v muraleedharan – malayalees.ch https://malayalees.ch Malayalam Online News Portal Tue, 31 Oct 2023 08:22:26 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png v muraleedharan – malayalees.ch https://malayalees.ch 32 32 രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തത് മതധ്രുവീകരണം ഉന്നമിട്ട്, പേടിച്ചോടുമെന്ന് കരുതേണ്ട; വി മുരളീധരൻ https://malayalees.ch/rajeev-chandrasekhar-wont-run-back-v-muraleedharan/ Tue, 31 Oct 2023 08:22:20 +0000 https://malayalees.ch/?p=90345 രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തത് മതധ്രുവീകരണം ഉന്നമിട്ടാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. രാജീവ് ചന്ദ്രശേഖർ ഇത് കണ്ട് പേടിച്ച് ഓടുമെന്ന് കരുതേണ്ട. ഗോവിന്ദൻ മാഷിനെതിരെ കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്നും വി മുരളീധരൻ ചോദിച്ചു.(Rajeev Chandrasekhar Wont Run Back-V Muraleedharan)

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മത ധ്രുവീകരണത്തിനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഭീകരപ്രവർത്തനത്തിന് ഏറെ സാധ്യതയുള്ള സ്ഥലമായി കേരളം മാറിയിരിക്കുകയാണ്. എലത്തൂർ ട്രെയിൻ തീവയ്പ് അതാണ് വ്യക്തമാക്കിയത്. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തിലെ സാധാരണക്കാരുടെ ആശങ്കകൾ മുഖ്യമന്ത്രി അഭിസംബോധന ചെയ്തില്ല.

ഒരു വ്യക്തിക്ക് സ്വയം ബോംബ് നിർമ്മിച്ച്, സ്ഫോടനം നടത്താമെന്ന അപകടകരമായ സാഹചര്യത്തിലേക്ക് കേരളം എത്തിയിരിക്കുന്നു. ഈ ആശങ്ക പരിഹരിക്കുന്ന ഒരു കാര്യവും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞില്ല. പ്രതിപക്ഷവും മുഖ്യമന്ത്രിയുടെ കെണിയിൽ പെട്ടു. നിരപരാധികൾ കൊല്ലപ്പെടാമെന്ന ഭീതി നിറഞ്ഞ സാഹചര്യമാണ് കേരളത്തിലെന്നും അദ്ദേഹം വിമർശിച്ചു.

കളമശേരി സ്ഫോടനത്തിൽ പ്രതി സ്വയം കീഴടങ്ങുന്നത് വരെ പോലീസിന് ഒരു വിവരവും ഇല്ലായിരുന്നു. ഭീകരപ്രവർത്തനമാണെന്ന കാര്യത്തിൽ എം വി ഗോവിന്ദനടക്കം ആർക്കും സംശയമുണ്ടായിട്ടില്ല. ഡൊമിനിക് മാർട്ടിൻ മാത്രമേ പ്രതിയായുള്ളോ എന്ന സംശയം പ്രകടിപ്പിച്ചാൽ അന്വേഷണത്തെ തടസപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പറയുമെന്നും മുരളീധരൻ വ്യക്തമാക്കി.

]]>
‘കള്ളപ്പണ ഇടപാടില്‍ നിന്ന് രക്ഷപ്പെടാൻ സിപിഎമ്മുകാർ സ്വന്തം അമ്മയെപ്പോലും മാറ്റി പറയും’; വി മുരളീധരൻ https://malayalees.ch/v-muraleedharan-against-cpim-2/ Tue, 10 Oct 2023 10:52:37 +0000 https://malayalees.ch/?p=89203
കേരളത്തിലെ സഹകരണ മേഖലയെ തകർത്ത പാപഭാരത്തില്‍ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സഹകരണമേഖലയാകട്ടെ കുടുംബശ്രീയാകട്ടെ സിപിഎം നേതൃത്വത്തിൽ നടന്ന തട്ടിപ്പുകൾ പരമ്പരയായി പുറത്തുവരുകയാണ്. കേരള സംസ്ഥാനത്തെയാകെ ഇഷ്ടക്കാര്‍ക്കും ബന്ധുക്കള്‍ക്കും പാര്‍ട്ടിക്കാര്‍ക്കുമായി പിണറായി വിജയൻ വീതംവച്ചുകൊടുക്കുകയാണെന്നും കേന്ദ്രമന്ത്രി വിമർശിച്ചു.

