v-s-achuthanandan – malayalees.ch https://malayalees.ch Malayalam Online News Portal Tue, 25 Jan 2022 04:23:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png v-s-achuthanandan – malayalees.ch https://malayalees.ch 32 32 സിപിഐഎമ്മും വി എസും തോറ്റ് പോകുന്ന വിധികൾ; ഉമ്മൻചാണ്ടിയുടെ വിജയത്തിൽ ഷാഫി പറമ്പിൽ https://malayalees.ch/oommen-chandy-s-victory-against-v-s-achuthanandan/ Tue, 25 Jan 2022 04:23:43 +0000 https://malayalees.ch/?p=55980 സോളാർ കേസുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ. മനസാക്ഷിയുടെ കോടതിയിൽ മാത്രമല്ല നീതിന്യായ കോടതിയിലും അടിസ്ഥാനരഹിത ആരോപണങ്ങൾക്ക് അൽപ്പായുസ്സേ ഉണ്ടാവുകയുള്ളുവെന്ന് ഉമ്മൻചാണ്ടിയെ പിന്തുണച്ച് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.

സോളാർ കേസും ബാർ കോഴയും എന്തായി എന്ന് കേരളം ആലോചിക്കണം. കോഴ മാണി എന്ന് വരെ വിളിച്ച് ആക്ഷേപിച്ചവർ തന്നെ മാണി സാറിനെ പിന്നീട് വിശുദ്ധനായി പ്രഖ്യാപിച്ചത് കേരളം കണ്ടുവെന്നും ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.

സോളാർ കേസിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്റെ പ്രസ്താവനക്കെതിരെയാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചത്. തിരുവനന്തപുരം സബ് കോടതിയാണ് കോൺഗ്രസ് നേതാവിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.

ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് മനസാക്ഷിയുടെ കോടതിയിൽ മാത്രമല്ല നീതിന്യായ കോടതിയിലും അടിസ്ഥാനരഹിത ആരോപണങ്ങൾക്ക് അൽപ്പായുസ്സേ ഉണ്ടാവുകയുള്ളു. ഉമ്മൻ ചാണ്ടി സർക്കാരിനെ താഴെയിറക്കുവാൻ സിപിഎം കൊണ്ട് നടന്ന പ്രധാന നുണക്കേസുകളിലെല്ലാം,എതിരാളികളെ അപകീർത്തിപ്പെടുത്താനും അവരെ തകർക്കുവാൻ കോടതി വ്യവഹാരങ്ങൾ ഉൾപ്പടെ ഏതറ്റവും വരെ പോകുന്ന സിപിഎമ്മും അന്ന് അതിന്റെ മുഖമായിരുന്ന വി എസ് പോലും തോറ്റ് പോകുന്ന വിധികളുണ്ടാവുകയാണ്. സോളാർ കേസും ബാർ കോഴയും എന്തായി എന്ന് കേരളം ആലോചിക്കണം. കോഴ മാണി എന്ന് വരെ വിളിച്ച് ആക്ഷേപിച്ചവർ തന്നെ മാണി സാറിനെ പിന്നീട് വിശുദ്ധനായി പ്രഖ്യാപിച്ചത് കേരളം കണ്ടു. മകനെ കൂടെ കൂട്ടി രാജ്യസഭാ MP സ്ഥാനവും പാർട്ടിക്ക് സർക്കാരിൽ മന്ത്രി സ്ഥാനവും വരെ കൊടുത്തു.നോട്ടെണ്ണൽ മെഷീൻ പഴങ്കഥളായി. ഇരട്ടത്താപ്പും അവസരവാദവും ചെങ്കൊടി കുത്തി വാണു.
സോളാറിൽ സരിത പറഞ്ഞതും സിപിഎം പറഞ്ഞതുമായ എല്ലാ നുണക്കൂമ്പാരങ്ങളും ഓരോ ദിവസം ചെല്ലുന്തോറും തകർന്നടിയുന്നു.
അന്ന് വേട്ടയാടിയ ഗണേഷ് കുമാറിനെയും കൂടെ കൂടിയപ്പോൾ വിശുദ്ധനാക്കി.
ഉമ്മൻ ചാണ്ടിയുടെ മനസാക്ഷി തന്നെയാണ് ശരി…

]]>
പ്രായം തളർത്താത്ത ‘പോരാട്ടവീര്യം’; വിഎസ് അച്യുതാനന്ദന് ഇന്ന് 98-ാം പിറന്നാൾ https://malayalees.ch/v-s-achuthanandan-turns-98-today/ Wed, 20 Oct 2021 03:59:51 +0000 https://malayalees.ch/?p=51245 പ്രായം തളർത്താത്ത പോരാട്ടവീര്യം, മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഇന്ന് തൊണ്ണൂറ്റിയെട്ട് വയസ്. അടിയുറച്ച നിലപാടുകളും തിരുത്താൻ തയ്യാറാകാത്ത തീരുമാനങ്ങളുമാണ് വി എസ് എന്ന ജനനായകനെ പ്രിയപ്പെട്ടതാക്കുന്നതും. പൊതു രാഷ്ട്രീയ രംഗത്ത് നിന്നും രണ്ട് വർഷമായി അവധി എടുത്ത വിഎസ് തിരുവനന്തപുരത്തെ ‘വേലിക്കകത്ത്’ വീട്ടിൽ വിശ്രമ ജീവിതത്തിലാണ്. കഴിഞ്ഞ എൽഡിഎഫ് ഗവൺമെൻറിൻറെ കാലത്ത് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായിരുന്ന വിഎസ് 2021 ജനുവരിയിൽ അത് ഒഴിഞ്ഞിരുന്നു.

16 വയസ്സു മുതൽ വിപ്ലവ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ തുടങ്ങി. തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവർത്തനങ്ങളിൽ സജീവമായ അദ്ദേഹം പിന്നീട് 1957ൽ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിൽ അംഗത്വം നേടി. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കോൺഗ്രസ്സിൽ നിന്നിറങ്ങി വന്ന് 32 പേർ ചേർന്ന് പാർട്ടി രൂപീകരിച്ചതിൽ ഇന്നു ജീവിച്ചിരിക്കുന്ന ഏക വ്യക്തിയും വി എസ് അച്ചുതാനന്ദനാണ്.

2019 ഒക്ടോബറിൽ പുന്നപ്ര വയലാർ രക്തസാക്ഷിത്വ ദിനാചരണത്തിന് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ വിഎസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. തുടർന്ന് ഇദ്ദേഹത്തിന് പൂർണ്ണ വിശ്രമം ഡോക്ടർമാർ നിർദേശിച്ചു. പത്രവായനയും, ടെലിവിഷൻ വാർത്തകൾ കാണുന്നതും മുടക്കാറില്ല. ലളിതമായ ചടങ്ങുകളോടെ കുടുംബാഗങ്ങൾ വിഎസിൻറെ പിറന്നാൾ ആഘോഷിക്കും.

വിഎസ് ധീരതയോടെ തലയുയർത്തി തന്നെ എല്ലാം നേരിട്ടു. ഇന്നും തന്റെ ഉറച്ച നിലപാടുകളോടെ, പോരാട്ടത്തിന്റെ അണയാത്ത ജ്വാലയായി 98 -ാം വയസിലും തളരാത്ത വീര്യമായി വിഎസ് യാത്ര തുടരുന്നു.

]]>