേപ്പാൾ എന്നീ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ആരംഭിച്ചത്. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വാക്സിൻ കയറ്റുമതി ഇന്ത്യ പുനരാരംഭിച്ചത്. 10 കോടി കൊവിഡ് വാക്‌സിനാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.

കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് രാജ്യങ്ങളിലേക്കുള്ള വാക്‌സിൻ കയറ്റുമതി ഇന്ത്യ നിർത്തിവച്ചിരുന്നു. എന്നാൽ ഇപ്പോൾ രാജ്യത്തിന്റെ ഉപയോഗത്തിനും കയറ്റുമതിക്കുമായി ഉപയോഗിക്കാവുന്ന തരത്തിൽ വാക്‌സിൻ ഉൽപാദനം വർദ്ധിപ്പിച്ച സാഹചര്യത്തിലാണ് വാക്‌സിൻ വിതരണം പുനരാരംഭിച്ചിരിക്കുന്നത്.

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുകയും സാഹചര്യം നിയന്ത്രണ വിധേയമാകുകയും ചെയ്തതോടെ ഇന്ത്യ വാക്‌സിൻ കയറ്റുമതി പുനരാരംഭിക്കുമെന്ന് കഴിഞ്ഞ മാസം ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കിയിരുന്നു.

]]>
വിനോദ നികുതിയിളവ്, ഒരു ഡോസ് വാക്‌സിൻ എടുത്തവരെ തീയറ്ററിൽ പ്രവേശിപ്പിക്കണം; സർക്കാർ തീരുമാനം നാളെ https://malayalees.ch/vaccine-first-dose-people-who-can-enter-inside-theater/ Tue, 02 Nov 2021 10:49:41 +0000 https://malayalees.ch/?p=51900 സിനിമ മേഖലയിലെ പ്രതിസന്ധി നാളത്തെ കൊവിഡ് അവലോകന യോഗത്തിൽ ചർച്ച ചെയ്യും. ഒരു ഡോസ് വാക്‌സിൻ എടുത്തവരെ തീയറ്ററിൽ പ്രവേശിപ്പിക്കണമെന്ന ആവശ്യത്തിൽ അന്തിമ തീരുമാനം നാളെയുണ്ടാകും. തദ്ദേശസ്വയംഭരണ വകുപ്പിന്റെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും വിനോദ നികുതിയിളവിന്റെ കാര്യത്തിൽ തീരുമാനം.

സംസ്ഥാനത്തെ സിനിമ മേഖലയിലെ പ്രതിസന്ധിയും പ്രശ്നങ്ങളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച മന്ത്രിതല യോഗം ഇന്ന് ചേർന്നു. ഈ യോഗത്തിലാണ് സിനിമ മേഖലയിലെ സംഘടനകൾ ഉന്നയിച്ച പ്രധാനപ്പെട്ട ആവശ്യങ്ങൾ ചർച്ച ചെയ്തത്.

മുഖ്യമന്ത്രിക്കൊപ്പം 5 വകുപ്പ് മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. സിനിമ സാംസ്കാരികമന്ത്രി, ആരോഗ്യമന്ത്രി. ധനമന്ത്രി, തദ്ദേശവകുപ്പ്മന്ത്രി, വൈദ്യുതിവകുപ്പ് മന്ത്രി എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. നിലവിലെ സാഹചര്യത്തിൽ കൊവിഡ് സാഹചര്യത്തിൽ അടച്ചിട്ടിരുന്ന തീയറ്ററുകൾ നിയന്ത്രങ്ങളോടെ തുറന്നെങ്കിലും പ്രതിസന്ധികൾ ഏറെയാണെന്നാണ് സിനിമ സംഘനകൾ പറയുന്നത്.

പ്രധാനമായും സിനിമ തീയറ്റർ സംഘടനകൾ മുന്നോട്ട് വച്ച കാര്യങ്ങൾ വിനോദ നികുതി ഒഴിവാക്കുക, പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക, വൈദ്യതി ഫിക്സഡ് ചാർജ് 50 ശതമാനമായി കുറയ്ക്കുക, അതോടോപ്പോം ഒരു ഡോസ് വാക്‌സിൻ എടുത്ത ആളുകളെ തീയറ്ററുകയിൽ പ്രവേശിപ്പിക്കാൻ അനുമതി നൽകുക എന്ന കാര്യങ്ങളായിരുന്നു യോഗത്തിൽ ചർച്ച ചെയ്തത്. ഇതിൽ ഒരു ഡോസ് വാക്‌സിൻ എടുത്ത ആളുകളെ തീയറ്ററുകയിൽ പ്രവേശിപ്പിക്കണം എന്ന ആവശ്യത്തിൽ തീരുമാനം നാളെ ഉണ്ടാകും.

