V SIVANKUTTY – malayalees.ch https://malayalees.ch Malayalam Online News Portal Thu, 26 Oct 2023 11:03:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png V SIVANKUTTY – malayalees.ch https://malayalees.ch 32 32 ‘പാഠപുസ്തകം കാവി പുതപ്പിക്കാൻ ശ്രമം, മാറ്റം സംസ്ഥാന സിലബസിനെ ബാധിക്കില്ല’; വി ശിവൻകുട്ടി https://malayalees.ch/v-sivankutty-on-ncert-text-books-bharat-instead-of-india/ Thu, 26 Oct 2023 11:03:05 +0000 https://malayalees.ch/?p=90114
പാഠ്യപദ്ധതിയിൽ NCERT കൊണ്ടുവന്ന നിർദേശങ്ങളെ കേരളം തള്ളിക്കളയുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പാഠ്യപുസ്തകങ്ങളെ കാവിവത്കരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. രാഷ്ട്രീയ താത്പര്യം മുൻനിർത്തിയുള്ള ഈ നീക്കം ഉൾക്കൊള്ളാൻ കഴിയില്ലെന്നും പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. (v sivankutty on ncert text books bharat instead of india)

കേരളത്തിൽ 1 മുതൽ 10 വരെ ക്ലാസുകൾ ഉപയോഗിക്കുന്നത് SCERT തയ്യാറാക്കുന്ന പുസ്തകം. മാറ്റം സംസ്ഥാന സിലബസിനെ ബാധിക്കില്ലെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി. ഇന്ത്യയുടെ ചരിത്രമാണ് മാറ്റാൻ ശ്രമിക്കുന്നത്. പാഠ്യപദ്ധതി പരിഷ്കരണം എന്ന പേരിൽ നടക്കുന്നത് ജനാധിപത്യ വിരുദ്ധതയാണ്. അക്കാദമിക താത്പര്യങ്ങളെ അവ​ഗണിക്കുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ഇന്ത്യയുടെ ചരിത്രം, അടിസ്ഥാന പ്രശനങ്ങൾ, ഭരണഘടന മൂല്യങ്ങൾ എല്ലാ വെട്ടി മാറ്റുകയാണ്. പരിണാമസിദ്ധാന്തം അടക്കം മാറ്റുന്നു. അതങ്ങനെ തന്നെ തുടരുമെന്നും മന്ത്രി വിശദമാക്കി. വിദ്യാഭ്യാസ കാര്യങ്ങളിൽ സംസ്ഥാനം തീരുമാനമെടുക്കുമെന്നും കൂടുതൽ കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത തീരുമാനിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

]]>
‘വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന്റെ നേട്ടങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും കഴിഞ്ഞിട്ടില്ല’; വി ശിവൻകുട്ടി https://malayalees.ch/v-sivankutty-about-proud-achievement-in-education/ Fri, 06 Oct 2023 09:22:55 +0000 https://malayalees.ch/?p=88997 കേരളം പൊതുവിഭ്യാഭ്യാസ വകുപ്പിൽ കൈവരിച്ചത് അഭിമാനകരമായ നേട്ടമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന്റെ നേട്ടങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും കഴിഞ്ഞിട്ടില്ല.(v sivankutty about proud achievement in education)

എല്ലാ കാലത്തും മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കാൻ ശ്രമിക്കുന്നതും കേരളത്തെയാണ്.വിദ്യാഭ്യാസ ഓഫീസർമാരുടെ സംസ്ഥാനതല ശില്പശാല തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ നേട്ടങ്ങൾ കാത്ത് സൂക്ഷിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ കഠിനപ്രയത്നം നടത്തണം. അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന വിദ്യാലയങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് ഈ സർക്കാർ എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും പൊതുവിദ്യാലയങ്ങളെ മാറ്റി സ്വകാര്യ വിദ്യാലയങ്ങൾക്ക് പച്ചക്കൊടി വീശുന്ന കാലത്താണ് കേരളം മാറി ചിന്തിച്ചത്.

