V S Sunil kumar – malayalees.ch https://malayalees.ch Malayalam Online News Portal Mon, 06 Jul 2020 08:10:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png V S Sunil kumar – malayalees.ch https://malayalees.ch 32 32 ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ എറണാകുളത്ത് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി വി. എസ് സുനിൽ കുമാർ https://malayalees.ch/triple-lockdown-in-ernakulam/ Mon, 06 Jul 2020 08:10:41 +0000 https://malayalees.ch/?p=28081 കൂട്ടം കൂടി നിൽക്കുന്നവരെ നീക്കുകയും മാനദണ്ഡം ലംഘിച്ച് പ്രവർത്തിക്കാത്ത കടകൾ അടപ്പിക്കുകയും ചെയ്തു. മാസ്ക് ഇടാത്തവരെ കസ്റ്റഡിയിൽ എടുത്തു.

ജനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ എറണാകുളത്ത് ട്രിപ്പിള്‍ ലോക്ഡൌണ്‍ വേണ്ടിവരുമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. ആലുവ മാർക്കറ്റ് കർശന നിബന്ധനകളോടെ തുറക്കും. മാര്‍ക്കറ്റില്‍ ഹോൾസെയിൽ വിൽപന മാത്രമേ അനുവദിക്കൂ എന്നും മന്ത്രി മീഡിയ വണിനോട് പറഞ്ഞു.

കൊച്ചിയിൽ കർശന പരിശോധനയാണ് നടത്തുന്നത്. എസിപി ലാൽജിയുടെ നേതൃത്വത്തിലാണ് പരിശോധന. നഗരത്തിലേക്കുള്ള പ്രവേശന കവാടമായ വെട്ടുറോഡ് പോലീസ് റോഡ് ബ്ലോക്ക് ചെയ്താണ് പരിശോധന. നഗരത്തിലേക്കുള്ള പ്രവശനം പൂർണ്ണമായും വിലക്കിയിരിക്കുകയാണ്. കൂട്ടം കൂടി നിൽക്കുന്നവരെ നീക്കുകയും മാനദണ്ഡം ലംഘിച്ച് പ്രവർത്തിക്കാത്ത കടകൾ അടപ്പിക്കുകയും ചെയ്തു. കലൂർ മാർക്കറ്റിലെ രണ്ട് കടകൾ അടപ്പിച്ചു. മാസ്ക് ഇടാത്തവരെ കസ്റ്റഡിയിൽ എടുത്തു.

എറണാകുളത്ത് 6 പുതിയ കണ്ടെയ‍്‍ന്‍മെന്റ് സോണുകള്‍. പളളിപ്പുറം ഗ്രാമ പഞ്ചായത്തിലെ 3, 21, 22 വാര്‍ഡുകളും, മുനമ്പത്തെ രണ്ട് ഫിഷിങ് ഹാര്‍ബറുകളും മാര്‍ക്കറ്റും അടച്ചു. എടത്തല ഗ്രാമ പഞ്ചായത്ത് 3,4 വാര്‍ഡുകളും കീഴ്മാട് ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡും കണ്ടെയ‍്‍ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

]]>
കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ സെൽഫ് ക്വാറന്‍റൈനിൽ https://malayalees.ch/minister-vs-sunil-kumar-under-self-quarantine/ Mon, 22 Jun 2020 04:23:45 +0000 https://malayalees.ch/?p=27399 തൃശൂരില്‍ ഈ മാസം 15 ന് മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. തൃശൂരില്‍ ഈ മാസം 15 ന് മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രി സ്വയം നിരീക്ഷണത്തില്‍ പോയത്. ഇന്നലെ രാത്രിയാണ് മന്ത്രി സെൽഫ് ക്വാറന്റീനിൽ പോകാൻ തീരുമാനിക്കുന്നത്. തിരുവനന്തപുരത്തെ മന്ത്രി മന്ദിരത്തിലാണ് വി എസ് സുനിൽകുമാർ നിരീക്ഷണത്തിൽ കഴിയുന്നത്.

എത്ര ദിവസം നിരീക്ഷണം വേണമെന്ന് ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ല. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നതിന് ശേഷം അക്കാര്യത്തില്‍ തീരുമാനമെടുക്കും. ഹൈ റിസ്ക് പട്ടികയിലല്ല മന്ത്രി ഉള്ളത്. എങ്കിലും സുരക്ഷയുടെ ഭാഗമായി നിരീക്ഷണത്തില്‍ പോകാം എന്ന് മന്ത്രി തീരുമാനിക്കുകയായിരുന്നു.

തൃശൂർ ജില്ലയിൽ 16 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് മൂന്ന് പേർക്ക് രോഗം ബാധിച്ചത്. നിലവിൽ 105 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 37 പേർ രോഗമുക്തി നേടി. വിദേശത്ത് നിന്നെത്തിയ ഒമ്പത് പേർക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേർക്കും, സമ്പർക്കത്തിലൂടെ മൂന്ന് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകരുടെ സസർക്കപ്പട്ടികയിലുണ്ടായിരുന്ന പൂമംഗലം, വെള്ളാങ്കല്ലൂർ, തൃശ്ശൂർ സ്വദേശികൾക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

]]>