വിളവൂർക്കലിൽ കുടുംബശ്രീയുടെ സമരപ്പന്തലിലെത്തി സമരവിജയം നേടിയ അമ്മമാരേയും ബിജെപി പ്രതിനിധികളേയും അനുമോദിച്ച് സംസാരിക്കുകയായിരുന്നു വി.മുരളീധരൻ. കരുവന്നൂവരിൽ തട്ടിപ്പ് നടത്തിയ അരവിന്ദാക്ഷനെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്നാണ് എ.സി മൊയ്തീന്‍റെ നിലപാട്. അരവിന്ദാക്ഷന്‍ വാ പൊളിച്ചാല്‍ പങ്ക് പറ്റിയ നേതാക്കളും പ്രതിരോധത്തിലാകും. കള്ളപ്പണ ഇടപാടില്‍ നിന്ന് രക്ഷപെടാന്‍ സ്വന്തം അമ്മയെപ്പോലും മാറ്റിപ്പറയുന്ന സിപിഎമ്മുകാരെയാണ് കാണുന്നതെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.

പഞ്ചായത്ത് മുതല്‍ സെക്രട്ടറിയറ്റ് വരെ ഭരണം അടിമുടി അഴിമതിയില്‍ മുങ്ങിയെന്നും വി.മുരളീധരൻ പറഞ്ഞു. കേന്ദ്രഫണ്ട് വിനിയോഗിക്കുന്നതിലും അട്ടിമറി നടക്കുന്നു. അതും സ്വന്തക്കാർക്ക് വീതംവക്കുന്ന കാഴ്ചയാണ് കാണുന്നത്. കോവിഡ്കാലത്ത് കേന്ദ്രസര്‍ക്കാര്‍ കോടികള്‍ മുടക്കി നിര്‍മിച്ച തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്‍റിന്‍റെ പ്രവർത്തനം ഇതുവരെ തുടങ്ങാത്തത് എന്തുകൊണ്ടെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

സമ്പൂര്‍ണ വൈദ്യുതീകരണത്തിനായി അനുവദിച്ച തുകയും വകമാറ്റി. വകമാറ്റിയും കണക്ക് നൽകാതെയും നിന്നിട്ട് അയ്യോ കേന്ദ്രം തരുന്നില്ലേ എന്ന് പറഞ്ഞാൽ ജനം ചൂലെടുക്കും എന്ന് സിപിഎം മനസിലാക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സഹകരണമേഖലയാകട്ടെ കുടുംബശ്രീയാകട്ടെ സിപിഎം ചെയ്യുന്നത് തന്നെയാണ് കോൺഗ്രസും ചെയ്യുന്നത്. അതുകൊണ്ട് ചോദ്യമുയർത്താനോ സമരം ചെയ്യാനോ പ്രതിപക്ഷം നിലവിലില്ലെന്നും തട്ടിപ്പുകാരുടെ മുന്നണിയായി I.N.D.IA മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

]]>
‘കേന്ദ്രത്തിനെതിരായ വിമര്‍ശനം കാര്യങ്ങള്‍ മനസിലാക്കാതെ’; മുഖ്യമന്ത്രിക്കെതിരെ വി മുരളീധരന്‍ https://malayalees.ch/v-muraleedharan-against-pinarayi-vijayan-11/ Fri, 01 Sep 2023 05:56:30 +0000 https://malayalees.ch/?p=87070 കേന്ദ്രസര്‍ക്കാരിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രിയുടെ വിമര്‍ശനം കാര്യങ്ങള്‍ മനസിലാക്കാതെയെന്നാണ് വി മുരളീധരന്റെ പ്രതികരണം. മുഖ്യമന്ത്രി പ്രസംഗിക്കുന്നത് എഴുതി നല്‍കുന്ന കാര്യങ്ങള്‍ മാത്രമാണ്. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് കൊടുക്കാനുള്ളത് കൃത്യമായി കൊടുക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ പാചക വാതക വില കുറച്ചത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ലെന്നും വി മുരളീധരന്‍ ചൂണ്ടിക്കാട്ടി.