സ്‌കൂൾ പ്രായത്തിലുള്ള എല്ലാവരും സ്‌കൂളിൽ ചേരുന്നതും, കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവുള്ളതും, ചേർന്ന കുട്ടികൾ ഏതാണ്ടെല്ലാവരും 12-ാം ക്ലാസ് പൂർത്തീകരിക്കുന്നതും, ഓരോ ക്ലാസിനും ഓരോ പരിശീലനം ലഭിച്ച അധ്യാപകർ ഉള്ളതുമെല്ലാം സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ശക്തിയാണെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ ഏതാണ്ട് 3800 കോടിയുടെ നിക്ഷേപമാണ് ഈ മേഖലയിൽ നടത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

]]>
അലന്‍സിയറുടെ വിവാദ പ്രസ്താവന: ചിന്തിച്ച് കാര്യങ്ങള്‍ പറയണമെന്ന് മന്ത്രി വി ശിവന്‍കുട്ടി https://malayalees.ch/v-sivankutty-against-alancier/ Sat, 16 Sep 2023 08:37:25 +0000 https://malayalees.ch/?p=87875 സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയില്‍ സ്പെഷ്യല്‍ ജൂറി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം നടന്‍ അലന്‍സിയര്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി. (V Sivankutty against alancier)

എല്ലാവരും ബഹുമാനിക്കുന്ന അവാർഡ് ആണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരമെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ അഭിപ്രായങ്ങൾ പറയുമ്പോൾ സൂക്ഷ്മത പുലർത്തണമെന്നും മന്ത്രി പറഞ്ഞു.

ഈ വിധത്തിൽ പറയാൻ പാടുണ്ടോ എന്നത് അവരവർ തന്നെ ചിന്തിക്കേണ്ട കാര്യമാണ്. ചിന്തിച്ചു കാര്യങ്ങൾ പറയുന്നതാണ് പൊതു സമൂഹത്തിനു നല്ലതെന്നും അദ്ദേഹം പറഞ്ഞു.സിനിമ ആയാലും രഷ്ട്രീയമായാലും കായികമായാലും തലപ്പത്ത് ഇരിക്കുന്നവര്‍ സംസാരിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് ശിവന്‍കുട്ടി പറഞ്ഞു. ചിന്തിച്ചു കാര്യങ്ങള്‍ പറയുന്നതാണ് നല്ലത്.

ഇല്ലെങ്കില്‍ പത്രമാധ്യമങ്ങളില്‍ നോക്കിയാല്‍ പൊതു സമൂഹം എങ്ങനെ പ്രതിരോധിക്കുന്നു എന്നത് നമ്മുക്ക് കാണാമെന്നും ശിവന്‍കുട്ടി പറഞ്ഞു. പുരസ്കാരമായി സ്ത്രീ പ്രതിമ നല്‍കി തന്നെ പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള പ്രതിമ നല്‍കണം.

സ്പെഷ്യല്‍ ജൂറി പുരസ്കാരത്തിനൊപ്പം 25000 രൂപ നല്‍കി അപമാനിക്കരുത്. നല്ല അവാര്‍ഡുകള്‍ മറ്റുള്ളവര്‍ക്ക് നല്‍കി സ്പെഷ്യല്‍ അവാര്‍ഡിന് സ്വര്‍ണം പൂശിയ പ്രതിമ നല്‍കണം തുടങ്ങിയ പരാമര്‍ശങ്ങളാണ് അലന്‍സിയര്‍ വേദിയില്‍ പറഞ്ഞത്.

