vaccinated – malayalees.ch https://malayalees.ch Malayalam Online News Portal Tue, 04 Jan 2022 04:25:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png vaccinated – malayalees.ch https://malayalees.ch 32 32 ആദ്യ ദിനം വാക്‌സിനേഷന്‍ സ്വീകരിച്ചത് 38,417 കുട്ടികള്‍; വാക്‌സിനേഷന്‍ യജ്ഞം വിജയം; വീണാ ജോർജ് https://malayalees.ch/38417-children-were-vaccinated/ Tue, 04 Jan 2022 04:25:12 +0000 https://malayalees.ch/?p=54987 സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 38,417 കുട്ടികള്‍ക്ക് ആദ്യദിനം കൊവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികള്‍ക്ക് കൊവാക്‌സിനാണ് നല്‍കുന്നത്. 9338 ഡോസ് വാക്‌സിന്‍ നല്‍കിയ തിരുവനന്തപുരം ജില്ലയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയത്. 6868 പേര്‍ക്ക് വാക്‌സിന്‍ നല്‍കി കൊല്ലം ജില്ല രണ്ടാം സ്ഥാനത്തും 5018 പേര്‍ക്ക് വാക്‌സിന്‍ നല്‍കി തൃശൂര്‍ ജില്ല മൂന്നാം സ്ഥാനത്തുമാണ്.

551 കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും വലിയ ഉത്സാഹത്തോടെയാണ് കുട്ടികളെത്തിയത്. മിക്ക കേന്ദ്രങ്ങളിലും നല്ല തിരക്കായിരുന്നു. ആര്‍ക്കും തന്നെ പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം 9338, കൊല്ലം 6868, പത്തനംതിട്ട 1386, ആലപ്പുഴ 3009, കോട്ടയം 1324, ഇടുക്കി 2101, എറണാകുളം 2258, തൃശൂര്‍ 5018, പാലക്കാട് 824, മലപ്പുറം 519, കോഴിക്കോട് 1777, വയനാട് 1644, കണ്ണൂര്‍ 1613, കാസര്‍ഗോഡ് 738 എന്നിങ്ങനേയാണ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയത്.

ജനുവരി 10 വരെ നടക്കുന്ന വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ ജില്ല, ജനറല്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കുട്ടികള്‍ക്കുള്ള പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. ഒമിക്രോണ്‍ സാഹചര്യത്തില്‍ എല്ലാവരും കുട്ടികളെ വാക്‌സിന്‍ എടുപ്പിക്കേണ്ടതാണ്.

18 വയസിന് മുകളിലുള്ളവരില്‍ വാക്‌സിനെടുക്കാന്‍ ബാക്കിയുള്ളവരും രണ്ടാം ഡോസെടുക്കാന്‍ സമയം കഴിഞ്ഞവരും എത്രയും വേഗം വാക്‌സിന്‍ എടുക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഞായറാഴ്ച രാത്രി 5,02,700 ഡോസ് കൊവാക്‌സിന്‍ സംസ്ഥാനത്തെത്തിയിരുന്നു. ഇന്ന് എറണാകുളത്ത് 57,300 ഡോസ് കൊവാക്‌സിന്‍ കൂടി എത്തിയിട്ടുണ്ട്.

]]>
അമേരിക്കയിൽ 50 ശതമാനം പേരും വാക്‌സിൻ സ്വീകരിച്ചുവെന്ന് വൈറ്റ് ഹൗസ് https://malayalees.ch/half-of-us-fully-vaccinated/ Sat, 07 Aug 2021 08:29:15 +0000 https://malayalees.ch/?p=47812 അമേരിക്കയിലെ ആകെ ജനസംഖ്യയുടെ പകുതി ആളുകളും പൂർണമായി കൊവിഡ് വാക്‌സിൻ സ്വീകരിച്ചുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കയിലെ 165 ദശലക്ഷത്തിലധികം ജനങ്ങളും രണ്ട് ഡോസ് മോഡേണ അല്ലെങ്കിൽ ഫൈസർ വാക്സിൻ അല്ലെങ്കിൽ ജോൺസൺ ആൻഡ് ജോൺസന്റെ ഓരോ ഡോസും സ്വീകരിച്ച് കഴിഞ്ഞു.

വെള്ളിയാഴ്ചയാണ് വൈറ്റ് ഹൗസ് വിവരം അറിയിച്ചത്. കൊവിഡ് ഡെൽറ്റ വകഭേദം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കുത്തിവെയ്പ്പ് വർധിച്ച സാഹചര്യത്തിലാണ് ഇത്. വൈറ്റ് ഹൗസ് കൊവിഡ് -19 ഡാറ്റ ഡയറക്ട്ർ സൈറസ് ഷഹപർ ആണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

മെയ് അവസാനത്തോടെ തന്നെ പ്രായപൂർത്തിയായ അമേരിക്കക്കാരിൽ പകുതിയും പൂർണ്ണമായും വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞിരുന്നു. പുതുതായി വാക്‌സിൻ സ്വീകരിച്ചവരുടെ ശരാശരി കഴിഞ്ഞ ആഴ്ചയിൽ നിന്ന് 11 ശതമാനവും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 44 ശതമാനവും വർദ്ധിച്ചതായി ഷഹപർ പറഞ്ഞു.

ആഗോളതലത്തിൽ കൊവിഡ് രോഗബാധ അതിരൂക്ഷമായി ബാധിച്ച രാജ്യമാണ് അമേരിക്ക. കൊവിഡ് രോഗബാധയെ തുടർന്ന് അമേരിക്കയിൽ ഇതൊനൊടകം മരണപ്പെട്ടത് 615,000 പേരാണ്. ജനുവരിയിൽ ജോ ബൈഡൻ സ്ഥാനമേറ്റതോടെ ജനങ്ങളോട് വാക്‌സിൻ സ്വീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു.

വാക്‌സിൻ നൽകുന്നത് വർധിച്ചതോടെ അമേരിക്കയിൽ ഉടൻ സാധാരണ ജീവിതം തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഡെൽറ്റ വകഭേദം പടർന്ന് പിടിക്കുന്ന സാഹചര്യം വന്നതോടെ വീണ്ടും പഴയ നിലയിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി കൊവിഡ് ബാധിതരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

]]>