കേന്ദ്രം സാമ്പത്തികമായി സഹായം നല്‍കാതെ കേരളത്തെ ശ്വാസം മുട്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. സംസ്ഥാനത്തിന് കടം എടുക്കാവുന്ന പരിധി വലിയ തോതില്‍ വെട്ടിക്കുറച്ചു. കിഫ്ബി വഴിയാണ് കേരളം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി തുക സമാഹരിച്ചത്. എന്നാല്‍ കിഫ്ബി വായ്പയെടുത്താല്‍ സംസ്ഥാനത്തിന്റെ വായ്പയായി കേന്ദ്രം പരിഗണിക്കുന്ന സ്ഥിതിയാണുള്ളതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് അവസാന ഘട്ട പ്രചാരണങ്ങളിലേക്ക് എത്തുമ്പോളഅ# ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനായി മുഖ്യമന്ത്രി ഇന്ന് മണ്ഡലത്തിലെത്തും. മൂന്ന് പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി പ്രസംഗിക്കും. വൈകിട്ട് 4ന് മറ്റക്കര മണല്‍ ജംഗ്ഷനിലും 5ന് പാമ്പാടിയിലും 6ന് വാകത്താനത്തും തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി പ്രസംഗിക്കുക.

]]>
വീണ വിജയനെതിരെ അന്വേഷണ ഏജൻസി എത്തുമ്പോൾ വി.ഡി സതീശനും കൂട്ടരും സമരവുമായി വരുമോ എന്നാണ് അറിയേണ്ടത്; വി. മുരളീധരൻ https://malayalees.ch/v-muraleedharan-against-veena-vijayan/ Fri, 11 Aug 2023 08:49:12 +0000 https://malayalees.ch/?p=85996 മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രിയുടെ മകളെ സംരക്ഷിക്കേണ്ടത് സിപിഐഎമ്മിന്റെ ബാധ്യതയാണോ എന്ന് അദ്ദേഹം ചോദിച്ചു. കോടിയേരിയുടെ മകന്റെ കാര്യത്തിലില്ലാത്ത എന്ത് ബന്ധമാണ് വീണ വിജയന് പാർട്ടിയിമായുള്ളതെന്നും അദ്ദേഹം ചോദിച്ചു.

പ്രതിപക്ഷ നേതാവ് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നത് കേട്ടപ്പോൾ ചിരിക്കണോ കരയണോ എന്ന് തോന്നി. അദ്ദേഹം പറഞ്ഞത് വിഷയം സഭ തള്ളുമെന്നതിനാലാണ് ഉന്നയിക്കാതെ ഇരുന്നതെന്നാണ്. സഭ തള്ളുന്ന എത്ര കാര്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നുണ്ട്.

വീണ വിജയനെതിരെ അന്വേഷണ ഏജൻസി എത്തുമ്പോൾ വി.ഡി സതീശനും കൂട്ടരും കൂട്ടരും സമരവുമായി വരുമോ എന്നാണ് ഇനി അറിയേണ്ടത്. വീണ വിജയന് വേണ്ടിയുള്ള സിപിഎമ്മിന്റെ ഇടപെടൽ ആരെ രക്ഷിക്കാനാണെന്നും കോൺഗ്രസിന്റെ മൗനം ആരെ ഭയന്നിട്ടാണെന്നും കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടു. പുതുപള്ളി ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് ആദായ നികുതി വകുപ്പിന്റെ ഉത്തരവ് വന്നതെന്നുള്ള വാദം വെറും തൊലിക്കട്ടി മാത്രം പോര. കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിവേണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ എല്ലാ കാര്യങ്ങളെ കുറിച്ചും ആധികാരികമായി അഭിപ്രായം പറയുന്ന മരുമകൻ മന്ത്രി തന്റെ തെരഞ്ഞെടുപ്പ് പത്രികയിൽ നൽകിയിട്ടുള്ള സ്വത്ത് വിവരത്തിൽ ഇത് മറച്ചുവെച്ചു. തന്റെ ഭാര്യയ്‌ക്ക് ഇത്തരത്തിൽ ഒരു വരുമാനം ഉള്ളതായി വെളിപ്പെടുത്തിയിട്ടില്ലെന്നും മുരളീധരൻ കൂട്ടിച്ചെർത്തു.

]]>
സുഡാനില്‍ കൊല്ലപ്പെട്ട ആല്‍ബര്‍ട്ടിന്റെ കുടുംബം ജിദ്ദയിലെത്തി; സ്വീകരിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍ https://malayalees.ch/sudan-conflict-albert-augustins-family-reached-at-jeddah-html/ Thu, 27 Apr 2023 04:36:08 +0000 https://malayalees.ch/?p=80284 സുഡാനില്‍ ആഭ്യന്തര കലാപത്തിനിടെ കൊല്ലപ്പെട്ട മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ കുടുംബം സൗദി അറേബ്യയിലെ ജിദ്ദയിലെത്തി. ആല്‍ബര്‍ട്ടിന്റെ ഭാര്യ സൈബല്ലയെയും മകളെയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ സ്വീകരിച്ചു. കുടുംബത്തിന് കൊച്ചിയിലേക്കുള്ള ടിക്കറ്റ് ഏര്‍പ്പെടുത്തിയതായി കേന്ദ്രമന്ത്രി പറഞ്ഞു.

സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെയാണ് കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ വെടിയേറ്റ് മരിച്ചത്. വിമുക്തഭടന്‍ കൂടിയായ ആല്‍ബര്‍ട്ട് ദാല്‍ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനായിരുന്നു. ഏപ്രില്‍ 156നായിരുന്നു ആല്‍ബര്‍ട്ട് കൊല്ലപ്പെട്ടത്.

അതിനിടെ സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെയും കൊണ്ട് വ്യോമസേനയുടെ നാലാമത്തെ വിമാനവും ജിദ്ദയിലെത്തി. ഇതുവരെ ആറ് ബാച്ചുകളിലായി 1100 ഇന്ത്യക്കാരെയാണ് സുഡാനില്‍ നിന്ന് ഒഴിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഡുഡാനില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹക്കുന്ന എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കുന്നത് വരെ ഓപ്പറേഷന്‍ കാവേരി തുടരുമെന്ന് വി മുരളീധരന്‍ ജിദ്ദയില്‍ പറഞ്ഞു. കപ്പല്‍ മാര്‍ഗവും വിമാനമാര്‍ഗവുമാണ ജിദ്ദയിലേക്ക് ഇന്ത്യക്കാരെ എത്തിക്കുന്നത്. തുടര്‍ നടപടികള്‍ക്ക് പിന്നാലെ ഇവരെ ഇന്ത്യയിലേക്ക് എത്തിക്കും.

]]>
സുഡാനിലെ എല്ലാ ഇന്ത്യക്കാരെയും നാട്ടില്‍ എത്തിക്കുന്നത് വരെ ഓപ്പറേഷന്‍ കാവേരി തുടരും; വി മുരളീധരൻ https://malayalees.ch/operation-kaveri-534-indians-were-brought-to-jeddah-html/ Wed, 26 Apr 2023 11:07:00 +0000 https://malayalees.ch/?p=80251 സുഡാനില്‍ നിന്നും മടങ്ങാനാഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും നാട്ടില്‍ എത്തിക്കുന്നത് വരെ ഓപ്പറേഷന്‍ കാവേരി തുടരുമെന്ന് രക്ഷാ ദൌത്യത്തിന് നേതൃത്വം നല്‍കുന്ന കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. ജിദ്ദയില്‍ എത്തിയ ഇന്ത്യക്കാരെ പരമാവധി നേരത്തെ ഇന്ത്യയില്‍ എത്തിക്കുമെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. സുഡാനില്‍ നിന്നും രക്ഷപ്പെട്ട് ജിദ്ദയിലെത്തിയ സംഘാംഗങ്ങളും ട്വന്റിഫോറുമായി സംസാരിച്ചു.

സുഡാനില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷന്‍ കാവേരി തുടരുകയാണ്. കപ്പല്‍ മാര്‍ഗവും വിമാന മാര്‍ഗവും ഇന്നലെ രാത്രിയാണ് ഇന്ത്യക്കാര്‍ സുഡാനില്‍ നിന്നും ജിദ്ദയില്‍ എത്തിത്തുടങ്ങിയത്. കേന്ദ്രമന്ത്രി വി മുരളീധരന്‍റെ നേതൃത്വത്തിലാണ് രക്ഷാ ദൌത്യം പുരോഗമിക്കുന്നത്. ജിദ്ദയിലെത്തിയ ഇന്ത്യക്കാരെ പരമാവധി നേരത്തെ നാട്ടില്‍ അവരുടെ പ്രദേശങ്ങളില്‍ എത്തിക്കുമെന്ന് മന്ത്രി ജിദ്ദയില്‍ ട്വന്റിഫോറിനോട് പറഞ്ഞു.

മലയാളികള്‍ ഉള്‍പ്പെടെ അഞ്ഞൂറിലധികം പേരാണ് സുഡാനില്‍ നിന്നും ഇന്നലെ രാത്രി ജിദ്ദയില്‍ എത്തിയത്. ജിദ്ദയിലെ ഇന്‍റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളിലാണ് ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.