]]>
ആലുവ പീഡനം: മാതാപിതാക്കള്‍ക്ക് നിയമസഹായം ഉറപ്പാക്കുമെന്ന് വി ശിവന്‍കുട്ടി https://malayalees.ch/v-sivankutty-said-that-the-director-of-public-education-would-investigate/ Thu, 07 Sep 2023 10:33:37 +0000 https://malayalees.ch/?p=87391 ആലുവയില്‍ എട്ടു വയസുകാരിയെ ഉറങ്ങിക്കിടക്കവേ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ സംഭവം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഡയറക്ടര്‍ എസ് ഷാനവാസിന് നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.

സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും ഞെട്ടിക്കുന്നതുമാണ്. കുഞ്ഞിന് എല്ലാവിധ സഹായങ്ങളും നൽകും. ബീഹാർ സ്വദേശികൾ ആണ് കുട്ടിയുടെ മാതാപിതാക്കൾ. കുടുംബത്തിന് നിയമപരമായ എല്ലാവിധ പിന്തുണയും നൽകും. കുറ്റവാളിക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പുലര്‍ച്ചെ രണ്ട് മണിയോടെ വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തു കൊണ്ടു പോകുകയായിരുന്നു എന്നാണ് നിഗമനം. കുട്ടിയെ കാണാനില്ലെന്നു മാതാപിതാക്കള്‍ അറിയിച്ചതിനു പിന്നാലെ നാട്ടുകാരും മാതാപിതാക്കളും ചേര്‍ന്നു നടത്തിയ തിരച്ചിലിനൊടുവിലാണ് തൊട്ടപ്പുറത്തെ പാടത്തു കുട്ടിയെ രക്തം ഒലിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം പ്രതി തിരുവനന്തപുരം സ്വദേശിയെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

ഇയാള്‍ ഏറെക്കാലമായി എറണാകുളത്തുള്ളതെന്നാണ് സൂചന. ഇയാള്‍ മോഷണക്കേസില്‍ അടക്കം പ്രതിയാണന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നടക്കമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്.

]]>
‘ഇന്ത്യക്കായി 92 ഗോളുകൾ..; ഖേൽരത്ന നേടിയ ആദ്യ ഫുട്ബോൾ താരം..ഇനിയെന്ത് വേണം’; സുനിൽ ഛേത്രിയ്ക്ക് ജന്മദിനാശംസകളുമായി വി ശിവൻകുട്ടി https://malayalees.ch/birthday-wishes-to-sunil-chhetri-by-v-sivankutty/ Thu, 03 Aug 2023 05:27:09 +0000 https://malayalees.ch/?p=85529 ഫുട്‍ബോൾ താരം സുനിൽ ഛേത്രിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി. ഇനിയെന്ത് വേണം സുനിൽ ഛേത്രിയ്ക്ക് വിശേഷണമായി, ജന്മദിനാശംസകൾ ക്യാപ്റ്റൻ എന്ന് കുറിച്ചുകൊണ്ടാണ് മന്ത്രി സുനിൽ ഛേത്രിയ്ക്ക് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ആശംസകൾ അറിയിച്ചത്.

ഇന്ത്യക്കായി 92 ഗോളുകൾ. രാജ്യാന്തര ഫുട്ബാളിൽ രാജ്യത്തിന് വേണ്ടി നിലവിൽ സജീവ കളിക്കാരായ ഗോൾ വേട്ടക്കാരിൽ മൂന്നാമൻ. SAFF ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം. ഖേൽരത്ന നേടിയ ആദ്യ ഫുട്ബോൾ താരം. ഇനിയെന്ത് വേണം സുനിൽ ഛേത്രിയ്ക്ക് വിശേഷണമായി. ജന്മദിനാശംസകൾ ക്യാപ്റ്റനെന്ന് ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

സുനില്‍ ഛേത്രി ഇതുവരെ രാജ്യത്തിനായി 141 മത്സരങ്ങളില്‍ നിന്ന് നേടിയത് 92 ഗോളുകളാണ് . രാജ്യാന്തര തലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടെ ലിസ്റ്റെടുത്താല്‍ നാലാമന്‍. ഇപ്പോള്‍ കളിക്കുന്നവരുടെ ലിസ്റ്റില്‍ മൂന്നാമന്‍. ഛേത്രിക്ക് മുന്നിലുള്ളത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളായ പെലെയും മറഡോണയും പുഷ്‌കാസുമെല്ലാം രാജ്യത്തിനായി നേടിയ ഗോളുകളുടെ എണ്ണത്തില്‍ ഛേത്രിക്ക് പിന്നിലാണ്.

