V K Ibrahim Kunju – malayalees.ch https://malayalees.ch Malayalam Online News Portal Sat, 01 Oct 2022 04:25:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png V K Ibrahim Kunju – malayalees.ch https://malayalees.ch 32 32 ‘1983ലെ യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ ലീഗ് എംഎല്‍എമാര്‍’;വിവാദ വെളിപ്പെടുത്തലുമായി പുസ്തകം https://malayalees.ch/1983%e0%b4%b2%e0%b5%86-%e0%b4%af%e0%b5%81%e0%b4%a1%e0%b4%bf%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8/ Sat, 01 Oct 2022 04:25:26 +0000 https://malayalees.ch/?p=68804 1983ല്‍ കെ കരുണാകരന്‍ മന്ത്രിസഭ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ മുസ്ലിം ലീഗ് എംഎല്‍എമാര്‍ ഉള്‍പ്പെട്ടിരുന്നതായുള്ള വിവാദ വെളിപ്പെടുത്തലുമായി ഒരു പുസ്തകം. ചന്ദ്രിക മുന്‍ പത്രാധിപരായ അഹമ്മദ് കുട്ടി ഉണ്ണികുളത്തിന്റെ സി എച്ച് മുഹമ്മദ് കോയ എന്ന പുസ്തകത്തിലാണ് ലീഗ് എംഎല്‍എമാര്‍ക്കെതിരെ ചില നിര്‍ണായക വെളിപ്പെടുത്തലുകളുള്ളത്. കരുണാകരനെതിരായ ഗൂഢാലോചനയില്‍ ലീഗ് എംഎല്‍എമാര്‍ ഉള്‍പ്പെട്ടതായി മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് വെളിപ്പെടുത്തിയതായാണ് പുസ്തകത്തിലുള്ളത്. (Muslim league mla joined a conspiracy against karunakaran cabinet )

1983 സെപ്തംബറില്‍ ബേബി ജോണ്‍ അവിശ്വസ പ്രമേയം കൊണ്ടുവന്ന അട്ടിമറി ഗൂഢാലോചനയില്‍ ലീഗ് എംഎല്‍എമാര്‍ പങ്കെടുത്തിരുന്നുവെന്ന വെളിപ്പെടുത്തലാണ് പുതിയ രാഷ്ട്രീയ വിവാദമാകുന്നത്. പ്രമുഖ അബ്കാരി മണര്‍കാട് പാപ്പന്റെ വീട്ടിലായിരുന്നു കരുണാകരന്‍ മന്ത്രി സഭയെ താഴെ ഇറക്കാനുള്ള ഗൂഢാലോചന നടന്നത് എന്നാണ് പുസ്തകത്തിലെ പരാമര്‍ശം. അന്നത്തെ ഡെപ്യൂട്ടി സ്പീക്കര്‍ ഹംസ കുഞ്ഞു അടക്കമുള്ള ലീഗ് എംഎല്‍എമാര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നാണ് വെളിപ്പെടുത്തല്‍.

പിഎ മുഹമ്മദ് കണ്ണും അട്ടിമറി നീക്കത്തില്‍ ഉണ്ടായിരുന്നുവെന്ന് ഇബ്രാഹിം കുഞ്ഞ് വെളിപ്പെടുത്തുന്നു. അട്ടിമറി നീക്കങ്ങള്‍ ഇ അഹമ്മദിനേയും കുഞ്ഞാലിക്കുട്ടിയേയും അറിയിച്ച് പൊളിച്ചത് ഇബ്രാഹിം കുഞ്ഞാണെന്നാണ് പുസ്തകത്തിലുള്ളത്. അഹമ്മദ് കുട്ടി ഉണ്ണികുളം തയാറാക്കിയ ഈ പുസ്തകം സാദിഖലി തങ്ങളാണ് പ്രകാശനം ചെയ്തത്.

]]>
വി. കെ ഇബ്രാഹിംകുഞ്ഞിന് സീറ്റില്ല; കളമശേരിയിൽ മകൻ മത്സരിക്കും https://malayalees.ch/v-k-ibrahimkunju-has-no-seat-in-assembly-election/ Fri, 12 Mar 2021 12:34:45 +0000 https://malayalees.ch/?p=41449 നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ പട്ടിക മുസ്ലിം ലീഗ് പുറത്തുവിട്ടപ്പോൾ വി. കെ ഇബ്രാഹിംകുഞ്ഞിന് സീറ്റില്ല. കളമശേരിയിൽ ഇബ്രാഹിംകുഞ്ഞിന് പകരം ഇത്തവണ മകൻ വി. ഇ ഗഫൂർ മത്സരിക്കും. മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ വികാരാധീനനായാണ് വി. കെ ഇബ്രാഹിംകുഞ്ഞ് പ്രതികരിച്ചത്.

തന്നെ സംബന്ധിച്ചിടത്തോളം നാല് തവണ എംഎൽഎ ആകാനും രണ്ട് തവണ മന്ത്രിയാകാനും പാർട്ടി അവസരം നൽകി. സാധാരണക്കാരനെ ഉയർത്തിക്കൊണ്ടുവരാൻ ഒരു സ്ഥാനാർത്ഥിയും ഇടപെടൽ നടത്തില്ലെന്ന് ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. തന്റെ മകനായല്ല ഗഫൂർ സ്ഥാനാർത്ഥിയായത്. മുസ്ലിം ലീഗിന്റെ ജനറൽ സെക്രട്ടറിയാണ് ഗഫൂർ. ഹൈക്കോടതിയിലെ അഭിഭാഷകൻ കൂടിയാണ്. അതിന് പുറമേ ഇന്ത്യാ ഗവൺമെന്റിന്റെ അഭിഭാഷകനായി ഹൈക്കോടതിയിൽ പ്രവർത്തിച്ചിട്ടുണ്ട്. മറ്റുള്ള സ്ഥാനാർത്ഥികളെ പോലെ ഗഫൂർ ജനങ്ങൾക്ക് വിധേയമായി പ്രവർത്തിക്കണമെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

കളമശേരി മണ്ഡലത്തിൽ കാണിച്ചുതന്ന മാതൃക പിന്തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് വി. ഇ ഗഫൂർ പറഞ്ഞു. സ്ഥാനാർത്ഥിത്വം അപ്രതീക്ഷിതമായിരുന്നു. പാലാരിവട്ടം പാലം വിഷയത്തിലെ മറുവശം ജനങ്ങൾ മനസിലാക്കുന്നുണ്ടെന്നാണ് കരുതുന്നത്. പൂർണ ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ഗഫൂർ കൂട്ടിച്ചേർത്തു.

]]>