]]>
വാക്സിൻ കാരണം വിപരീത ഫലം സംഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാര ബാധ്യതയിൽ ഇളവില്ല https://malayalees.ch/vaccine-side-effects-responsibility/ Wed, 22 Sep 2021 04:07:02 +0000 https://malayalees.ch/?p=49905 വിദേശ വാക്സിൻ നിർമ്മാതാക്കളുടെ സമ്മർദം തള്ളി ഇന്ത്യ. വാക്സിൻ കാരണം വിപരീത ഫലം സംഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാര ബാധ്യതയിൽനിന്ന് ഒരു നിർമ്മാതാവിനും ഇളവില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

ഈ വ്യവസ്ഥ അംഗീകരിക്കാത്ത നിർമ്മാതാക്കളുടെ വാക്സിന് ഇന്ത്യയിൽ അനുമതി നൽകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഫൈസർ, മൊഡേണ അടക്കമുള്ള കൊവിഡ് വാക്സിൻ നിർമ്മാതാക്കളുടെ നിർദേശമാണ് കേന്ദ്രം തള്ളിയത്. ഇന്ത്യയിൽ വാക്സീൻ വിതരണം ചെയ്യുന്ന ഒരു കമ്പനിക്കും നഷ്ടപരിഹാര വ്യവസ്ഥയിൽ ഇളവില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

അതിനിടെ, കൊവിഷീല്‍ഡ് വാക്‌സിന്‍ ഇംഗ്ലണ്ട് അംഗീകരിക്കാത്തത് വിവേചനമെന്ന് ഇന്ത്യ തുറന്നടിച്ചു. വാക്‌സിന്‍ എടുത്തവര്‍ക്ക് ഇംഗ്ലണ്ടില്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയത് അംഗീകരിക്കാനാകില്ലെന്നും ഇന്ത്യയുടേത് ഉന്നത നിലവാരം പുലര്‍ത്തുന്ന വാക്‌സിനുകളാണെന്നും കേന്ദ്രസര്‍ക്കാര്‍ അവകാശവാദമുന്നയിച്ചു. വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ബ്രിട്ടനെ അതൃപ്തി അറിയിച്ചെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ഇന്ത്യയില്‍ നിന്നും കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചാലും ക്വാറന്റീന്‍ വേണമെന്ന് നിര്‍ബന്ധിത നിര്‍ദ്ദേശത്തോടാണ് ഇന്ത്യയുടെ എതിര്‍പ്പ്. ബ്രിട്ടന്റെ പുതിയ തീരുമാനം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തിരിച്ചടിയാണെന്നും വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശിഖ്‌ള പ്രതികരിച്ചു. ബ്രിട്ടന്‍ നയം മാറ്റിയില്ലെങ്കില്‍ ഇന്ത്യയും സമാനനയം സ്വീകരിക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്.

എന്നാല്‍ ഇന്ത്യയില്‍ നിന്ന് കൊവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് ക്വാറന്റീന്‍ ഏര്‍പ്പെടുത്തുന്നതുപോലെ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് ആസ്ട്ര സെനകയുടെ വാക്‌സിനെടുത്തവര്‍ക്ക് ക്വാറന്റീന്‍ ബ്രിട്ടന്‍ നിഷ്‌കര്‍ഷിക്കുന്നില്ല. പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കൊവിഷീല്‍ഡ് വാക്‌സിന്‍ ബ്രിട്ടണിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രാസെനകയും ചേര്‍ന്നാണ് വികസിപ്പിച്ചത്.

ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് കൊവിഷീല്‍ഡ് സ്വീകരിച്ചവരാണെങ്കിലും ബ്രിട്ടണിലെത്തിയാല്‍ 10 ദിവസം ക്വാറന്റീനില്‍ പ്രവേശിക്കണം.