]]>
കിണറിടിഞ്ഞ് മരണമടഞ്ഞ മഹാരാജന്റെ കുടുംബത്തിന് സഹായധനം കൈമാറി https://malayalees.ch/relief-fund-handed-over-to-maharajas-family/ Tue, 01 Aug 2023 10:33:00 +0000 https://malayalees.ch/?p=85426 തിരുവനന്തപുരത്ത് കിണറിടിഞ്ഞ് മണ്ണിനടിയിൽ അകപ്പെട്ട് മരണമടഞ്ഞ മഹാരാജന്റെ കുടുംബത്തിന് സഹായധനം തൊഴിൽ മന്ത്രി വി ശിവൻകുട്ടി കൈമാറി. കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി 2010 പ്രകാരം തൊഴിലിനിടെ മരണപ്പെടുന്ന അതിഥി തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് നൽകുന്ന ധനസഹായത്തുകയാണ് കൈമാറിയത്. 2 ലക്ഷം രൂപയുടെ ചെക്ക് മഹാരാജന്റെ ഭാര്യ സെൽവിക്ക് മന്ത്രി കൈമാറി.

തിരുവനന്തപുരം എംജിഎം പബ്ലിക് സ്കൂളിന്റെ നല്ല പാഠം പദ്ധതിയുമായി ചേർന്ന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ മഹാരാജന്റെ കുടുംബത്തിനായി പുതുക്കിപ്പണിഞ്ഞ വീടിന്റെ താക്കോൽ ദാനവും മന്ത്രി നിർവഹിച്ചു. തമിഴ്നാട് തോവാളക്കടുത്ത് പെരുമാൾപുരം സ്വദേശിയായ വെങ്ങാനൂർ നീലകേശിറോഡ് നെല്ലിയറത്തലയിൽ മഹാരാജൻ കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് അടിയിൽപ്പെടുകയായിരുന്നു.

]]>
ചൂരൽ വടി കൊണ്ട് മൂന്നാം ക്ലാസുകാരിയെ അടിച്ചു; അധ്യാപകനെ സസ്പെൻഡ് ചെയ്തു https://malayalees.ch/teacher-suspended-for-beat-third-standard-student/ Wed, 26 Jul 2023 07:03:30 +0000 https://malayalees.ch/?p=85054
പത്തനംതിട്ട ഇടയാറൻമുളയിൽ മൂന്നാം ക്ലാസ്സ് വിദ്യാർഥിനിയെ വടികൊണ്ട് അടിച്ച അധ്യാപകനെ മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം സസ്പെൻഡ് ചെയ്തു. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് ഐ എസിനോട് മന്ത്രി റിപ്പോർട്ട് തേടിയിരുന്നു.

ഇക്കാര്യത്തിലുള്ള എ ഇ ഒയുടെ റിപ്പോർട്ടും പൊലീസ് കേസ് സംബന്ധിച്ച രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകന് സസ്പെൻഷൻ. അധ്യാപകർക്ക് വിദ്യാർത്ഥികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള യാതൊരു അവകാശവും ഇല്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

അധ്യാപകൻ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങളിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

അതേസമയം, പാഠഭാഗങ്ങൾ എഴുതിയില്ലെന്ന് പറഞ്ഞാണ് വിദ്യാർഥിനിയെ ഗുരുക്കൻകുന്ന് സർക്കാർ എൽപി സ്കൂളിലെ അധ്യാപകൻ നിലത്തിരുത്തുകയും ചൂരൽ വടി ഉപയോഗിച്ച് തല്ലിയതും എന്നാണ് പരാതി. വിദ്യാർഥിനിക്ക് ഇതിനുമുൻപും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് കുടുംബം പൊലീസ് നൽകിയ പരാതിയിൽ പറയുന്നു.

