v n vasavan – malayalees.ch https://malayalees.ch Malayalam Online News Portal Wed, 20 Sep 2023 05:08:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png v n vasavan – malayalees.ch https://malayalees.ch 32 32 ‘ഇ ഡി റെയ്‌ഡിന് പിന്നിൽ രാഷ്ട്രീയ പകപോക്കൽ; സുരേഷ് ഗോപിയുടെ ഇടപെടൽ അതിന് തെളിവ്’; വി എൻ വാസവൻ https://malayalees.ch/v-n-vasavan-against-suresh-gopi-on-ed-raid/ Wed, 20 Sep 2023 05:08:52 +0000 https://malayalees.ch/?p=88041 സഹകരണ ബാങ്കുകളിലെ ഇ ഡി റെയ്‌ഡിന് പിന്നിൽ രാഷ്ട്രീയ പകപോക്കലെന്ന് മന്ത്രി വി എൻ വാസവൻ. അന്വേഷണം രാഷ്ട്രീയ പകപോക്കൽ, സുരേഷ് ഗോപിയുടെ ഇടപെടൽ തെളിവെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. .സഹകരണ വകുപ്പിനെ തകർക്കാൻ കേന്ദ്ര നീക്കം ഉണ്ട്. നിക്ഷേപങ്ങളെല്ലാം സുരക്ഷിതമെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.(V N Vasavan Against Suresh Gopi on ED Raid)

കേരളത്തിന്റെ സമ്പദ്ഘടനയിൽ നിർണായക സ്വാധീനമാണ് സഹകരണ സംഘങ്ങൾക്കുള്ളത്. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ അത്താണിയായി പ്രവർത്തിക്കുന്ന സഹകരണ മേഖലയിലെ നിക്ഷേപം 2.5 ലക്ഷം കോടിയാണ്. .86 ലക്ഷം കോടി രൂപ വായ്പ കൈകാര്യം ചെയ്യുന്നു.

സംസ്ഥാനത്തെ ബാങ്കിങ് പ്രവർത്തനത്തിന്റെ 40 ശതമാനത്തിലേറ സഹകരണ ബാങ്കുകളാണ് കൈകാര്യം ചെയ്യുന്നത്. ഈ സംവിധാനത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് സഹകരണ സംഘങ്ങൾക്ക് മേൽ ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ ഇഡി. നടത്തുന്ന പരിശോധനകളെന്ന് മന്ത്രി പറഞ്ഞു.

സഹകരണ മേഖലയിലാകെ കള്ളപ്പണം എന്ന തെറ്റായ സന്ദേശം നൽകി ഈ മേഖല പടുത്തുയർത്തിയ വിശ്വാസത്തെ തകർക്കുകയാണ് ലക്ഷ്യമെന്നും വാസവൻ ആരോപിച്ചു. ‘രാഷ്ട്രീയ ലക്ഷ്യത്തോടെ ചില നിക്ഷിപ്ത താത്പര്യക്കാർ നടത്തുന്ന കുപ്രചരണമാണ് ഇപ്പോൾ ഇ.ഡി ഏറ്റെടുത്തിരിക്കുന്നത്.

കേരളത്തിലെ സഹകരണ ബാങ്കുകളിൽ കള്ളപ്പണമുണ്ട് എന്ന് നോട്ടു നിരോധനകാലത്ത് ഉയർന്നു വന്ന ആരോപണങ്ങളില്ലെല്ലാം തന്നെ അന്ന് നബാർഡ്, ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് തുടങ്ങിയവയൊക്കെ വിശദമായ പരിശോധന നടത്തിയിരുന്നു.

ഒരു പ്രശ്നവും കണ്ടെത്താനായില്ല. ഇപ്പോൾ കരുവന്നൂരിൽ നടന്ന കേസിന്റെ പിന്നാലെ നടത്തുന്ന പരിശോധന പരമ്പരകൾ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തോടുള്ള വെല്ലുവിളിയാണെന്നും വി.എൻ. വാസവൻ കൂട്ടിച്ചേർത്തു.

