V.S Sunil Kumar – malayalees.ch https://malayalees.ch Malayalam Online News Portal Wed, 23 Sep 2020 08:55:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png V.S Sunil Kumar – malayalees.ch https://malayalees.ch 32 32 മന്ത്രി വി.എസ് സുനില്‍ കുമാറിന് കോവിഡ് https://malayalees.ch/minister-vs-sunil-kumar-tests-positive-for-coronavirus/ Wed, 23 Sep 2020 08:55:33 +0000 https://malayalees.ch/?p=32221 കൃഷിമന്ത്രി വി.എസ് സുനില്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് ബാധിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് ഇദ്ദേഹം. ഇതിന് മുന്‍പ് മന്ത്രി ഇ.പി ജയരാജനും മന്ത്രി തോമസ് ഐസക്കിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലാണ് കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. ഇന്നലെ 4125 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 19 മരണവും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 40382 പേര്‍ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുണ്ട്.

]]>