സുഡാനില്‍ നിന്നും ജിദ്ദയിലെത്തിയ ഇന്ത്യന്‍ സംഘത്തിന് മെഡിക്കല്‍ സേവനവും ഭക്ഷണവും മറ്റും നല്കാന്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ്, ലുലു ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങള്‍ രംഗത്തുണ്ട്. വിദേശ കാര്യ മന്ത്രാലയത്തിലെ ഉയര്ന്ന ഉദ്യോഗസ്ഥരും, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും ജിദ്ദയില്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്.

]]>
2018 മുതൽ 5000 – 10000 ക്രിസ്തീയ വിശ്വാസികൾ ചൈനയിൽ തടവിലാക്കപ്പെട്ടു; ഏറ്റവുമധികം പീഡിപ്പിച്ചത് കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾ ; വി മുരളീധരൻ https://malayalees.ch/first-communist-government-killed-50-lakh-christians-v-muraleedharan/ Tue, 11 Apr 2023 08:23:11 +0000 https://malayalees.ch/?p=79445 വിചാരധാരയുമായി ക്രൈസ്തവരെ ബോധവൽക്കരിക്കാനിറങ്ങുന്ന കമ്മ്യൂണിസ്റ്റുകാർ ആദ്യം ചെയ്യേണ്ടത് പാർട്ടി ഓഫീസുകളിൽ നിന്ന് ലെനിൻ്റെയും ജോസഫ് സ്റ്റാലിൻ്റെയും ചിത്രങ്ങൾ നീക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ക്രിസ്ത്യൻ സഹോദരങ്ങളെ ഏറ്റവുമധികം പീഡിപ്പിച്ചവർ കമ്മ്യൂണിസ്റ്റ് ഭരണാധികാരികളാണ്. ലോകത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് ഭരണകൂടം കൊന്നുതള്ളിയത് 50 ലക്ഷം ക്രിസ്ത്യാനികളെയാണെന്നും മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.(First communist government killed 50 lakh christians-v muraleedharan)

സിപിഐഎമ്മിൻ്റെ മാതൃകാ രാജ്യമായ ചൈനയിൽ ഇന്നും ബിഷപ്പുമാരെ വാഴിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. 2018 മുതൽ 5000 – 10000 ക്രിസ്തീയ വിശ്വാസികൾ ചൈനയിൽ തടവിലാക്കപ്പെട്ടിട്ടുണ്ട്. ദേവാലയങ്ങളിൽ ക്രിസ്തുവിൻ്റെയും മദർ മേരിയുടെയും രൂപങ്ങളുടെ സ്ഥാനത്ത് പ്രസിഡൻ്റിൻ്റെ രൂപമായി. ഇതെല്ലാം മറച്ചുവച്ചാണ് ക്രൈസ്തവ സ്നേഹത്തിൻ്റെ വ്യാജ കുപ്പായമണിഞ്ഞ് കമ്മ്യൂണിസ്റ്റുകാർ കളത്തിലിറങ്ങിയിരിക്കുന്നതെന്നും വി മുരളീധരൻ കുറിച്ചു.