]]>
സില്‍വര്‍ലൈന്‍: കല്ലിടുന്ന ഭൂമിയില്‍ വായ്പ നല്‍കുന്നതില്‍ തടസമില്ലെന്ന് സഹകരണമന്ത്രി https://malayalees.ch/silverline-there-is-no-impediment-to-giving-loans-on-stone-laying-land/ Sat, 16 Apr 2022 10:25:53 +0000 https://malayalees.ch/?p=60215 സില്‍വര്‍ ലൈനായി കല്ലിടുന്ന ഭൂമിയില്‍ വായ്പ നല്‍കുന്നതില്‍ സഹകരണബാങ്കുകള്‍ക്ക് മുന്നില്‍ തടസങ്ങളില്ലെന്ന് സഹകരണമന്ത്രി വി.എന്‍.വാസവന്‍. നഷ്ടപരിഹാരം ഉറപ്പായ ഭൂമി സംബന്ധിച്ച് സഹകരണ ബാങ്കുകള്‍ക്ക് ആശങ്കപ്പടേണ്ട സാഹചര്യമില്ല. ഇത് സഹകരണ ബാങ്കുകള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എന്തെങ്കിലും തടസമുണ്ടായാല്‍ പരിഹരിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും വി.എന്‍.വാസവന്‍ പറഞ്ഞു.

]]>
ജപ്‌തി വിവാദം; ബാങ്ക് നടപടി സർക്കാർ നയങ്ങൾക്ക് വിരുദ്ധം; ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കും; മന്ത്രി വി എൻ വാസവൻ https://malayalees.ch/minister-ask-to-take-strict-action-in-moovattupuzha-foreclosure-incident/ Wed, 06 Apr 2022 11:31:33 +0000 https://malayalees.ch/?p=59665 കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്ത സംഭവത്തില്‍ അര്‍ബന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സഹകരണ മന്ത്രി വിഎന്‍ വാസവൻ. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് ജപ്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിര്‍ദേശം.

സംഭവത്തില്‍ നടന്നതെന്തെന്ന് പരിശോധിക്കാന്‍ സഹകരണ സംഘം രജിസ്ട്രാറേ മന്ത്രി ചുമതലപ്പെടുത്തിയിരുന്നു. പകരം താമസസ്ഥലം ഉണ്ടെന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ ജപ്തി നടത്താവൂ എന്നാണ് സര്‍ക്കാര്‍ നയം. ഇതിന് വിരുദ്ധമായാണ് മൂവാറ്റുപുഴയിലെ നടപടിയെന്ന് സഹകരണ സംഘം രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ശനിയാഴ്ചയാണ് മൂവാറ്റുപുഴയിലെ പായിപ്രയില്‍ അജേഷിന്റെ വീട് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷ് ആശുപത്രിയിലായിരിക്കെയാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്യാനെത്തിയത്. വീട്ടില്‍ അജേഷിന്റെ കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഈ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ബാങ്ക് അധികൃതരെ വിളിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുകയും സാവകാശം വേണമെന്നും വീട് തുറന്നു കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഏറെ വൈകിയും അധികൃതര്‍ സ്ഥലത്തെത്തി വീട് തുറന്നു കൊടുക്കാത്തതിനാല്‍ എംഎല്‍എ തന്നെ വീട് പൊളിച്ച് വീട് തുറന്നു കൊടുത്തു.

