v muralidharan – malayalees.ch https://malayalees.ch Malayalam Online News Portal Sat, 16 Sep 2023 08:40:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png v muralidharan – malayalees.ch https://malayalees.ch 32 32 കാര്യക്ഷമതയുടെ പേരിലാണ് മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതെങ്കിൽ മാറേണ്ടത് മുഖ്യമന്ത്രി: വി മുരളീധരൻ https://malayalees.ch/v-muraleedharan-in-cabinet-reshuffle/ Sat, 16 Sep 2023 08:40:03 +0000 https://malayalees.ch/?p=87878 കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഐഎമ്മിനെതിരെ അതിരൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ഭീമമായ തട്ടിപ്പിൽ എ.സി മൊയ്തീനെ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ, സിപിഐഎം പറഞ്ഞത് കേന്ദ്രം വേട്ടയാടുന്നു എന്നാണ്. പാർട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് തട്ടിപ്പ് നടന്നിരിക്കുന്നതെന്നും ഉന്നതരെ രക്ഷിക്കാൻ പാവങ്ങളെ ബലിയാടാക്കുകയാണെന്നും അദ്ദേഹം തൃശ്ശൂരിൽ പറഞ്ഞു.

പാർട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്ന് ഡയറക്ടർ ബോർഡ് അംഗങ്ങൾ തന്നെ സമ്മതിക്കുന്നു. സിപിഐഎമ്മിലെ മുതിർന്ന നേതാവിനെ രക്ഷിക്കാൻ ഭരണസമിതിയിലെ പാവപ്പെട്ടവരെ ബലിയാടാക്കുന്നുവെന്ന് ഡയറക്ടർ ബോർഡ് അംഗം തന്നെ വെളിപ്പെടുത്തി. പി.കെ ബിജുവിനെയും കൗൺസിലർമാരെയും രക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് പറഞ്ഞത് ബിജെപിക്കാരല്ലെന്നും പാർട്ടിയോട് കൂറുള്ള ഭരണസമിതി അംഗങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ പങ്ക് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ഇനി കേന്ദ്രം വേട്ടയാടുന്നു എന്ന് കാപ്സ്യൂൾ പറയരുത്. പാവപ്പെട്ടവരുടെ മുഴുവൻ ജീവിതം താറുമാറാക്കിയ പാർട്ടിയായി സിപിഎമ്മിനെ നാളെകളിൽ കാണും. കരുവന്നൂരിലെ തട്ടിപ്പിലൂടെ ലഭിച്ച പണം സംസ്ഥാന നേതൃത്വത്തിനാണ് ലഭിച്ചത്. പാർട്ടി തീരുമാനിക്കുന്ന കാര്യങ്ങളാണ് നടപ്പാക്കുക. പാർട്ടി തീരുമാനം നടപ്പാക്കാൻ വേണ്ടിയുള്ള ആളുകളാണ് പൊതുപദവികൾ വഹിക്കുന്നവർ. അതുകൊണ്ട് തന്നെ ഡയറക്ടർ ബോർഡ് അംഗങ്ങൾ പറയുന്നത് അവിശ്വസിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാനാണ് മന്ത്രിസഭ. അതിനെ രണ്ടര വർഷമായി വിഭജിക്കുന്നത് ശരിയല്ല. ചക്കരക്കുടത്തിൽ കയ്യിടുന്നത് പോലെയാണ് രണ്ടര കൊല്ലം വച്ചു മാറുന്നത്. അഴിമതി പണം വീതം വയ്ക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. കാര്യക്ഷമതയുടെ പേരിലാണ് മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതെങ്കിൽ മാറേണ്ടത് മുഖ്യമന്ത്രിയാണെന്നും വി മുരളീധരൻ.

]]>
‘യുഡിഎഫും എൽഡിഎഫും ജനങ്ങളെ പറ്റിക്കാനുള്ള സൗഹൃദ മത്സരം നടത്തുന്നു’; വി മുരളീധരൻ https://malayalees.ch/udf-and-ldf-engage-in-friendly-competition-to-woo-people-v-muralidharan/ Sat, 02 Sep 2023 10:55:12 +0000 https://malayalees.ch/?p=87162 കേന്ദ്രം കേരളത്തെ ഞെരുക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. തെറ്റായ ആരോപണമാണ് മുഖ്യമന്ത്രി ഉന്നയിക്കുന്നത്. യുഡിഎഫും എൽഡിഎഫും ജനങ്ങളെ പറ്റിക്കാനുള്ള സൗഹൃദ മത്സരമാണ് നടത്തുന്നതെന്നും സഹകരണാത്മക പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളം കേന്ദ്ര സർക്കാരിനെ പഴിചാരുന്നത് പതിവാകുന്നു. സർക്കാരിന്റെ തന്ത്രമാണിത്. ഈ തന്ത്രം അധികകാലം വിലപ്പോവില്ല. കേന്ദ്രം കർഷകർക്ക് നൽകുന്ന പണം കൃഷിമന്ത്രി നൽകുന്നതാണെന്നാണ് അവകാശവാദം. കണക്ക് പുറത്തുവിടാൻ സർക്കാർ തയ്യാറുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചു. പുതുപ്പള്ളിയിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങൾ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി.

ഇതിനിടെയാണ് അദ്ദേഹം കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. കടമെടുപ്പിന്റെ കാര്യത്തിൽ കേന്ദ്രസർക്കാരിനും കേരളത്തിനും രണ്ട്‌ മാനദണ്ഡങ്ങളാണ്‌ നടപ്പാക്കുന്നതെന്ന്‌ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കിഫ്ബി വഴി എടുക്കുന്ന കടം സംസ്ഥാന സർക്കാരിന്റെ കടപരിധിയിൽ ഉൾപ്പെടുത്തുമെന്നാണ്‌ കേന്ദ്രസർക്കാർ അറിയിച്ചിട്ടുള്ളത്‌.

കേന്ദ്രത്തിന്റെ കീഴിലുള്ള ദേശീയപാത അതോറിറ്റിയും കടമെടുക്കാറുണ്ട്‌. ഇത്‌ കേന്ദ്രസർക്കാരിന്റെ കടമായി കൂട്ടാറില്ല. കേരളത്തോട്‌ പ്രത്യേക മനോഭാവംവച്ച്‌ പെരുമാറുന്നതിന്റെ ഭാഗമാണ്‌ ഇത്തരം തീരുമാനങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

]]>