വി മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചത്

വിചാരധാരയുമായി ക്രൈസ്തവരെ ബോധവൽക്കരിക്കാനിറങ്ങുന്ന കമ്മ്യൂണിസ്റ്റുകാർ ആദ്യം ചെയ്യേണ്ടത് പാർട്ടി ഓഫീസുകളിൽ നിന്ന് ലെനിൻ്റെയും ജോസഫ് സ്റ്റാലിൻ്റെയും ചിത്രങ്ങൾ നീക്കുകയാണ്…
കാരണം ലോകത്ത് ക്രിസ്ത്യൻ സഹോദരങ്ങളെ ഏറ്റവുമധികം പീഡിപ്പിച്ചവർ ഈ കമ്മ്യൂണിസ്റ്റ് ഭരണാധികാരികളാണ്..
ലോകത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് ഭരണകൂടം കൊന്നുതള്ളിയത് 50 ലക്ഷം ക്രിസ്ത്യാനികളെയാണ്….
1921-50 കാലഘട്ടത്തിൽ സോവിയറ്റ് യൂണിയനിൽ നടന്നത് സമാനതകളില്ലാത്ത ക്രിസ്ത്യൻ കൂട്ടക്കൊലയാണ്…
പതിനായിരക്കണക്കിന് റഷ്യൻ ഓർത്തഡോക്സ് പുരോഹിതരെ കൊല്ലുകയോ തടവിലാക്കുകയോ ചെയ്തത് ചരിത്രത്തിലെ കറുത്ത അധ്യായമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്….
1917 – 21 കാലഘട്ടത്തിൽ 600 റഷ്യൻ ഓർത്തഡോക്സ് സെമിനാരികളും സ്ഥാപനങ്ങളുമാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടം തകർത്തത്….
കമ്മ്യൂണിസ്റ്റുകൾ ഇതെല്ലാം ചെയ്തത് ക്രിസ്തീയ വിശ്വാസം ഇല്ലാതാക്കാനായിരുന്നു…
റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എട്ടാം പാർട്ടി കോൺഗ്രസ് “വിശ്വാസം ഇല്ലാതാക്കൽ” പ്രഖ്യാപിത ലക്ഷ്യമാക്കി…
വിശുദ്ധരുടെ ശവകുടീരങ്ങളും നൂറ്റാണ്ടുകൾ പഴക്കമുള്ള ദേവാലയങ്ങളും തച്ചുടച്ചു….
(പിന്നീട് ഈ ക്രൂരത ചെയ്തത് ഇസ്ലാമിക തീവ്രവാദികളാണ് )
പോളണ്ട്, വെനസ്വേല, നിക്കരാഗ്വ, ക്യൂബ.. കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾ എല്ലായിടത്തും ആദ്യം ഇല്ലായ്മ ചെയ്തത് ക്രിസ്തുവിൻ്റെ അനുയായികളെയാണ്…
സിപിഎമ്മിൻ്റെ മാതൃകാ രാജ്യമായ ചൈനയിൽ ഇന്നും ബിഷപ്പുമാരെ വാഴിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് !
2018 മുതൽ 5000 – 10000 ക്രിസ്തീയ വിശ്വാസികൾ ചൈനയിൽ തടവിലാക്കപ്പെട്ടിട്ടുണ്ട്.
ദേവാലയങ്ങളിൽ ക്രിസ്തുവിൻ്റെയും മദർ മേരിയുടെയും രൂപങ്ങളുടെ സ്ഥാനത്ത് പ്രസിഡൻ്റിൻ്റെ രൂപമായി !
ഇതെല്ലാം മറച്ചുവച്ചാണ് ക്രൈസ്തവ സ്നേഹത്തിൻ്റെ വ്യാജ കുപ്പായമണിഞ്ഞ് കമ്മ്യൂണിസ്റ്റുകാർ കളത്തിലിറങ്ങിയിരിക്കുന്നത്…..

]]>
‘ഞാന്‍ മതവിശ്വാസിയോ ദൈവവിശ്വാസി പോലുമോ അല്ല’; ഹിന്ദു കോണ്‍ക്ലേവില്‍ പങ്കെടുക്കുമെന്ന പ്രചാരണം തള്ളി പ്രഭാ വര്‍മ https://malayalees.ch/prabha-varma-facebook-post-on-hindu-conclave/ Fri, 27 Jan 2023 12:41:29 +0000 https://malayalees.ch/?p=75121 നാളെ തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ഹിന്ദു കോണ്‍ക്ലേവില്‍ താന്‍ പങ്കെടുക്കുമെന്ന തരത്തിലുള്ള പോസ്റ്ററിനെതിരെ കവി പ്രഭാ വര്‍മ. താന്‍ ഒരു മത പാര്‍ലമെന്റിലും ഇല്ലെന്ന് പറഞ്ഞാണ് പ്രഭാ വര്‍മ താന്‍ ഹിന്ദു കോണ്‍ക്ലേവില്‍ പങ്കെടുക്കുമെന്ന പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കിയത്. താന്‍ മതവിശ്വാസിയോ ദൈവ വിശ്വാസിയോ പോലുമല്ലെന്ന് പ്രഭാവര്‍മ പറഞ്ഞു.ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയാണ് ഹിന്ദു കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരനും ഉള്‍പ്പെടെ പങ്കെടുക്കുന്ന പരിപാടിയുടെ പോസ്റ്ററില്‍ പ്രഭാ വര്‍മയുടെ പേരും ചിത്രവും ഉള്‍പ്പെട്ടിരുന്നു.