എന്നാൽ കുട്ടിയുടെ കൈയ്യിൽ ബോധപൂർവ്വം താൻ മർദിക്കാൻ ശ്രമിച്ചിട്ടില്ല എന്നാണ് അധ്യാപകൻ പൊലീസിന് നൽകിയ മൊഴി.ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ആറന്മുള പൊലീസ് അധ്യാപകനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

]]>
സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും https://malayalees.ch/kerala-school-reopening/ Wed, 31 May 2023 04:16:21 +0000 https://malayalees.ch/?p=81991 വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. സംസ്ഥാന–ജില്ലാ തല പ്രവേശനോത്സവങ്ങളുമുണ്ടാകും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവ.വിഎച്ച്എസ്എസിൽ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ലളിതവും ഒപ്പം വ്യത്യസ്തവുമായ രീതിൽ പ്രവേശനോത്സവം ഒരുക്കാനാണ് സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു കൊണ്ടാണ് സ്‌കൂള്‍ തുറക്കുന്നതിന് വേണ്ട ഒരുക്കങ്ങൾ പൂര്‍ത്തിയാക്കിയിട്ടുള്ളത്. പ്രവേശനോത്സത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവ.വിഎച്ച്എസ്എസിൽ രാവിലെ 9ന് മുഖ്യമന്ത്രി നിർവഹിക്കും.

ജില്ലാ തലങ്ങളിൽ നടക്കുന്ന പരിപാടിക്ക് വിവിധ മന്ത്രിമാർ ആകും തുടക്കം കുറിക്കുക. ഈ അധ്യയന വര്‍ഷം 220 പ്രവൃത്തി ദിനങ്ങളാക്കാനുള്ള നീക്കത്തില്‍ നിന്നും അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് സര്‍ക്കാര്‍ പിന്മാറി. വിദ്യാലയങ്ങളില്‍ 204 പ്രവൃത്തി ദിനങ്ങള്‍ ഉറപ്പാക്കാനാണ് ഇപ്പോൾ ധാരണയായിട്ടുള്ളത്.

]]>
സ്‌കൂളുകളില്‍ നീന്തല്‍ പഠിപ്പിക്കുമെന്ന പ്രഖ്യാപനം പാഴ്‌വാക്ക് മാത്രം; വെളിച്ചം കാണാതെ വിദ്യാഭ്യാസ വകുപ്പിന്റെ ഫയലുകള്‍ https://malayalees.ch/govt-not-implement-swimming-teach-at-schools/ Tue, 09 May 2023 04:09:46 +0000 https://malayalees.ch/?p=80924 മുങ്ങിമരണങ്ങള്‍ കുറയ്ക്കാന്‍ സംസ്ഥാനത്ത് സ്‌കൂളുകളില്‍ നീന്തല്‍ പഠിപ്പിക്കുമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ പ്രഖ്യാപനം വര്‍ഷങ്ങളായി ഫയലിലുറങ്ങുന്നു. 2007ല്‍ തട്ടേക്കാട് ബോട്ടപകടം അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ പ്രധാന ശുപാര്‍ശകളിലൊന്ന് വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍പരിശീലനം ഉറപ്പാക്കണമെന്നായിരുന്നു. നീന്തല്‍ പഠനം പാഠ്യപദ്ധതിയിലുള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് പലതവണ പറഞ്ഞിരുന്നെങ്കിലും എല്ലാം പാഴ്‌വാക്കായി.

കേരളത്തില്‍ ഒരുവര്‍ഷം ശരാശരി 1000 മുതല്‍ 1200 പേര്‍ വരെ മുങ്ങിമരിക്കുന്നുണ്ടെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക്. കൂടുതലും പതിനെട്ട് വയസിന് താഴെയുള്ളവര്‍. ഈ കണക്കുകളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് സ്‌കൂളുകളില്‍ നീന്തല്‍ പരിശീലനം നല്‍കുമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചത്.