]]>
സെഡസ് കാഡില വാക്‌സിന് അനുമതി https://malayalees.ch/sedis-cadila-vaccine-covid19/ Fri, 20 Aug 2021 13:19:26 +0000 https://malayalees.ch/?p=48414 സെഡസ് കാഡിലയുടെ കൊവിഡ് വാക്‌സിന് വിദഗ്ത സമിതിയുടെ ശുപാർശ. അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ ശുപാർശ ചെയ്തു.രാജ്യത്ത്​ ഒരു വാക്​സിന്​ കൂടി അടിയന്തരാനുമതി നല്‍കാന്‍ ഡ്രഗ്​സ്​ കണ്‍ട്രോളറുടെ കീഴിലുള്ള വിദഗ്​ധ സമിതി ഉപദേശം നല്‍കി. പ്രമുഖ മരുന്ന് കമ്ബനിയായ സൈഡസ് കാഡിലയുടെ ‘സൈകോവ്​ ഡി’ക്കാണ് ​ശിപാര്‍ശ ലഭിച്ചത്​. ​

മൂന്ന്​ ഡോസുള്ള ഡി.എന്‍.എ വാക്​സിനാണിത്​. ക്ലിനിക്കല്‍ പരീക്ഷണത്തില്‍ 66.6 ശതമാനം ഫലപ്രാപ്​തി കണ്ടെത്തിയതായി കമ്പനി അവകാശപ്പെട്ടു. 28,000 പേരിലാണ് പരീക്ഷണം നടത്തിയത്. സൈക്കോവ് -ഡിയുടെ രണ്ടാം ഡോസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ മരുന്ന്​ കമ്പനിക്ക്​ വിദഗ്ധ സമിതി നിര്‍ദേശം നല്‍കി.

ഡ്രഗ്‌സ് കണ്‍ട്രോളറുടെ അംഗീകാരം ലഭിച്ചാല്‍ രാജ്യത്ത് അനുമതി ലഭിക്കുന്ന അഞ്ചാമത്തെ വാക്‌സിനാവും സൈക്കോവ് -ഡി. നിലവില്‍ കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുട്‌നിക്, മോഡേണ എന്നി വാക്‌സിനുകള്‍ക്കാണ് രാജ്യത്ത്​ അംഗീകാരം ലഭിച്ചത്.

]]>
വാക്സിൻ വിതരണത്തിൽ വൻക്രമക്കേട്; കോഴിക്കോടും പാലക്കാടും രാഷ്ട്രീയ നേതാക്കൾ ഇടപെടൽ നടത്തിയതിന്റെ ശബ്ദരേഖ പുറത്ത് https://malayalees.ch/vaccine-distribution-scam/ Sat, 14 Aug 2021 08:29:52 +0000 https://malayalees.ch/?p=48126 വാക്സിൻ വിതരണത്തിൽ പ്രാദേശികമായി വൻക്രമക്കേടെന്നാരോപണം. പാലക്കാട് ജില്ലയിലെ വല്ലപ്പുഴ പഞ്ചായത്തില്‍ സിപിഐഎം നേതൃത്വം വാക്സിൻ വിതരണത്തിൽ ഇടപെടുന്നതിൻ്റെ ശബ്ദരേഖ കോൺഗ്രസ് പുറത്ത വിട്ടു. കോഴിക്കോട് കൊയിലാണ്ടി ലീഗ് നഗരസഭാംഗം കൂട്ടായി നജീബ് പാർട്ടിക്കാർക്ക് വേണ്ടി വാക്സീൻ വിതരണം നടത്തിയെന്ന് പറയുന്ന ശബ്ദരേഖയും പുറത്തായി.

സ്വന്തം പാർട്ടിക്കാർക്ക് വാക്സിൻ വിതരണത്തിൽ കൂടുതൽ പരിഗണന നൽകിയെന്നാണ് ശബ്ദരേഖയിൽ ലീഗ് കൗൺസിലറുടെ വെളിപ്പെടുത്തൽ. സ്വന്തം വാർഡിന് അനുവദിച്ച വാക്സീ ൽ മറ്റ് വാർഡുകളിലെ ലീഗുകാർക്ക് മറച്ചു നൽകിയെന്നും കെ.എം നജീബ് അവകാശപ്പെടുന്നു.സത്യപ്രതിജ്ഞ ലംഘനം കാണിച്ച കൗൺസിലറുടെ അംഗത്വം റദ്ദാക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.

]]>