രാഷ്ട്രീയ, സാംസ്‌കാരിക, സിനിമാ, കലാ, സാഹിത്യ മേഖലയിലുള്ള പ്രമുഖര്‍ ഹിന്ദു കോണ്‍ക്ലേവില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍, നമ്പി നാരായണന്‍, ശ്രീകുമാരന്‍ തമ്പി, സന്ദീപ് വാര്യര്‍, അനുശ്രീ, കെ പി ശശികല, കുമ്മനം രാജശേഖരന്‍, സന്ദീപ് വാര്യര്‍ മുതലായവര്‍ ഉള്‍പ്പെടെ പരിപാടിയില്‍ പങ്കെടുക്കും എന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. സംഘപരിവാറുമായി നിരന്തരം കലഹിക്കുന്ന പ്രഭാ വര്‍മ ഹിന്ദു കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം വന്നതിന് പിന്നാലെയാണ് വിഷയത്തില്‍ വ്യക്തത വരുത്തി പ്രഭാ വര്‍മ രംഗത്തെത്തിയത്.

]]>
കേരളത്തിലെ ജനകീയ സമരങ്ങളോട് സർക്കാരിന് നിഷേധാത്മക നിലപാട്; വി മുരളിധരൻ https://malayalees.ch/v-muraleedharan-about-kerala-government/ Mon, 17 Oct 2022 09:02:15 +0000 https://malayalees.ch/?p=69733 കേരളത്തിലെ ജനകീയ സമരങ്ങളോട് സർക്കാരിന് നിഷേധാത്മക നിലപാടാണെന്ന് വി മുരളിധരൻ. പിഎസ്‌സി ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിനു മുൻപിൽ മുട്ടിലേഞ്ഞ സമരം നടത്തിയപ്പോഴും സർക്കാറിന് ഇതേ നിലപാടായിരുന്നു. ദയാബായിയുടെ സമരത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എയിംസ് കേരളത്തിൽ അനുവദിക്കാൻ സംസ്ഥാന സർക്കാർ ഊർജ്ജിതമായി ഇടപെടണം. അവരുടെ ഇടപെടൽ എത്രമാത്രം ഉണ്ടായിട്ടുണ്ട് എന്ന് നമുക്ക് അറിയാവുന്നതാണ്. വിഴിഞ്ഞം സമരക്കാരുടെ പുനരധിവാസത്തിന് സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കണം. പുനരവാസ പ്രവർത്തനങ്ങൾ അതിവേഗം നടപ്പിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രിമാർ വിദേശത്ത് പോയത് എന്തിനാണെന്നുള്ള കാര്യം അവരാണ് പൊതുജനങ്ങളോട് പറയേണ്ടതെന്ന് വി മുരളിധരൻ പ്രതികരിച്ചു. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി എന്ത് കാര്യമാണ് വിദേശത്ത് പോയി ചെയ്തതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

]]>
ഗവർണർക്കെതിരായ ആക്രമണ ശ്രമത്തിൽ ഉത്തരവാദിയായ ഇർഫാൻ ഹബീബിനെതിരെ സംസ്ഥാനം എന്തുകൊണ്ട് നടപടിയെടുത്തില്ല?: വി മുരളീധരൻ https://malayalees.ch/v-muraleedharan-against-state-governor/ Sat, 17 Sep 2022 09:13:07 +0000 https://malayalees.ch/?p=68213 കണ്ണൂരിൽ ഗവർണർക്കെതിരായ ആക്രമണ ശ്രമത്തിൽ ഉത്തരവാദിയായ ഇർഫാൻ ഹബീബിനെതിരെ സംസ്ഥാനം എന്തുകൊണ്ട് നടപടിയെടുത്തില്ല എന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ഗവർണറെ വിരട്ടി, ഭീഷണിപ്പെടുത്തി നിശബ്ദനാക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അത് നടപ്പില്ലെന്ന് മനസ്സിലാക്കണമെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. (muraleedharan against state governor)

“കണ്ണൂരിൽ ചരിത്ര കോൺഗ്രസിൻ്റെ വേദിയിൽ ഗവർണറെ അപായപ്പെടുത്താൻ ശ്രമമുണ്ടായി എന്നാണ് ഗവർണർ പറഞ്ഞത്. സംസ്ഥാന സർക്കാർ എന്തുകൊണ്ട് അങ്ങനെ ഒരു ശ്രമം ഉണ്ടായപ്പോൾ അതിന് ഉത്തരവാദി ആയ ഇർഫാൻ ഹബീബിനെതിരെ കേസെടുത്തില്ല. ഗവർണറെ അപായപ്പെടുത്താൻ ആസൂത്രിതമായ ഒരു ഗൂഢാലോചന നടന്നു എന്ന് ഗവർണർ പറഞ്ഞതിനു ശേഷം ആഭ്യന്തര മന്ത്രി കൂടി ആയിട്ടുള്ള മുഖ്യമന്ത്രി എന്തുകൊണ്ട് ആ കാര്യത്തിൽ മൗനം പാലിക്കുന്നു എന്നുള്ളതാണ് എനിക്ക് മനസ്സിലാവാത്തത്.”- മുരളീധരൻ പറഞ്ഞു.