തട്ടേക്കാട് ബോട്ടപകടം അന്വേഷിച്ച ജസ്റ്റിസ്. എന്‍എം പരീത് പിള്ള കമ്മീഷന്റെ 84 നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് കുട്ടികള്‍ക്കുള്ള നീന്തല്‍പഠനമായിരുന്നു. പലതവണകളിലായി നിരവധി പ്രഖ്യാപനങ്ങള്‍ മന്ത്രിമാരും നടത്തി. അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാ വിദ്യാര്‍ത്ഥികളെയും നീന്തല്‍ പഠിപ്പിക്കുമെന്നും നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നീന്തല്‍കുളങ്ങള്‍ നിര്‍മിക്കുമെന്നും 2016ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന്റെ പ്രതികരണം. പിന്നാലെ വന്ന മന്ത്രി വി.ശിവന്‍കുട്ടിയും നീന്തല്‍ പഠനം പാഠ്യപദ്ധതിയിലുള്‍പ്പെടുത്തുമെന്നറിയിച്ചെങ്കിലും എല്ലാം വാക്കുകളില്‍ മാത്രമൊതുങ്ങി.

പൊതുവിദ്യാഭ്യാസ വകുപ്പ് പദ്ധതിയുടെ സാധ്യതകളന്വേഷിച്ചിറയപ്പോള്‍ സൗകര്യങ്ങളുടെ അപര്യാപ്തത തടസമായി. ഭൂരിഭാഗം വിദ്യാലയങ്ങള്‍ക്ക് സമീപവും കുളങ്ങളില്ല, കൂടുതല്‍ നീന്തല്‍ പരീശീലകരെ കണ്ടെത്തുന്നതിലെ പ്രതിസന്ധി എന്നിവ മുന്‍നിര്‍ത്തി ഉദ്യോഗസ്ഥര്‍ ഫയല്‍മടക്കി.

താനൂര്‍ ബോട്ടപകടം ചര്‍ച്ചയാകുന്ന ഈ സമയത്തും സ്‌കൂളുകളില്‍ നീന്തല്‍പഠനം ഉറപ്പാക്കുമെന്ന പ്രഖ്യാപനം വന്നേക്കും. വാഗ്ദാനങ്ങള്‍ ആവര്‍ത്തിക്കുകയല്ല, തടസങ്ങള്‍ നീക്കി അത് പാലിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്.

]]>
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ജനം പുച്ഛിച്ച് തള്ളും: വി ശിവൻകുട്ടി https://malayalees.ch/people-will-scorn-baseless-allegations-v-sivankutty/ Sat, 06 May 2023 07:45:23 +0000 https://malayalees.ch/?p=80827 സംസ്ഥാന സർക്കാർ ജനക്ഷേമ നടപടികളുമായി മുന്നോട്ടുപോകുമ്പോൾ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി ആരു വന്നാലും പൊതുജനം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കരുതലും കൈ താങ്ങും താലൂക്ക് തല അദാലത്തിന്റെ ഭാഗമായി നെടുമങ്ങാട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിസ്ഥാന മേഖലകളിലെല്ലാം രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും കൈവരിക്കാനാവാത്ത വേഗത്തിലാണ് കേരളം മുന്നേറുന്നത്. ചിലർ ഉന്നയിക്കുന്ന ബാലിശമായ ആരോപണങ്ങൾ അതിന്റെ ഗുണം അനുഭവിക്കുന്ന ജനങ്ങൾ ചെവിക്കൊള്ളില്ലെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് തല അദാലത്തിൽ എത്തുന്ന ആർക്കും നിരാശരായി മടങ്ങേണ്ടിവരില്ലെന്നും, അർഹമായ പരമാവധി ആശ്വാസം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

]]>