പിന്നാലെ ജപ്തി ചെയ്ത വീടിന്റെ ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കാണിച്ച് മാത്യു കുഴല്‍നാടന്‍ ബാങ്കിന് കത്ത് നല്‍കിയിരുന്നു.വീടിന്റെ വായ്പാ കുടിശിക ബാങ്കിലെ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) കഴിഞ്ഞ ദിവസമാണ് തിരിച്ചടച്ചത്. മാത്യു കുഴല്‍നാടന്‍ എംഎല്‍എ തന്റെ ബാധ്യത ഏറ്റെടുത്ത ശേഷമാണ് ജീവനക്കാര്‍ രംഗത്തെത്തിയതെന്നും സംഭവത്തില്‍ അവര്‍ തന്നെയും കുടുംബത്തെയും നിരവധി തവണ അപമാനിച്ചിട്ടുണ്ടെന്നും അജേഷ് പറഞ്ഞിരുന്നു.

]]>
രണ്ട് പതിറ്റാണ്ടിന് ശേഷം കോട്ടയത്തിന് ഒരു സിപിഎം മന്ത്രി https://malayalees.ch/v-n-vasavan-will-be-minister/ Tue, 18 May 2021 05:39:08 +0000 https://malayalees.ch/?p=44262 രണ്ടാം പിണറായി മന്ത്രിസഭയിലേക്ക് ഏറ്റുമാനൂർ എംഎല്‍എ വിഎന്‍ വാസവന്‍റെ പേരും പരിഗണിച്ചതോടെ കോട്ടയം ജില്ലയ്ക്ക് വീണ്ടുമൊരു ഒരു സിപിഎമ്മുകാരനായ മന്ത്രി കൂടി ഉണ്ടാകും. ടി കെ രാമകൃഷ്ണന്‍ മന്ത്രിയായതിന് ശേഷം രണ്ട് പതിറ്റാണ്ടുകൾ കഴിഞ്ഞാണ് കോട്ടയത്ത് നിന്ന് ഒരു സിപിഎം നേതാവ് മന്ത്രിസ്ഥാനത്തേക്ക് എത്തുന്നത്. 1996 ലെ നായനാര്‍ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ടി.കെ രാമകൃഷ്ണനായിരുന്നു കോട്ടയത്ത് നിന്നുള്ള അവസാന സിപിഎം മന്ത്രി. അതിന് ശേഷം എല്‍ഡിഎഫ് സർക്കാർ അധികാരത്തില്‍ എത്തിയ 2006ലും 2016ലും കോട്ടയത്ത് പാര്‍ട്ടിയില്‍ നിന്നും ആരെയും മന്ത്രിമാരായി പരിഗണിച്ചില്ല.

കഴിഞ്ഞ തവണ സുരേഷ് കുറുപ്പ് മന്ത്രിയാകുമെന്ന് ചർച്ചകള്‍ ഉണ്ടായിരുന്നെങ്കിലും പരിഗണനയില്‍ വന്നില്ല. എന്നാല്‍ ഇക്കുറി രണ്ടാം പിണറായി സർക്കാർ അധികാരത്തില്‍ എത്തുമ്പോള്‍ രണ്ട് പതിറ്റാണ്ടിന് ശേഷം ഒരു സിപിഎം നേതാവ് കൂടി കോട്ടയത്ത് നിന്ന് മന്ത്രിയാകും. കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ എത്തിച്ചതിന്‍റെ ചുക്കാന്‍ പിടിച്ച വി.എന്‍ വാസവന് തന്നെ നറുക്ക് വീണത് യാദൃശ്ചികവുമല്ല. വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെയാണ് വി.എന്‍ വാസവന്‍ സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ട്രെയ്‍ഡ് യൂണിയന്‍ നേതാവെന്ന നിലയില്‍ ശോഭിച്ച വാസവന്‍, കാരുണ്യ പ്രവർത്തനങ്ങളിലും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2006ല്‍ കോട്ടയത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. കോട്ടയം ജില്ലാ സെക്രട്ടറി എന്ന നിലയിലെ ആറ് വര്‍ഷത്തെ പ്രവര്‍ത്തന മികവ്. ഇതെല്ലാം പരിഗണിച്ച് തന്നെയാണ് വാസവനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

]]>