“രണ്ടാമത്തെ കാര്യം, നടന്നിട്ടുള്ള നിയമനം സ്വജന പക്ഷപാതമാണെന്ന് വളരെ വ്യക്തമാണ്. സ്വജന പക്ഷപാതം അഴിമതിയാണെന്ന് നിർവചിച്ചിട്ടുള്ള പാർട്ടിയാണ് സിപിഎം. അവരാണ് ഭരിക്കുന്നത്. ആ നിർവചനം സിപിഎം മാറ്റിയോ എന്നറിയാൻ എനിക്ക് താത്പര്യമുണ്ട്, സ്വജന പക്ഷപാതം അഴിമതിയല്ല എന്നാണെങ്കിൽ.”- മുരളീധരൻ കൂട്ടിച്ചേർത്തു.

“മൂന്നാമത്തെ കാര്യം, ഗവർണറെ വിരട്ടി, ഭീഷണിപ്പെടുത്തി നിശബ്ദനാക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ, അദ്ദേഹത്തിന് ഇത് പാർട്ടി കമ്മറ്റിയിൽ ചെയ്തിട്ടുള്ള ശീലമാണ്. പാർട്ടി കമ്മറ്റികളിൽ അത് ചെയ്തോട്ടെ. രാജ്ഭവനെ അങ്ങനെ വിരട്ടിയിട്ട് നിശബ്ദനാക്കാമെന്ന് വിചാരിച്ചുകഴിഞ്ഞാൽ അത് നടക്കില്ലെന്ന് മനസ്സിലാക്കണം. കാരണം, നരേന്ദ്ര മോദിജി സർക്കാരിൻ്റെ നയമാണ് അഴിമതിക്കെതിരായി സന്ധിയില്ലാത്ത നിലപാടെടുക്കുക എന്നത്. ഗവർണർ എടുത്തിരിക്കുന്നത് അഴിമതിക്കെതിരായിട്ട് സന്ധിയില്ലാത്ത നിലപാടാണ്. അതുകൊണ്ട് ആ നിലപാട് ജനങ്ങളുടെ താത്പര്യമാണ്. കാരണം കഴിഞ്ഞ ദിവസങ്ങളിലൊക്കെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും, ഗവർണർ വരുന്ന വേദികളിൽ ജനങ്ങൾ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതും സ്വീകരിക്കുന്നതും. കാരണം, മുഖ്യമന്ത്രി പറയുന്നത് എൻ്റെ ഓഫീസിലെ സ്റ്റാഫിൻ്റെ ഭാര്യക്ക് അപേക്ഷിക്കാൻ അനുവാദമില്ലേ എന്നാണ്. അപേക്ഷിക്കനൊക്കെയുള്ള അനുവാദമുണ്ട്. പക്ഷേ, നിയമത്തിനനുസരിച്ചിട്ടായിരിക്കണം നിയമനം. അല്ലാതെ സ്റ്റാഫിൻ്റെ ഭാര്യ ആയതുകൊണ്ട് അവർക്ക് പ്രത്യേക പരിഗണന നൽകുന്നത് അഴിമതിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും സുപ്രധാനമായ പദവിയിൽ ഇരിക്കുന്നയാളുടെ ഭാര്യ, ആ സ്വാധീനം ഉപയോഗിച്ച് ഈ നാട്ടിലെ യോഗ്യതയും കഴിവുമുള്ള സാധാരണക്കാരുടെ മുഴുവൻ അവകാശങ്ങളും തട്ടിത്തെറിപ്പിച്ച് അനധികൃതമായി നിയമനം നേടുമ്പോൾ അത് മുഖ്യമന്ത്രി അറിയുന്നില്ലെങ്കിൽ, അത് മുഖ്യമന്ത്രിയുടെ കഴിവില്ലായ്‌മയാണ്.”- അദ്ദേഹം പറഞ്ഞു.

]]>